യൂണിവേഴ്സിറ്റി അറിയിപ്പുകൾ: 17 ആഗസ്റ്റ് 2024
ആഗസ്റ്റ് 17, 2024 -ലെ കേരളത്തിലെ വിവിധ സർവകലാശാലകളുടെ അറിയിപ്പുകൾ ഒറ്റ നോട്ടത്തിൽ.
കാലിക്കറ്റ് സർവകലാശാല
ഐ.ടി.എസ്.ആറിൽ എം.എ. സോഷ്യോളജി സ്പോട്ട് അഡ്മിഷൻ
പട്ടികവർഗ വിഭാഗത്തിൽപ്പെട്ട വിദ്യാഥികൾക്ക് വയനാട് ചെതലയത്തുള്ള കാലിക്കറ്റ് സർവകലാശാലാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രൈബൽ സ്റ്റഡീസ് ആന്റ് റിസർച്ചിൽ താമസിച്ചു പഠിക്കാവുന്ന എം.എ. സോഷ്യോളജി കോഴ്സിലേക്ക് സ്പോട്ട് അഡ്മിഷൻ ആഗസ്റ്റ് 22-ന് നടക്കും.
യോഗ്യതാ സർട്ടിഫിക്കറ്റ്, മാർക്ക് ലിസ്റ്റ്, എസ്.എസ്.എൽ.സി, പ്ലസ്ട സർട്ടിഫിക്കറ്റ്, പി.ജി. ക്യാപ് ഐ.ഡി., ടി.സി., കണ്ടക്ട്, കമ്മ്യുണിറ്റി, ഇൻകം, നേറ്റിവിറ്റി സർട്ടിഫിക്കറ്റുകൾ, ഇക്വലവൻസി സർട്ടിഫിക്കറ്റ് ( ആവശ്യമാണെങ്കിൽ ), ആധാർ കാർഡ്, ബാങ്ക് പാസ് ബുക്ക്, രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോ തുടങ്ങിയവ സഹിതം രാവിലെ 11 മണിക്ക് ഐ.ടി.എസ്.ആർ. കാര്യാലയത്തിൽ ഹാജരാകണം. വിശദ വിവരങ്ങൾ വെബ്സൈറ്റിൽ. ഫോൺ : 9645598986, 6282064516.
ജോൺ മത്തായി സെന്ററിൽ എം.സി.എ. / ബി.സി.എ. സീറ്റൊഴിവ്
തൃശ്ശൂർ അരണാട്ടുകരയിലുള്ള കാലിക്കറ്റ് സർവകലാശാലാ ജോൺ മത്തായി സെന്ററിലെ സെന്റർ ഫോർ കമ്പ്യൂട്ടർ സയൻസ് ആന്റ് ഇൻഫർമേഷൻ ടെക്നോളജിയിൽ എം.സി.എ. ജനറൽ സംവരണ സീറ്റുകളിൽ ഒഴിവുണ്ട്.
സർവകലാശാലാ എം.സി.എ. പ്രവേശന പരീക്ഷാ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം ആഗസ്റ്റ് 22-ന് മുൻപായി സെന്ററിൽ ഹാജരാകേണ്ടതാണ്.
എസ്.സി./ എസ്.ടി. / ഒ.ഇ.സി. വിഭാഗത്തിൽപ്പെട്ടവർക്ക് ഫീസിളവ് ലഭിക്കും. തുടർന്നും ഒഴിവുള്ള സീറ്റിലേക്ക് പ്രവേശന പരീക്ഷ എഴുതാത്തവർക്കായി സർവകലാശാലാ വെബ്സൈറ്റ് വഴി ലേറ്റ് രജിസ്ട്രേഷൻ സൗകര്യം ലഭ്യമാക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 9745644425, 9946623509.
