November 22, 2024
University Updates

യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ: 03 സെപ്റ്റംബർ 2024

  • September 3, 2024
  • 1 min read
യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ: 03 സെപ്റ്റംബർ 2024
Share Now:

സെപ്റ്റംബർ 3, 2024 -ലെ കേരളത്തിലെ വിവിധ സർവകലാശാലകളുടെ അറിയിപ്പുകൾ ഒറ്റ നോട്ടത്തിൽ.

കാലിക്കറ്റ് സർവകലാശാല

മഞ്ചേരി സി.സി.എസ്.ഐ.ടിയിൽ ബി.സി.എ. / എം.സി.എ. സീറ്റൊഴിവ്

കാലിക്കറ്റ് സർവകലാശാലാ എൻജിനീയറിങ് കോളേജിൽ രണ്ടാംഘട്ട മഞ്ചേരിയിലുള്ള കാലിക്കറ്റ് സർവകലാശാലാ സെന്റർ ഫോർ കമ്പ്യൂട്ടർ സയൻസ് ആന്റ് ഇൻഫർമേഷൻ ടെക്നോളജിയിൽ എം.സി.എ. പ്രോഗ്രാമിൽ ജനറൽ സംവരണ വിഭാഗങ്ങളിലും ബി.സി.എ. പ്രോഗ്രാമിൽ ഏതാനും സീറ്റുകളിലും ഒഴിവുണ്ട്.

ക്യാപ് രജിസ്ട്രേഷൻ ഇല്ലാത്തവർ സ്പോട്ട് രജിസ്ട്രേഷൻ നടത്തി സെപ്റ്റംബർ നാലിന് 11 മണിക്ക് സെന്ററിൽ ഹാജരാകേണ്ടതാണ്. സംവരണ വിഭാഗങ്ങൾക്ക് നിയമാനുസൃത ഫീസിളവ് ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് 7907495814


റഷ്യൻ ആന്റ് കംപാരറ്റീവ് ലിറ്ററേച്ചർ പഠനവകുപ്പിൽ സീറ്റൊഴിവ്

കാലിക്കറ്റ് സർവകലാശാലാ റഷ്യൻ ആന്റ് കംപാരറ്റീവ് ലിറ്ററേച്ചർ പഠനവകുപ്പിൽ ഇന്റഗ്രേറ്റഡ് എം.എ. കംപാരറ്റീവ് ലിറ്ററേച്ചർ കോഴ്സിന് ഇ.ടി.ബി. – 2, ഒ.ബി.എച്ച്. 1, ഇ.ഡബ്ല്യൂ.എസ്. 2, എസ്.സി. 4, എസ്.ടി. 2, എം.എ. കംപാരറ്റീവ് ലിറ്ററേച്ചർ കോഴ്സിന് എസ്.സി. – 1, എസ്.ടി. – 2 എന്നിങ്ങനെ സീറ്റൊഴിവുണ്ട്.

പ്രവേശനം ആഗ്രഹിക്കുന്നവർ ഓൺലൈൻ രജിസ്ട്രേഷൻ പൂർത്തിയാക്കിയ ശേഷം അസൽ സർട്ടിഫിക്കറ്റുകൾ സഹിതം സെപ്റ്റംബർ അഞ്ചിന് രാവിലെ 10.30-ന് പഠനവകുപ്പിൽ ഹാജരാകണം. ഫോൺ : 8281196370.


