യൂണിവേഴ്സിറ്റി അറിയിപ്പുകൾ: 2 ആഗസ്റ്റ് 2024
ആഗസ്റ്റ് 2, 2024 -ലെ കേരളത്തിലെ വിവിധ സർവകലാശാലകളുടെ അറിയിപ്പുകൾ ഒറ്റ നോട്ടത്തിൽ.
കാലിക്കറ്റ് സർവകലാശാല
പി.ജി. പ്രവേശനം: ഓൺലൈനായി റിപ്പോർട്ട് ചെയ്യാം
2024-2025 അധ്യയന വർഷത്തെ പി.ജി. ഏകജാലക പ്രവേശനത്തോടനുബന്ധിച്ചുള്ള ഒന്ന്, രണ്ട് ഘട്ട അലോട്ട്മെന്റുകൾ പ്രകാരം അലോട്ട്മെന്റ് ലഭിച്ചവർ, മാൻഡേറ്ററി ഫീസ് അടച്ച് അലോട്ട്മെന്റ് ലഭിച്ച കോളേജുകളിൽ ആഗസ്റ്റ് അഞ്ചിനു മുൻപായി പ്രവേശനം ഉറപ്പാക്കേണ്ടതാണ്.
പ്രകൃതി ക്ഷോഭം, കാലാവസ്ഥാ പ്രശ്നങ്ങൾ എന്നിവ മൂലം, അലോട്ട്മെന്റ് ലഭിച്ച കോളേജുകളിൽ നേരിട്ട് ഹാജരാകാൻ ബുദ്ധിമുട്ടുള്ളവർക്ക് ഓൺലൈൻ | ഇ-മെയിൽ വഴി കോളേജുകളിൽ റിപ്പോർട്ട് ചെയ്തു പ്രവേശനം ഉറപ്പാക്കാവുന്നതാണ്.
പ്രകൃതി ക്ഷോഭം, കാലാവസ്ഥാ പ്രശ്നങ്ങൾ എന്നിവ മൂലം ഹാജകരാകാൻ പറ്റാത്തവർക്ക് അതത് കോളേജുകളുമായി ബന്ധപ്പെട്ട് ഈ സൗകര്യം ഉപയോഗിക്കാം.
സർവകലാശാലാ പഠനവകുപ്പുകളിലെ പി.ജി. ലേറ്റ് രജിസ്ട്രേഷൻ 11 വരെ
കാലിക്കറ്റ് സർവകലാശാലാ പഠനവകുപ്പുകളിലേക്ക് പരീക്ഷ മുഖാന്തരം പ്രവേശനം നടത്തുന്ന (CUCAT 2024) പി.ജി. പ്രോഗ്രാമുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് ലേറ്റ് രജിസ്ട്രേഷൻ ഓൺലൈനായി നടത്താനുള്ള സൗകര്യം ആഗസ്റ്റ് 11-ന് വൈകീട്ട് അഞ്ചു മണി വരെ ലഭ്യമാകും.
പ്രവേശനം ബിരുദ മാർക്കിന്റെ അടിസ്ഥാനത്തിലാണ്. വിജ്ഞാപന പ്രകാരം നിഷ്കർഷിച്ചിട്ടുള്ള നിശ്ചിത യോഗ്യതയുള്ളവർക്ക് പരമാവധി ആറ് പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാം. അപേക്ഷാഫീസ് ജനറൽ വിഭാഗത്തിന് 920/- രൂപ, എസ്.സി. / എസ്.ടി. വിഭാഗത്തിന് 580/- രൂപ. (എൽ.എൽ.എം. പ്രോഗ്രാമിന് ജനറൽ വിഭാഗത്തിന് 1140/- രൂപയും, എസ്.സി./എസ്.ടി. വിഭാഗത്തിന് 700/- രൂപയുമാണ്).
യോഗ്യതയുടെ അടിസ്ഥാനത്തിൽ ഒന്നിൽ കൂടുതൽ പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കുന്നവർ ഓരോ അധിക പ്രോഗ്രാമിനും 90/- രൂപ വീതം അപേക്ഷാ ഫീസിനോടൊപ്പം ഒന്നിച്ച് അടവാക്കണം. പ്രോഗ്രാമുകളുടെ ഒഴിവ് വിവരങ്ങൾ പ്രവേശന വിഭാഗം വെബ്സൈറ്റിൽ ലഭ്യമാണ്.
