യൂണിവേഴ്സിറ്റി അറിയിപ്പുകൾ: 30 ജൂലൈ 2024
ജൂലൈ 30, 2024 -ലെ കേരളത്തിലെ വിവിധ സർവകലാശാലകളുടെ അറിയിപ്പുകൾ ഒറ്റ നോട്ടത്തിൽ.
കാലിക്കറ്റ് സർവകലാശാല
പരീക്ഷകൾ മാറ്റി
കാലിക്കറ്റ് സർവകലാശാല ജൂലൈ 31-ന് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റി വെച്ചു. പുതുക്കിയ സമയക്രമം പിന്നീടറിയിക്കും. പി.ജി. രണ്ടാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു.
പി.ജി. രണ്ടാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
2024 – 2025 അധ്യയന വർഷത്തെ പി.ജി. ഏകജാലക പ്രവേശനത്തിനുള്ള (PGCAP) രണ്ടാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ചവർ ആഗസ്റ്റ് അഞ്ചിന് വൈകിട്ട് മൂന്ന് മണിക്ക് മുൻപായി മാൻഡേറ്ററി ഫീസടച്ച് അഡ്മിറ്റ് കാർഡ് സഹിതം കോളേജിൽ ഹാജരായി സ്ഥിരപ്രവേശനം നേടേണ്ടതാണ്. അല്ലാത്ത പക്ഷം പ്രസ്തുത അലോട്ട്മെന്റ് നഷ്ടപ്പെടുന്നതായിരിക്കും. ഒന്നാം അലോട്ട്മെന്റ് ലഭിച്ച് മാൻഡേറ്ററി ഫീസടച്ചവർ വീണ്ടും അടക്കേണ്ടതില്ല. ഹയർ ഓപ്ഷൻ നിലനിർത്തിക്കൊണ്ട് വിദ്യാർഥികൾക്ക് സ്ഥിരപ്രവേശനം നേടാവുന്നതാണ്. ഹയർ ഓപ്ഷൻ ക്യാൻസൽ ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ആഗസ്റ്റ് അഞ്ചിന് വൈകിട്ട് മൂന്ന് മണിവരെ സ്റ്റുഡന്റ് ലോഗിനിൽ സൗകര്യം ലഭ്യമാകും.കൂടുതൽ വിവരങ്ങൾ പ്രവേശന വിഭാഗം വെബ്സൈറ്റിൽ.
പരീക്ഷാ അപേക്ഷ
എട്ടാം സെമസ്റ്റർ ബി.ബി.എ. എൽ.എൽ.ബി. ഹോണേഴ്സ് ഏപ്രിൽ 2024 ( 2019 & 2020 പ്രവേശനം ) റഗുലർ / സപ്ലിമെന്ററി, നവംബർ 2024 ( 2016 മുതൽ 2018 വരെ പ്രവേശനം ) സപ്ലിമെന്ററി, ബി.കോം. എൽ.എൽ.ബി. ഹോണേഴ്സ് മാർച്ച് 2024 (2020 പ്രവേശനം) റഗുലർ പരീക്ഷകൾക്ക് അപേക്ഷാ തീയതി നീട്ടിയ പ്രകാരം പിഴ കൂടാതെ ആഗസ്റ്റ് 30 വരെയും 190/- രൂപ പിഴയോടെ സെപ്റ്റംബർ രണ്ട് വരെയും അപേക്ഷിക്കാം.
