November 22, 2024
University Updates

യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ: 8 ഒക്ടോബർ 2024

  • October 8, 2024
  • 1 min read
യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ: 8 ഒക്ടോബർ 2024
Share Now:

ഒക്ടോബർ 8, 2024 -ലെ കേരളത്തിലെ വിവിധ സർവകലാശാലകളുടെ അറിയിപ്പുകൾ ഒറ്റ നോട്ടത്തിൽ.

കേരള സർവകലാശാല

പരീക്ഷാഫലം

കേരളസർവകലാശാല ജൂലൈയിൽ നടത്തിയ എം.എസ്സി. കെമിസ്ട്രി,എം.എസ്സി. കെമിസ്ട്രി വിത്ത് സ്പെഷ്യലൈസേൻ ഇൻ . റിന്യൂവബിൾ എനർജി എം.എൽ.ഐ.എസ്.സി. (2022-2024ബാച്ച്) സി.എസ്.എസ്. പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

കേരളസർവകലാശാല വിദൂരവിദ്യാഭ്യാസ വിഭാഗം 2024 മെയിൽ നടത്തിയ ഒന്ന്, രണ്ട് സെമസ്റ്റർ മാസ്റ്റർ ഓഫ് ലൈബ്രറി ആന്റ് ഇൻഫർമേഷൻ സയൻസ് (MLISc) (റെഗുലർ – 2022 അഡ്മിഷൻ, സപ്ലിമെന്ററി – 2021 & 2020 അഡ്മിഷൻ, മേഴ്സി ചാൻസ് – 2017 അഡ്മിഷൻ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 2024 ഒക്ടോബർ 18 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.


പ്രാക്ടിക്കൽ പരീക്ഷ പുനഃക്രമീകരിച്ചു

കേരളസർവകലാശാല നങ്ങ്യാർകുളങ്ങര ടി.കെ.എം.എം. കോളേജിൽ വച്ച് 2024 ഒക്ടോബർ 10 ന് നടത്താൻ നിശ്ചയിച്ചിരുന്ന നാലാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. ബി.എസ്സി. കോംപ്ലിമെന്ററി സ്റ്റാറ്റിസ്റ്റിക്സ് ജൂലൈ 2024 പ്രാക്ടിക്കൽ പരീക്ഷകൾ 2024 ഒക്ടോബർ 9ലേക്ക് പുനഃക്രമീകരിച്ചിരിക്കുന്നു.

ഒക്ടോബർ 11 ന് നടത്താൻ നിശ്ചയിച്ചിരുന്ന നാലാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. ബി.കോം. ജൂലൈ 2024 പരീക്ഷയുടെ പ്രാക്ടിക്കൽ 2024 ഒക്ടോബർ 10 ന് കൊട്ടാരക്കര എസ്.ജി. കോളേജിലേക്കും മറ്റ് കോളേജുകളിൽ ഒക്ടോബർ 14 ലേക്കും പുനഃക്രമീകരിച്ചിരിക്കുന്നു.

കേരളസർവകലാശാല 2024 ഒക്ടോബർ 10 ന് നടത്താനിരുന്ന നാലാം സെമസ്റ്റർ ബി.ടെക്. (2013 സ്കീം – സപ്ലിമെന്ററി) കമ്പ്യൂട്ടർ സയൻസ് ആന്റ് എഞ്ചിനീയറിംഗ് (415), ഇൻഫർമേഷൻ ടെക്നോളജി (116) എന്നീ ബ്രാഞ്ചുകളുടെ പ്രാക്ടിക്കൽ 2024 ഒക്ടോബർ 17, 22 എന്നീ തീയതികളിൽ പുനഃക്രമീകരിച്ചിരിക്കുന്നു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

ടൈംടേബിൾ

കേരളസർവകലാശാല 2024 ഒക്ടോബർ 29 ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബി.എ./ബി.കോം./ബി.ബി.എ. എൽ.എൽ.ബി. ബിരുദ പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

