November 22, 2024
University Updates

യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ: 19 ആഗസ്റ്റ് 2024

  • August 19, 2024
  • 1 min read
യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ: 19 ആഗസ്റ്റ് 2024
Share Now:

ആഗസ്റ്റ് 19, 2024 -ലെ കേരളത്തിലെ വിവിധ സർവകലാശാലകളുടെ അറിയിപ്പുകൾ ഒറ്റ നോട്ടത്തിൽ.

കാലിക്കറ്റ് സർവകലാശാല

പി.ജി. ക്യാപ് 2024: റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

2024 – 2025 അധ്യയന വർഷത്തെ ഏകജാലകം മുഖേനയുള്ള പി.ജി. പ്രവേശനത്തിന് ഒഴിവുള്ള സീറ്റുകൾ നികത്തുന്നതിനായി അതത് പ്രോഗ്രാമുകളിലേക്ക് അപേക്ഷിച്ച വിദ്യാർഥികളുടെ വെയ്റ്റിംഗ് റാങ്ക് ലിസ്റ്റ് പ്രവേശനവിഭാഗം വെബ്സൈറ്റിൽ ലഭ്യമാണ്.

പി.ജി. ക്യാപ് സ്റ്റുഡന്റ് ലോഗിൻ വഴി വിവിധ പ്രോഗ്രാമുകളുടെ റാങ്ക് നില പരിശോധിക്കാം. കോളേജിൽ നിന്നുള്ള നിർദ്ദേശാനുസരണം മെറിറ്റടിസ്ഥാനത്തിൽ വിദ്യാർഥികൾ പ്രവേശനം നേടേണ്ടതാണ്.

പി.ജി. ക്യാപ് ലേറ്റ് രജിസ്ട്രേഷനുള്ള സൗകര്യം ആഗസ്റ്റ് 22 മുതൽ പ്രവേശന വിഭാഗം വെബ്സൈറ്റിൽ ലഭ്യമാകും.

സി.യു. ക്യാറ്റ് ലേറ്റ് രജിസ്ട്രേഷൻ

കാലിക്കറ്റ് സർവ്വകലാശാലാ പഠനവകുപ്പുകൾ സ്വാശ്രയ സെന്ററുകൾ അഫിലിയോറ്റഡ് കോളേജുകൾ എന്നിവിടങ്ങളിലേക്ക് പ്രവേശന പരീക്ഷ മുഖാന്തരം പ്രവേശനം നടത്തുന്ന ( CUCAT – 2024 ) പ്രോഗ്രാമുകളിൽ (ബി.പി.എഡ്., ഇന്റഗ്രേറ്റഡ് ബി. പി. ഇ. എസ്., എം. പി. എഡ്. ഒഴികെ) ഒഴിവുള്ള സീറ്റുകളിലേക്കായി ലേറ്റ് ഫീയോടുകൂടി ഒൺലൈൻ രജിസ്ട്രേഷൻ നടത്താനുള്ള സൗകര്യം ആഗസ്റ്റ് 19 മുതൽ ലഭ്യമാണ്.

പ്രവേശനം ആഗ്രഹിക്കുന്നവർ അതത് പഠനവകുപ്പുകൾ സ്വാശ്രയ സെന്ററുകൾ അഫിലിയോറ്റഡ് കോളേജുകൾ എന്നിവയുമായി ബന്ധപ്പെട്ട് ഒഴിവ് വിവരങ്ങൾ ഉറപ്പാക്കിയശേഷം മാത്രം അപേക്ഷ പൂർത്തിയാക്കേണ്ടതാണ്.

പ്രവേശന വിഭാഗം വെബ്സൈറ്റിൽ ലഭ്യമായ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവരുടെ അഭാവത്തിൽ മാത്രമേ ലേറ്റ് രജിസ്ട്രേഷൻ അപേക്ഷകരെ പ്രവേശനത്തിനായി പരിഗണിക്കുകയുള്ളൂ.

വിജ്ഞാപന പ്രകാരം നിഷ്കർഷിച്ചിട്ടുള്ള നിശ്ചിത യോഗ്യതയുള്ളവർക്ക് പരമാവധി നാല് പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാം.അപേക്ഷാഫീസ് : ജനറൽ വിഭാഗത്തിന് 920/- രൂപ. എസ്.സി. / എസ്.ടി. വിഭാഗത്തിന് 580/- രൂപ.