സി.ഡി.ഒ.ഇ. യു.ജി. ട്യൂഷൻ ഫീസ് 12 വരെ അടയ്ക്കാം

സെന്റർ ഫോർ ഡിസ്റ്റൻസ് ആന്റ് ഓൺലൈൻ എഡ്യൂക്കേഷനു ( സി.ഡി.ഒ.ഇ. ) കീഴിൽ 2022 വർഷം പ്രവേശനം നേടിയ ( CBCSS-UG ) ബി.എ., ബി.കോം., ബി.ബി.എ. എന്നീ കോഴ്സുകളിലെ അഞ്ച്, ആറ് സെമസ്റ്റർ (മൂന്നാം വർഷം) വിദ്യാർഥികൾക്ക് 500/- രൂപ പിഴയോടെ സെപ്റ്റംബർ 12 വരെ ഓൺലൈനായി ട്യൂഷൻ ഫീസ് അടയ്ക്കാം. കൂടുതൽ വിവരങ്ങൾ വിദൂര വിഭാഗം വെബ്സൈറ്റിൽ https://sdeuoc.ac.in/ ഫോൺ : 0494 2407356, 2400288.


പരീക്ഷാ അപേക്ഷ

അഫിലിയേറ്റഡ് കോളേജുകളിലെ മൂന്നാം സെമസ്റ്റർ ( CBCSS ) ഇന്റഗ്രേറ്റഡ് പി.ജി. – എം.എ. മലയാളം, എം.എ. സോഷ്യോളജി, എം.എ. പൊളിറ്റിക്സ് ആന്റ് ഇന്റർനാഷണൽ റിലേഷൻസ്, എം.എ. ഇംഗ്ലീഷ് ആന്റ് മീഡിയ സ്റ്റഡീസ്, എം.എസ് സി. സൈക്കോളജി, എം.എസ് സി. സ്റ്റാറ്റിസ്റ്റിക്സ്, എം.എസ് സി. ബോട്ടണി വിത് കംപ്യൂട്ടേഷണൽ ബയോളജി (2021, 2022, 2023 പ്രവേശനം) നവംബർ 2024, (2020 പ്രവേശനം) നവംബർ 2023 റഗുലർ | സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് പിഴ കൂടാതെ സെപ്റ്റംബർ 12 വരെയും 190/- രൂപ പിഴയോടെ 23 വരെയും അപേക്ഷിക്കാം.

അഫിലിയേറ്റഡ് കോളേജുകളിലെ മൂന്നാം സെമസ്റ്റർ ( CBCSS-V-UG ) വിവിധ ബി.വോക്. (2022, 2023 പ്രവേശനം) നവംബർ 2024, (2018 മുതൽ 2021 വരെ പ്രവേശനം) നവംബർ 2023 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് പിഴ കൂടാതെ സെപ്റ്റംബർ 19 വരെയും 190/- രൂപ പിഴയോടെ 25 വരെയും അപേക്ഷിക്കാം.

കാലിക്കറ്റ് സർവകലാശാലാ എഞ്ചിനീയറിങ് കോളേജിലെ ( ഐ.ഇ.ടി.) എട്ടാം സെമസ്റ്റർ – ബി.ടെക്. 2019 പ്രവേശനം ) ഏപ്രിൽ 2024, ( 2020 പ്രവേശനം ) നവംബർ 2024 സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് പിഴ കൂടാതെ സെപ്റ്റംബർ 12 വരെയും 190/- രൂപ പിഴയോടെ 19 വരെയും അപേക്ഷിക്കാം.


പ്രാക്ടിക്കൽ പരീക്ഷ

എം.വോക്. അപ്ലൈഡ് ബയോടെക്നോളജി മൂന്നാം സെമസ്റ്റർ നവംബർ 2023, നാലാം സെമസ്റ്റർ ഏപ്രിൽ 2024 പ്രാക്ടിക്കൽ പരീക്ഷകൾ യഥാക്രമം സെപ്റ്റംബർ ആറ്, ഏഴ് തീയതികളിൽ നടക്കും. കേന്ദ്രം : സെന്റ് മേരീസ് കോളേജ് തൃശ്ശൂർ.

