November 22, 2024
University Updates

യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ: 07 സെപ്റ്റംബർ 2024

  • September 7, 2024
  • 1 min read
യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ: 07 സെപ്റ്റംബർ 2024
Share Now:

സെപ്റ്റംബർ 7, 2024 -ലെ കേരളത്തിലെ വിവിധ സർവകലാശാലകളുടെ അറിയിപ്പുകൾ ഒറ്റ നോട്ടത്തിൽ.

കേരള സർവകലാശാല

സ്പോട്ട് അഡ്മിഷൻ

കേരളസർവകലാശാലയുടെ പഠന വകുപ്പുകളിൽ പി.ജി/എം.ടെക്. പ്രോഗ്രാമുകളിൽ പട്ടികജാതി/പട്ടികവർഗ്ഗ സംവരണ സീറ്റുകളിലേക്കുള്ള ഒഴിവുകൾ നികത്തുന്നതിന് 2024 സെപ്റ്റംബർ 10 ന് രാവിലെ 11 മണിക്ക് അതാത് പഠന വകുപ്പുകളിൽ വച്ച് സ്പോട്ട് അഡ്മിഷൻ നടത്തുന്നു.

പ്രവേശനം നേടുവാൻ യോഗ്യതയുള്ള പ്രസ്തുത വിഭാഗത്തിൽ ഉൾപ്പെട്ട വിദ്യാർത്ഥികൾ മതിയായ രേഖകളുടെ അസ്സൽ സഹിതം പഠന വകുപ്പുകളിൽ കൃത്യസമയത്ത് ഹാജരാകേണ്ടതാണ്. ഒഴിവുള്ള കോഴ്സുകളും സീറ്റുകളുടെ എണ്ണവും https://admissions.keralauniversity.ac.in/css2024/ എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. വിശദ വിവരങ്ങൾക്ക് : 0471 2308328, ഇ-മെയിൽ : csspghelp2024@gmail.com


പരീക്ഷ വിജ്ഞാപനം

കേരളസർവകലാശാല 2024 ഒക്ടോബറിൽ ആരംഭിക്കുന്ന പത്താം സെമസ്റ്റർ പഞ്ചവർഷ എം.ബി.എ. (ഇന്റഗ്രേറ്റഡ്) (റെഗുലർ – 2019 അഡ്മിഷൻ, സപ്ലിമെന്ററി – 2016 – 2018 അഡ്മിഷൻ, മേഴ്സി ചാൻസ് 2015 അഡ്മിഷൻ) പരീക്ഷകളുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.


പരീക്ഷാഫീസ്

കേരളസർവകലാശാല വിദൂരവിദ്യാഭ്യാസ പഠന കേന്ദ്രം നടത്തുന്ന മൂന്ന്, നാല് സെമസ്റ്റർ എം.എ./എം.എസ്സി./എം.കോം. (റെഗുലർ – 2022 അഡ്മിഷൻ, സപ്ലിമെന്ററി – 2021 & 2020 അഡ്മിഷൻ, മേഴ്സി ചാൻസ് – 2017, 2018 & 2019 അഡ്മിഷൻ) പരീക്ഷകൾക്ക് പിഴകൂടാതെ 2024 സെപ്റ്റംബർ 13 വരെയും 150 രൂപ പിഴയോടെ സെപ്റ്റംബർ 19 വരെയും 400 രൂപ പിഴയോടെ സെപ്റ്റംബർ 23 വരെയും ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

എം.ജി സർവകലാശാല

എം.ജിയിൽ ഓൺലൈൻ എംകോം, എംബിഎ: ഇപ്പോൾ അപേക്ഷിക്കാം

മഹാത്മാ ഗാന്ധി സർവകലാശാല നടത്തുന്ന ഓൺലൈൻ എംകോം, എംബിഎ പ്രോഗ്രാമുകൾക്ക് സെപ്റ്റംബർ 15 വരെ അപേക്ഷിക്കാം. റഗുലർ ബിരുദാനന്തര പ്രോഗ്രാമുകൾക്കു തുല്യമായി യുജിസി അംഗീകരിച്ച തൊഴിലിനും ഈ പ്രോഗ്രാമുകൾ തുടർ വിദ്യാഭ്യാസത്തിനുമുള്ള യോഗ്യതായി പരിഗണിക്കും.

വിദ്യാർഥികളുടെ സമയവും സൗകര്യവുമനുസരിച്ച് പഠസമയം ക്രമീകരിക്കുന്നതിനുള്ള സൗകര്യം, വിദഗ്ധ അധ്യാപകരുടെയും വ്യവസായ മേഖലയിലെ വിദഗ്ധരുടെയും നേതൃത്വത്തിലുള്ള ക്ലാസുകൾ, കുറഞ്ഞ പഠനച്ചിലവ് തുടങ്ങിയവ ഈ പ്രോഗ്രാമുകളുടെ പ്രത്യേകതയാണ്.