(എൽ.എൽ.എം. പ്രോഗ്രാമിന് ജനറൽ വിഭാഗത്തിന് 1140/- രൂപ എസ്.സി. / എസ്.ടി. വിഭാഗത്തിന് 700/- രൂപ). പ്രവേശന യോഗ്യതയുടെ അടിസ്ഥാനത്തിൽ ഒന്നിൽ കൂടുതൽ പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കുന്നവർ ഓരോ അധിക പ്രോഗ്രാമിനും 90 രൂപ വീതം അപേക്ഷാ ഫീസീനോടൊപ്പം ഒന്നിച്ച് അടവാക്കണം. കൂടുതൽ വിവരങ്ങൾ പ്രവേശന വിഭാഗം വെബ്സൈറ്റിൽ https://admission.uoc.ac.in/ . ഫോൺ : 0494 2407016, 2660600.

മണ്ണാർക്കാട് സി.സി.എസ്.ഐ.ടിയിൽ: എം.സി.എ. സീറ്റൊഴിവ്

പാലക്കാട് മണ്ണാർക്കാടുള്ള എം.ഇ.എസ്. കല്ലടി കോളേജിൽ പ്രവർത്തിക്കുന്ന കാലിക്കറ്റ് സർവകലാശാലാ സെന്റർ ഫോർ കമ്പ്യൂട്ടർ സയൻസ് ആന്റ് ഇൻഫർമേഷൻ ടെക്നോളജിയിൽ എം.സി.എ. പ്രോഗ്രാമിന് ജനറൽ സംവരണ വിഭാഗങ്ങളിൽ സീറ്റൊഴിവുണ്ട്.

പ്രവേശന റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർ ആഗസ്റ്റ് 21-ന് രാവിലെ 11 മണിക്ക് സർട്ടിഫിക്കറ്റുകൾ സഹിതം സെന്ററിൽ ഹാജരാകേണ്ടതാണ്. എസ്.സി. / എസ്.ടി. ഒ.ഇ.സി. വിഭാഗത്തിൽപ്പെട്ടവർക്ക് ഫീസിളവ് ലഭിക്കും.

തുടർന്നും ഒഴിവുള്ള സീറ്റിലേക്ക് പ്രവേശന പരീക്ഷ എഴുതാത്തവർക്കായി സർവകലാശാലാ വെബ്സൈറ്റിൽ ലേറ്റ് രജിസ്ട്രേഷൻ സൗകര്യം ലഭ്യമാക്കും. കൂടുതൽ വിവരങ്ങൾക്ക് 8281665557, 9446670011.

മഞ്ചേരി സി.സി.എസ്.ഐ.ടിയിൽ: ബി.സി.എ. സീറ്റൊഴിവ്

മഞ്ചേരി പടിഞ്ഞാറ്റുമുറിയിലുള്ള കാലിക്കറ്റ് സർവകലാശാലാ സെന്റർ ഫോർ കമ്പ്യൂട്ടർ സയൻസ് ആന്റ് ഇൻഫർമേഷൻ ടെക്നോളജിയിൽ ബി.സി.എ. പ്രോഗ്രാമിന് എസ്.സി. എസ്.ടി. / ഇ.ടി.ബി. സംവരണ വിഭാഗങ്ങളിൽ സീറ്റൊഴിവുണ്ട്.

റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം ആഗസ്റ്റ് 21-ന് രാവിലെ 11 മണിക്ക് സെന്ററിൽ ഹാജരാകേണ്ടതാണ്. എസ്.സി. /എസ്.ടി /ഒ.ഇ.സി. വിഭാഗത്തിൽപ്പെട്ടവർക്ക് ഫീസിളവ് ലഭിക്കും.

കൂടുതൽ വിവരങ്ങൾക്ക് 7907495814.