പരീക്ഷ
സർവകലാശാലാ എഞ്ചിനീയറിങ് കോളേജിലെ ഏഴാം സെമസ്റ്റർ ബി.ടെക്. നവംബർ 2022 (2018 പ്രവേശനം) സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ്, ഏപ്രിൽ 2022 (2017 പ്രവേശനം), നവംബർ 2021 (2016 പ്രവേശനം), സർവകലാശാലാ എഞ്ചിനീയറിങ് കോളേജിലെയും അഫിലിയേറ്റഡ് കോളേജുകളിലെയും ഏപ്രിൽ 2021 (2014 & 2015 പ്രവേശനം) സപ്ലിമെന്ററി പരീക്ഷകൾ ആഗസ്റ്റ് 29-ന് തുടങ്ങും. കേന്ദ്രം: സർവകലാശാലാ എഞ്ചിനീയറിങ് കോളേജ്. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
ബി.കോം. അഡീഷണൽ സ്പെഷ്യലൈസേഷൻ: അപേക്ഷ ക്ഷണിച്ചു
കാലിക്കറ്റ് സർവകലാശാല പ്രൈവറ്റ് രജിസ്ട്രേഷൻ വഴി ഫിനാൻസ് / കോ-ഓപ്പറേഷൻ എന്നീ വിഷയങ്ങളിൽ ഒന്നിൽ ബി.കോം. അഡീഷണൽ സ്പെഷ്യലൈസേഷൻ ചെയ്യുന്നതിന് കാലിക്കറ്റ് സർവകലാശാലയിൽ നിന്നും ബി.കോം. ബിരുദം എടുത്തവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. പിഴ കൂടാതെ ആഗസ്റ്റ് 17 വരെയും 100/- രൂപ പിഴയോടെ 24 വരെയും 500/- രൂപ അധിക പിഴയോടെ 31 വരെയും ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷയുടെ പകർപ്പും വിജ്ഞാപനത്തിൽ പറഞ്ഞിട്ടുള്ള മുഴുവൻ രേഖകളും സഹിതം ഡെപ്യൂട്ടി രജിസ്ട്രാർ (പ്രൈവറ്റ് രജിസ്ട്രേഷൻ), സെന്റർ ഫോർ ഡിസ്റ്റൻസ് ആന്റ് ഓൺലൈൻ എഡ്യൂക്കേഷൻ, യൂണിവേഴ്സിറ്റി ഓഫ് കാലിക്കറ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റി പി.ഒ., പിൻ – 673 635 എന്ന വിലാസത്തിൽ എത്തിക്കേണ്ട അവസാന സാന തീയതി സെപ്റ്റംബർ അഞ്ച്. കൂടുതൽ വിവരങ്ങൾ സർവകലാശാലാ വെബ്സൈറ്റിൽ. ഫോൺ : 0494 2407356.
പരീക്ഷാഫലം
വിവിധ ഇന്റഗ്രേറ്റഡ് പി.ജി. ( CBCSS 2020 & 2021 പ്രവേശനം ) അഞ്ചാം സെമസ്റ്റർ നവംബർ 2023, ആറാം സെമസ്റ്റർ ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് യഥാക്രമം ആഗസ്റ്റ് 8, 9 തീയതികൾ വരെ അപേക്ഷിക്കാം. നാലാം സെമസ്റ്റർ എം.എസ് സി. മാത്തമാറ്റിക്സ് (CCSS 2022 & 2020 പ്രവേശനം) ഏപ്രിൽ 2024 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
സൂക്ഷ്മപരിശോധനാഫലം
മൂന്നാം സെമസ്റ്റർ എം.ബി.എ. ജനുവരി 2024 പരീക്ഷയുടെ സൂക്ഷ്മപരിശോധനാഫലം പ്രസിദ്ധീകരിച്ചു.
കേരളസർവകലാശാല
ബിരുദാനന്തര ബിരുദ പ്രവേശനം 2024-25 രണ്ടാം ഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
ഒന്നാം വർഷ ബിരുദാനന്തരബിരുദ പ്രവേശനത്തിനുള്ള രണ്ടാം ഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു (https://admissions.keralauniversity.ac.in). അപേക്ഷകർക്ക് അപേക്ഷാ നമ്പറും പാസ്സ് വേർഡും ഉപയോഗിച്ച് പ്രൊഫൈലിൽ ലോഗിൻ ചെയ്ത് അലോട്ട്മെന്റ് പരിശോധിക്കാവുന്നതാണ്. അലോട്ട്മെന്റ് ലഭിച്ചവർ നിശ്ചിത സർവകലാശാല ഫീസ് ഓൺലൈനായി ഒടുക്കേണ്ടതാണ്.
