November 22, 2024
Career News

ഡിപ്ലോമ ഫാർമസി, ഹെൽത്ത് ഇൻസ്‌പെക്ടർ & പാരാമെഡിക്കൽ പ്രവേശനം

  • September 24, 2024
  • 1 min read
ഡിപ്ലോമ ഫാർമസി, ഹെൽത്ത് ഇൻസ്‌പെക്ടർ & പാരാമെഡിക്കൽ പ്രവേശനം
Share Now:

സർക്കാർ/സ്വാശ്രയ സ്ഥാപനങ്ങളിലെ 2024-25 വർഷത്തെ പ്രൊഫഷണൽ ഡിപ്ലോമാ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്‌പെക്ടർ ആൻഡ് പാരാമെഡിക്കൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് സർക്കാർ അംഗീകരിച്ച പ്രോസ്‌പെക്ടസ് പ്രകാരം അപേക്ഷ ക്ഷണിച്ചു.

എൽ.ബി.എസ് സെന്റർ ഡയറക്ടറുടെ www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി ഓൺലൈനായി സെപ്റ്റംബർ 24 മുതൽ ഒക്‌ടോബർ 15 വരെ അപേക്ഷിക്കാം. അപേക്ഷകർ ഓൺലൈൻ മുഖേനയോ വെബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത ചെല്ലാൻ ഉപയോഗിച്ച് ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ഒരു ശാഖ വഴിയോ അപേക്ഷാഫീസ് അടയ്ക്കണം.

അപേക്ഷാഫീസ് പൊതുവിഭാഗത്തിന് 600 രൂപയും പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിന് 300 രൂപയുമാണ്. ഓൺലൈൻ അപേക്ഷയുടെ ഫൈനൽ കൺഫർമേഷൻ ഒക്‌ടോബർ 17 ന് മുൻപ് ചെയ്തിരിക്കണം.

സർക്കാർ അംഗീകരിച്ച പ്രോസ്‌പെക്ടസും വിജഞാപനവും എൽ.ബി.എസ് സെന്റർ ഡയറക്ടറുടെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Summary: Applications for the 2024-25 Diploma in Pharmacy, Health Inspector, and Paramedical Courses are open. Apply online at www.lbscentre.kerala.gov.in from Sept 24 to Oct 15. Fee: ₹600 (General), ₹300 (SC/ST). Final confirmation by Oct 17. For details, visit the website.

Share Now:

Leave a Reply

Your email address will not be published. Required fields are marked *