November 22, 2024
University Updates

യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ: 31 ആഗസ്റ്റ് 2024

  • August 31, 2024
  • 1 min read
യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ: 31 ആഗസ്റ്റ് 2024
Share Now:

ആഗസ്റ്റ് 31, 2024 -ലെ കേരളത്തിലെ വിവിധ സർവകലാശാലകളുടെ അറിയിപ്പുകൾ ഒറ്റ നോട്ടത്തിൽ.

കാലിക്കറ്റ് സർവകലാശാല

സർവകലാശാല എൻജിനീയറിങ് കോളേജിലെ ബി.ടെക്. പ്രവേശനം 2024

കാലിക്കറ്റ് സർവകലാശാലാ എൻജിനീയറിങ് കോളേജിൽ രണ്ടാംഘട്ട അലോട്ട്മെന്റിന് ശേഷം ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശന നടപടികൾ ആരംഭിച്ചു. കമ്പ്യൂട്ടർ സയൻസ് ആന്റ് എൻജിനീയറിങ്, ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷൻ എൻജിനീയറിങ്, ഇലക്ട്രോണിക്സ് ആന്റ് കമ്പ്യൂട്ടർ സയൻസ് എൻജിനീയറിങ്, ഇലക്ട്രിക്കൽ ആന്റ് ഇലക്ട്രോണിക്സ് – എൻജിനീയറിങ്, മെക്കാനിക്കൽ എൻജിനീയറിങ്, പ്രിന്റിംഗ് ടെക്നോളജി എന്നീ ബ്രാഞ്ചുകളിലേക്കാണ് മൂന്നാംഘട്ട അലോട്ട്മെന്റ്.

കീം റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് https://www.cee.kerala.gov.in/keam2024/ എന്ന വെബ്സൈറ്റ് വഴി UCC എന്ന കോളേജ് കോഡ് ഉപയോഗിച്ച് വിവിധ കോഴ്സുകളിൽ ഓപ്ഷൻ നൽകാം. എൻജിനീയറിങ് പ്രവേശന പരീക്ഷ എഴുതാത്തവർക്കും, ലാറ്ററൽ എൻട്രി റാങ്ക് ലിസ്റ്റിൽ ഉൾപ്പെടാത്തവർക്കും മാർക്ക് അടിസ്ഥാനമാക്കി പ്രവേശനത്തിന് അവസരമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 9567172591.


മൂല്യനിർണയ ക്യാമ്പ്

അഫിലിയേറ്റഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റർ പി.ജി. ( CBCSS ) ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ കേന്ദ്രീകൃത മൂല്യനിർണയ ക്യാമ്പ് സെപ്റ്റംബർ രണ്ട് മുതൽ അഞ്ച് വരെ നടക്കും.

വിദൂര വിഭാഗം രണ്ടാം സെമസ്റ്റർ പി.ജി. (CDOE – CBCSS) ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ വികേന്ദ്രീകൃത മൂല്യനിർണയ ക്യാമ്പ് ആഗസ്റ്റ് 31 തുടങ്ങി. ക്യാമ്പ് രാവിലെ 10.00 മണിക്ക് ആരംഭിക്കും. കൂടുതൽ വിവരങ്ങൾ സർവകലാശാലാ വെബ്സൈറ്റിൽ.


ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷ

എല്ലാ അവസരങ്ങളും നഷ്ടമായ വിദൂര വിഭാഗം രണ്ടാം സെമസ്റ്റർ (CCSS – UG – 2011, 2012, 2013 ബി.എ., ബി.എസ്.സി, ബി.കോം., ബി.ബി.എ., ബി.എം.എം.സി .,ബി.എ. അഫ്സൽ-ഉൽ-ഉലമ , ബി.എ. അഫ്സൽ-ഉൽ-ഉലമ സെപ്റ്റംബർ 2021 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷ ഒക്ടോബർ എട്ടിന് തുടങ്ങും. കേന്ദ്രം : ടാഗോർ നികേതൻ സർവകലാശാലാ ക്യാമ്പസ്, സർവകലാശാലാ എൻജിനീയറിങ് കോളേജ്. വിശദമായ സമയക്രമം വെബ്സൈറ്റിൽ.


