യൂണിവേഴ്സിറ്റി അറിയിപ്പുകൾ: 20 ജൂലൈ 2024
ജൂലൈ 20, 2024 -ലെ കേരളത്തിലെ വിവിധ സർവകലാശാലകളുടെ അറിയിപ്പുകൾ ഒറ്റ നോട്ടത്തിൽ.
കാലിക്കറ്റ് സർവകലാശാല
പി.ജി.നോൺ ഇംഗ്ലീഷ് പ്രവേശനപരീക്ഷ
കാലിക്കറ്റ് സർവകലാശാലക്കു കീഴിലുള്ള അഫിലിയേറ്റഡ് കോളേജുകളിലേക്ക് 2024 – 2025 അധ്യയന വർഷത്തെ പി.ജി. ഇംഗ്ലീഷ് പ്രവേശനത്തിന് ഓൺലൈൻ അപേക്ഷ സമർപ്പിച്ച, ബിരുദ തലത്തിൽ ഇംഗ്ലീഷ് കോർ വിഷയമായി പഠിച്ചിട്ടില്ലാത്തവർക്കുള്ള പ്രവേശന പരീക്ഷക്ക് ഹാജരാകാൻ താത്പര്യമുള്ളവർ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാക്കിയിട്ടുള്ള ലിങ്ക് വഴി, ജൂലൈ 23-ന് വൈകീട്ട് നാല് മണിക്കുള്ളിൽ ലോഗിൻ ചെയ്ത് പരീക്ഷയ്ക്ക് ഹാജരാകാൻ കൺഫർമേഷൻ നൽകേണ്ടതാണ്. പരീക്ഷാ കേന്ദ്രം, തീയതി, സമയം എന്നിവയെകുറിച്ചുള്ള വിവരങ്ങൾ പിന്നീട് ലഭ്യമാക്കും.
വുമൺ സ്റ്റഡീസ് പഠനവകുപ്പിൽ പി.ജി. പ്രവേശനം
കാലിക്കറ്റ് സർവകലാശാലാ വുമൺ സ്റ്റഡീസ് പഠനവകുപ്പിൽ 2024 – 2025 അധ്യയന വർഷത്തേക്കുള്ള പി.ജി. പ്രവേശനത്തിന് നിലവിൽ ഒഴിവുള്ള സീറ്റുകളിലേക്കുള്ള പ്രവേശനം ജൂലൈ 23 ന് നടക്കും.
യോഗ്യരായവർക്ക് പ്രവേശന മെമ്മോ ഇ – മെയിൽ ചെയ്തിട്ടുണ്ട്. വിദ്യാർഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം രാവിലെ 10.30 – ന് വുമൺ സ്റ്റഡീസ് പഠനവകുപ്പിൽ ഹാജരാകേണ്ടതാണ്. ഫോൺ: 8848620035, 9497785313.
വൈവ
ജൂലൈ 24 – ന് നടത്താൻ നിശ്ചയിച്ചിരുന്ന വിദൂര വിദ്യാഭാസ വിഭാഗം വിദ്യാർഥികൾക്കുള്ള നാലാം സെമസ്റ്റർ എം.എ. ഫിലോസഫി (SDE – CBCSS) ഏപ്രിൽ 2024 വൈവ ജൂലൈ 30-ന് നടത്തും. കേന്ദ്രം : ഫിലോസഫി പഠന വകുപ്പ് കാലിക്കറ്റ് സർവകലാശാലാ ക്യാമ്പസ്. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
പ്രാക്ടിക്കൽ പരീക്ഷ
നാലാം സെമസ്റ്റർ ബി.എ. മൾട്ടിമീഡിയ ഏപ്രിൽ 2024 പ്രാക്ടിക്കൽ പരീക്ഷകൾ ജൂലൈ 29-ന് തുടങ്ങും.
മൂന്നാം സെമസ്റ്റർ ബി.പി.എഡ്. നവംബർ 2023 ടീച്ചിങ് പ്രാക്ടിക്കൽ പരീക്ഷ ജൂലൈ 23, 24 തീയതികളിൽ കോഴിക്കോട് ഗവ കോളേജ് ഓഫ് ഫിസിക്കൽ എജ്യുക്കേഷനിലും 25, 26 തീയതികളിൽ സർവകലാശാലാ ക്യാമ്പസിലെ സെന്റർ ഫോർ ഫിസിക്കൽ എജ്യുക്കേഷനിലും നടക്കും.