സ്പോർട്സ് ക്വാട്ട, ലക്ഷദ്വീപ് ക്വാട്ട എന്നീ സംവരണ വിഭാഗങ്ങളിലെ ഒഴിവു വിവരങ്ങൾ അറിയുന്നതിനായി വിവിധ പഠനവകുപ്പുമായി ബന്ധപ്പെടണം. സ്പോർട്ട്സ് ക്വാട്ടയിൽ അപേക്ഷിക്കുന്നവർ അപേക്ഷയുടെ പകർപ്പ്, സ്പോർട്സ് യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം ഡയറക്ടർ, ഡിപ്പാർട്ട്മെന്റ് ഓഫ് ഫിസിക്കൽ എഡ്യുക്കേഷൻ, കാലിക്കറ്റ് സർവകലാശാല എന്ന വിലാസത്തിൽ അവസാന തിയ്യതിക്ക് മുമ്പായി സമർപ്പിക്കേണ്ടതാണ്.
അതത് സംവരണ വിഭാഗങ്ങളിലെ (സ്പോർട്സ്, ലക്ഷദ്വീപ്, പി.ഡബ്ല്യു.ഡി., ഓപ്പൺ ഓൾ ഇന്ത്യാ ക്വാട്ട എന്നിവ ഒഴികെ) അപേക്ഷകരുടെ അഭാവത്തിൽ മറ്റ് വിഭാഗക്കാരേയും പ്രവേശനത്തിനായി പരിഗണിക്കുന്നതാണ്. വിദ്യാർഥികൾക്ക് അപേക്ഷ സമർപ്പിക്കുന്നതിന് മുമ്പായി അതത് പഠനവകുപ്പുമായി ബന്ധപ്പെട്ട് ഒഴിവ് വിവരങ്ങൾ ഉറപ്പുവരുത്താം. കൂടുതൽ വിവരങ്ങൾ പ്രവേശന വിഭാഗം വെബ്സൈറ്റിൽ. ഫോൺ : 0494 2407016, 2407017, 2660600.
ബി.എഡ്. സംവരണ സീറ്റൊഴിവ്
പാലക്കാട് കൊടുവായൂരുള്ള കാലിക്കറ്റ് സർവകലാശാലാ ടീച്ചർ എജ്യുക്കേഷൻ സെന്ററിൽ തമിഴ്, ഇംഗ്ലീഷ് വിഭാഗങ്ങളിൽ ( ഭിന്നശേഷി സംവരണം ) ഓരോ സീറ്റ് വീതം ഒഴിവുണ്ട്.
യോഗ്യരായവർ എല്ലാ അസൽ സർട്ടിഫിക്കറ്റുകളും സഹിതം ആഗസ്റ്റ് അഞ്ചിന് രാവിലെ 10 മണിക്ക് സെന്ററിൽ നേരിട്ട് ഹാജരാകേണ്ടതാണ്. വയനാട് കണിയാമ്പറ്റയിലുള്ള കാലിക്കറ്റ് സർവകലാശാലാ ടീച്ചർ എജ്യുക്കേഷൻ സെന്ററിൽ ബി.എഡ്. – ഇംഗ്ലീഷ് (ലാറ്റിൻ കാത്തലിക്), സോഷ്യൽ സയൻസ് (ധീവര), ഫിസിക്കൽ സയൻസ്, നാച്ചുറൽ സയൻസ് (ഭാഷാ ന്യൂനപക്ഷം – കന്നഡ) വിഭാഗങ്ങളിൽ ഓരോ സീറ്റ് വീതം ഒഴിവുണ്ട്. ക്യാപ് ഐ.ഡി. ഉള്ളവർ ആഗസ്റ്റ് അഞ്ചിന് 11 മണിക്ക് സെന്ററിൽ ഹാജരാകണം. ഫോൺ : 9846717461.
വയനാട് പൂമലയിലുള്ള കാലിക്കറ്റ് സർവകലാശാലാ ടീച്ചർ എജ്യുക്കേഷൻ സെന്ററിൽ ബി.എഡ്. സോഷ്യൽ സയൻസ് -1 (കുടുംബി), ഇംഗ്ലീഷ്-2(ലാറ്റിൻ കാത്തലിക്, ഭിന്നശേഷി) ഗണിതശാസ്ത്രം . 2 (ധീവര, ഇ.ഡബ്ല്യൂ.എസ്) എന്നീ വിഭാഗങ്ങളിൽ സീറ്റൊഴിവുണ്ട്. ക്യാപ് രജിസ്ട്രേഷൻ ചെയ്തവർ ആഗസ്റ്റ് അഞ്ചിന് രാവിലെ 11 മണിക്ക് സെന്ററിൽ ഹാജരാകേണ്ടതാണ്. യോഗ്യരായ അപേക്ഷകൾ ഇല്ലെങ്കിൽ ഒഴിവുകൾ പരിവർത്തനം ചെയ്യും.