കെമിസ്ട്രി പഠനവകുപ്പിൽ സീറ്റൊഴിവ്

കാലിക്കറ്റ് സർവകലാശാലാ കെമിസ്ട്രി പഠനവകുപ്പിലെ (1) എം.എസ് സി. കെമിസ്ട്രി പ്രോഗ്രാമിൽ പി.ഡബ്ല്യൂ.ഡി. ക്വാട്ട – 1, സ്പോർട്സ് ക്വാട്ട 1, (2) ഇന്റഗ്രേറ്റഡ് എം.എസ് സി. കെമിസ്ട്രി പ്രോഗ്രാമിൽ പി.ഡബ്ല്യൂ.ഡി. ക്വാട്ട – 1, ലക്ഷദ്വീപ് ക്വാട്ട – 1, ഓൾ ഇന്ത്യ ക്വാട്ട- 2 എന്നീ വിഭാഗങ്ങളിൽ സീറ്റൊഴിവുണ്ട്.

സ്പോർട്സ് ക്വാട്ടയിൽ യോഗ്യരായവർ ഫിസിക്കൽ എജ്യുക്കേഷൻ ഡയറക്ടറേറ്റിലും മറ്റു ക്വാട്ടകളിൽ യോഗ്യരായവർ രസതന്ത്ര പഠനവകുപ്പിലും ആഗസ്റ്റ് 22-ന് ആവശ്യമായ രേഖകൾ സഹിതം ഹാജരാകേണ്ടതാണ്.

അതിന് മുൻപായി പ്രവേശന വിഭാഗം വെബ്സൈറ്റിലെ ലേറ്റ് രജിസ്ട്രേഷൻ ലിങ്കിൽ കയറി അപേക്ഷിക്കണം.

ഇന്റഗ്രേറ്റഡ് എം.എസ് സി. ഫിസിക്സ് സീറ്റൊഴിവ്

കാലിക്കറ്റ് സർവകലാശാലാ ഫിസിക്സ് പഠനവകുപ്പിലെ ഇന്റഗ്രേറ്റഡ് എം.എസ് സി. ഫിസിക്സ് പ്രോഗ്രാമിൽ പി.ഡബ്ല്യൂ.ഡി. ക്വാട്ട – 1, ലക്ഷദ്വീപ് ക്വാട്ട – 1, ഓൾ ഇന്ത്യ ക്വാട്ട – 2, സ്പോർട്സ് ക്വാട്ട – 1 എന്നീ വിഭാഗങ്ങളിൽ സീറ്റൊഴിവുണ്ട്.

സ്പോർട്സ് ക്വാട്ടയിൽ യോഗ്യരായവർ ഫിസിക്കൽ എജ്യുക്കേഷൻ ഡയറക്ടറേറ്റിലും മറ്റു ക്വാട്ടകളിൽ യോഗ്യരായവർ ഫിസിക്സ് പഠനവകുപ്പിലും ആഗസ്റ്റ് 22-ന് ആവശ്യമായ രേഖകൾ സഹിതം ഹാജരാകേണ്ടതാണ്. അതിന് മുൻപായി പ്രവേശന വിഭാഗം വെബ്സൈറ്റിലെ ലേറ്റ് രജിസ്ട്രേഷൻ ലിങ്കിൽ കയറി അപേക്ഷിക്കണം.

എ.ഐ.യു. ലോഗോ മത്സരം

അസോസിയേഷൻ ഓഫ് ഇന്ത്യൻ യൂണിവേഴ്സിറ്റീസിന്റെ ( എ.ഐ.യു. ) ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി സർവകലാശാലാ തലത്തിൽ ലോഗോയും ആപ്തവാക്യവും തയ്യാറാക്കുന്നതിന് മത്സരം നടത്തുന്നു.

വിദ്യാർഥികൾ ഡിജിറ്റൽ പ്ലാറ്റഫോമിൽ തയ്യാറാക്കിയ ലോഗോകളും ആപ്തവാക്യങ്ങളും ആഗസ്റ്റ് 31-ന് മുൻപായി എ.ഐ.യു. വെബ്സൈറ്റ് വഴി സമർപ്പിക്കേണ്ടതാണ്. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാർക്ക് ക്യാഷ് അവാർഡുകൾ ലഭിക്കും. വിശദ വിജ്ഞാപനവും നിയമാവലിയും എ.ഐ.യു. വെബ്സൈറ്റിൽ ലഭ്യമാണ്.