തൃശ്ശൂർ അരണാട്ടുകരയിലുള്ള കാലിക്കറ്റ് സർവകലാശാലാ ജോൺ മത്തായി സെന്ററിലെ സെന്റർ ഫോർ കമ്പ്യൂട്ടർ സയൻസ് ആന്റ് ഇൻഫർമേഷൻ ടെക്നോളജിയിൽ ബി.സി.എ. കോഴ്സിന് മുസ്ലിം, എസ്.ടി., ഇ.ഡബ്ല്യു.എസ്. എന്നീ വിഭാഗങ്ങളിൽ സീറ്റൊഴിവുണ്ട്. എസ്.സി. / എസ്.ടി. / ഒ.ഇ.സി. വിഭാഗത്തിൽപ്പെട്ടവർക്ക് ഫീസിളവ് ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് 9745644425, 9946623509.
പേരാമ്പ്ര റീജ്യണൽ സെന്ററിൽ സീറ്റൊഴിവ്
കോഴിക്കോട് പേരാമ്പ്ര ചാലിക്കരയിലുള്ള കാലിക്കറ്റ് സർവകലാശാലാ റീജ്യണൽ സെന്ററിൽ എം.സി.എ. ബി.സി.എ. | ബി.എസ്.ഡബ്ല്യൂ. പ്രോഗ്രാമുകളിലെ ജനറൽ സംവരണ സീറ്റുകളിലും എം.എസ്.ഡബ്ല്യൂ. പ്രോഗ്രാമുകളിലും സീറ്റൊഴിവുണ്ട്.
എം.എസ്.ഡബ്ല്യൂ. പ്രോഗ്രാമിൽ ഒഴിവുള്ള മുസ്ലിം / ഇ.ഡബ്ല്യൂ.എസ്. / എസ്.സി./ എസ്.ടി. സീറ്റുകളിൽ ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് പ്രവേശനം ലഭിക്കും.
അസൽ സർട്ടിഫിക്കറ്റുകളുമായി ഓഗസ്റ്റ് 19-ന് സെന്ററിൽ നേരിട്ട് ഹാജരാവുന്നവർക്ക് ഒഴിവുള്ള സീറ്റുകളിൽ പ്രവേശനം ലഭിക്കും.
എസ്.സി. / എസ്.ടി. ഒ.ഇ.സി. വിഭാഗത്തിൽ പ്പെട്ടവർക്ക് ഫീസിളവ് ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് 9961039127 (ബി.സി.എ. എം.സി.എ.), 8594039556 (എം.എസ്.ഡബ്ല്യൂ.),0496 2991119.
കോൺടാക്ട് ക്ലാസ് മാറ്റി
കാലിക്കറ്റ് സർവകലാശാലാ വിദൂര ഓൺലൈൻ വിദ്യാഭ്യാസ കേന്ദ്രത്തിൽ വച്ച് ആഗസ്റ്റ് 21, 22 തീയതികളിൽ നടത്താനിരുന്ന എം.എ.എം.ഒ. കോളേജ് മുക്കം, ഫാറൂഖ് കോളേജ്, ഗവൺമെന്റ് ആർട്സ് ആന്റ് സയൻസ് കോളേജ് കോഴിക്കോട്, എം.ഇ.എസ്. കെ.വി.എം. കോളേജ് വളാഞ്ചേരി, എം.ഇ.എസ്. പൊന്നാനി കോളേജ് എന്നീ കേന്ദ്രങ്ങളിൽ രജിസ്റ്റർ ചെയ്തവരുടെ അഞ്ചാം സെമസ്റ്റർ ബി.എ. പൊളിറ്റിക്കൽ സയൻസ് കോൺടാക്ട് ക്ലാസുകൾ മാറ്റിവച്ചു.
മാറ്റിവച്ച ക്ലാസുകൾ സെപ്റ്റംബർ 9, 10 തീയതികളിൽ നടക്കും. മറ്റു സെന്ററുകളിലെ ക്ലാസുകൾ ഷെഡ്യൂൾ പ്രകാരം നടക്കുന്നതാണ്.