എം.സി.എ. സീറ്റൊഴിവ്
തൃശ്ശൂർ അരണാട്ടുകാരയിലുള്ള കാലിക്കറ്റ് സർവകലാശാലാ ജോൺ മത്തായി സെന്ററിലെ സെന്റർ ഓഫ് കമ്പ്യൂട്ടർ സയൻസ് ആന്റ് ഇൻഫർമേഷൻ ടെക്നോളജിയിൽ എം.സി.എ. ജനറൽ | സംവരണ സീറ്റുകളിൽ ഒഴിവുണ്ട്.
സർവകലാശാലാ എം.സി.എ. പ്രവേശന പരീക്ഷാ വെയ്റ്റിംഗ് ലിസ്റ്റിൽ ഉൾപ്പെട്ടവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം ആഗസ്റ്റ് ആറിന് രാവിലെ 11 മണിക്ക് സെന്ററിൽ ഹാജരാകേണ്ടതാണ്. എസ്.സി. / എസ്.ടി. / ഒ.ഇ.സി. വിഭാഗത്തിൽ പെട്ടവർക്ക് ഫീസിളവ് ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് 9745644425, 9946623509..
പ്രാക്ടിക്കൽ പരീക്ഷയും വൈവയും മാറ്റി
ആഗസ്റ്റ് അഞ്ചിന് തുടങ്ങാനിരുന്ന വിദൂര വിദ്യാഭ്യാസ വിഭാഗം എം.എ. അറബിക് ( CBCSS – SDE ) ഏപ്രിൽ 2024 പ്രാക്ടിക്കൽ പരീക്ഷയും ( ADVANCED TRANSLATION AND SIMULTANEOUS INTERPRETATION ) വൈവയും മാറ്റി വെച്ചു. പുതുക്കിയ സമയക്രമം പിന്നീടറിയിക്കും.
ആഗസ്റ്റ് അഞ്ചിന് നടത്താനിരുന്ന സർവകലാശാലാ സെന്ററുകളിലെയും അഫിലിയേറ്റഡ് കോളേജുകളിലെയും രണ്ടാം സെമസ്റ്റർ രണ്ടു വർഷ ബി.എഡ്. (2020 പ്രവേശനം മുതൽ ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്ററി | പരീക്ഷകൾ മാറ്റിവച്ചു. പുതുക്കിയ സമയക്രമം പിന്നീടറിയിക്കും.
പരീക്ഷ
ജൂലൈ 31, ആഗസ്റ്റ് രണ്ട് തീയതികളിൽ മാറ്റിവെച്ച അഫിലിയേറ്റഡ് കോളേജ് / വിദൂര വിഭാഗം വിദ്യാർഥികൾക്കായുള്ള വിവിധ രണ്ടാം സെമസ്റ്റർ പി.ജി. (CBCSS – PG 2019 സ്കീം), എം.സി.എ. (2020 സ്കീം 2020 പ്രവേശനം മുതൽ) ഏപ്രിൽ 2024 / ഏപ്രിൽ 2023 – റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളും രണ്ടാം സെമസ്റ്റർ എം.എസ് സി. ഹെൽത് ആന്റ് യോഗ തെറാപ്പി (2020 പ്രവേശനം മുതൽ) ജൂൺ 2024 റഗുലർ
സപ്ലിമെന്ററി പരീക്ഷകളും യഥാക്രമം ആഗസ്റ്റ് 12, 13 തീയതികളിൽ നടക്കും.
പരീക്ഷാ സമയം, കേന്ദ്രം എന്നിവയിൽ മാറ്റമില്ല. കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ. മാറ്റിവച്ച നാലാം സെമസ്റ്റർ എം.എഡ്. (2020 പ്രവേശനം മുതൽ) ജൂലൈ 2024 റഗുലർ സപ്ലിമെന്ററി പരീക്ഷകൾ ആഗസ്റ്റ് അഞ്ച്, ഏഴ് തീയതികളിൽ നടക്കും.
