November 22, 2024
University Updates

യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ: 21 ആഗസ്റ്റ് 2024

  • August 21, 2024
  • 1 min read
യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ: 21 ആഗസ്റ്റ് 2024
Share Now:

ആഗസ്റ്റ് 21, 2024 -ലെ കേരളത്തിലെ വിവിധ സർവകലാശാലകളുടെ അറിയിപ്പുകൾ ഒറ്റ നോട്ടത്തിൽ.

കാലിക്കറ്റ് സർവകലാശാല

ജോൺ മത്തായി സെന്ററിൽ ബി.സി.എ. / എം.എസ് സി. കമ്പ്യൂട്ടർ സയൻസ് സീറ്റൊഴിവ്

തൃശ്ശൂർ അരണാട്ടുകരയിലുള്ള കാലിക്കറ്റ് സർവകലാശാലാ ജോൺ മത്തായി സെന്ററിലെ സെന്റർ ഫോർ കമ്പ്യൂട്ടർ സയൻസ് ആന്റ് ഇൻഫർമേഷൻ ടെക്നോളജിയിൽ ബി.സി.എ. എം.എസ് സി. കമ്പ്യൂട്ടർ സയൻസ് പ്രോഗ്രാമുകളിൽ സീറ്റൊഴിവുണ്ട്. സർവകലാശാലാ ക്യാപ് ഐ.ഡി. ഉള്ളവർക്ക് പ്രവവേശനം നേടാം.

പ്രവേശനം ആഗ്രഹിക്കുന്നവർ അസൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ആഗസ്റ്റ് 23-ന് രാവിലെ 11.00 മണിക്ക് സെന്ററിൽ ഹാജരാകേണ്ടതാണ്. എസ്.സി. / എസ്.ടി. ഒ.ഇ.സി. വിഭാഗത്തിൽപ്പെട്ടവർക്ക് ഫീസിളവ് ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് 9745644425, 9946623509.

പേരാമ്പ്ര റീജ്യണൽ സെന്ററിൽ സീറ്റൊഴിവ്

കോഴിക്കോട് പേരാമ്പ്ര ചാലിക്കരയിലുള്ള കാലിക്കറ്റ് സർവകലാശാലാ റീജ്യണൽ സെന്ററിൽ എം.സി.എ. / ബി.സി.എ. | ബി.എസ്.ഡബ്ല്യൂ. പ്രോഗ്രാമുകളിലെ ജനറൽ സംവരണ സീറ്റുകളിലും എം.എസ്.ഡബ്ല്യൂ. പ്രോഗ്രാമിൽ ജനറൽ മുസ്ലിം ഇ.ഡബ്ല്യൂ.എസ്. എസ്. സി./ എസ്.ടി. സീറ്റുകളിലും ഒഴിവുണ്ട്.

യോഗ്യരായവർക്ക് അസൽ സർട്ടിഫിക്കറ്റുകളുമായി ഓഗസ്റ്റ് 23-ന് രാവിലെ 11.00 മണിക്ക് സെന്ററിൽ നേരിട്ട് ഹാജരായി പ്രവേശനം നേടാം. എസ്.സി. / എസ്.ടി. ഒ.ഇ.സി. വിഭാഗത്തിൽപ്പെട്ടവർക്ക് ഫീസിളവ് ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് 9961039127 (ബി.സി.എ. എം.സി.എ.), 8594039556 (ബി.എസ്.ഡബ്ല്യൂ. / എം.എസ്.ഡബ്ല്യൂ.), 0496 2991119.

മഞ്ചേരി സി.സി.എസ്.ഐ.ടിയിൽ ബി.സി.എ. / എം.സി.എ. സീറ്റൊഴിവ്

മഞ്ചേരി പടിഞ്ഞാറ്റുമുറിയിലുള്ള കാലിക്കറ്റ് സർവകലാശാലാ സെന്റർ ഫോർ കമ്പ്യൂട്ടർ സയൻസ് ആന്റ് ഇൻഫർമേഷൻ ടെക്നോളജിയിൽ ബി.സി.എ./ എം.സി.എ. പ്രോഗ്രാമുകളിൽ . ജനറൽ സംവരണ വിഭാഗങ്ങളിൽ സീറ്റൊഴിവുണ്ട്.

ക്യാപ് രജിസ്ട്രേഷൻ ഇല്ലാത്തവർക്ക് സ്പോട്ട് രജിസ്ട്രേഷൻ നടത്തി മുൻഗണനാ ക്രമത്തിൽ പ്രവേശനം നേടാം. എസ്.സി. / എസ്.ടി / ഒ.ഇ.സി. വിഭാഗത്തിൽപ്പെട്ടവർക്ക് ഫീസിളവ് ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് 7907495814.

