November 22, 2024
University Updates

യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ: 30 ആഗസ്റ്റ് 2024

  • August 30, 2024
  • 1 min read
യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ: 30 ആഗസ്റ്റ് 2024
Share Now:

ആഗസ്റ്റ് 30, 2024 -ലെ കേരളത്തിലെ വിവിധ സർവകലാശാലകളുടെ അറിയിപ്പുകൾ ഒറ്റ നോട്ടത്തിൽ.

കാലിക്കറ്റ് സർവകലാശാല

മണ്ണാർക്കാട് സി.സി.എസ്.ഐ.ടിയിൽ എം.സി.എ. സ്പോട്ട് അഡ്മിഷൻ

പാലക്കാട് മണ്ണാർക്കാടുള്ള എം.ഇ.എസ്. കല്ലടി കോളേജിൽ പ്രവർത്തിക്കുന്ന കാലിക്കറ്റ് സർവകലാശാലാ സെന്റർ ഫോർ കമ്പ്യൂട്ടർ സയൻസ് ആന്റ് ഇൻഫർമേഷൻ ടെക്നോളജിയിൽ എം.സി.എ. കോഴ്സിന് ജനറൽ / സംവരണ വിഭാഗങ്ങളിൽ ഏതാനും സീറ്റൊഴിവുണ്ട്. താത്പര്യമുള്ളവർ സെപ്റ്റംബർ നാലിന് രണ്ട് മണിക്ക് മുൻപായി സർട്ടിഫിക്കറ്റുകൾ സഹിതം സെന്ററിൽ ഹാജരാകേണ്ടതാണ്. എസ്.സി. / എസ്.ടി./ ഒ.ഇ.സി. വിഭാഗങ്ങൾക്ക് ഫീസിളവ് ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് : 8281665557, 9446670011.


പരീക്ഷാ അപേക്ഷ

സർവകലാശാലാ എഞ്ചിനീയറിങ് കോളേജിലെ ( സി.യു.ഐ.ഇ.ടി. ) ഏഴാം സെമസ്റ്റർ ബി.ടെക്. (2021 പ്രവേശനം) നവംബർ 2024, (2020 പ്രവേശനം) ഏപ്രിൽ 2024, (2019 പ്രവേശനം) നവംബർ 2023 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് പിഴ കൂടാതെ സെപ്റ്റംബർ 12 വരെയും 190/- രൂപ പിഴയോടെ 19 വരെയും അപേക്ഷിക്കാം. ലിങ്ക് ആഗസ്റ്റ് 31 മുതൽ ലഭ്യമാകും.


പരീക്ഷാഫലം

നാലാം സെമസ്റ്റർ ബി.എഡ്. സ്പെഷ്യൽ എജ്യുക്കേഷൻ – ഹിയറിങ് ഇംപയർമെന്റ്, ഇന്റലക്ച്വൽ ഡിസബിലിറ്റി ഏപ്രിൽ 2024 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് സെപ്റ്റംബർ 12 വരെ അപേക്ഷിക്കാം.

മൂന്നാം സെമസ്റ്റർ ( 2019 പ്രവേശനം ) എം.എസ് സി. ജനറൽ ബയോടെക്നോളജി സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് സെപ്റ്റംബർ 11 വരെ അപേക്ഷിക്കാം.


കേരള സർവകലാശാല

സ്പോട്ട് അഡ്മിഷൻ

കേരളസർവകലാശാലയുടെ വിവിധ മാനേജ്മെന്റ് പഠനകേന്ദ്രങ്ങളിൽ (യു.ഐ.എം. ആലപ്പുഴ, പുനലൂർ, അടൂർ, വർക്കല, കൊല്ലം, ഐ.സി.എം. പൂജപ്പുര) എം.ബി.എ. (ഫുൾടൈം) കോഴ്സുകളിലേക്കുള്ള 2024-2025 വർഷത്തെ പ്രവേശനത്തിനുള്ള സ്പോട്ട് അഡ്മിഷൻ 2024 സെപ്റ്റംബർ 2 ന് അതാത് യു.ഐ.എം. കേന്ദ്രങ്ങളിൽ രാവിലെ 10 മണി മുതൽ നടത്തുന്നു.