മാറ്റിവച്ച ഏഴാം സെമസ്റ്റർ ബി.ടെക്. (2013 പ്രവേശനം മാത്രം) / പാർട്ട് ടൈം ബി.ടെക്. 2013 & 2014 പ്രവേശനം) ഏപ്രിൽ 2021 സപ്ലിമെന്ററി പരീക്ഷകൾ ആഗസ്റ്റ് 12, 14 തീയതികളിൽ നടക്കും.
കേന്ദ്രം: സർവകലാശാലാ എഞ്ചിനീയറിങ് കോളേജ്. അഫിലിയേറ്റഡ് കോളേജുകളിലെ ഇന്റഗ്രേറ്റഡ് പി.ജി. എട്ടാം സെമസ്റ്റർ (CBCSS 2020 പ്രവേശനം മാത്രം) ഏപ്രിൽ 2024 റഗുലർ, രണ്ടാം സെമസ്റ്റർ (2021 പ്രവേശനം മുതൽ ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ്, (2020 പ്രവേശനം മാത്രം) ഏപ്രിൽ 2023 സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾ പുതുക്കിയ സമയക്രമം പ്രകാരം ആഗസ്റ്റ് അഞ്ചിന് തുടങ്ങും.
അഫിലിയേറ്റഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റർ വിവിധ ബി.വോക്. (CBCSS-V-UG)
ഏപ്രിൽ 2024 2022 & 2023 പ്രവേശനം) റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളും, ഏപ്രിൽ 2023 (2017 മുതൽ 2021 വരെ പ്രവേശനം) സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് പരീക്ഷകളും പുതുക്കിയ സമയക്രമം പ്രകാരം ആഗസ്റ്റ് അഞ്ചിന് തുടങ്ങും.
ഒന്നാം സെമസ്റ്റർ എം.വോക്. (2020 പ്രവേശനം മുതൽ) അപ്ലൈഡ് ബയോടെക്നോളജി, മൾട്ടിമീഡിയ, സോഫ്റ്റ്വെയർ ഡെവലപ്മെന്റ് വിത് സ്പെഷലൈസേഷൻ ഇൻ ഡാറ്റാ അനലറ്റിക്സ്, (2021 പ്രവേശനം മുതൽ സോഫ്റ്റ് വെയർ ഡെവലപ്മെന്റ് – നവംബർ 2023 നവംബർ 2022 – റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾ പുതുക്കിയ സമയക്രമം പ്രകാരം ആഗസ്റ്റ് അഞ്ചിന് തുടങ്ങും.
എല്ലാ അവസരങ്ങളും നഷ്ടമായ 2004 മുതൽ 2008 വരെ പ്രവേശനം ( 2004 സ്കീം ഏഴാം സെമസ്റ്റർ ബി.ടെക്. ഏപ്രിൽ 2022 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകൾ ആഗസ്റ്റ് 21-ന് തുടങ്ങും. കേന്ദ്രം : ടാഗോർ നികേതൻ സർവകലാശാലാ ക്യാമ്പസ്.
വിദൂര വിഭാഗം പ്രൈവറ്റ് രജിസ്ട്രേഷൻ വിദ്യാർഥികൾക്കായുള്ള മാറ്റിവച്ച് ഒന്നാം സെമസ്റ്റർ ബാച്ചിലർ ഓഫ് ഇന്റീരിയർ ഡിസൈൻ (2013 മുതൽ 2015 വരെ പ്രവേശനം) നവംബർ 2017 സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾ പുതുക്കിയ സമയക്രമം പ്രകാരം ആഗസ്റ്റ് 23, 27 തീയതികളിൽ നടക്കും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
പുനർമൂല്യനിർണയഫലം
വിദൂര വിഭാഗം ഒന്നാം വർഷ എം.എ. ഇംഗ്ലീഷ് മെയ് 2022, ഒന്നാം സെമസ്റ്റർ എം.എ. ഫിലോസഫി, മൂന്നാം സെമസ്റ്റർ എം.എ. അറബിക്, എം.എ. ഫിലോസഫി നവംബർ 2023 പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.
ആറാം സെമസ്റ്റർ ബി.കോം. എൽ.എൽ.ബി. മാർച്ച് 2023, ഒന്നാം സെമസ്റ്റർ എം.ബി.എ. ജനുവരി 2024 പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.