പരീക്ഷാ അപേക്ഷ

സർവകലാശാലാ എഞ്ചിനീയറിങ് കോളേജിലെ വിദ്യാർഥികൾക്കുള്ള നവംബർ 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് അഞ്ചാം സെമസ്റ്റർ ബി.ടെക് (2019 മുതൽ 2022 വരെ പ്രവേശനം) പരീക്ഷകൾക്ക് പിഴ കൂടാതെ സെപ്റ്റംബർ ആറ് വരെയും 190/- രൂപ പിഴയോടെ 13 വരെയും അപേക്ഷിക്കാം. ഇതിനുള്ള ലിങ്ക് വെബ്സൈറ്റിൽ ലഭ്യമാണ്.

മൂന്നാം സെമസ്റ്റർ ബി.ടെക് (2019 മുതൽ 2023 വരെ പ്രവേശനം) പരീക്ഷകൾക്ക് പിഴ കൂടാതെ സെപ്റ്റംബർ 11 വരെയും 190/- രൂപ പിഴയോടെ 19 വരെയും അപേക്ഷിക്കാം. ഇതിനുള്ള ലിങ്ക് 27 മുതൽ ലഭ്യമാകും.

സർവകലാശാലാ പഠന വകുപ്പുകളിലെ മൂന്നാം സെമസ്റ്റർ ( PG CCSS ) എം.എ., എം.എസ് സി., എം.കോം., എം.ബി.എ., എം.എ. ജേണലിസം ആന്റ് മാസ് കമ്മ്യൂണികേഷൻ, മാസ്റ്റർ ഇൻ ലൈബ്രറി ആന്റ് ഇൻഫർമേഷൻ സയൻസ്, എം.സി.ജെ., എം.ടി.എ., എം.എസ് സി. ഫോറൻസിക് സയൻസ്, എം.എസ് സി. റേഡിയേഷൻ ഫിസിക്സ്, ( നാനോസയൻസ് ) എം.എസ് സി. ഫിസിക്സ്, എം.എസ് സി. കെമിസ്ട്രി (2021 പ്രവേശനം മുതൽ) നവംബർ 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് പിഴ കൂടാതെ സെപ്റ്റംബർ അഞ്ച് വരെയും 190/- രൂപ പിഴയോടെ 11 വരെയും അപേക്ഷിക്കാം. ലിങ്ക് ആഗസ്റ്റ് 19 മുതൽ ലഭ്യമാണ്.

അഫിലിയേറ്റഡ് കോളേജുകളിലെ മൂന്നാം സെമസ്റ്റർ ( CBCSS UG ) ബി.എ., ബി.എസ് സി., ബി.എസ് സി. ഇൻ ആൾട്ടർനേറ്റ് പാറ്റേൺ, ബി.കോം., ബി.കോം. വൊക്കേഷണൽ സ്ട്രീം ബി.ബി.എ., ബി.സി.എ., ബി.എസ്.ഡബ്ല്യൂ., ബി.ടി.എച്ച്.എം., ബി.എച്ച്.എ., ബി.എ. ഫിലിം ആന്റ് ടെലിവിഷൻ, ബി.എ. വിഷ്വൽ കമ്മ്യൂണിക്കേഷൻ, ബി.എ. മൾട്ടീമീഡിയ, ബി.എ. അഫ്സൽ – ഉൽ – ഉലമ, ബി.ജി.എ., ബി.കോം. ഹോണേഴ്സ്, ബി.കോം. പ്രൊഫഷണൽ, സ്കൂൾ ഓഫ് ഡ്രാമ ആന്റ് ഫൈൻ ആർട്സിലെ ബി.ടി.എ. ( 2019 മുതൽ പ്രവേശനം ) നവംബർ 2024 റഗുലർ സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് പിഴ കൂടാതെ സെപ്റ്റംബർ 11 വരെയും 190/- രൂപ പിഴയോടെ 19 വരെയും അപേക്ഷിക്കാം. ലിങ്ക് 27 മുതൽ ലഭ്യമാകും.

വിദൂര വിഭാഗം | പ്രൈവറ്റ് രജിസ്ട്രേഷൻ അഞ്ചാം സെമസ്റ്റർ (CBCSS UG CDOE) ബി.എ. ബി .എസ് സി ., ബി.കോം ., ബി .ബി .എ., ബി .എ. അഫ്സൽ – ഉൽ – ഉലമ ( 2019 പ്രവേശനം മുതൽ ), ബി.എ. മൾട്ടീമീഡിയ ( 2020 മുതൽ 2022 വരെ പ്രവേശനം ) നവംബർ 2024, ബി.എ. മൾട്ടീമീഡിയ (CBCSS-UG 2019 പ്രവേശനം) നവംബർ 2023 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് പിഴ കൂടാതെ സെപ്റ്റംബർ ഒൻപത് വരെയും 190/- രൂപ പിഴയോടെ 12 വരെയും അപേക്ഷിക്കാം. ലിങ്ക് 22 മുതൽ ലഭ്യമാകും.