പരീക്ഷ മാറ്റി
സെപ്റ്റംബർ രണ്ടിന് നടത്താനിരുന്ന രണ്ടാം സെമസ്റ്റർ (CUCSS 2019 പ്രവേശനം മുതൽ) എം.ബി.എ. ( ഫുൾ ടൈം & പാർട്ട് ടൈം ), എം.ബി.എ. ഹെൽത് കെയർ മാനേജ്മന്റ്, എം.ബി.എ. ഇന്റർനാഷണൽ ഫിനാൻസ് ജൂലൈ 2024 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾ മാറ്റിവച്ചു. പുനഃപരീക്ഷ സെപ്റ്റംബർ ഏഴിന് രാവിലെ 10-ന് നടക്കും. മറ്റു ദിവസങ്ങളിലെ പരീക്ഷകൾക്ക് മാറ്റമില്ല.
ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷ
രണ്ടാം വർഷ അഫ്സൽ – ഉൽ – ഉലമ പ്രിലിമിനറി (2017 & 2018 പ്രവേശനം) സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷ സെപ്റ്റംബർ 23 – ന് തുടങ്ങും. കേന്ദ്രം : ടാഗോർ നികേതൻ സർവകലാശാലാ ക്യാമ്പസ്. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
പ്രാക്ടിക്കൽ പരീക്ഷ
രണ്ടാം സെമസ്റ്റർ എം.എ. ജേണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷൻ ( CBCSS – PG ) ഏപ്രിൽ 2024 പ്രാക്ടിക്കൽ പരീക്ഷകൾ ഓഗസ്റ്റ് 22,23 തീയതികളിൽ നടക്കും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
പുനർമൂല്യനിർണയഫലം
ആറാം സെമസ്റ്റർ ബി.ബി.എ. എൽ.എൽ.ബി. ഹോണേഴ്സ് (2019, 2020 പ്രവേശനം) ഏപ്രിൽ 2023 റഗുലർ / സപ്ലിമെന്ററി, (2015 മുതൽ 2018 വരെ പ്രവേശനം) നവംബർ 2023 സപ്ലിമെന്ററി പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.
പരീക്ഷാഫലം
വിദൂര വിഭാഗം നാലാം സെമസ്റ്റർ (CBCSS 2022 & 2021 പ്രവേശനം) എം.എ. സാൻസ്ക്രിറ്റ് ലാംഗ്വേജ് ആന്റ് ലിറ്ററേച്ചർ ( ജനറൽ ), എം.എ. സാൻസ്ക്രിറ്റ് സാഹിത്യ ( സ്പെഷ്യൽ ) ഏപ്രിൽ 2024 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 31 വരെ അപേക്ഷിക്കാം.
നാലാം സെമസ്റ്റർ എം.എസ് സി. ഫുഡ് സയൻസ് ആന്റ് ടെക്നോളജി ( CBCSS – PG ) ഏപ്രിൽ 2024 റഗുലർ, സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 31 വരെ അപേക്ഷിക്കാം.
വിദൂര വിഭാഗം നാലാം സെമസ്റ്റർ എം.എ. ഫിലോസഫി (CBCSS) ഏപ്രിൽ 2024 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് സെപ്റ്റംബർ രണ്ട് വരെ അപേക്ഷിക്കാം.
വിദൂര വിഭാഗം നാലാം സെമസ്റ്റർ എം.എ. പൊളിറ്റിക്കൽ സയൻസ് (CBCSS – SDE 2020 മുതൽ 2022 വരെ പ്രവേശനം) ഏപ്രിൽ 2024 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് സെപ്റ്റംബർ മൂന്ന് വരെ അപേക്ഷിക്കാം.
കേരള സർവകലാശാല
സ്പോട്ട് അഡ്മിഷൻ
കേരളസർവകലാശാല കാര്യവട്ടം യൂണിവേഴ്സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗ് ബി.ടെക്. കോഴ്സുകളിലെ (ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ (മെറിറ്റ്), ഇൻഫർമേഷൻ ടെക്നോളജി (മെറിറ്റ്), കമ്പ്യൂട്ടർ സയൻസ് & എഞ്ചിനീയറിംഗ് (മാനേജ്മെന്റ് ഒഴിവുള്ള ലാറ്ററൽ എൻട്രി സീറ്റുകളിലേക്കുള്ള സ്പോട്ട് അഡ്മിഷൻ 2024 ആഗസ്റ്റ് 19 ന് രാവിലെ 10 മണി മുതൽ കോളേജ് ഓഫീസിൽ വച്ച് നടത്തുന്നു. ഫോൺ: 9995142426, 9388011160, 9447125125.