ഏഴാം സെമസ്റ്റർ ബി.ടെക്. (2019 സ്കീം) നവംബർ 2023, ഏപ്രിൽ 2023 പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.
പി.ജി. മൂല്യനിർണയ ക്യാമ്പ്
നാലാം സെമസ്റ്റർ പി.ജി. ഏപ്രിൽ 2024 പരീക്ഷയുടെ കേന്ദ്രീകൃത മൂല്യനിർണയ ക്യാമ്പ് ആഗസ്റ്റ് അഞ്ചു മുതൽ ഏഴ് വരെ നടക്കും.
കേരളസർവകലാശാല
പ്രൈവറ്റ് രജിസ്ട്രേഷൻ
2024-25 അക്കാദമിക് വർഷത്തിലെ ബി.എ./ബി.കോം./ബി.എ. അഫ്സൽ-ഉൽ-ഉലാമ/ ബി.ബി.എ./ബി.കോം. അഡീഷണൽ ഇലക്ടീവ് കോ-ഓപ്പറേഷൻ/ബി.കോം. അഡീഷണൽ ഇലക്ടീവ് ട്രാവൽ & ടൂറിസം എന്നീ കോഴ്സുകൾക്ക് പ്രൈവറ്റ് രജിസ്ട്രേഷൻ മുഖേന 2024 ആഗസ്റ്റ് 12 വരെ പിഴകൂടാതെയും ആഗസ്റ്റ് 31 വരെ പിഴയോടെയും അപേക്ഷിക്കാം. അപേക്ഷയും അനുബന്ധ രേഖകളും അവസാന തീയതിക്കുള്ളിൽ കേരളസർവകലാശാല തപാൽ വിഭാഗത്തിൽ എത്തിക്കേണ്ടതാണ്. വിശദവിവരങ്ങൾ www.de.keralauniversity.ac.in, www.keralauniversity.ac.in എന്നീ വെബ്സൈറ്റുകളിൽ ലഭ്യമാണ്.
സ്പോട്ട് അഡ്മിഷൻ
കേരളസർവകലാശാലയ്ക്ക് കീഴിൽ കാര്യവട്ടം ക്യാമ്പസ്സിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇൻ കേരളയിൽ (ഐ.എം.കെ.), സി.എസ്.എസ്. സ്കീമിൽ എം.ബി.എ. 2024-26 ബാച്ച് പ്രവേശനത്തിന് ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു.
എം.ബി.എ. ജനറൽ എ.ടി – 1, എം.ബി.എ. ഷിപ്പിംഗ് ആന്റ് ലോജിസ്റ്റിക്സ് എസ്.ടി 1, എം.ബി.എ. ട്രാവൽ ആന്റ് ടൂറിസം: BPLEWS-2, SC-6, ST-2. താൽപ്പര്യമുള്ളവർ 2024 ആഗസ്റ്റ് 05 ന് 10 മണിക്ക് കേരളസർവകലാശാല കാര്യവട്ടം ക്യാമ്പസ്സിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇൻ കേരളയിൽ എത്തിച്ചേരേണ്ടതാണ്.
പരീക്ഷാഫലം
കേരള സർവകലാശാല വിദൂരവിദ്യാഭ്യാസ വിഭാഗം 2024 ജനുവരിയിൽ നടത്തിയ ഒന്ന്, രണ്ട് സെമസ്റ്റർ എം.എ. ഇക്കണോമിക്സ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണ്ണയത്തിനും 2024 ആഗസ്റ്റ് അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ് സൈറ്റിൽ.
കേരളസർവകലാശാല കാര്യവട്ടം യൂണിവേഴ്സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗ് 2024 ഏപ്രിലിൽ നടത്തിയ ഏഴാം സെമസ്റ്റർ ബി.ടെക്. (2018 സ്കീം – സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ് സൈറ്റിൽ.
പുതുക്കിയ പരീക്ഷ തീയതി
കേരള സർവകലാശാലയ്ക്ക് കീഴിലുള്ള കടയ്ക്കൽ ഗുരുദേവ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ്, കഴക്കൂട്ടം DCSMAT, കൊല്ലം ടി.കെ.എം. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് എന്നീ കോളേജുകളിൽ 2024 ജൂലൈ 31 ന് നടത്താൻ നിശ്ചയിച്ചിരുന്ന മൂന്നാം സെമസ്റ്റർ എം.ബി.എ. വൈവവാസി പരീക്ഷ ആഗസ്റ്റ് 15 ന് നടത്തുന്നതാണ്. മറ്റ് പരീക്ഷകൾക്കും പരീക്ഷ കേന്ദ്രങ്ങൾക്കും മാറ്റമില്ല.