ആദ്യ ഘട്ടത്തിൽ അലോട്ട്മെന്റ് ലഭിച്ച് ഫീസ് അടച്ചവർ വീണ്ടും അടയ്ക്കേണ്ടതില്ല. അലോട്ട്മെന്റ് ലഭിച്ച് ഓൺലൈനായി ഫീസ് അടച്ച് അപേക്ഷകർ അവരവരുടെ പ്രൊഫൈലിൽ ലോഗിൻ ചെയ്ത ശേഷം അലോട്ട്മെന്റ് മെമ്മോയുടെ പ്രിന്റ് എടുക്കാവുന്നതാണ്. അലോട്ട്മെന്റ് ലഭിച്ച കോളേജ്, കോഴ്സ്, കാറ്റഗറി, അഡ്മിഷൻ തീയതി എന്നിവ അലോട്ട്മെന്റ് മെമ്മോയിൽ ലഭ്യമാക്കിയിട്ടുണ്ട്.
മെമ്മോയിൽ പറഞ്ഞിരിക്കുന്ന തീയതികളിൽ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം കോളേജിൽ ഹാജരായി സ്ഥിര അഡ്മിഷൻ എടുക്കേണ്ടതാണ്. ഈ ഘട്ടത്തിൽ Temporary Admission അനുവദിക്കുന്നതല്ല. ഏതെങ്കിലും കാരണത്താൽ നിശ്ചിത തീയതിയോ സമയത്തിനുള്ളിലോ കോളേജിൽ ഹാജരാകാൻ സാധിക്കാത്തവർ അതാത് കോളേജിലെ പ്രിൻസിപ്പലുമായി ബന്ധപ്പെടേണ്ടതാണ്.
സ്ഥിര അഡ്മിഷൻ എടുക്കുന്ന വിദ്യാർത്ഥികൾ ഈ അലോട്ട്മെന്റിന് ശേ ശേഷം വരുന്ന സപ്ലിമെന്ററി അലോട്ട്മെന്റിലേക്ക് ഓപ്ഷൻ നൽകുന്ന പക്ഷം ആയതിലേക്ക് പരിഗണിക്കുന്നതാണ്. ആദ്യ ഘട്ടത്തിൽ അലോട്ട്മെന്റ് ലഭിച്ച് Temporary Admission എടുത്ത എല്ലാ വിദ്യാർത്ഥികളും സ്ഥിര അഡ്മിഷൻ എടുക്കേണ്ടതാണ്.
ആദ്യ ഘട്ടത്തിൽ അലോട്ട്മെന്റ് ലഭിച്ച് ഹയർ ഓപ്ഷൻ നിലനിർത്തിയ വിദ്യാർത്ഥികൾക്ക് രണ്ടാം ഘട്ട അലോട്മെന്റിൽ മാറ്റം ഉണ്ടെങ്കിൽ പുതുതായി ലഭിച്ച അലോട്ട്മെന്റിൽ അഡ്മിഷൻ എടുക്കേണ്ടതാണ്. ഇല്ലാത്ത പക്ഷം രണ്ട് അഡ്മിഷനും ക്യാൻസൽ ആവുന്നതാണ്.
ഒന്നാം വർഷ ബി.എഡ്. പ്രവേശനം 2024
സ്പോർട്സ് ക്വാട്ട സീറ്റിലേക്കും മറ്റ് ഒഴിവുള്ള സീറ്റിലേക്കും 2024 ജൂലൈ 31 ന് കേരള സർവകലാശാല സെനറ്റ് ഹാൾ, പാളയം ക്യാമ്പസ്സിൽ വച്ച് നടത്താനിരുന്ന സ്പോട്ട് അലോട്ട്മെന്റ് മാറ്റിവച്ചു സംസ്ഥാനത്തെ പ്രതികൂല കാലാവസ്ഥ കാരണമുള്ള പ്രത്യേക സാഹചര്യം പരിഗണിച്ച്, ബി.എഡ്. കോഴ്സുകളിലെ സ്പോർട്സ് ക്വാട്ട സീറ്റിലേക്കും മറ്റ് ഒഴിവുള്ള സീറ്റിലേക്കും 2024 ജൂലൈ 31 ന് കേരളസർവകലാശാല സെനറ്റ് ഹാൾ, പാളയം ക്യാമ്പസ്സിൽ വച്ച് നടത്താനിരുന്ന സ്പോട്ട് അലോട്ട്മെന്റ് മാറ്റിവച്ചിരിക്കുന്നു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതാണ്.