പരീക്ഷാഫലം
കേരളസർവകലാശാല 2023 ഡിസംബറിൽ നടത്തിയ ബി.ആർക്. (2008 സ്കീം) 2009 അഡ്മിഷൻ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
കേരളസർവകലാശാല 2024 ഫെബ്രുവരിയിൽ വിജ്ഞാപനം ചെയ്ത മൂന്നാം സെമസ്റ്റർ ബി.എസ്സി. ബോട്ടണി ആന്റ് ബയോടെക്നോളജി (247), ബി.എസ്സി. ബയോടെക്നോളജി (മൾട്ടിമേജർ) (350), ബി.എസ്സി. ബയോകെമിസ്ട്രി ആന്റ് ഇൻഡസ്ട്രിയൽ മൈക്രോബയോളജി (248) ഡിഗ്രി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധ നയ്ക്കും 2024 ആഗസ്റ്റ് 24 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
കേരളസർവകലാശാല 2024 ഫെബ്രുവരിയിൽ നടത്തിയ മൂന്നാം സെമസ്റ്റർ എം.എസ്സി. സൈക്കോളജി, കൗൺസിലിംഗ് സൈക്കോളജി (റെഗുലർ, സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
സൂക്ഷ്മപരിശോധനയ്ക്ക് 2021 & 2022 അഡ്മിഷൻ (SLCM) വിദ്യാർത്ഥികൾ www.slcm.keralauniversity.ac.in മുഖേനയും സപ്ലിമെന്ററി (2020 അഡ്മിഷൻ) വിദ്യാർത്ഥികൾ exams.keralauniversity.ac.in മുഖേനയും 2024 ആഗസ്റ്റ് 29 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ടതാണ്. SLCM വിദ്യാർത്ഥികളുടെ അപേക്ഷാഫീസ് SLCM ഓൺലൈൻ പോർട്ടൽ മുഖേന മാത്രമേ സ്വീകരിക്കുകയുള്ളൂ.
പരീക്ഷ വിജ്ഞാപനം
കേരളസർവകലാശാല 2024 സെപ്റ്റംബർ 24 ന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ ബി.ഡെസ്. ഒക്ടോബർ 3, 10 തീയതികളിൽ ആരംഭിക്കുന്ന രണ്ട്, ആറ് സെമസ്റ്റർ ബി.ഡെസ്. പരീക്ഷ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷ പുനഃക്രമീകരിച്ചു
കേരളസർവകലാശാല 2024 ജൂലൈയിൽ നടത്തിയ നാലാം സെമസ്റ്റർ സി. ബി. സി. എസ്. എസ്. ബി.എസ്സി. (റെഗുലർ – 2022 അഡ്മിഷൻ, ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി – 2021 അഡ്മിഷൻ, സപ്ലിമെന്ററി – 2019 & 2020 അഡ്മിഷൻ, മേഴ്സി ചാൻസ് – 2013 – 2016 & 2018 അഡ്മിഷൻ) പരീക്ഷകളുടെ ജ്യോഗ്രഫി പ്രാക്ടിക്കൽ പരീക്ഷകൾ പുനഃക്രമീകരിച്ചിരിക്കുന്നു. പുതുക്കിയ ടൈംടേബിൾ വെബ്സൈറ്റിൽ.