പ്രാക്ടിക്കൽ
കേരള സർവകലാശാല 2023 ഡിസംബറിൽ നടത്തിയ ഏഴാം സെമസ്റ്റർ (2013 സ്കീം) 13707 കമ്പ്യൂട്ടർ ഹാർഡ് വെയർ & ഇന്റർഫേസിംഗ് ലാബ് (കമ്പ്യൂട്ടർ സയൻസ് എഞ്ചിനീയറിംഗ് ബ്രാഞ്ച്) പ്രാക്ടിക്കൽ പരീക്ഷകൾ 2024 ആഗസ്റ്റ് ഓപ്പറേറ്റിംഗ് സിസ്റ്റംസ് & നെറ്റ്വർക്ക് പ്രോഗ്രാമിംഗ് ലാബ് (കമ്പ്യൂട്ടർ സയൻസ് എഞ്ചിനീയറിംഗ് ബ്രാഞ്ച്) പ്രാക്ടിക്കൽ പരീക്ഷകൾ 2024 ആഗസ്റ്റ് 08 നും കാര്യവട്ടം യൂണിവേഴ്സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ വച്ച് നടത്തുന്നു. വിശദ വിവരങ്ങൾ വെബ് സൈറ്റിൽ.
ഒന്നാം വർഷ ബി.എഡ്. പ്രവേശനം 2024
കേരളസർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവൺമെന്റ്, എയ്ഡഡ് കെ.യു.സി.ടി.ഇ. കോളേജുകളിലെ ഒന്നാം വർഷ ബി.എഡ്. കോഴ്സുകളിൽ സ്പോർട്സ് ക്വാട്ട സീറ്റിലേക്കും മറ്റ് ഒഴിവുള്ള സീറ്റിലേക്കും (കെ.യു.സി.ടി.ഇ. മാനേജ്മെന്റ് ക്വാട്ട ഉൾപ്പെടെ) സ്പോട്ട് അലോട്മെന്റ് 2024 ആഗസ്റ്റ് 06 ന് എസ്.എൻ. കോളേജ് കൊല്ലത്ത് വച്ച് നടത്തുന്നതാണ്.
അർഹരായ വിദ്യാർത്ഥികൾ മതിയായ രേഖകൾ സഹിതം ആഗസ്റ്റ് 06 രാവിലെ 10 മണിക്ക് മുൻപായി കൊല്ലം എസ്.എൻ. കോളേജിൽ ഹാജരാകേണ്ടതാണ്. ഓൺലൈനിൽ അപേക്ഷിച്ച സമയത്ത് രേഖപ്പെടുത്തിയ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, മാർക്ക് ലിസ്റ്റുകൾ എന്നിവ ഇല്ലാത്തപക്ഷം വിദ്യാർത്ഥികൾ അലോട്ട്മെന്റ് പ്രക്രിയയിൽ നിന്ന് പുറത്താകുന്നതാണ്.
സ്പോട്ട് അലോട്മെന്റിൽ പങ്കെടുക്കുന്ന എല്ലാ വിദ്യാർത്ഥികളും ഓൺലൈൻ അപേക്ഷയുടെ പ്രിന്റ് ഔട്ട് സഹിതം രാവിലെ 10 മണിക്ക് മുൻപായി റിപ്പോർട്ട് ചെയ്യേണ്ടതാണ്. ടി സമയം കഴിഞ്ഞു വരുന്നവരെ ഒരു കാരണവശാലും പരിഗണിക്കുന്നതല്ല.
അലോട്മെന്റ് സെന്ററുകളിൽ വിദ്യാർത്ഥികൾക്ക് മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളു. ഏതെങ്കിലും കാരണത്താൽ വിദ്യാർത്ഥികൾക്ക് നേരിട്ട് ഹാജരാകാൻ സാധിക്കാത്ത പക്ഷം വിദ്യാർത്ഥികൾ നൽകുന്ന സാക്ഷ്യപത്രവുമായി രക്ഷകർത്താവിന് ഹാജരാകാവുന്നതാണ്.