പരീക്ഷാ അപേക്ഷ

അഫിലിയേറ്റഡ് കോളേജുകളിലെ മൂന്നാം സെമസ്റ്റർ വിവിധ പി.ജി. ( PG – CBCSS ) (2020 പ്രവേശനം) നവംബർ 2023, (2021 പ്രവേശനം മുതൽ) നവംബർ 2024 റഗുലർ സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് പിഴ കൂടാതെ സെപ്റ്റംബർ 11 വരെയും, 190/- രൂപ പിഴയോടെ 19 വരെയും അപേക്ഷിക്കാം. ലിങ്ക് 27 മുതൽ ലഭ്യമാകും.

പരീക്ഷ

നാലാം സെമസ്റ്റർ എം.ബി.എ. ഫുൾ ടൈം, പാർട്ട് ടൈം (CUCSS 2019 പ്രവേശനം മുതൽ) ജൂലൈ 2024 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾ പുതുക്കിയ സമയക്രമം പ്രകാരം ആഗസ്റ്റ് 21 മുതൽ തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.

ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷാഫലം

എം.ബി.എ. (ഫുൾ ടൈം) നാലാം സെമസ്റ്റർ (2013, 2015 പ്രവേശനം), എം.ബി.എ. (പാർട്ട് ടൈം) ഒന്നാം സെമസ്റ്റർ (2014, 2015 പ്രവേശനം), രണ്ടാം സെമസ്റ്റർ (2013, 2015 പ്രവേശനം), മൂന്നാം സെമസ്റ്റർ (2014, 2015 പ്രവേശനം), നാലാം സെമസ്റ്റർ (2015 പ്രവേശനം) (CUCSS) ഏപ്രിൽ 2022 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് സെപ്റ്റംബർ രണ്ട് വരെ അപേക്ഷിക്കാം.

എം.ബി.എ. (CCSS PG) ഒന്ന്, മൂന്ന് സെമസ്റ്റർ (2017, 2019 പ്രവേശനം) സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷയുടെയും മൂന്നാം സെമസ്റ്റർ (2017 പ്രവേശനം) സെപ്റ്റംബർ 2023 പരീക്ഷയുടെയും ഫലം പ്രസിദ്ധീകരിച്ചു.

പരീക്ഷാഫലം

വിദൂര വിഭാഗം നാലാം സെമസ്റ്റർ ( 2020, 2021, 2022 പ്രവേശനം ) എം.കോം., എം.എ. ഹിസ്റ്ററി ഏപ്രിൽ 2024 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് യഥാക്രമം സെപ്റ്റംബർ രണ്ട്, നാല് തീയതികൾ വരെ അപേക്ഷിക്കാം.

നാലാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് ബി.പി.എഡ്., (CBCSS) എം.എ. ജേണലിസം ആന്റ് മാസ്സ് കമ്മ്യൂണിക്കേഷൻ ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

പുനർമൂല്യനിർണയത്തിന് യഥാക്രമം സെപ്റ്റംബർ രണ്ട്, ആഗസ്റ്റ് 31 തീയതികൾ വരെ അപേക്ഷിക്കാം.

കേരള സർവകലാശാല

സ്പോട്ട് അഡ്മിഷൻ

കേരളസർവകലാശാലയിലെ വിവിധ പഠനവകുപ്പുകളിൽ നാല് വർഷ ബിരുദ കോഴ്സ് SC, Muslim, Ezhava, LC, OBH,OPEN MERIT വിഭാഗങ്ങളിൽ നിന്നും ഒഴിവുള്ള സീറ്റുകളിലേക്ക് 2024 ആഗസ്റ്റ് 22 ന് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. പങ്കെടുക്കാൻ താൽപ്പര്യമുള്ള വിദ്യാർത്ഥികൾ അസ്സൽ രേഖകളുമായി അന്നേ ദിവസം അതാത് പഠനവകുപ്പുകളിൽ രാവിലെ 11 മണിക്ക് മുമ്പായി എത്തിച്ചേരേണ്ടതാണ്.