പ്രാക്ടിക്കൽ
കേരളസർവകലാശാല 2024 ജൂലൈയിൽ നടത്തിയ നാലാം സെമസ്റ്റർ സി. ബി. സി. എസ്. എസ്. (റെഗുലർ 2022 അഡ്മിഷൻ, ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി അഡ്മിഷൻ, സപ്ലിമെന്ററി – 2019 & 2020 അഡ്മിഷൻ, മേഴ്സിചാൻസ് – 2013 – 2016 & 2018 അഡ്മിഷൻ) പരീക്ഷയുടെ കോംപ്ലിമെന്ററി കമ്പ്യൂട്ടർ സയൻസ് ആന്റ് മെഷീൻ ലേണിംഗ് പ്രാക്ടിക്കൽ പരീക്ഷകൾ 2024 സെപ്റ്റംബർ 25 ന് വിവിധ കോളേജുകളിൽ നടത്തുന്നു. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.
സൂക്ഷ്മപരിശോധന
കേരളസർവകലാശാല വിദൂരവിദ്യാഭ്യാസ വിഭാഗം 2024 ഏപ്രിലിൽ നടത്തിയ അഞ്ച്, ആറ് സെമസ്റ്റർ ബി.എ. പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർത്ഥികൾ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡും പ്രസ്തുത പരീക്ഷയുടെ ഹാൾടിക്കറ്റുമായി 2024 ആഗസ്റ്റ് 19 മുതൽ 29 വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ റീവാല്യുവേഷൻ ഇ.ജെ. V (അഞ്ച്) സെക്ഷനിൽ ഹാജരാകേണ്ടതാണ്.
എം.ജി സർവകലാശാല
പരീക്ഷാ ഫലം
നാലാം സെമസ്റ്റർ പിജിസിഎസ്എസ് എംഎസ്സി ഓപ്പറേഷൻസ് റിസർച്ച് ആന്റ്
കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്(2022 അഡ്മിഷൻ റഗുലർ, 2019 മുതൽ 2021 വരെ അഡ്മി ഷനുകൾ സപ്ലിമെന്ററി ഏപ്രിൽ 2024) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനർ മൂ ല്യനിർണത്തിനും സൂക്ഷ്മ പരിശോധയ്ക്കും നിശ്ചിത ഫീസ് അടച്ച് ഓഗസ്റ്റ് 29 വരെ ഓൺലൈനിൽ അപേക്ഷിക്കാം.
നാലാം സെമസ്റ്റർ പിജിസിഎസ്എസ് എംഎസ്സി ഡാറ്റാ അനലിറ്റിക്സ്(2022 അ ഡ്മിഷൻ റഗുലർ, 2019 മുതൽ 2021 വരെ അഡ്മിഷനുകൾ റീ അപ്പിയറൻസ് ഏപ്രിൽ 2024) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനർ മൂല്യനിർണത്തിനും സൂക്ഷ്മ പരി ശോധയ്ക്കും നിശ്ചിത ഫീസ് അടച്ച് ഓഗസ്റ്റ് 29 വരെ ഓൺലൈനിൽ അപേക്ഷിക്കാം.
നാലാം സെമസ്റ്റർ ബിആർക്ക് 2020 അഡ്മിഷൻ റഗുലർ, 2019 അഡ്മിഷൻ സപ്ലിമെന്റ റി ഡിസംബർ 2023) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനർ മൂല്യനിർണത്തിനും സൂക്ഷ്മ പരിശോധയ്ക്കും നിശ്ചിത ഫീസ് അടച്ച് ഓഗസ്റ്റ് 29 വരെ ഓൺലൈനിൽ
അപേക്ഷിക്കാം.
നാലാം സെമസ്റ്റർ എംഎ മലയാളം (പിജിസിഎസ്എസ് 2022 അഡ്മിഷൻ റഗുലർ, 2019 മുതൽ 2021 വരെ അഡ്മിഷനുകൾ സപ്ലിമെന്ററി ഏപ്രിൽ 2024) പരീക്ഷയുടെ ഫ ലം പ്രസിദ്ധീകരിച്ചു.