പരീക്ഷാ അപേക്ഷ

വയനാട് ലക്കിടി ഓറിയെന്റൽ സ്കൂൾ ഓഫ് ഹോട്ടൽ മാനേജ്മെന്റിലെ രണ്ടാം വർഷ (2020, 2021 പ്രവേശനം) ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്മെന്റ് ( ബി.എച്ച്.എ. ) ഏപ്രിൽ 2024 പരീക്ഷക്ക് പിഴ കൂടാതെ സെപ്റ്റംബർ 12 വരെയും 190/- രൂപ പിഴയോടെ 19 വരെയും അപേക്ഷിക്കാം. ലിങ്ക് സെപ്റ്റംബർ രണ്ട് മുതൽ ലഭ്യമാകും.

രണ്ടാം സെമസ്റ്റർ ( 2023 പ്രവേശനം ) ബി.ബി.എ. എൽ.എൽ.ബി. ഹോണേഴ്സ് ഏപ്രിൽ 2024, മൂന്നും വർഷ എൽ.എൽ.ബി. യൂണിറ്ററി ഡിഗ്രി ഏപ്രിൽ 2024, ബി.കോം. എൽ.എൽ.ബി. ഹോണേഴ്സ് മാർച്ച് 2024 പരീക്ഷകൾക്ക് പിഴ കൂടാതെ സെപ്റ്റംബർ 12 വരെയും 190/- രൂപ പിഴയോടെ 19 വരെയും അപേക്ഷിക്കാം.

പരീക്ഷാഫലം

വിദൂര വിഭാഗം നാലാം സെമസ്റ്റർ എം.എ. സോഷ്യോളജി ( CBCSS – SDE ) ഏപ്രിൽ 2024 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് സെപ്റ്റംബർ ഒൻപത് വരെ അപേക്ഷിക്കാം.

രണ്ടാം സെമസ്റ്റർ ( CCSS ) മാസ്റ്റർ ഓഫ് ലൈബ്രറി ആന്റ് ഇൻഫർമേഷൻ സയൻസ് ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

പുനർമൂല്യനിർണയഫലം

അഞ്ചാം സെമസ്റ്റർ ബി.ടെക്. (2019 സ്കീം) നവംബർ 2023, (2014 സ്കീം) നവംബർ 2022 പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.

കേരള സർവകലാശാല

സ്പോട്ട് അഡ്മിഷൻ

കേരളസർവകലാശാലക്ക് കീഴിൽ കാര്യവട്ടം കാമ്പസ്സിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മന്റ് ഇൻ കേരള (ഐ.എം.കെ), സി.എസ്.എസ്. സ്കീമിൽ എം.ബി.എ 2024-26 ബാച്ച് പ്രവേശനത്തിന് ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. MBA Travel and Tourism – SIUCLC- 1, OBH-1. താൽപ്പര്യമുള്ളവർ 2024 സെപ്റ്റംബർ 2 ന് 10 മണിക്ക് കേരളസർവകലാശാല കാര്യവട്ടം ക്യാംപസിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇൻ കേരളയിൽ എത്തിച്ചേരേണ്ടതാണ്.


പരീക്ഷാഫലം

കേരളസർവകലാശാല 2024 മാർച്ചിൽ നടത്തിയ രണ്ടാം സെമസ്റ്റർ ബി.എ./ബി.എസ്സി./ ബി.കോം. ന്യൂജനറേഷൻ ഡബിൾ മെയിൻ (റെഗുലർ അഡ്മിഷൻ, ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി – 2021 അഡ്മിഷൻ, സപ്ലിമെന്ററി – 2020 അഡ്മിഷൻ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 2024 സെപ്റ്റംബർ 10 വരെ SLCM മുഖേന അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

കേരളസർവകലാശാല 2024 ഫെബ്രുവരിയിൽ നടത്തിയ മൂന്നാം സെമസ്റ്റർ എം.എസ്സി. കമ്പ്യൂട്ടർ സയൻസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് 2021 അഡ്മിഷൻ മുതലുള്ള വിദ്യാർത്ഥികൾ www.slem.keralauniversity.ac.in മുഖേനയും 2020 അഡ്മിഷൻ വിദ്യാർത്ഥികൾ exams.keralauniversity.ac.in മുഖേനയും 2024 സെപ്റ്റംബർ 09 ന് മുൻപ് ഓൺലൈനായി അപേക്ഷിക്കേണ്ടതാണ്. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.