ബി.വോക്. ഡിജിറ്റൽ ഫിലിം പ്രൊഡക്ഷൻ ഒന്നാം സെമസ്റ്റർ ( 2023 ബാച്ച് ) നവംബർ 2023 പ്രാക്ടിക്കൽ പരീക്ഷ സെപ്റ്റംബർ മൂന്നിനും നാലാം സെമസ്റ്റർ ( 2022 ബാച്ച് ഏപ്രിൽ 2024 പ്രാക്ടിക്കൽ പരീക്ഷകൾ നാലിനും നടക്കും. ബി.വോക്. മൾട്ടിമീഡിയ ഒന്നാം സെമസ്റ്റർ ( 2023 ബാച്ച് ) നവംബർ 2023 പ്രാക്ടിക്കൽ പരീക്ഷകൾ സെപ്റ്റംബർ അഞ്ചിനും നാലാം സെമസ്റ്റർ ( 2022 ബാച്ച് ) ഏപ്രിൽ 2024 പ്രാക്ടിക്കൽ പരീക്ഷകൾ ആറിനും തുടങ്ങും. കേന്ദ്രം : എം.ഇ.സ്. അസ്മാബി കോളേജ് വെമ്പല്ലൂർ കൊടുങ്ങല്ലൂർ, സെന്റ് മേരീസ് കോളേജ് തൃശ്ശൂർ. വിശദമായ സമയക്രമം വെബ്സൈറ്റിൽ.


പരീക്ഷ

ലോ കോളേജുകളിലെ ഒന്നാം സെമസ്റ്റർ ( 2021 പ്രവേശനം മുതൽ ) എൽ.എൽ.എം. ജൂൺ 2024 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾ ഒക്ടോബർ നാലിന് തുടങ്ങും.

ഒന്ന്, മൂന്ന് സെമസ്റ്റർ ( 2019 പ്രവേശനം ) എം.സി.എ. ഏപ്രിൽ 2024 സപ്ലിമെന്ററി പരീക്ഷകൾ യഥാക്രമം സെപ്റ്റംബർ 25, 24 തീയതികളിൽ തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.


പരീക്ഷാഫലം

നാലാം സെമസ്റ്റർ എം.എച്ച്.എം. ഏപ്രിൽ 2024, എം.എഡ്. ജൂലൈ 2024 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് യഥാക്രമം 10, 12 തീയതികൾ വരെ അപേക്ഷിക്കാം.

കേരള സർവകലാശാല

സ്പോട്ട് അഡ്മിഷൻ

കേരളസർവകലാശാലയുടെ ആലപ്പുഴ സെന്ററിൽ നടത്തുന്ന എം കോം. റൂറൽ മാനേജ്മെന്റ് പ്രോഗ്രാമിന് General – 8, SEBC (Ezhava) – 2, SEBC (Muslim) – I, Backward Hindu 1, General (EWS) – 2, Scheduled Cast – 3, Scheduled Tribe – 1 സീറ്റുകളിൽ ഒഴിവുകൾ ഉണ്ട്.

പ്രസ്തുത ഒഴിവുകളിലേക്കുള്ള സ്പോട്ട് അഡ്മിഷൻ 2024 സെപ്റ്റംബർ 06 (വെള്ളിയാഴ്ച രാവിലെ 11.30 ന് യൂണിവേഴ്സിറ്റി ഓഫ് കേരള സ്റ്റഡി ആന്റ് റിസർച്ച് സെന്റർ (UKSRC), ആലപ്പുഴയിൽ വച്ച് നടത്തുന്നു.

പ്രവേശനം നേടുവാൻ യോഗ്യതയുള്ള വിദ്യാർത്ഥികൾ ആവശ്യമായ രേഖകൾ സഹിതം കൃത്യസമയത്തു തന്നെ സെന്ററിൽ ഹാജരാകേണ്ടതാണ്. വിശവിവരങ്ങൾക്ക്: 9745693024, ഇമെയിൽ kusre.commerce.keralauniversity.ac.in


കേരളസർവകലാശാല വിദൂരവിദ്യാഭ്യാസം: യു.ജി./പി.ജി. പ്രോഗ്രാമുകളുടെ അഡ്മിഷൻ രജിസ്ട്രേഷൻ – തീയതി നീട്ടി

