November 24, 2024
HSS

പ്ലസ് വൺ വേക്കൻസി സീറ്റുകളിലെ പ്രവേശനം; ആഗസ്റ്റ് 7,8 തീയതികളിൽ

  • August 6, 2024
  • 1 min read
പ്ലസ് വൺ വേക്കൻസി സീറ്റുകളിലെ പ്രവേശനം; ആഗസ്റ്റ് 7,8 തീയതികളിൽ
Share Now:

അപേക്ഷിച്ചിട്ടും അലോട്ട്മെന്റ് ലഭിക്കാതിരുന്നവർക്കും ഇതുവരെയും അപേക്ഷ സമർപ്പിക്കാൻ കഴിയാതിരുന്നവർക്കും നിലവിലുള്ള വേക്കൻസിയിൽ പ്രവേശനം നേടുന്നതിനായി ആഗസ്ത് 7 ഉച്ചയ്ക്ക് 1 മണി മുതൽ ആഗസ്റ്റ് 8 ന് വൈകിട്ട് 4 മണി വരെ അപേക്ഷ സമർപ്പിക്കാം.

എന്നാൽ നിലവിൽ ഏതെങ്കിലും ക്വാട്ടയിൽ പ്രവേശനം നേടിക്കഴിഞ്ഞ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കുവാൻ സാധിക്കുകയില്ല.

നിലവിലുള്ള വേക്കൻസി അഡ്മിഷൻ വെബ്സൈറ്റായ www.hscap.kerala.gov.in -ൽ 2024 ഇന്ന് വൈകീട്ട് 4 മണിക്ക് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പ്രസ്തുത വേക്കൻസിയിൽ പ്രവേശനം നേടാൻ ആഗ്രഹിക്കുന്നവർ 2014 ആഗസ്റ്റ് 7 ന് ഉച്ചയ്ക്ക് 1 മണി മുതൽ ആഗസ്റ്റ് 8 ന് വൈകിട്ട് 4 മണി വരെയുള്ള സമയ പരിധിക്കുള്ളിൽ കാൻഡിഡേറ്റ് ലോഗിനിലെ Apply for Vacant Seats എന്ന ലിങ്കിലൂടെ സമർപ്പിക്കണം.

ഇതുവരെയും അപേക്ഷ നൽകാൻ കഴിയാത്തവർ വെബ്സൈറ്റിലെ പ്രവേശനത്തിന്റെ തുടർ പ്രവർത്തനങ്ങൾക്കായി കാൻഡിഡേറ്റ് ലോഗിനും “Create Candidate Login-SWS” എന്ന ലിങ്കിലൂടെ രൂപീകരിക്കണം.

തുടർന്ന് കാൻഡിഡേറ്റ് ലോഗിനിലെ “APPLY ONLINE” എന്ന ലിങ്കിലൂടെ പ്രസിദ്ധപ്പെടുത്തുന്ന വേക്കൻസിക്കനുസൃതമായി സമർപ്പിക്കണം.

ഓപ്ഷനുകളും നൽകി അപേക്ഷ അന്തിമമായി അപേക്ഷയിൽ പ്രസിദ്ധപ്പെടുത്തിയ വേക്കൻസികൾക്കനുസൃതമായി എത്ര സ്കൂൾ കോഴ്സുകൾ വേണമെങ്കിലും ഓപ്ഷനായി ഉൾപ്പെടുത്താവുന്നതാണ്.

പട്ടികവർഗ്ഗ വികസന വകുപ്പിന്റെ കീഴിലുള്ള 14 മോഡൽ റെസിഡെൻഷ്യൽ സ്കൂളുകളിൽ മുഖ്യഘട്ടത്തിലെ രണ്ട് അലോട്ട്മെന്റിനും ഒരു സപ്ലിമെന്ററി അലോട്ട്മെന്റിനും ശേഷമുള്ള ഒഴിവുകളും വെബ്സൈറ്റിൽ സ്പോട്ട് അഡ്മിഷനായി 2024 ന് വൈകിട്ട് 4 മണിയ്ക്ക് പ്രസിദ്ധീകരിക്കുന്നതാണ്.

യോഗ്യരായ അപേക്ഷകർക്ക് പ്രസ്തുത ഒഴിവുകളിലേയ്ക്ക് അപേക്ഷിക്കുന്നതിനുള്ള നിർദ്ദേശവും വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും അറിയിച്ചു.

Summary: Submit applications for available vacancies from 1 PM on August 7, 2024, until 4 PM on August 8, 2024. Students already admitted under any quota are not eligible. Vacancies will be published on the website www.hscap.kerala.gov.in at 4 PM on August 6, 2024. Interested candidates must apply via the “Apply for Vacant Seats” link on the website. New applicants should create a candidate login and apply online.

Follow our WhatsApp Channel for instant updates: Join Here

Share Now:

Leave a Reply

Your email address will not be published. Required fields are marked *