November 22, 2024
University Updates

കേരള യൂണിവേഴ്സിറ്റി ബിരുദം: സപ്ലിമെന്ററി അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

  • July 21, 2024
  • 1 min read
കേരള യൂണിവേഴ്സിറ്റി ബിരുദം: സപ്ലിമെന്ററി അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
Share Now:

ഒന്നാം വർഷ ബിരുദ പ്രവേശനം 2024 25 ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. കോളേജ് പ്രവേശനം ജൂലൈ 22 മുതൽ 24 വരെ.കേരള സർവകലാശാല ഒന്നാം വർഷ ബിരുദ പ്രവേശനത്തിനായുള്ള സപ്ലിമെന്ററി അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. വിദ്യാർത്ഥിയുടെ പ്രൊഫൈലിൽ അലോട്ട്മെന്റ് പരിശോധിക്കാവുന്നതാണ്.

പുതിയതായി അലോട്ട്മെന്റ് ലഭിച്ചവർ ലോഗിൻ ചെയ്ത് ഓൺലൈനായി ഫീസ് അടച്ച് അലോട്ട്മെന്റ് മെമ്മോ ഡൗൺലോഡ് ചെയ്യുക. നിലവിൽ ഏതെങ്കിലും കോളേജിൽ അഡ്മിഷൻ എടുത്ത് സപ്ലിമെന്ററി അലോട്ട്മെന്റ് ഓപ്ഷൻ നൽകിയവർ പുതിയ അലോട്ട്മെന്റ് ലഭിക്കുകയാണെങ്കിൽ പ്രൊഫൈലിൽ നിന്നും അലോട്ട്മെന്റ് മെമ്മേ ചെയ്യേണ്ടതാണ്. അഡ്മിഷൻ എടുക്കേണ്ടത്.

ജൂലൈ 22 മുതൽ 24 വരെയാണ് കോളേജിൽ പോയി അഡ്മിഷൻ എടുക്കേണ്ട തീയതി അലോട്ട്മെന്റ് മെമ്മോയിൽ നൽകിയിട്ടുണ്ട്. അലോട്ട്മെന്റ് ലഭിച്ചവർ മെമ്മോയിൽ പറഞ്ഞിരിക്കുന്ന തീയതിയിൽ തന്നെ ആവശ്യമായ രേഖകളുടെ ഒറിജിനൽ സഹിതം കോളേജിൽ ഹാജരായി അഡ്മിഷൻ എടുക്കേണ്ടതാണ്.

ഏതെങ്കിലും കാരണത്താൽ അലോട്ട്മെന്റ് മെമ്മോയിൽ നൽകിയിട്ടുള്ള തീയതിയിൽ അഡ്മിഷൻ എടുക്കാൻ സാധിക്കാത്തവർ അതതു കോളേജിലെ പ്രിൻസിപ്പാളുമായി ബന്ധപ്പെടേണ്ടതാണ്. നിലവിൽ ഏതെങ്കിലും കോളേജിൽ അഡ്മിഷൻ (കമ്മ്യൂണിറ്റി ക്വാട്ട അഡ്മിഷൻ ഒഴികെ) എടുത്ത് സപ്ലിമെന്ററി അലോട്ട്മെന്റ് ഓപ്ഷൻ നൽകിയവർ പുതിയ അലോട്ട്മെന്റ് ലഭിക്കുകയാണെങ്കിൽ, നിലവിൽ അഡ്മിഷൻ ലഭിച്ച കോളേജിൽ നിന്നും ടി.സി.യും മറ്റു സർട്ടിഫിക്കറ്റുകളും വാങ്ങി പുതിയതായി അലോട്ട്മെന്റ് ലഭിച്ച കോളേജിൽ നിർബന്ധമായും അഡ്മിഷൻ എടുക്കേണ്ടതാണ്.