കേരളസർവകലാശാല വിദൂരവിദ്യാഭ്യാസ വിഭാഗത്തിൽ 2024 – 2025 അദ്ധ്യയന വർഷം അഞ്ച് ബിരുദ ബിരുദാനന്തര പ്രോഗ്രാമുകൾക്കുള്ള അഡ്മിഷൻ ആരംഭിച്ചു. ലൈബ്രറി സയൻസ്, മാത്തമാറ്റിക്സ് എന്നീ ബിരുദ പ്രോഗ്രാമുകൾക്കും ലൈബ്രറി സയൻസ്, കമ്പ്യൂട്ടർ സയൻസ്, മാത്തമാറ്റിക്സ് എന്നീ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകൾക്കുമാണ് അഡ്മിഷൻ നടത്തുന്നത്.

എം.എസ്സി. കമ്പ്യൂട്ടർ സയൻസ്, എം.എസ്സി. മാത്തമാറ്റിക്സ് കോഴ്സുകൾക്കുളള അപേക്ഷ ഒക്ടോബർ 31 വരെയും എം.എൽ.ഐ.എസ്സി., ബി.എൽ.ഐ.എസ്സി., ബി.എസ്സി. മാത്തമാറ്റിക്സ് കോഴ്സുകൾക്കുളള അപേക്ഷ നവംബർ വരെയും ഓൺലൈനായി സമർപ്പിക്കാവുന്നതാണ്.

അപേക്ഷയുടെ ശരിപകർപ്പും അസ്സൽ സർട്ടിഫിക്കറ്റുകളും ഓൺലൈൻ അപേക്ഷ സമർപ്പിച്ച് 10 ദിവസത്തിനകം കാര്യവട്ടത്തെ വിദൂരവിദ്യാഭ്യാസ വിഭാഗത്തിൽ നേരിട്ടോ തപാൽ മാർഗ്ഗമോ എത്തിക്കേണ്ടതാണ്. ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിനും മറ്റുവിവരങ്ങൾക്കും www.idekunet സന്ദർശിക്കുക.


പ്രാക്ടിക്കൽ

കേരളസർവകലാശാല 2024 സെപ്റ്റംബറിൽ നടത്തിയ എട്ടാം സെമസ്റ്റർ ബിഎസ്സി. കമ്പ്യൂട്ടർ സയൻസ് ഹിയറിംഗ് ഇംപയേർഡ് ഡിഗ്രി പരീക്ഷയുടെ പ്രായോഗിക പരീക്ഷകൾ 2024 സെപ്റ്റംബർ 10, 11 തീയതികളിൽ അതാത് കോളജുകളിൽ വച്ച് നടത്തുന്നതാണ് വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

കേരളസർവകലാശാലയുടെ നാലാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. ബി.എസ്സി., ജൂലൈ 2024 (റെഗുലർ – 2022 അഡ്മിഷൻ, ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി – 2021 അഡ്മിഷൻ, സപ്ലിമെന്ററി – 2019 & 2020 അഡ്മിഷൻ, മേഴ്സി ചാൻസ് – 2013 – 2016 & 2018 അഡ്മിഷൻ) പരീക്ഷയുടെ ബോട്ടണി പ്രാക്ടിക്കൽ 2024 സെപ്റ്റംബർ 25 മുതൽ വിവിധ കോളേജുകളിൽ ആരംഭിക്കുന്നതാണ്. വിശവിവരങ്ങൾ വെബ്സൈറ്റിൽ.

കേരളസർവകലാശാല 2024 ജൂലൈയിൽ നടത്തിയ നാലാം സെമസ്റ്റർ എം.എസ്സി. മൈക്രോബയോളജി പരീക്ഷയുടെ പ്രാക്ടിക്കൽ 2024 സെപ്റ്റംബർ 5, 6 എന്നീ തീയതികളിൽ അതാതു കോളേജിൽ വച്ച് നടത്തുന്നതാണ്. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.