പി.എച്ച്.ഡി. എൻട്രൻസ് പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിക്കുന്നു

കേരളസർവകലാശാല 2024 ഒക്ടോബർ 26 ന് നടത്താൻ നിശ്ചയിച്ചിരിക്കുന്ന 2024 വർഷത്തെ പി.എച്ച്.ഡി. എൻട്രൻസ് പരീക്ഷയ്ക്ക് യോഗ്യരായിട്ടുള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. വിദ്യാർത്ഥികൾക്ക് 2024 സെപ്റ്റംബർ 30 വരെ ഓൺലൈനായി അപേക്ഷിക്കാം.

ഓഫ്ലൈൻ അപേക്ഷകൾ സ്വീകരിക്കുന്നതല്ല. വിദ്യാർത്ഥികൾക്ക് അവരുടെ യോഗ്യത അനുസരിച്ചുള്ള വിഷയം ഓൺലൈൻ റിസർച്ച് പോർട്ടലിൽ നിന്നും തിരഞ്ഞെടുക്കാവുന്നതാണ്. വിശദവിവരങ്ങൾക്ക് www.research.keralauniversity.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.


പരീക്ഷാഫലം

കേരളസർവകലാശാല 2024 ഫെബ്രുവരിയിൽ നടത്തിയ മൂന്നാം സെമസ്റ്റർ ബി.കോം. കൊമേഴ്സ് ആന്റ് ടാക്സ് പ്രൊസീജിയർ ആന്റ് പ്രാക്ടീസ്, ബി.കോം. കൊമേഴ്സ് ആന്റ് ഹോട്ടൽ മാനേജ്മെന്റ് ആന്റ് കാറ്ററിംഗ് (റെഗുലർ – 2022 അഡ്മിഷൻ, ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി – 2021 അഡ്മിഷൻ, സപ്ലിമെന്ററി – 2019 & 2020 അഡ്മിഷൻ, മേഴ്സി ചാൻസ് – 2017 അഡ്മിഷൻ) ഡിഗ്രി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും 2024 സെപ്റ്റംബർ 7 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

കേരളസർവകലാശാല 2024 ഫെബ്രുവരിയിൽ നടത്തിയ മൂന്നാം സെമസ്റ്റർ എം.കോം. (റെഗുലർ & സപ്ലിമെന്ററി) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് SLCM വിദ്യാർത്ഥികൾ www.slcm.keralauniversity.ac.in മുഖേനയും 2020 അഡ്മിഷൻ വിദ്യാർത്ഥികൾ www.exams.keralauniversity.ac.in മുഖേനയും 2024 സെപ്റ്റംബർ 9 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.


പ്രാക്ടിക്കൽ പരീക്ഷ പുനഃക്രമീകരിച്ചു

കേരളസർവകലാശാല 2024 ജൂലൈയിൽ നടത്തിയ നാലാം സെമസ്റ്റർ എം.എസ്സി. എൻവയോൺമെന്റൽ സയൻസ് പരീക്ഷയുടെ പ്രാക്ടിക്കൽ, വൈവവാസി 2024 സെപ്റ്റംബർ 3 മുതൽ 27 വരെ പുനഃക്രമീകരിച്ചിരിക്കുന്നു. പരീക്ഷാകേന്ദ്രത്തിനോ സമയത്തിനോ മാറ്റമില്ല. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.