ഒഴിവുകൾ: മലയാളം – OPEN MERIT – 3, SC – 2, സംസ്കൃതം – OPEN MERIT – 5, EZHAVA – 2, MUSLIM – 1, OBH – 1, SC – 4, മാത്തമാറ്റിക്സ് – OPEN MERIT -2, SC-2, LC-1, MUSLIM-1, ağsı – OPEN MERIT-2, SC-1, SC-1, MUSLIM-1, EZHAVA – 1, OPEN MERIT – 1, OBH – 1, കമ്പ്യൂട്ടർ സയൻസ് EZHAVA – 1. യോഗ്യരായ SC വിദ്യാർത്ഥികളുടെ അഭാവത്തിൽ SC സീറ്റുകൾ OEC വിഭാഗത്തിലേക്ക് മാറ്റുന്നതാണ്.

പരീക്ഷ മാറ്റിവച്ചു

കേരളസർവകലാശാല 2024 ആഗസ്റ്റ് 30 ന് നടത്താനിരുന്ന മൂന്നാം സെമസ്റ്റർ എൽ.എൽ.എം. ഡിഗ്രി പരീക്ഷ സെപ്റ്റംബർ 1 ലേക്ക് മാറ്റിയിരിക്കുന്നു. പരീക്ഷാകേന്ദ്രത്തിനോ സമയത്തിനോ മാറ്റമില്ല.

പരീക്ഷാഫലം

കേരളസർവകലാശാല 2024 ഫെബ്രുവരിയിൽ നടത്തിയ മൂന്നാം സെമസ്റ്റർ ബി.എ. കമ്മ്യൂണിക്കേറ്റീവ് അറബിക് (മേഴ്സി ചാൻസ് 2017 അഡ്മിഷൻ) ഡിഗ്രി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 2024 ആഗസ്റ്റ് 24 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

പുതുക്കിയ ടൈംടേബിൾ

കേരളസർവകലാശാല 2021 ഏപ്രിലിൽ നടത്തിയ നാലാം സെമസ്റ്റർ എൽ.എൽ.എം. പരീക്ഷയുടെ പുതുക്കിയ വൈവ-വോസി ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ

പരീക്ഷ രജിസ്ട്രേഷൻ

കേരളസർവകലാശാലയുടെ എം.ടെക്. (2008 സ്കീം) നാലാം സെമസ്റ്റർ (ഫുൾടൈം), ആറാം സെമസ്റ്റർ (SG & S7 – പാർട്ട് ടൈം) മേഴ്സി ചാൻസ് പരീക്ഷ രജിസ്ട്രേഷൻ ആരംഭിച്ചു. പിഴകൂടാതെ 2024 ആഗസ്റ്റ് 28 വരെയും 150 രൂപ പിഴയോടെ 29 വരെയും 100 രൂപ പിഴയോടെ 31 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

കേരളസർവകലാശാലയുടെ 2024 സെപ്റ്റംബറിൽ നടത്താൻ നിശ്ചയിച്ചിരുന്ന രണ്ടാം സെമസ്റ്റർ എം.ബി.എ. (ഫുൾടൈം ട്രാവൽ ആന്റ് ടൂറിസം ഡിസാസ്റ്റർ മാനേജ്മെന്റ്) (2020 സ്കീം – റെഗുലർ & സപ്ലിമെന്ററി/2023 സ്കീം – റെഗുലർ പരീക്ഷകളുടെ രജിസ്ട്രേഷൻ ആരംഭിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

സൂക്ഷ്മപരിശോധന

കേരളസർവകലാശാല വിദൂരവിദ്യാഭ്യാസ വിഭാഗം 2024 ഏപ്രിലിൽ നടത്തിയ അഞ്ച്, ആറ് സെമസ്റ്റർ ബി.എ. പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർത്ഥികൾ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡും പ്രസ്തുത പരീക്ഷയുടെ ഹാൾടിക്കറ്റുമായി 2024 ആഗസ്റ്റ് 19 മുതൽ 29 വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ റീവാല്യുവേഷൻ ഇ.ജെ. V (അഞ്ച്) സെക്ഷനിൽ ഹാജരാകേണ്ടതാണ്.