പരീക്ഷാഫലം

കേരളസർവകലാശാല നടത്തിയ പാർട്ട് III ബി.കോം (ആന്വൽ സ്കീം – റഗുലർ, ഇപ്രൂവ്മെന്റ്, സപ്ലിമെന്ററി & മേഴ്സി ചാൻസ്) ഏപ്രിൽ 2024 പരീക്ഷകളിൽ ഒന്നാം വർഷ രണ്ടാം വർഷ സപ്ലിമെന്ററി പരീക്ഷകൾ എഴുതിയ വിദ്യാർത്ഥികളുടേയും, അഡീഷണൽ ഇലക്ടീവ് പരീക്ഷ എഴുതിയ വിദ്യാർത്ഥികളുടേയും പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനും 2024 സെപ്റ്റംബർ വരെ ഓൺലൈൻ ഓഫ്ലൈൻ ആയി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

2024 ജനുവരിയിൽ നടത്തിയ രണ്ടാം സെമസ്റ്റർ പഞ്ചവർഷ എം.ബി.എ. ഇന്റഗ്രേറ്റഡ് (2022 & 2015 സ്കീം – റെഗുലർ ആന്റ് സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കുള്ള അപേക്ഷകൾ 2024 സെപ്റ്റംബർ 11 വരെ ഓഫ്ലൈനായി സമർപ്പിക്കാവുന്നതാണ് .വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

കേരളസർവകലാശാല 2023 ഡിസംബറിൽ നടത്തിയ നാലാം സെമസ്റ്റർ പഞ്ചവർഷ എം.ബി.എ. (ഇന്റഗ്രേറ്റഡ്) (2015 സ്കീം – റെഗുലർ ആന്റ് സപ്ലിമെന്ററി ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കുള്ള അപേക്ഷകൾ 2024 സെപ്റ്റംബർ 11 വരെ ഓഫ്ലൈനായി സമർപ്പിക്കാവുന്നതാണ് .വിശദവിവരങ്ങൾ വെബ്സൈറ്റിൽ.


ഡിപ്ലോമ ഇൻ കമ്മ്യൂണിക്കേറ്റീവ് അറബിക് (ഓൺലൈൻ): സീറ്റ് ഒഴിവ്

കേരളസർവകലാശാല അറബി വിഭാഗം നടത്തിവരുന്ന ഡിപ്ലോമ ഇൻ കമ്മ്യൂണിക്കേറ്റീവ് അറബിക് (ഓൺലൈൻ) എട്ടാം ബാച്ചിലേക്ക് ഏതാനും സീറ്റ് ഒഴിവുണ്ട്. താൽപ്പര്യമുള്ളവർ സെപ്തംബർ 10 ന് മുമ്പായി നിർദ്ദിഷ്ട ഫോമിൽ അപേക്ഷിക്കേണ്ടതാണ്. ഫീസ് : 6000/- രൂപ വിശദവിവരങ്ങൾ www.arabicku.in എന്ന വെബ്സൈറ്റിൽ ലഭിക്കും. ഫോൺ: 0471-2308846,9562722485


ഓണം അവധി

കേരളസർവകലാശാല വിദൂരവിദ്യാഭ്യാസ വിഭാഗം 2024 ഏപ്രിലിൽ നടത്തിയ ഒന്ന്, കേരളസർവകലാശാല പഠനവിഭാഗങ്ങളും അഫിലിയേറ്റഡ് കോളേജുകളും ഓണം അവധിക്കായി സെപ്റ്റംബർ 12-ാം തീയതി വൈകുന്നേരം അടയ്ക്കുന്നതും ഓണം അവധിയ്ക്കുശേഷം സെപ്റ്റംബർ 23 തീയതി രാവിലെ തുറന്ന് പ്രവർത്തനം ആരംഭിക്കുന്നതുമാണ്.