നിലവിൽ കേരളസർവകലാശാലക്ക് കീഴിലുള്ള ഏതെങ്കിലും ബി.എഡ്. കോളേജിൽ അലോട്ട്മെന്റ് ലഭിച്ച് അഡ്മിഷനിൽ തുടരുന്ന (മാനേജ്മെന്റ് ക്വാട്ട ഉൾപ്പെടെ) വിദ്യാർഥികളെ ഈ സ്പോട്ട് അലോട്ട്മെന്റിൽ പരിഗണിക്കുന്നതല്ല (ഡിഫറന്റി ഏബിൾഡ്, ബ്ലൈൻഡ് വിദ്യാർത്ഥികൾക്ക് ഈ നിബന്ധന ബാധകമല്ല).
സ്പോർട്സ് ക്വാട്ട, ഡിഫൻസ് ക്വാട്ട് തുടങ്ങി (ഇ.ഡബ്ല്യൂ.എസ് ഒഴികെ) ഒഴിവു വരുന്ന എല്ലാ സീറ്റുകളും ജനറൽ മെറിറ്റ് സീറ്റിലേക്ക് പരിവർത്തനം നടത്തി അലോട്ട്മെന്റ് പ്രക്രിയ പൂർത്തിയാക്കുന്നതാണ്.
ഒന്നാം വർഷ ബിരുദ പ്രവേശനം 2024-25 സ്പോട്ട് അലോട്ട്മെന്റ്
കേരളസർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവൺമെന്റ്/എയ്ഡഡ്/ സ്വാശ്രയ/യു.ഐ.റ്റി./ഐ.എച്ച്.ആർ.ഡി. കോളേജുകളിലെ ഒന്നാം വർഷ ബിരുദ കോഴ്സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് മേഖലാ തലത്തിൽ സ്പോട്ട് അലോട്ട്മെന്റ് നടത്തുന്നു.
ജനറൽ അലോട്ട്മെന്റുകളിൽ ആദ്യ ഓപ്ഷനായി (First Option) നൽകിയ കോളേജിൽ അലോട്ട്മെന്റ് ലഭിച്ച് പ്രസ്തുത കോളേജിൽ അഡ്മിഷനിൽ തുടരുന്ന വിദ്യാർത്ഥികളെ (എസ്.സി/എസ്.ടി/ പി.ഡബ്ല്യൂ.ഡി. വിഭാഗക്കാർ ഒഴികെ) സ്പോട്ട് അലോട്ട്മെന്റിലേക്ക് പരിഗണിക്കുന്നതല്ല.
മേഖല | തിയ്യതി | പ്രോഗ്രാമുകൾ | സ്ഥലം |
Alappuzha | August 8 | എല്ലാ പ്രോഗ്രാമുകളും | തിയ്യതി പ്രോഗ്രാമുകൾ മേഖല സ്ഥലം എല്ലാ പ്രോഗ്രാമുകളും മാർ ഗ്രിഗോറിയസ് കോളേജ്, പുന്നപ്ര |
Kollam | August 9 | B.Sc, B.Com, BCA, BBA, BSW, B.Voc, BMS (Hotel Management) | എസ്. എൻ കോളേജ്, കൊല്ലം |
August 10 | BA (All Subjects) | ||
Trivandrum | August 12 | B.Sc. (All Subjects) | കേരള സർവകലാശാല സെനറ് ഹാൾ, പാളയം, തിരുവനന്തപുരം |
August 13 | B.Com., BCA, BBA, BSW, B.Voc., BMS (Hotel Management) | ||
August 14 | BA (All Subjects) |
വിദ്യാർത്ഥികൾ അപേക്ഷയുടെ പ്രിന്റ് ഔട്ടുമായി മുകളിൽ സെന്ററുകളിൽ രാവിലെ 10 മണിക്ക് മുൻപായി റിപ്പോർട്ട് ചെയ്യേണ്ടതാണ്. രജിസ്ട്രേഷൻ സമയം 8.30 മണി മുതൽ 10 മണി വരെ ടി സമയം കഴിഞ്ഞു വരുന്നവരെ ഒരു കാരണവശാലും പരിഗണിക്കുന്നതല്ല.
അലോട്ട്മെന്റ് സെന്ററുകളിൽ വിദ്യാർത്ഥികൾക്ക് മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളു. ഏതെങ്കിലും കാരണത്താൽ നേരിട്ട് ഹാജരാകാൻ സാധിക്കാത്ത വിദ്യാർത്ഥികൾക്ക് സാക്ഷ്യപത്രം (Authorization Letter) അയക്കാവുന്നതാണ്.