പുനർ മൂല്യനിർണത്തിനും സൂക്ഷ്മ പരിശോധയ്ക്കും നിശ്ചിത ഫീസ് അടച്ച് ഓഗസ്റ്റ് 29 വരെ ഓൺലൈനിൽ അപേക്ഷിക്കാം.
പ്രാക്ടിക്കൽ
രണ്ടാം സെമസ്റ്റർ ബിഎസ്സി മൈക്രോബയോളജി(കോർ കോംപ്ലിമെന്ററി മോഡൽ 3 സിബിസിഎസ്എസ് 2023 അഡ്മിഷൻ റഗുലർ, 2022 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2017 മുതൽ 2022 വരെ അഡ്മിഷനുകൾ റീ അപ്പിയറൻസ് മെയ് 2024) പരീക്ഷയുടെ പ്രാക്ടി ക്കൽ പരീക്ഷകൾ ഓഗസ്റ്റ് 22 മുതൽ കോളജുകളിൽ നടക്കും. ടൈം ടേബിൾ വെബ് സൈറ്റിൽ.
എംഎസ്സി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രണ്ടാം സെമസ്റ്റർ(സിഎസ്എസ്, 2023 അഡ്മിഷൻ റഗുലർ, 2022 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2020 മുതൽ 2022 വരെ അഡ്മിഷനു കൾ റീ അപ്പിയറൻസ് -അഫിലിയേറ്റഡ് കോളജ് വിദ്യാർഥികൾക്ക് -ഏപ്രിൽ 2024) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷ ഓഗസ്റ്റ് 19ന് നടക്കും. ടൈം ടേബിൾ വെബ്സൈറ്റിൽ.
രണ്ടാം സെമസ്റ്റർ സിബിസിഎസ് (പുതിയ സ്കീം 2023 അഡ്മിഷൻ റഗുലർ, 2022 അ് ിഷൻ ഇംപ്രൂവ്മെന്റ്, 2017 മുതൽ 2022 വരെ അഡ്മിഷനുകൾ റീ അപ്പിയറൻസ് മെ യ് 2024) പരീക്ഷയുടെ ബിഎ മ്യൂസിക് വോക്കൽ പ്രാക്ടിക്കൽ പരീക്ഷ ഓഗസ്റ്റ് 21 മുതൽ തൃപ്പൂണിത്തുറ ആർ.എൽ.വി കോളജ് ഓഫ് മ്യൂസിക് ആന്റ് ഫൈൻ ആർട്സിൽ നടക്കും. ടൈം ടേബിൾ വെബ്സൈറ്റിൽ.
ബിഎസ്സി ക്ലിനിക്കൽ ന്യൂട്രീഷൻ ആന്റ് ഡയറ്റെറ്റിക്സ് രണ്ടാം സെമസ്റ്റർ (2023 അഡ്മിഷൻ റഗുലർ, 2022 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2017 മുതൽ 2022 വരെ അഡ്മിഷനുകൾ സപ്ലിമെന്ററി മെയ് 2024) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ഓഗസ്റ്റ് 22 മുതൽ നടക്കും ടൈം ടേബിൾ വെബ്സൈറ്റിൽ.
രണ്ടാം സെമസ്റ്റർ എംഎസ്സി മെഡിക്കൽ ബയോകെമിസ്ട്രി(2023 അഡ്മിഷൻ റഗുലർ, 2018 മുതൽ 2022 വരെ അഡ്മിഷനുകൾ സപ്ലിമെന്ററി, 2016, 2017 അഡ്മിഷനുകൾ ആദ്യ മേഴ്സി ചാൻസ് ജൂലൈ 2024) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ സെപ്റ്റംബർ ഏഴു മുതൽ നടക്കും. ടൈംടേബിൾ വെബ്സൈറ്റിൽ.
സ്പോട്ട് അഡ്മിഷൻ
മഹാത്മാ ഗാന്ധി സർവകലാശാലയിലെ സ്കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോ ട്ടിൽ ദ്വിവത്സര എൽഎൽഎം പ്രോഗ്രാമിൽ എസ്.സി, കുശവൻ, മുസ്ലിം വിഭാഗങ്ങൾ ക്ക് സംവരണം ചെയ്യപ്പെട്ട ഓരോ സീറ്റുകൾ ഒഴിവുണ്ട്.