പരീക്ഷാ ഫലം

നാലാം സെമസ്റ്റർ എം.എ. മ്യൂസിക് (CBCSS 2020, 2021, 2022 പ്രവേശനം) ഏപ്രിൽ 2024 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

കേരള സർവകലാശാല

ഒന്നാം വർഷ ബിരുദാനന്തര ബിരുദ പ്രവേശനം 2024-2025 സപ്ലിമെന്ററി/ കമ്മ്യൂണിറ്റി ക്വാട്ട

ഒന്നാം വർഷ ബിരുദാനന്തര ബിരുദ പ്രവേശനം 2024-2025 സപ്ലിമെന്ററി/ കമ്മ്യൂണിറ്റി ക്വാട്ട അലോട്ട്മെന്റിലേക്കായി പുതിയ രജിസ്ട്രേഷൻ ചെയ്യുന്നതിനും, ഓപ്ഷൻ നൽകുന്നതിനും ഓൺലൈൻ അപേക്ഷയിൽ തിരുത്തൽ വരുത്തുന്നതിനുമുള്ള അവസാന തീയതി 05.09.2024 വരെ ദീർഘിപ്പിച്ചിരിക്കുന്നു.

കേരളസർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവൺമെന്റ്/എയ്ഡഡ്/ സ്വാശ്രയ/യു.ഐ.ടി കോളേജുകളിലെ 2024-25 അധ്യയന വർഷത്തിലേക്കുള്ള ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്ക് സപ്ലിമെന്ററി/കമ്മ്യൂണിറ്റി ക്വാട്ട അലോട്ട്മെന്റിലേക്കായി പുതിയ രജിസ്ട്രേഷൻ ചെയ്യുന്നതിനും, ഓപ്ഷൻ നൽകുന്നതിനും ഓൺലൈൻ അപേക്ഷയിൽ തിരുത്തൽ വരുത്തുന്നതിനുമുള്ള അവസാന തീയതി 2024 സെപ്റ്റംബർ 05 വരെ ദീർഘിപ്പിച്ചിരിക്കുന്നു.

പുതുക്കിയ ഷെഡ്യൂൾ വെബ് സൈറ്റിൽ പ്രസിദ്ധീകരിക്കുന്നതാണ്. (https://admissions.keralauniversity.ac.in) വെബ്സൈറ്റിൽ ലഭ്യമാണ്.

സ്പോട്ട് അഡ്മിഷൻ – യു.ഐ.ടി. കുറവൻകോണം

കേരളസർവകലാശാലയുടെ കീഴിൽ പ്രവർത്തിക്കുന്ന കുറവൻകോണം യൂണിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (യു.ഐ.ടി.) സെന്ററിൽ (2024-25 അധ്യയന വർഷം ബി.എസ്സി. കമ്പ്യൂട്ടർ സയൻസ്, ബി.എസ്സി. ഇലക്ട്രോണിക്സ് എന്നീ നാല് വർഷ ബിരുദ കോഴ്സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് 2024 ആഗസ്റ്റ് 23 ന് കോളേജ്തലത്തിൽ സ്പോട്ട് അലോട്ട്മെന്റ് നടത്തുന്നു.

താൽപ്പര്യമുള്ള വിദ്യാർത്ഥികൾ എല്ലാ അസ്സൽ രേഖകളുമായി (ടി.സി. ഉൾപ്പെടെയുള്ള ഒറിജിനൽ സർട്ടിഫിക്കറ്റുകൾ സഹിതം)അന്നേ ദിവസം രാവിലെ 10 മണിക്ക് മുൻപായി കുറവൻകോണം സെന്ററിൽ റിപ്പോർട്ട് ചെയ്യേണ്ടതാണ്.

അഡ്മിഷൻ ലഭിക്കുന്ന വിദ്യാർത്ഥികൾ അന്ന് തന്നെ ഫീസ് അടച്ച് അഡ്മിഷൻ ഉറപ്പ് വരുത്തേണ്ടതാണ്. Contact: 9400933461, 9446414660.