സ്പോട്ട് അലോട്ട്മെന്റിൽ പങ്കെടുക്കാൻ വരുന്ന വിദ്യാർത്ഥികളുടെ കൈവശം യോഗ്യതയും, ജാതിയും (Non-creamy Layer Certificate for SEBC Candidates, Community Certificate for SC/ST Candidates, EWS Certificate for EWS Candidates) തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ ഉണ്ടായിരിക്കണം.
മൈനോറിറ്റി സ്റ്റാറ്റസുളള കോളേജുകളിൽ (പ്രോസ്പെക്ടസ് പേജ് : 74 കാണുക) ഒഴിവുളള എസ്.സി/എസ്ടി സ്പോട്ടിൽ നികത്തുന്നതാണ്. പ്രസ്തുത വിഭാഗങ്ങളിലെ കുട്ടികളുടെ സീറ്റുകൾ അഭാവത്തിൽ സീറ്റുകൾ അതാത് കോളേജുകളിലെ ക്വാട്ടയിൽ കമ്മ്യൂണിറ്റി നികത്തപ്പെടുന്നതാണ്. സ്പോട്ട് അലോട്ട്മെന്റിൽ കോളേജും കോഴ്സും അലോട്ട് ചെയ്തു.
യാതൊരു കാരണവശാലും മാറ്റം അനുവദിക്കുകയില്ല. ഇതുവരെ തുവരെ അഡ്മിഷൻ എ അടയ്ക്കാത്ത വിദ്യാർത്ഥികൾക്ക് സ്പോട്ട് അലോട്ട്മെന്റിൽ അഡ്മിഷൻ ലഭിക്കുകയാണെങ്കിൽ യൂണിവേഴ്സിറ്റി അഡ്മിഷൻ ഫീസിനത്തിൽ (എസ്.ടി/എസ്.സി വിഭാഗങ്ങൾക്ക് 930/- രൂപ, ജനറൽ മറ്റ് സംവരണ വിഭാഗങ്ങൾക്ക് 1850/- രൂപ) അടയ്ക്കേണ്ടതാണ്.
ഇതിനായി പ്രത്യേക സമയം അനുവദിക്കുന്നതല്ല. മുൻപ് യൂണിവേഴ്സിറ്റി അഡ്മിഷൻ ഫീസ് അടച്ചവർ പ്രസ്തുത പേമെന്റ് രസീതിന്റെ കോപ്പി കൈയിൽ കരുതേണ്ടതാണ്. വിവിധ മേഖലകളിൽ ഉൾപ്പെടുത്തിയിരിക്കുന്ന കോളേജുകളുടെ വിവരം, ഒഴിവുള്ള സീറ്റുകളുടെ വിവരം എന്നിവ വെബ്സൈറ്റിൽ https:/admissions.keralauniversity.ac.in പ്രസിദ്ധീകരിക്കുന്നതാണ്.
ടൈംടേബിൾ
കേരള സർവകലാശാല വിദൂരവിദ്യാഭ്യാസ വിഭാഗം 2024 ജൂണിൽ നടത്തിയ മൂന്നാം സെമസ്റ്റർ എം.ബി.എ. (സപ്ലിമെന്ററി – 2020, 2019 അഡ്മിഷൻ, മേഴ്സി ചാൻസ് 2018 അഡ്മിഷൻ) ഡിഗ്രി പരീക്ഷയുടെ മിനി പ്രോജക്ട് വാസിയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ് സൈറ്റിൽ.
സൂക്ഷ്മപരിശോധന
കേരളസർവകലാശാല 2024 ഏപ്രിലിൽ നടത്തിയ ആറാം സെമസ്റ്റർ ബി.എ. ഇംഗ്ലീഷ് ആന്റ് മീഡിയ സ്റ്റഡീസ് പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർത്ഥികൾ ഫോട്ടോ പതിച്ച് തിരിച്ചറിയൽ കാർഡും പ്രസ്തുത പരീക്ഷയുടെ ഹാൾടിക്കറ്റുമായി 2024 ആഗസ്റ്റ് 05 മുതൽ 13 വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ റീവാല്യുവേഷൻ ഇ.ജെ. III (മൂന്ന്) സെക്ഷനിൽ ഹാജരാകേണ്ടതാണ്.
Follow our WhatsApp Channel for instant updates: Join Here