പരീക്ഷാഫീസ്

കേരളസർവകലാശാല നടത്തുന്ന എട്ടാം സെമസ്റ്റർ ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആന്റ് കാറ്ററിംഗ് ടെക്നോളജി (ബി.എച്ച്.എം./ബി.എച്ച്.എം.സി.റ്റി.) (2018 സ്കീം റെഗുലർ – 2020 അഡ്മിഷൻ, സപ്ലിമെന്ററി – 2018 – 2019 അഡ്മിഷൻ) (2014 സ്കീം – സപ്ലിമെന്ററി – 2016 – 2017 അഡ്മിഷൻ), ഒക്ടോബർ 2024 ഡിഗ്രി പരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.

പിഴകൂടാതെ സെപ്റ്റംബർ 8 വരെയും 150 രൂപ പിഴയോടെ സെപ്റ്റംബർ 11 വരെയും 400 രൂപ പിഴയോടെ സെപ്റ്റംബർ 13 വരെയും ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.


എം.ജി സർവകലാശാല

പരീക്ഷാ ഫലം

പത്താം സെമസ്റ്റർ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ബിബിഎ എൽഎൽബി (ഓണേഴ്സ്) 2019 അഡ്മിഷൻ റെഗുലർ, 2018 അഡ്മിഷൻ സപ്ലിമെന്ററി) പഞ്ചവത്സര ഇന്റഗ്രേഡ് ഡബിൾ ഡിഗ്രി ബിബിഎ എൽഎൽബി ഓണേഴ്സ് 2015 അഡ്മിഷൻ ആദ്യ മേഴ്സി ചാൻസ്, 2014 അഡ്മിഷൻ രണ്ടാം മേഴ്സി ചാൻസ്, 2013 അഡ്മിഷൻ അവസാന മേഴ്സി ചാൻസ്, 2016, 2017 അഡ്മിഷനുകൾ സപ്ലിമെന്ററി ജൂൺ 2024) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് സെപ്റ്റംബർ 18 വരെ അപേക്ഷിക്കാം. വിശദ വിവരങ്ങൾ സർവകലാശാലാ വെബ്സൈറ്റിൽ.

പത്താം സെമസ്റ്റർ പഞ്ചവത്സര ഇന്റഗ്രേഡ് ബികോം എൽഎൽബി (ഓണേഴ്സ് അഡ്മിഷൻ റെഗുലർ 2019, 2018 അഡ്മിഷൻ സപ്ലിമെന്ററി), പഞ്ചവത്സര ഇന്റഗ്രേഡ് ഡബിൾ ഡിഗ്രി ബികോം എൽഎൽബി (ഓണേഴ്സ്) 2016, 2017 അഡ്മി ഷനുകൾ സപ്ലിമെന്ററി, 2015 അഡ്മിഷൻ ആദ്യ മേഴ്സി ചാൻസ് ജൂൺ 2024) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് സെപ്റ്റംബർ 18 വരെ അപേക്ഷിക്കാം. വിശദ വിവരങ്ങൾ സർവകലാശാലാ വെബ്സൈറ്റിൽ.

പത്താം സെമസ്റ്റർ പഞ്ചവത്സര ഇന്റഗ്രേഡ് ബിഎ എൽഎൽബി (2015 അഡ്മിഷൻ ആദ്യ മേഴ്സി ചാൻസ്, 2014 അഡ്മിഷൻ രണ്ടാം മേഴ്സി ചാൻസ്, 2012, 2013 അഡ്മിഷനുകൾ അവസാന മേഴ്സി ചാൻസ് ജൂൺ 2024) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് സെപ്റ്റംബർ 18 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ സർവകലാശാലാ വെബ്സൈറ്റിൽ.