എം.ജി സർവകലാശാല

ഓണേഴ്സ് ബിരുദം; പ്രവേശനമെടുക്കാത്തവർക്ക്
അപേക്ഷിക്കാം

മഹാത്മാ ഗാന്ധി സർവകലാശാലയുടെ അഫിലിയേറ്റഡ് കോളജുകളിൽ ഓണേ ഴ്സ് ബിരുദ പ്രവേശനത്തിനുള്ള മൂന്നാം ഘട്ട അന്തിമ അലോട്ട്മെന്റിന്റെ ഓൺലൈൻ രജിസ്ട്രേഷൻ നാളെ(ഓഗസ്റ്റ് 19) ആരംഭിക്കും.

നിലവിൽ ബിരുദ പ്രവേശനം എടു അവർ ഒഴികെ അർഹരായവർക്ക് ഓഗസ്റ്റ് 22 വരെ രജിസ്റ്റർ ചെയ്യാം. മൂന്നാം ഘട്ട അലോട്ട്മെന്റിന്റെ അടിസ്ഥാനത്തിൽ ഓഗസ്റ്റ് 23, 24 തീയതിക ളിൽ കോളജുകളിൽ പ്രവേശനം നടക്കും.

പരീക്ഷാ ഫലം

നാലാം സെമസ്റ്റർ പിജിസിഎസ്എസ് എഎംഎസ്സി സ്റ്റാറ്റിസ്റ്റിക്സ് (അപ്ലൈഡ്), എംഎസ്സി ബോട്ടണി, എംഎസ്സി അപ്ലൈഡ് കെമിസ്ട്രി 2022 അഡ്മിഷൻ റഗുലർ, 2019 മുതൽ 202 വരെ അഡ്മിഷനുകൾ സപ്ലിമെന്ററി ഏപ്രിൽ 2024) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ഓഗസ്റ്റ് 31 വരെ നിശ്ചിത ഫീസ് അടച്ച് ഓൺലൈനിൽ അപേക്ഷിക്കാം.

നാലാം സെമസ്റ്റർ പിജിസിഎസ്എസ് (ഏപ്രിൽ 2024) എംഎസ്സി ബയോ ഇൻ ഫർമാറ്റിക്സ്(2022 അഡ്മിഷൻ റഗുലർ, 2019 മുതൽ 2021 വരെ അഡ്മിഷനുകൾ സ പ്ലിമെന്ററി ) എംഎസ്സി കമ്പ്യൂട്ടർ സയൻസ്(ഡാറ്റാ അനലിറ്റിക്സ്), എംഎസ്സി സ്റ്റാറ്റിസ്റ്റി ക്സ്(2022 അഡ്മിഷൻ റഗുലർ, 2019 മുതൽ 2021 വരെ അഡ്മിഷുകൾ റീ-അപ്പിയറൻ സ്) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരി ശോധനയ്ക്കും സെപ്റ്റംബർ രണ്ടുവരെ നിശ്ചിത ഫീസ് അടച്ച് ഓൺലൈനിൽ അപേക്ഷിക്കാം.

പ്രാക്ടിക്കൽ

രണ്ടാം സെമസ്റ്റർ എംഎസ്സി മൈക്രോബയോളജി (സിഎസ്എസ് 2023 അഡ്മി ഷൻ റഗുലർ, 2022 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2019 മുതൽ 2022 വരെ അഡ്മിഷനു കൾ റീ അപ്പിയറൻസ് ഏപ്രിൽ 2024) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ഓഗസ്റ്റ് 19 മുതൽ
22 വരെ കോളജുകളിൽ നടക്കും ടൈം ടേബിൾ വെബ് സൈറ്റിൽ.

രണ്ടാം സെമസ്റ്റർ എംഎസ്സി ബയോടെക്നോളജി (സിഎസ്എസ് 2023 അഡ്മി ഷൻ റഗുലർ, 2022 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2019 മുതൽ 2022 വരെ അഡ്മിഷനു കൾ സപ്ലിമെന്ററി ഏപ്രിൽ 2024) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ഓഗസ്റ്റ് 22 മുതൽ കോളജുകളിൽ നടക്കും ടൈം ടേബിൾ വെബ്സൈറ്റിൽ.

Follow our WhatsApp Channel for instant updates: Join Here

Share Now:

Leave a Reply

Your email address will not be published. Required fields are marked *