ഒന്നാം വർഷ ബിരുദാനന്തര ബിരുദ പ്രവേശനം 2024-25
സ്പോർട്സ് ക്വാട്ട സീറ്റുകളിലേക്കുള്ള കൗൺസിലിംഗ്. കോളേജുകളിൽ ഹാജരാകേണ്ട തീയതിയിൽ മാറ്റം കേരളസർവകലാശാല ഒന്നാം വർഷ ബിരുദാനന്തര ബിരുദ പ്രവേശനം സ്പോർട്സ് ക്വാട്ട സീറ്റുകളിലേക്ക് 2024 ജൂലൈ 31 (നാളെ) നടത്താനിരുന്ന കൗൺസിലിംഗ് 2024 ആഗസ്റ്റ് 05 ലേക്ക് പുനഃക്രമീകരിച്ചിരിക്കുന്നു. അന്നേ ദിവസം 12 മണിക്ക് മുൻപായി എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും സഹിതം അതാത് കോളേജുകളിൽ ഹാജരാകേണ്ടതാണ്. എല്ലാ കോളേജുകളിലും എല്ലാ കോ കൾക്കും ഒരേ ഷെഡ്യൂൾ തന്നെയാണ് കൗൺസിലിങ് നടത്തുന്നത്. അതിനാൽ ഒന്നിൽ കൂടുതൽ കോളേജുകളുടെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് കൗൺസിലിങ്ങിൽ പങ്കെടുക്കാൻ രക്ഷകർത്താവ് പ്രതിനിധിയുടെ സഹായം ഉപയോഗപ്പെടുത്താം. രക്ഷകർത്താവ്/പ്രതിനിധിയാണ് ഹാജരാകുന്നതെങ്കിൽ അപേക്ഷയുടെ പ്രിന്റ് ഔട്ട്, വിദ്യാർത്ഥി ഒപ്പിട്ട authorization letter എന്നിവ ഹാജരാക്കണം. വിശദവിവരങ്ങ ൾക്ക് അഡ്മിഷൻ വെബ്സൈറ്റ് https://admissions.keralauniversity.ac.in Phone: 8281883052, 8281883053 എന്നി ഫോൺ നമ്പറുകളിൽ ബന്ധപ്പെടുകയോ ചെയ്യുക.
ഒന്നാം വർഷ ബിരുദ പ്രവേശനം 2024 25 എസ്.സി/എസ്.ടി സ്പോട്ട് അലോട്ട്മെന്റ്
കേരളസർവകലാശാല കാര്യവട്ടം യൂണിവേഴ്സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗ് 2024 മെയിൽ നടത്തിയ ഏഴാം സെമസ്റ്റർ (2020 സ്കീം – റെഗുലർ ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ്, കമ്പ്യൂട്ടർ സയൻസ് & എഞ്ചിനീയറിംഗ് ബ്രാഞ്ചുകളുടെ പ്രാക്ടിക്കൽ പരീക്ഷകൾ 2024 ആഗസ്റ്റ് 2 മുതൽ നടത്തുന്നു. വിശദവിവരങ്ങൾ വെബ് സൈറ്റിൽ.