കേരളസർവകലാശാല 2024 ഒക്ടോബറിൽ നടത്തുന്ന രണ്ടാം സെമസ്റ്റർ ന്യൂജനറേഷൻ ഡബിൾ മെയിൻ ബി.എ./ബി.എസ്സി./ബി.കോം. (റെഗുലർ – 2023 അഡ്മിഷൻ, ഇംപ്രൂവ്മെന്റ് ബിരുദ പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

കേരളസർവകലാശാല 2024 ഒക്ടോബറിൽ ആരംഭിക്കുന്ന നാലാം സെമസ്റ്റർ എം.ബി.എ. (ഫുൾടൈം/ട്രാവൽ & ടൂറിസം) (2020 സ്കീം – റെഗുലർ – 2022 അഡ്മിഷൻ, സപ്ലിമെന്ററി – 2020 & 2021 അഡ്മിഷൻ) പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

കേരളസർവകലാശാല 2024 ഒക്ടോബറിൽ ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ ത്രിവത്സരം, അഞ്ചാം സെമസ്റ്റർ പഞ്ചവത്സരം, രണ്ടാം സെമസ്റ്റർ ത്രിവത്സരം, ആറാം സെമസ്റ്റർ പഞ്ചവത്സരം, മൂന്നാം സെമസ്റ്റർ ത്രിവത്സരം, ഏഴാം സെമസ്റ്റർ പഞ്ചവത്സരം, നാലാം സെമസ്റ്റർ ത്രിവത്സരം, എട്ടാം സെമസ്റ്റർ പഞ്ചവത്സരം, അഞ്ചാം സെമസ്റ്റർ ത്രിവത്സരം, ഒൻപതാം സെമസ്റ്റർ പഞ്ചവത്സരം, ആറാം സെമസ്റ്റർ ത്രിവത്സരം, പത്താം സെമസ്റ്റർ പഞ്ചവത്സരം എൽ.എൽ.ബി. (മേഴ്സി ചാൻസ് – 2011 അഡ്മിഷന് മുൻപ് പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.


സൂക്ഷ്മപരിശോധന

കേരളസർവകലാശാല 2024 ഫെബ്രുവരിയിൽ നടത്തിയ മൂന്നാം സെമസ്റ്റർ ബി.ബി.എ./ബി.സി.എ./ബി.എ./ബി.എസ്സി./ബി.കോം./ബി.പി.എ./ബി.എസ്.ഡബ്ല്യു./ബി.വോക് ബി.എം.എസ്. എന്നീ കരിയർ റിലേറ്റഡ് പരീക്ഷകളുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർത്ഥികൾ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡും പ്രസ്തുത പരീക്ഷയുടെ ഹാൾടിക്കറ്റുമായി 2024 ഒക്ടോബർ 09 മുതൽ 17 വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ ഇ.ജെ. III (മൂന്ന്) സെക്ഷനിൽ ഹാജരാകേണ്ടതാണ്.

കേരളസർവകലാശാല 2024 ഫെബ്രുവരിയിൽ നടത്തിയ രണ്ടാം സെമസ്റ്റർ യൂണിറ്ററി എൽ.എൽ.ബി. പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർത്ഥികൾ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡും പ്രസ്തുത പരീക്ഷയുടെ ഹാൾടിക്കറ്റുമായി 2024 ഒക്ടോബർ 09, 10, 11 തീയതികളിൽ റീവാല്യുവേഷൻ ഇ.ജെ. X (പത്ത്) സെക്ഷനിൽ ഹാജരാകേണ്ടതാണ്.