പരീക്ഷാഫലം

കേരളസർവകലാശാല കാര്യവട്ടം യൂണിവേഴ്സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗ് 2024 മാർച്ചിൽ നടത്തിയ ഒന്നാം സെമസ്റ്റർ ബി.ടെക്. 2020 സ്കീം – റെഗുലർ – 2023 അഡ്മിഷൻ, സപ്ലിമെന്ററി – 2020 – 2029 അഡ്മിഷൻ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് 2014 ആഗസ്റ്റ് 31 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

കേരളസർവകലാശാല 2024 ഫെബ്രുവരിയിൽ നടത്തിയ മൂന്നാം സെമസ്റ്റർ എം.എസ്സി. സ്റ്റാറ്റിസ്റ്റിക്സ്, എം.എസ്സി. ഹോം സയൻസ് (ഫാമിലി റിസോഴ്സ് മാനേജ്മെന്റ്), എം.എസ്സി. ഹോം സയൻസ് (എക്സ്റ്റൻഷൻ എജ്യൂക്കേഷൻ), എം.എസ്സി. ഹോം സയൻസ് (ഫുഡ് ആന്റ് നൂട്രീഷൻ) & എം.എസ്സി. ഹോം സയൻസ് (നൂട്രീഷൻ ആന്റ് ഡയറ്റെറ്റിക്സ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

സൂക്ഷ്മപരിശോധനയ്ക്ക് റെഗുലർ വിദ്യാർത്ഥികൾ www.slcm.keralauniversity.ac.in സപ്ലിമെന്ററി വിദ്യാർത്ഥികൾ exams.keralauniversity.ac.in മുഖേനയും 2021 ആഗസ്റ്റ് 29 നകം ഓൺലൈനായ അപേക്ഷിക്കേണ്ടതാണ്. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

ഫെബ്രുവരിയിൽ നടത്തിയ മൂന്നാം സെമസ്റ്റർ എം.എ. ഹിന്ദി ലാംഗ്വേജ് ആന്റ് ലിറ്ററേച്ചർ, എം.എസ്സി. ജ്യോഗ്രഫി, കെമിസ്ട്രി, അനലിറ്റിക്കൽ കെമിസ്ട്രി & പോളിമർ കെമിസ്ട്രി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

സൂക്ഷ്മപരിശോധനയ്ക്ക് 2021 അഡ്മിഷൻ മുതലുള്ള വിദ്യാർത്ഥികൾ www.scm.keralauniversity.ac.in മുഖേനയും 2020 അഡ്മിഷൻ വിദ്യാർത്ഥികൾ exams.keralauniversity.ac.in മുഖേനയും 2021 ആഗസ്റ്റ് 27 നകം ഓൺലൈനായി അപേക്ഷിക്കേണ്ടതാണ്. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

കേരളസർവകലാശാല 2024 ഫെബ്രുവരിയിൽ വിജ്ഞാപനം ചെയ്ത മൂന്നാം സെമസ്റ്റർ ബി.വോക് സോഫ്ട് വെയർ ഡെവലപ്മെന്റ് (351) ബി.വോക്. ടൂറിസം ആന്റ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് (352) ബി.വോക്.

ഫുഡ് പ്രോസസ്സിംഗ് ആന്റ് മാനേജ്മെന്റ് (356) ബി.വോക്. ട്രാവൽ ആന്റ് ടൂറിസം (357) & ബി.വോക് ഫുഡ് പ്രോസസ്സിംഗ് (359) ഡിഗ്രി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണ്ണയത്തിനും 2024 ആഗസ്റ്റ് 24 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

കേരളസർവകലാശാല 2021 ഫെബ്രുവരിയിൽ നടത്തിയ മൂന്നാം സെമസ്റ്റർ ബി.എ. മലയാളം ആന്റ് മാസ് കമ്മ്യൂണിക്കേഷൻ, ബി.എം.എസ്. ഹോട്ടൽ മാനേജ്മെന്റ് ഡിഗ്രി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണ്ണയത്തിനും 2024 ആഗസ്റ്റ് 29 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

CA മാർക്ക്, പ്രോജക്ട് അപ്ലോഡ് ചെയ്യേണ്ട അവസാന തീയതി പുനഃക്രമീകരിച്ചു

കേരളസർവകലാശാല 2024 ജൂലൈയിൽ നടത്തിയ നാലാം സെമസ്റ്റർ എം.എ./എം.എസ്സി./എം.കോം./എം.എസ്.ഡബ്ല്യു./എം.എം.സി.ജെ./എം.എ.എച്ച്.ആർ.എം. എം.ടി.ടി.എം. (ന്യൂജനറേഷൻ കോഴ്സ് ഉൾപ്പെടെ) ഡിഗ്രി പരീക്ഷയുടെ CA മാർക്ക് അപ്ലോഡ് ചെയ്യേണ്ട അവസാന തീയതി 2024 സെപ്റ്റംബർ 06 ലേക്കും പ്രോജക്ട് അപ്ലോഡ് ചെയ്യേണ്ട അവസാന തീയതി 2024 സെപ്റ്റംബർ 10 ലേക്കും പുനഃക്രമീകരിച്ചിരിക്കുന്നു.

Follow our WhatsApp Channel for instant updates: Join Here

Share Now:

Leave a Reply

Your email address will not be published. Required fields are marked *