എല്ലാ നടപടിക്രമങ്ങളും ഓൺലൈനിൽ ക്രമീകരിച്ചിരിക്കുന്നതിനാൽ പഠനത്തിന്റെ ഒരു ഘട്ടത്തിലും വിദ്യാർഥികൾ സർവകലാശായിൽ നേരിട്ട് എത്തേണ്ടതില്ല.

പ്രോഗ്രാമുകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ https://cdoe.mgu.ac.in എന്ന വെബ്സൈനിൽ ലഭിക്കും. GoJ68-8547992325, 8547852326, 8547010451, 04812733293, 04812733405.


ഫസ്റ്റ് എയ്ഡ്, കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് സർട്ടിഫിക്കറ്റ് പ്രോഗാം

മഹാത്മാഗാന്ധി സർവ്വകലാശാലയിലെ ഡിപ്പാർട്ട്മെൻറ് ഓഫ് ലൈഫ് ലോംഗ് ലേണിംഗ് ആൻഡ് എക്സ്റ്റൻഷൻ ബേസിക് ഫസ്റ്റ് എയ്ഡ്, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് സർട്ടിഫിക്കന്റ് പ്രോഗ്രാമുകളിൽ സെപ്റ്റംബർ 30ന് പ്രവേശനം നടത്തും.

പ്ലസ് ടൂ അല്ലെങ്കിൽ പ്രീ ഡിഗ്രി വിജയിച്ചവർക്കാണ് അവസരം. കോഴ്സ് ഫീസ് 3200 രൂപ. താത്പര്യമുള്ളവർ യോഗ്യതാ രേഖകളുടെ അസ്സലും പകർപ്പുകളും രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോകളുമായി 30ന് വകുപ്പിൽ എത്തണം. ഫോൺ 0481-2733399, 08301000560


പരീക്ഷാ ഫലം

ഒന്നു മുതൽ നാലു വരെ സെമസ്റ്ററുകൾ എംബിഎ (2011 മുതൽ 2014 വരെ അഡ്മിഷനുകൾ സ്പെഷ്യൽ മെഴ്സി ചാൻസ് ഓഗസ്റ്റ് 2023) പരീക്ഷ യുടെ ഫലം പ്രസിദ്ധീകരിച്ചു.

പുനർമൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് സെപ്തംബർ 19 വരെ ഓൺലൈനിൽ അപേക്ഷിക്കാം. വിശദ വിവരങ്ങൾ സർവകലാശാലാ വെബ്‌സൈറ്റിൽ.

പരീക്ഷയ്ക്ക് അപേക്ഷിക്കാം

രണ്ടാം സെമസ്റ്റർ ബിഎൽഐസി (2023 അഡ്മിഷൻ റെഗുലർ, 2022 അഡ്മിഷൻ സപ്ലിമെന്ററി, 2019 മുതൽ 2021 വരെ അഡ്മിഷനുകൾ മെഴ്സി ചാൻസ് പരീക്ഷകൾ സെപ്റ്റംബർ 27 മുതൽ നടക്കും. സെപ്റ്റംബർ 11 വരെ ഫീസ് അടച്ച് അപേക്ഷിക്കാം.

ഫൈനോടു കൂടി സെപ്റ്റംബർ 12നും സൂപ്പർ ഫൈനോടു കൂടി സെപ്റ്റംബർ 13നും അപേക്ഷ സ്വീകരിക്കും. വിശദ വിവരങ്ങൾ സർവകലാശാലാ വെബ്‌സൈറ്റിൽ.

അഫിലിയേഡ് കോളജുകളിലെ പഞ്ചവത്സര എൽഎൽബി (ആനു വൽ സ്കീം 1984 മുതൽ 1999 വരെ അഡ്മിഷനുകൾ, സെമസ്റ്റർ സ്കീം 2000 മുതൽ 2011 വരെ അഡ്മിഷനുകൾ), ത്രിവത്സര എൽഎൽബി ആനു വൽ സ്കീം 1983 മുതൽ 1993 വരെ അഡ്മിഷനുകൾ, സെമസ്റ്റർ സ്കീം 2000 മുതൽ 2014 വരെ അഡ്മിഷനുകൾ) അവസാനത്തെ പ്രത്യേക മെഴ്സി ചാൻസ് പരീക്ഷകൾക്ക് ഒക്ടോബർ 21 വരെ ഫീസ് അടച്ച് അപേക്ഷിക്കാം.

ഫൈനോടു കൂടി ഒക്ടോബർ 22നും സൂപ്പർ ഫൈനോടുകൂടി ഒക്ടോബർ 23നും അപേക്ഷ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾ സർവകലാശാലാ വെബ്‌സൈറ്റിൽ.

Follow our WhatsApp Channel for instant updates: Join Here

Share Now:

Leave a Reply

Your email address will not be published. Required fields are marked *