പ്രോജക്ട്/വൈവ

കേരളസർവകലാശാല 2023 സെപ്റ്റംബറിൽ നടത്തിയ എട്ടാം സെമസ്റ്റർ ബി.ടെക്. (2013 സ്കീം) ഇൻഫർമേഷൻ ടെക്നോളജി ബ്രാഞ്ചിന്റെ വെബ് ആപ്ലിക്കേഷൻ ലാബ്, പ്രോജക്ട് ആന്റ് വൈവ പരീക്ഷകൾ കാര്യവട്ടം യൂണിവേഴ്സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ വച്ച് 2024 സെപ്റ്റംബർ 4, 6 തീയതികളിൽ നടത്തുന്നു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

കേരളസർവകലാശാല 2024 ജൂലൈയിൽ നടത്തിയ നാലാം സെമസ്റ്റർ എം.എ. ഹിന്ദി ലാംഗ്വേജ് ആന്റ് ലിറ്ററേച്ചർ പരീക്ഷയുടെ അനുബന്ധ വവോസി 2024 സെപ്റ്റംബർ 11 ന് അതാത് കോളേജുകളിൽ വച്ച് നടത്തുന്നു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

കേരളസർവകലാശാല 2024 ജൂലൈയിൽ നടത്തിയ നാലാം സെമസ്റ്റർ എം.എ. ഇക്കണോമിക്സ് (ബിഹേവിയറൽ ഇക്കണോമിക്സ് ആന്റ് ഡാറ്റാ സയൻസ്) പരീക്ഷയുടെ വൈവാസി പരീക്ഷകൾ 2024 സെപ്റ്റംബർ 11 ന് അതാത് കോളേജുകളിൽ വച്ച് നടത്തുന്നു. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.


പരീക്ഷാഫീസ്

കേരളസർവകലാശാലയുടെ എം.ബി.എ. ട്രാവൽ ആന്റ് ടൂറിസം (മേഴ്സി ചാൻസ് – 2009 & 2011 സ്കീം – 2009 – 2013 അഡ്മിഷൻ) പരീക്ഷ രജിസ്ട്രേഷൻ ആരംഭിച്ചു. പിഴകൂടാതെ – 2024 സെപ്റ്റംബർ 9 വരെയും 150 രൂപ പിഴയോടെ സെപ്റ്റംബർ 12 വരെയും 400 രൂപ പിഴയോടെ സെപ്റ്റംബർ 18 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.


സൂക്ഷ്മപരിശോധന

കേരളസർവകലാശാല വിദൂരവിദ്യാഭ്യാസ വിഭാഗം 2024 ഏപ്രിലിൽ നടത്തിയ ഒന്ന്, രണ്ട് സെമസ്റ്റർ ബി.കോം, 2023 ഡിസംബറിൽ നടത്തിയ അഞ്ച്, ആറ് സെമസ്റ്റർ ബി.കോം. എന്നീ പരീക്ഷകളുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർത്ഥികൾ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡും പ്രസ്തുത പരീക്ഷയുടെ ഹാൾടിക്കറ്റുമായി 2024 സെപ്റ്റംബർ 02 മുതൽ 15 വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ റീവാല്യുവേഷൻ ഇ.ജെ. VII (ഏഴ്) സെക്ഷനിൽ ഹാജരാകേണ്ടതാണ്.

കേരളസർവകലാശാല വിദൂരവിദ്യാഭ്യാസ വിഭാഗം 2024 ജനുവരിയിൽ നടത്തിയ ഒന്ന്,രണ്ട് സെമസ്റ്റർ എം.എസ്സി കമ്പ്യൂട്ടർ സയൻസ് പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർത്ഥികൾ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡും പ്രസ്തുത പരീക്ഷയുടെ ഹാൾടിക്കറ്റുമായി 2024 സെപ്റ്റംബർ 03 മുതൽ 10 വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ ഇ.ജെ. III (മൂന്ന്) സെക്ഷനിൽ ഹാജരാകേണ്ടതാണ്.

കേരളസർവകലാശാല 2023 ഒക്ടോബറിൽ നടത്തിയ മൂന്നാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എൽ.എൽ.ബി പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർത്ഥികൾ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡും പ്രസ്തുത പരീക്ഷയുടെ ഹാൾടിക്കറ്റുമായി 2024 സെപ്റ്റംബർ 2, 3, 4 തീയതികളിൽ റീവാല്യുവേഷൻ ഇ.ജെ. X (പത്ത് സെക്ഷനിൽ ഹാജരാകേണ്ടതാണ്.


Follow our WhatsApp Channel for instant updates: Join Here

Share Now:

Leave a Reply

Your email address will not be published. Required fields are marked *