അവർക്ക്, മുൻപ് എടുത്ത കോളേജിൽ തുടരാൻ സാധിക്കുന്നതല്ല. ജൂലൈ 24 ന് മുൻപ് പുതിയ അലോട്ട്മെന്റിൽ അഡ്മിഷൻ നേടിയില്ലെങ്കിൽ അലോട്ട്മെന്റ് ക്യാൻസൽ ആകുന്നതും അലോട്ട്മെന്റ് പ്രക്രിയയിൽ നിന്നും പുറത്താകുന്നതുമാണ്. നിലവിൽ ലഭിച്ച അലോട്ട്മെന്റിൽ തൃപ്തരായ വിദ്യാർത്ഥികൾ നിർബന്ധമായും അലോട്ട്മെന്റ് ഉള്ള പക്ഷം ഹയർ ഓപ്ഷൻ പരിഗണിക്കുന്നതായിരിക്കും.

ഹയർ ഓപ്ഷനുകൾ ഡിലീറ്റ് ചെയ്യേണ്ടതാണ്. ഇല്ലെങ്കിൽ അടുത്ത നിലവിൽ കമ്മ്യൂണിറ്റി ക്വാട്ട അഡ്മിഷൻ ലഭിച്ച വിദ്യ വിദ്യാർത്ഥികൾ, അവർക്ക് ലഭിച്ച് അഡ്മിഷനിൽ തൃപ്തരാണെങ്കിൽ സപ്ലിമെന്ററി അഡ്മിഷൻ എടുക്കേണ്ട ആവശ്യമില്ല.

അങ്ങനെയുള്ളവരെ തുടർന്ന് വരുന്ന സപ്ലിമെന്ററി അലോട്മെന്റുകളിൽ പരിഗണിക്കുന്നതല്ല. നിലവിൽ കമ്മ്യൂണിറ്റി ക്വാട്ട അഡ്മിഷൻ ലഭിച്ച വിദ്യാർത്ഥികൾ അവർക്ക് ലഭിച്ച അഡ്മിഷനിൽ തൃപതരല്ലെങ്കിൽ സപ്ലിമെന്ററി അഡ്മിഷൻ എടുക്കാവുന്നതാണ്.

പുതിയതായി അലോട്ട്മെന്റ് ലഭിക്കുന്നവർ കോളേജിലെ നിശ്ചിത ഫീസ് അടച്ച് നിർബന്ധമായും Permanent Admission എടുക്കേണ്ടതാണ്. എല്ലാ സർട്ടിഫിക്കറ്റുകളുടേയും അസ്സൽ ( Including T.C.) കോളേജിൽ സമർപ്പിക്കേണ്ടതാണ്. Permanent Admission എടുക്കുന്നതിന് വിദ്യാർത്ഥി നേരിട്ട് കോളേജിൽ ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് (https://admissions.keralauniversity.ac.in) എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

ഒന്നാം വർഷ ബി.എഡ്. പ്രവേശനം 2024-25 ഒന്നാം വർഷ ബി.എഡ്. കോഴ്സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്കും (ജനറൽ/എസ്.സി./എസ്.ടി./മറ്റ് സംവരണ വിഭാഗങ്ങൾ), സ്പോർട്സ് ക്വാട്ടം ഡിഫെൻസ് ക്വാട്ട, കെ.യു.സി.റ്റി.ഇ. മാനേജ്മെന്റ് ക്വാട്ട സീറ്റുകളിലേക്കും സ്പോട്ട് അലോട്ട്മെന്റ് 2024 ജൂലൈ 23, 24, 25 തീയതികളിൽ
കേരളസർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവൺമെന്റ്, എയ്ഡഡ്, കെ.സിറ്റി, സ്വാശ്രയ കോളേജുകൾ എന്നിവയിലേക്കുള്ള ഒന്നാം വർഷ ബി.എഡ്. കോഴ്സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്കും (ജനറൽ/എസ്.സി/എസ്ടി/ മറ്റ് സംവരണ വിഭാഗങ്ങൾ) സ്പോർട്സ് ക്വാട്ട ഡിഫെൻസ് കാട്ട.

കെ.സി.റ്റി.ഇ. മാനേജ്മെന്റ് കാട്ട സീറ്റുകളിലേക്കും സ്പോട്ട് അലോട്ട്മെന്റ് 2024 ജൂലൈ 23, 24, 25 തീയതികളിൽ കേരളസർവകലാശാല പാളയം സെനറ്റ് ഹാളിൽ വച്ച് നടത്തുന്നു. അലോട്ട്മെന്റ് ഷെഡ്യൂൾ ചുവടെ ചേർക്കുന്നു.