നാലാം വർഷ ഇന്റഗ്രേറ്റഡ് ബി.പി.എഡ്. ഏപ്രിൽ 2024 കോച്ചിങ് എബിലിറ്റി പ്രാക്ടിക്കൽ പരീക്ഷ ജൂലൈ 29 ന് കോഴിക്കോട് ഗവ കോളേജ് ഓഫ് ഫിസിക്കൽ എജ്യുക്കേഷനിലും 30-ന് ചക്കിട്ടപാറയിൽ സ്ഥിതിചെയ്യുന്ന സർവകലാശാലാ സെന്റർ ഫോർ ഫിസിക്കൽ എജ്യുക്കേഷനിലും 31-ന് സർവകലാശാലാ ക്യാമ്പസിലെ സെന്റർ ഫോർ ഫിസിക്കൽ എജ്യുക്കേഷനിലും നടക്കും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
പരീക്ഷ
അഫിലിയേറ്റഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റർ എം.എസ് സി. മൈക്രോബയോളജി (CBCSS 2020 പ്രവേശനം മുതൽ ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾ പുതുക്കിയ വിജ്ഞാപന പ്രകാരം ജൂലൈ 22-ന് തുടങ്ങും.
എം.ബി.എ. ഫുൾ ടൈം / പാർട്ട് ടൈം, എം.ബി.എ. ഇന്റർനാഷണൽ ഫിനാൻസ്, എം.ബി.എ. ഹെൽത് കെയർ മാനേജ്മന്റ് (CUCSS – 2019 പ്രവേശനം മുതൽ) ജൂലൈ 2024 റഗുലർ / സപ്ലിമെന്ററി രണ്ടാം സെമസ്റ്റർ പരീക്ഷകൾ ആഗസ്റ്റ് 22 – നും നാലാം സെമസ്റ്റർ പരീക്ഷകൾ 21 – നും തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
പരീക്ഷാഫലം
നാലാം സെമസ്റ്റർ എം.എസ് സി. റേഡിയേഷൻ ഫിസിക്സ് (2022 പ്രവേശനം) ഏപ്രിൽ 2024 റഗുലർ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
എട്ടാം സെമസ്റ്റർ ബി.ടെക്. ഏപ്രിൽ 2024 റഗുലർ, നവംബർ 2023 (2019 സ്കീം) സപ്ലിമെന്ററി | ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ആഗസ്റ്റ് ഏഴ് വരെ അപേക്ഷിക്കാം.
പുനർമൂല്യനിർണയഫലം
വിദൂര വിഭാഗം ഒന്നാം വർഷ എം.എസ് സി. മാത്തമാറ്റിക്സ് ഏപ്രിൽ 2022 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.
വിദൂര വിഭാഗം ഒന്നാം സെമസ്റ്റർ ബി.എ., ബി.എസ് സി., ബി.എ. അഫ്സൽ – ഉൽ – ഉലമ (CBCSS, CUCBCSS) നവംബർ 2023 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.
നാലാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എം.എസ് സി. സ്റ്റാറ്റിസ്റ്റിക്സ്, ഇന്റഗ്രേറ്റഡ് എം.എസ് സി. ബോട്ടണി വിത് കംപ്യൂട്ടേഷണൽ ബയോളജി ഏപ്രിൽ 2023 പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.
കേരള സർവകലാശാല
ഒന്നാം വർഷ ബി.എഡ്. പ്രവേശനം
ഒന്നാം വർഷ ബി.എഡ്. പ്രവേശനം 2024-25 ഒന്നാം വർഷ ബി.എഡ്. കോഴ്സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്കും (ജനറൽ/എസ്.സി./എസ്.ടി./മറ്റ് സംവരണ വിഭാഗങ്ങൾ), സ്പോർട്സ് ക്വാട്ട ഡിഫെൻസ് ക്വാട്ട, കെ.യു.സി.റ്റി.ഇ. മാനേജ്മെന്റ് ക്വാട്ട സീറ്റുകളിലേക്കും സ്പോട്ട് അലോട്ട്മെന്റ് 2024 ജൂലൈ 23, 24, 25 തീയതികളിൽ
കേരളസർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവൺമെന്റ്, എയ്ഡഡ്, കെ.യു.സി.റ്റി.ഇ., സ്വാശ്രയ കോളേജുകൾ എന്നിവയിലേക്കുള്ള ഒന്നാം വർഷ ബി.എഡ്. കോഴ്സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്കും (ജനറൽ/എസ്.സി/എസ്.ടി/ മറ്റ് സംവരണ വിഭാഗങ്ങൾ), സ്പോർട്സ് ക്വാട്ട്, ഡിഫെൻസ് ക്വാട്ട, കെ.സി.റ്റി.ഇ. മാനേജ്മെന്റ് ക്വാട്ട സീറ്റുകളിലേക്കും സ്പോട്ട് അലോട്ട്മെന്റ് 2024 ജൂലൈ 23, 24, 25 തീയതികളിൽ കേരളസർവകലാശാല പാളയം സെനറ്റ് ഹാളിൽ വച്ച് നടത്തുന്നു. അലോട്ട്മെന്റ് ഷെഡ്യൂൾ ചുവടെ ചേർക്കുന്നു.