മൂന്നാം സെമസ്റ്റർ എംഎസ്സി ഫാർമ്യൂട്ടിക്കൽ കെമിസ്ട്രി (2018 അഡ്മിഷൻ സപ്ലിമെന്ററി 2015 മുതൽ 2017 വരെ അഡ്മിഷനുകൾ മേഴ്സി ചാൻസ് ജനുവരി 2024) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് സെപ്റ്റംബർ 18 വരെ ഓൺലൈനിൽ അപേക്ഷിക്കാം. വിശദ വിവരങ്ങൾ സർവകലാശാലാ വെബ്സൈറ്റിൽ.


പരീക്ഷയ്ക്ക് അപേക്ഷിക്കാം

ഒന്നും രണ്ടും നാലും സെമസ്റ്ററുകൾ ബി ആർക്ക് (2014 മുതൽ 2018 വരെ അഡ്മിഷനുകൾ സപ്ലിമെന്ററി) പരീക്ഷകൾക്ക് സെപ്റ്റംബർ പത്തു വരെ അപേക്ഷിക്കാം.

ഫൈനോടു കൂടി സെപ്റ്റംബർ 11നും സൂപ്പർ ഫൈനോടു കൂടി സെപ്റ്റംബർ 12നും അപേക്ഷ സ്വീകരിക്കും. വിശദ വിവരങ്ങൾ സർവകലാശാലാ വെബ്സൈറ്റിൽ.


പ്രാക്ടിക്കൽ

രണ്ടാം സെമസ്റ്റർ എംഎ സിഎസ്എസ് (2023 അഡ്മിഷൻ റെഗുലർ, 2022 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2019 മുതൽ 2022 വരെ അഡ്മിഷനുകൾ റീ അപ്പിയറൻസ് ഏപ്രിൽ 2024) പരീക്ഷയുടെ കഥകളി വേഷം പ്രാക്ടിക്കൽ പരീക്ഷകൾ സെപ്റ്റംബർ 25 ന് തൃപ്പൂണിത്തുറ ആർ.എൽ.വി കോളജ് ഓഫ് മ്യൂസിക്ക് ആന്റ് ഫൈൻ ആർട്സിൽ നടക്കും. വിശദ വിവരങ്ങൾ സർവകലാശാലാ വെബ്സൈറ്റിൽ.

ഒന്നു മുതൽ നാലു വരെ സെമസ്റ്ററുകൾ ബി വാക് വിഷ്വൽ മീഡിയ ആൻഡ് ഫിലിം മേക്കിംഗ് (2021 അഡ്മിഷൻ ഇംപ്രൂവ്മെന്റും റീ അപ്പിയറൻസും പുതിയ സ ഏപ്രിൽ 2024) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ സെപ്റ്റംബർ അഞ്ച്, ആറ്, ഒമ്പത് തീയതികളിൽ കളമശേരി സെന്റ് പോൾസ് കോളജിൽ നടക്കും.


ടൈംടേബിൾ

അഞ്ച്, ആറ് സെമസ്റ്ററുകൾ ബിസി ഓഫ് കാമ്പസ് (സപ്ലിമെന്ററിയും മേഴ്സി ചാൻസും ഏപ്രിൽ 2023) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ സെപ്റ്റംബർ നാല്, അഞ്ച് തീയതികളിൽ ഏനുമാനൂരപ്പൻ കോളജിൽ നടക്കും. ടൈംടേബിൾ വെബ്സൈറ്റിൽ.

നാലാം സെമസ്റ്റർ എം എസ്സി ഇൻ ബേസിക് സയൻസ് കെമിസ്ട്രി (2022 അഡ്മിഷൻ റഗുലർ, 2021 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2021, 2022 അഡ്മിഷനുകൾ സപ്ലിമെന്ററി 8000 2024) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷ സെപ്റ്റംബർ നാലിന് കോളജുകളിൽ നടക്കും. ടൈംടേബിൾ വെബ്സൈറ്റിൽ.


Follow our WhatsApp Channel for instant updates: Join Here

Share Now:

Leave a Reply

Your email address will not be published. Required fields are marked *