പ്രാക്ടിക്കൽ

കേരളസർവകലാശാല കാര്യവട്ടം യൂണിവേഴ്സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആഗസ്റ്റ് 2024 ലെ ആറാം സെമസ്റ്റർ (റെഗുലർ/സപ്ലിമെന്ററി) 2020 സ്കീം വിദ്യാർത്ഥികൾക്കുള്ള പ്രാക്ടിക്കൽ പരീക്ഷകൾ 2024 സെപ്റ്റംബർ 9 മുതൽ നടത്തുന്നു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

കേരളസർവകലാശാല 2024 ജൂലൈയിൽ വിജ്ഞാപനം ചെയ്ത നാലാം സെമസ്റ്റർ ബി.എസ്സി ബയോടെക്നോളജി (മൾട്ടി മേജർ) 2 (b) (350) (കെമിസ്ട്രി), ബി.എസ്സി. ബയോകെമിസ്ട്രി ആന്റ ഇൻഡസ്ട്രിയൽ മൈക്രോബയോളജി (248) (കെമിസ്ട്രി) കോഴ്സുകളുടെ പ്രാക്ടിക്കൽ പരീക്ഷകൾ 2024 സെപ്റ്റംബർ 25 മുതൽ അതാത് പരീക്ഷാ കേന്ദ്രങ്ങളിൽ വച്ച് നടത്തുന്നു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.


ടൈംടേബിൾ

കേരളസർവകലാശാല 2024 സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ നടത്തുന്ന രണ്ട്, നാല്, ആറ് സെമസ്റ്റർ ബി.ഡെസ്. ഫാഷൻ ഡിസൈൻ പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.

കേരളസർവകലാശാല 2024 ജൂലൈയിൽ നടത്തിയ നാലാം സെമസ്റ്റർ എം.എസ്സി. സ്റ്റാറ്റിസ്റ്റിക്സ് ആന്റ് എം.എസ്സി. സ്റ്റാറ്റിസ്റ്റിക്സ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ ഡാറ്റാ അനലിറ്റിക്സ് പരീക്ഷയുടെ പ്രാക്ടിക്കൽ, വൈവവാസി 2024 സെപ്റ്റംബർ 3 മുതൽ 6 വരെയും സെപ്റ്റംബർ 9, 12 തീയതികളിലും അതാത് കോളേജുകളിൽ വച്ച് നടത്തുന്നു. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.

കേരളസർവകലാശാല 2024 ജൂലൈയിൽ നടത്തിയ നാലാം സെമസ്റ്റർ എം.എസ്സി. ഹോം സയൻസ് (ഫാമിലി റിസോഴ്സ് മാനേജ്മെന്റ്, എക്സ്റ്റൻഷൻ എജ്യുക്കേഷൻ, ഫുഡ് ആന്റ് നുട്രീഷൻ ആന്റ് നൂട്രീഷൻ & ഡയറ്ററ്റിക്സ്) പരീക്ഷകളുടെ പ്രാക്ടിക്കൽ, വാസി 2024 സെപ്റ്റംബർ 2 മുതൽ 12 വരെ അതാത് കോളേജുകളിൽ വച്ച് നടത്തുന്നു.വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.


എം ജി സർവകലാശാല

കൗൺസലിംഗ് ആന്റ് സൈക്കോതെറാപ്പി ഡിപ്ലോമ

മഹാത്മാ ഗാന്ധി സർവകലാശാലയിലെ ഇന്റർ യൂണിവേഴ്സിസി സെന്റർ ഫോർ ഡിസെബിലിനി ഡീസിന്റെ കൗൺസലിംഗ് ആന്റ് സൈക്കോ തെറാപ്പി ഡിപ്ലോമ കോഴ്സിന് ഇപ്പോൾ അപേക്ഷിക്കാം. പ്ലസ് ടുവോ തത്തുല്യ യോഗ്യതയോ ഉള്ളവരെയാണ് പരിഗണിക്കുന്നത്. ഓഫ്ലൈൻ, ഓൺലൈൻ ക്ലാസുകൾ ഉണ്ടാകും. വിശദ വിവരങ്ങൾ 8547165178, 8891391580 എന്നീ നമ്പരുകളിൽ ലഭിക്കും. ഇമെയിൽ iucdsmgu@mgu.ac.in.