തിരുവനന്തപുരം മേഖലയിലെ കോളേജുകൾ 2024 ആഗസ്റ്റ് 1 നും കൊല്ലം, ആലപ്പുഴ, പത്തനംതിട്ട മേഖലകളിലെ കോളേജുകൾ ആഗസ്റ്റ് 2 നും വിഭാഗങ്ങൾക്ക് മേഖല കേരള സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവൺമെന്റ് /എയ്ഡഡ്/ സ്വാശ്രയ യു.ഐ.റ്റി.ഐ.എച്ച്.ആർ.ഡി. കോളേജുകളിലെ ഒന്നാം വർഷ ബിരുദ കോഴ്സുകളിൽ ഒഴിവുള്ള എസ്.സി/എസ്.ടി സംവരണ സീറ്റുകളിലേയ്ക്ക് തലത്തിൽ സ്പോട്ട് അലോട്ട്മെന്റ് നടത്തുന്നു. വിവിധ മേഖലകളിൽ ഉൾപ്പെടുത്തിയിരിക്കുന്ന കോളേജുകളുടെ വിവരം, ഒഴിവുള്ള സീറ്റുകളുടെ വിവരം എന്നിവ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കു . (http://admissions.keralauniversity.ac.in).
തിരുവനന്തപുരം മേഖലയിലെ കോളേജുകളിലേക്കുള്ള സ്പോട്ട് അലോട്ട്മെന്റ് 2024 ആഗസ്റ്റ് 1 ന് കേരള സർവകലാശാല പാളയം ക്യാമ്പസിലെ സെനറ്റ് ഹാളിലും, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട മേഖലകളിലെ കോളേജുകളിലേക്കുള്ള സ്പോട്ട് അലോട്ട്മെന്റ് 2024 ആഗസ്റ്റ് 2 ന് കൊല്ലം എസ്. എൻ കോളേജിലും നടത്തുന്നതാണ്.
വിദ്യാർത്ഥികൾ അപേക്ഷയുടെ പ്രിന്റ് ഔട്ട് സഹിതം മുകളിൽ പറഞ്ഞിരിക്കുന്ന സെന്ററുകളിൽ രാവിലെ 10 മണിക്ക് മുൻപായി റിപ്പോർട്ട് ചെയ്യേണ്ടതാണ്. രജിസ്ട്രേഷൻ സമയം 8.30 മുതൽ 10 മണി വരെ ടി സമയം കഴിഞ്ഞു വരുന്നവരെ ഒരു കാരണവശാലും പരിഗണിക്കുന്നതല്ല. അലോട്ട്മെന്റ് സെന്ററുകളിൽ വിദ്യാർത്ഥികൾക്ക് മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളു.
ഏതെങ്കിലും കാരണത്താൽ നേരിട്ട് ഹാജാരാകാൻ സാധിക്കാത്ത വിദ്യാർത്ഥികൾ സാക്ഷ്യപത്രം (authorization letter) നൽകി രക്ഷകർത്താവിനെ അയക്കാവുന്നതാണ്. നിലവിൽ കോളേജുകളിൽ പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാർത്ഥികൾ സ്പോട്ട് അലോട്ട്മെന്റിൽ പ്രവേശനം ഉറപ്പായാൽ മാത്രമേ ടി.സി.വാങ്ങുവാൻ പാടുള്ളൂ. സ്പോട്ട് അലോട്ട്മെന്റിൽ പങ്കെടുക്കാൻ വരുന്ന വിദ്യാർത്ഥികളുടെ കൈവശം യോഗ്യത, ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ ഉണ്ടായിരിക്കണം.
കോളേജും കോഴ്സും അലോട്ട് ചെയ്തു കഴിഞ്ഞാൽ യാതൊരു കാരണവശാലും മാറ്റം അനുവദിക്കുകയില്ല. ഇതുവരെ അഡ്മിഷൻ ഫീ അടയ്ക്കാത്ത വിദ്യാർഥികൾക്ക് സ്പോട്ട് അലോട്ട്മെന്റിൽ അഡ്മിഷൻ ലഭിക്കുകയാണെങ്കിൽ യൂണിവേഴ്സിറ്റി അഡ്മിഷൻ ഫീസിനത്തിൽ 930 രൂപ അടക്കേണ്ടതാണ്.
ഇതിനായി പ്രത്യേക സമയം അനുവദിക്കുന്നതല്ല. മുൻപ് യൂണിവേഴ്സിറ്റി അഡ്മിഷൻ ഫീസ് അടച്ചവർ പേയ്മെന്റ് രസീതിന്റെ കോപ്പി ഹാജരാക്കേണ്ടതാണ്.