യോഗ്യരായ വിദ്യാർഥികൾ യോഗ്യത, സംവരണം എന്നിവ തെളിയിക്കുന്ന അ സ്സൽ രേഖകളുമായി ഓഗസ്റ്റ് 19ന് രാവിലെ 10.30ന് വകുപ്പ് ഓഫീസിൽ നേരിട്ട് എത്തണം.
ഈ സംവരണ വിഭാഗങ്ങളിലെ വിദ്യാർഥികളുടെ അഭാവത്തിൽ മെരിറ്റ് സംവരണ മാനദണ്ഡങ്ങൾ പാലിച്ച് സർവകലാശാലയുടെ ക്യാറ്റ് പ്രൊവിഷണൽ ലിസ്റ്റിൽ ഉൾപ്പെട്ട ഇതര വിഭാഗങ്ങളിലുള്ള വിദ്യാർഥികളെ പരിഗണിക്കും.
പരീക്ഷയ്ക്ക് അപേക്ഷിക്കാം
ഒന്നും രണ്ടും സെമസ്റ്ററുകൾ എംഎ, എംഎസ്സി, എംകോം (പ്രൈവറ്റ് രജിസ്ട്രേ ഷൻ 2018 അഡ്മിഷൻ സപ്ലിമെന്ററി, 2016, 2017 അഡ്മിഷനുകൾ ആദ്യ മെഴ്സി ചാൻ സ്, 2015 അഡ്മിഷൻ രണ്ടാം മെഴ്സി ചാൻസ്, 2014 അഡ്മിഷൻ അവസാന മെഴ്സി ചാൻസ്) പരീക്ഷയ്ക്ക് സെപ്റ്റംബർ ആറു വരെ ഫീസ് അടച്ച് അപേക്ഷ സമർപ്പിക്കാം. ഫൈനോടു കൂടി സെപ്റ്റംബർ ഒൻപതു വരെയും സൂപ്പർ ഫൈനോടു കൂടി സെപ്റ്റംബർ 11 വരെയും അപേക്ഷകൾ സ്വീകരിക്കും.
പിഎച്ച്.ഡി കോഴ്സ് വർക്ക് പരീക്ഷ: 19 വരെ അപേക്ഷിക്കാം
മഹാത്മാ ഗാന്ധി സർവകലാശാലയുടെ അംഗീകൃത ഗവേഷണ കേന്ദ്രങ്ങളിലെ റിസർച്ച് സ്കോളർമാർക്ക് പിഎച്ച്.ഡി കോഴ്സ് കോഴ്സ് വർക്ക് പരീക്ഷയ്ക്ക് റിസർച്ച് പോർട്ടൽ വഴി അപേക്ഷ സമർപ്പിക്കുന്നതിനുള്ള സമയപരിധി ഓഗസ്റ്റ് 19 വരെ നീട്ടി. ഫൈനോടുകൂടി ഓഗസ്റ്റ് 22വരെയും സൂപ്പർ ഫൈനോടുകൂടി 23വരെ അപേക്ഷ സ്വീ കരിക്കും. ഫോൺ 0481 2733568.
എം.എസ്സി യോഗ ആന്റ് ജെറിയാട്രിക് കൗൺസലിംഗ്
മഹാത്മാഗാന്ധി സർവ്വകലാശാല നടത്തുന്ന എംഎസ്സി യോഗ ആന്റ് ജെറിയാ ട്രിക് കൗൺസലിംഗ് പ്രോഗ്രാമിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. താത്പര്യമുള്ളവർ cyn.mgu.ac.in എന്ന വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച അ പേക്ഷാ ഫോറം നേരിട്ടോ തപാൽ മുഖേനയോ ഓഗസ്റ്റ് 29നു മുൻപ് സമർപ്പിക്കണം.
Follow our WhatsApp Channel for instant updates: Join Here