പ്രാക്ടിക്കൽ

ഒന്നാം വർഷം മുതൽ നാലാം വർഷം വരെ ബിപിടി(2015, 2016 അഡ്മിഷനുകൾ സപ്ലിമെന്ററി, 2014 അഡ്മിഷൻ ആദ്യ മേഴ്സി ചാൻസ്, 2008 മുതൽ 2013 അഡ്മിഷനുകൾ രണ്ടാം മേഴ്സി ചാൻസ് മാർച്ച് 2024) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ സെപ്റ്റംബർ രണ്ടു മുതൽ കോളേജുകളിൽ നടത്തും. ടൈം ടേബിൾ വെബ്സൈറ്റിൽ.

നാലാം സെമസ്റ്റർ ഐഎംസിഎ (2021 അഡ്മിഷൻ റെഗുലർ, 2017 മുതൽ 2020 വരെ അഡ്മിഷനുകൾ സപ്ലിമെന്ററി) നാലാം സെമസ്റ്റർ ഡിഡിഎംസിഎ (2016 അഡ്മിഷൻ സപ്ലിമെന്ററി, 2014, 2015 അഡ്മിഷനുകൾ മേഴ്സി ചാൻസ് ജൂലൈ 2024)പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ സെപ്റ്റംബർ ആറു മുതൽ നടക്കും. വിശദ വിവരങ്ങൾ സർവകലാശാലാ വെബ്സൈറ്റിൽ.

രണ്ടാം വർഷ എംഎസ്സി മെഡിക്കൽ മൈക്രോബയോളജി (2023 അഡ്മിഷൻ റെഗുലർ, 2020 മുതൽ 2022 വരെ അഡ്മിഷനുകൾ സപ്ലിമെന്ററി, 2019 അഡ്മിഷൻ ആദ്യ മേഴ്സി ചാൻസ്, 2018 അഡ്മിഷൻ രണ്ടാം മേഴ്സി ചാൻസ്, 2017 അഡ്മിഷൻ അവസാന മേഴ്സി ചാൻസ് ജൂലൈ 2024) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ സെപ്റ്റംബർ ആറു മുതൽ കോളജുകളിൽ നടത്തും. ടേബിൾ വെബ്സൈറ്റിൽ.


സ്പോട്ട് അഡ്മിഷൻ

സ്കൂൾ ഓഫ് പോളിമർ സയൻസ് ആന്റ് ടെക്നോളജിയിൽ എംഎസ്സി ഇൻഡസ്ട്രിയൽ പോളിമർ സയൻസ് ആന്റ് ടെക്നോളജി പ്രോഗ്രാമിൽ ഒഴിവുള്ള മൂന്ന് ജനറൽ മെറിന് സീനുകളിൽ ഓഗസ്റ്റ് 30ന് സ്പോട്ട് അഡ്മിഷൻ നടത്തും. അർഹരായ വിദ്യാർഥികൾ അസ്സൽ രേഖകളുമായി അന്ന് ഉച്ചയ്ക്ക് 12.30ന് മുൻപ് വകുപ്പ് ഓഫീസിൽ റൂം നമ്പർ 302 കൺവർജൻസ് അക്കാദമിയ കോംപ്ലക്സ്) നേരിട്ട് യോഗ്യത സംബന്ധിച്ച കൂടുതൽ https://cat.mgu.ac.in/schoolpolymer.php എന്ന ലിങ്കിൽ. ഫോൺ 9744278352, 9562578730, 9400201036.


പരീക്ഷാ ഫലം

മൂന്നാം സെമസ്റ്റർ മാസ്റ്റർ ഓഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (2022 അഡ്മിഷൻ റഗുലർ, 2020, 2021 അഡ്മിഷനുകൾ സപ്ലിമെന്ററി ഡിസംബർ 2023) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് സെപ്റ്റംബർ 11 വരെ അപേക്ഷിക്കാം. വിശദ വിവരങ്ങൾ സർവകലാശാലാ വെബ്സൈറ്റിൽ.


Follow our WhatsApp Channel for instant updates: Join Here

Share Now:

Leave a Reply

Your email address will not be published. Required fields are marked *