സ്പോട്ട് അഡ്മിഷൻ
കേരള സർവകലാശാലയുടെ പഠന വകുപ്പുകളിൽ പി.ജി./എം.ടെക്. പ്രോഗ്രാമു കളിൽ പട്ടിക ജാതി/പട്ടിക വർഗ്ഗ സംവരണ സീറ്റുകളിലേക്കുള്ള ഒഴിവുകൾ നികത്തുന്ന തിനായി 2024 ആഗസ്റ്റ് 11 ന് രാവിലെ 11 മണിക്ക് അതാത് പഠന വകുപ്പുകളിൽ വച്ച് സ്പോട്ട് അഡ്മിഷൻ നടത്തുന്നു.
പ്രവേശനം നേടുവാൻ യോഗ്യതയുള്ള പ്രസ്തുത വിഭാഗത്തിൽ ഉൾപ്പെട്ട വിദ്യാർത്ഥികൾ മതിയായ രേഖകളുടെ അസ്സൽ സഹിതം പഠന വകുപ്പുകളിൽ കൃത്യസമയത്ത് ഹാജരാകേണ്ടതാണ്. ഒഴിവുള്ള കോഴ്സുകളും സീറ്റുകളുടെ എണ്ണവും https://admissions.keralauniversity.ac.in/ess2024/ എന്ന പോർട്ടലിൽ ലഭ്യമാണ്.
കേരള സർവകലാശാലയിലെ വിവിധ പഠന വകുപ്പുകളിൽ നാല് വർഷ ബിരുദ caɔšmjagicales (2024-25 mwjm ) SC/ST, EWS, Muslim, Ezhava, OBH, General വിഭാഗങ്ങളിൽ നിന്നും ഒഴിവുള്ള സീറ്റുകളിലേക്ക് 2021 ആഗസ്റ്റ് 02 കാര്യവട്ടം ക്യാമ്പസ്സിൽ വച്ച് സ്പോട്ട് അഡ്മിഷൻ നടക്കുന്നു. പങ്കെടുക്കാൻ താൽപ്പര്യമുള്ള വിദ്യാർത്ഥികൾ അസ്സൽ രേഖകളുമായി അന്നേ ദിവസം അതാത് പഠന വകുപ്പുകളിൽ രാവിലെ മണിക്ക് മുമ്പായി എത്തിച്ചേരേണ്ടതാണ്.
ഒഴിവുകൾ: SC-1, EWS-1, momajo: General 2, Ezhava-2, Muslim-1, OBH 1, EWS-2, SC – 4, ɔmmaoglan: SC-2, LC-1, Ezhava – 1 ms): SC-2, am Sc -1, Muslim – 1, Ezhava – 1, OBH-1, EWS-1, Л..: EWS-1, Ezhava – 1, General1, ഹിസ്റ്ററി: General – 1, കോമേഴ്സ്: EWS – 1, ഇംഗ്ലീഷ്: ST-1.
സൂക്ഷ്മപരിശോധന തീയതി നീട്ടി
കേരളസർവകലാശാലയുടെ ആറാം സെമസ്റ്റർ യൂണിറ്ററി എൽ.എൽ.ബി. ഏപ്രിൽ 2021 (2021 അഡ്മിഷൻ) പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്കുള്ള അവസാന തീയതി 2024 ആഗസ്റ്റ് 2 വരെ നീട്ടിയിരിക്കുന്നു. വിദ്യാർത്ഥികൾ ഫോട്ടോ പതിച്ച് തിരിച്ചറിയൽ കാർഡും പ്രസ്തുത പരീക്ഷയുടെ ഹാൾടിക്കറ്റുമായി റീവാല്യുവേഷൻ ഇ.ജെ. X (പത്ത് സെക്ഷനിൽ ഹാജരാകേണ്ടതാണ്.
Summary: Latest Updates of Calicut and Kerala universities On 30 July 2024.
Follow our WhatsApp Channel for instant updates: Join Here