എം.ജി സർവകലാശാല

പരീക്ഷ മാറ്റി

ഒന്നാം സെമസ്റ്റർ എൽഎൽഎം (2023 അഡ്മിഷൻ റഗുലർ, 2021 അഡ്മിഷൻ സപ്ലിമെ ന്ററി മെയ് 2024) പരീഷയുടെ ഒക്ടോബർ 22ന് എറണാകുളം ഗവൺമെന്റ് ലോ കോള ജിൽ നടത്താനിരുന്ന ടീച്ചിംഗ് പ്രാക്ടീസ് ആന്റ് പ്രൊജക്റ്റ് വൈവ് വാസി പരി ക്ഷകൾ ഒക്ടോബർ 23 ലേക്കും പൂത്തോട്ട ശ്രീനാരായണ ലോ കോളജിൽ ഒക്ടോബർ 10, 11 തീയതികളിൽ നടത്തതാനിരുന്നത് ഒക്ടോബർ 24,25 തീയതികളിലേക്കും മാനി പുനഃക്രമീകരിച്ചു. ടൈംടേബിൾ വെബ്സൈറ്റിൽ.


പരീക്ഷാതീയതി

നാലാം സെമസ്റ്റർ ഇന്റഗ്രേൻഡ് എംഎസ്സി, എംഎ പ്രോഗ്രാമുകൾ (ഇന്റഗ്രേഡ് എംഎ ഇൻ ലാംഗ്വേജസ് ഇംഗ്ലീഷ്, ഇന്റഗ്രേഡ് എംഎസ്സി ഇൻ ബേസിക്ക് സയൻസ് ഫിസിക്സ്, കെമിസ്ട്രി, ബേസിക്ക് സയൻസ് സ്റ്റാനിക്സ്, കമ്പ്യൂട്ടർ സയൻസ്-ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആന്റ് മെഷീൻ ലേണിംഗ്, എംഎസ്സി കമ്പ്യൂട്ടർ സയൻസ്-ഡാനാ സയൻസ്) 2021 ഡ്മിഷൻ റഗുലർ, 2020 അഡ് മിഷൻ സപ്ലിമെന്ററി പരീക്ഷകൾ ഒക്ടോബർ 25 മുതൽ നടക്കും.

പരീക്ഷാ കേന്ദ്രം അനുവദിച്ചു

ഒക്ടോബർ 23ന് ആരംഭിക്കുന്ന വന് രജിസ്ട്രേഷൻ മൂന്നും നാലും സെമസ്റ്റർ ബിഎ, ബികോം (2012 മുതൽ 2016 വരെ അഡ്മിഷനുകൾ മെഴ്സി ചാൻസ്) പരീക്ഷയ്ക്ക് കേന്ദ്രങ്ങൾ അനുവദിച്ചു. വിദശാംശങ്ങൾ വെബ്സൈറ്റിൽ.

വിദ്യാർഥികൾ രജിസ്റ്റർ ചെയ്ത സെന്ററിൽ നിന്നും ഹാൾ ടിക്കനുകൾ വാങ്ങി അനുവദിച്ചിരിക്കുന്ന കോളേജിൽ പരീക്ഷയ്ക്ക് ഹാജരാകണം.

പരീക്ഷക്ക് അപേക്ഷിക്കാം

ഒന്നും രണ്ടും സെമസ്റ്റർ ബിഎൽ ഐ എസ്സ് സി പ്രോഗ്രം അവസാനാ മെഴ്സി ചാൻസ് (2009 മുതൽ 2018 വരെ അഡ്മിഷനുകൾ-അഫിലിയേഡ് കോളജുകൾ) പരീക്ഷകൾക്ക് ഒക്ടോബർ 30 വരെ ഫീസ് അടച്ച് അപേക്ഷ നൽകാം. ഫൈനോടുകൂടി നവംബർ രണ്ടു വരെയും സൂപ്പർ ഫൈനോടുകൂടി നവംബർ നാലു വരെയും അപേക്ഷ സ്വീകരിക്കും.

Follow our WhatsApp Channel for instant updates: Join Here

Share Now:

Leave a Reply

Your email address will not be published. Required fields are marked *