23/07/2024Social Science, English, Malayalam, Geography, Tamil
24/07/2024Physical Science, Natural Science, Sanskrit, Arabic,
Commerce
2/07/2024Mathematics, Hindi, Defence Quota, Sports Quota
Allotment Schedule

രജിസ്ട്രേഷൻ സമയം രാവിലെ 8.30 മുതൽ 10 വരെ. സ്പോട്ട് അലോട്ട്മെന്റിൽ പങ്കെടുക്കുന്ന എല്ലാ വിദ്യാർത്ഥികളും ഓൺലൈൻ അപേക്ഷയുടെ ഏറ്റവും പുതിയ പ്രിന്റ് ഔട്ട് സഹിതം രാവിലെ 10 മണിക്ക് മുൻപായി റിപ്പോർട്ട് ചെയ്യേണ്ടതാണ്.

പ്രസ്തുത സമയം കഴിഞ്ഞു വരുന്നവരെ ഒരു കാരണവശാലും പരിഗണിക്കുന്നതല്ല. അലോട്ട്മെന്റ് സെന്ററിൽ വിദ്യാർത്ഥികൾക്ക് മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളു. ഏതെങ്കിലും കാരണത്താൽ ഹാജാരാകാൻ സാധിക്കാത്ത വിദ്യാർത്ഥികൾ സാക്ഷ്യപത്രം (authorization letter) നൽകി രക്ഷകർത്താവിനെ അയക്കാവുന്നതാണ്.

നിലവിൽ കോളജിൽ പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാർത്ഥികൾ സ്പോട്ട് അലോട്ട്മെന്റിൽ പ്രവേശനം ഉറപ്പായാൽ മാത്രമേ ടി.സി. വാങ്ങാൻ പാടുള്ളൂ. സ്പോട്ട് അലോട്ട്മെന്റിൽ പങ്കെടുക്കുവാൻ വരുന്ന വിദ്യാർത്ഥികൾ അസ്സൽ മാർക്ക് ലിസ്റ്റുകളും യോഗ്യതയും ജാതിയും (നോൺ ക്രീമിലെയർ, കമ്മ്യൂണിറ്റി, ഇ.ഡബ്ല്യൂ.എസ്, വരുമാനം, ഭിന്നശേഷി – more than 40%) തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും കൈവശം കരുതണം.

ഓൺലൈനിൽ അപേക്ഷ സമർപ്പിച്ചു സമയത്ത് രേഖപ്പെടുത്തിയ യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സ്പോട്ട് അലോട്ട്മെന്റ് സമയത്ത് സമർപ്പിക്കാൻ സാധിക്കാത്തപക്ഷം ടി വിദ്യാർത്ഥികൾ അലോട്ട്മെന്റ് പ്രക്രിയയിൽ നിന്ന് പുറത്താകുന്നതാണ്. അതാത് വിഭാഗങ്ങളുടെ അഭാവത്തിൽ ഒഴിവുള്ള സീറ്റുകൾ പ്രോസ്പെക്ടസിൽ വ്യക്തമാക്കിയിട്ടുള്ള മാനദണ്ഡപ്രകാരം സീറ്റ് കൺവെർഷൻ നടത്തി അലോട്ട്മെന്റ് പ്രക്രിയ പൂർത്തിയാക്കുന്നതാണ്.

Summary: Kerala University has announced the first supplementary allotment for first-year undergraduate admissions for 2024-25. Consequently, admissions will take place from July 22 to 24. Therefore, students should check their profiles, pay fees online, and download the allotment memo. Moreover, current students receiving new allotments must transfer to the new college by July 24, or their allotment will be canceled. Additionally, spot allotments for B.Ed. courses will be held from July 23 to 25 at the university’s Senate Hall. For more details, visit Kerala University Admissions.

Follow our WhatsApp Channel for instant updates: Join Here

#keralauniversity #supplementaryalllotment

Share Now:

Leave a Reply

Your email address will not be published. Required fields are marked *