23/07/2024 | Social Science, English, Malayalam, Geography, Tamil |
24/07/2024 | Physical Science, Natural Science, Sanskrit, Arabic, Commerce |
25/07/2024 | Mathematics, Hindi, Defence Quota, Sports Quota |
രജിസ്ട്രേഷൻ സമയം രാവിലെ 8.30 മുതൽ 10 വരെ സ്പോട്ട് അലോട്ട്മെന്റിൽ പങ്കെടുക്കുന്ന എല്ലാ വിദ്യാർത്ഥികളും ഓൺലൈൻ അപേക്ഷയുടെ ഏറ്റവും പുതിയ പ്രിന്റ ഔട്ട് സഹിതം രാവിലെ 10 മണിക്ക് മുൻപായി റിപ്പോർട്ട് ചെയ്യേണ്ടതാണ്.
പ്രസ്തുത സമയം കഴിഞ്ഞു വരുന്നവരെ ഒരു കാരണവശാലും പരിഗണിക്കുന്നതല്ല. അലോട്ട്മെന്റ് സെന്ററിൽ വിദ്യാർത്ഥികൾക്ക് മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളൂ. ഏതെങ്കിലും കാരണത്താൽ ഹാജാരാകാൻ സാധിക്കാത്ത വിദ്യാർത്ഥികൾ സാക്ഷ്യപ്രതം (authorization letter) നൽകി രക്ഷകർത്താവിനെ അയക്കാവുന്നതാണ്.
നിലവിൽ കോളജിൽ പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാർത്ഥികൾ സ്പോട്ട് അലോട്ട്മെന്റിൽ പ്രവേശനം ഉറപ്പായാൽ മാത്രമേ ടി.സി. വാങ്ങാൻ പാടുള്ളൂ.
സ്പോട്ട് അലോട്ട്മെന്റിൽ പങ്കെടുക്കുവാൻ വരുന്ന വിദ്യാർത്ഥികൾ അസ്സൽ മാർക്ക് ലിസ്റ്റുകളും യോഗ്യതയും ജാതിയും (നോൺ ക്രീമിലെയർ, കമ്മ്യൂണിറ്റി, ഇ.ഡബ്ല്യൂ.എസ്. വരുമാനം, ഭിന്നശേഷി – more than 10%) തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും കൈവശം കരുതണം.
ഓൺലൈനിൽ അപേക്ഷ സമർപ്പിച്ച സമയത്ത് രേഖപ്പെടുത്തിയ യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സ്പോട്ട് അലോട്ട്മെന്റ് സമയത്ത് സമർപ്പിക്കാൻ സാധിക്കാത്തപക്ഷം ടി വിദ്യാർത്ഥികൾ അലോട്ട്മെന്റ് പ്രക്രിയയിൽ നിന്ന് പുറത്താകുന്നതാണ്.
അതാത് വിഭാഗങ്ങളുടെ അഭാവത്തിൽ ഒഴിവുള്ള സീറ്റുകൾ പ്രോസ്പെക്ടസിൽ വ്യക്തമാക്കിയിട്ടുള്ള മാനദണ്ഡപ്രകാരം സീറ്റ് കൺവെർഷൻ നടത്തി അലോട്ട്മെന്റ് പ്രക്രിയ പൂർത്തിയാക്കുന്നതാണ്.
പുനഃപരീക്ഷ
കേരളസർവകലാശാല വിദൂരവിദ്യാഭ്യാസ കേന്ദ്രം 2024 ജനുവരി 9 ന് നടത്തിയ ഒന്നാം
സെമസ്റ്റർ ബി.എ. കോംപ്ലിമെന്ററി കോഴ്സ് History of English Literature I പരീക്ഷ റദ്ദ് ചെയ്ത് പുനഃപരീക്ഷ 2024 ജൂലൈ 30 ന് 1.30 PM മുതൽ 4.30 PM വരെ നടത്താൻ നിശ്ചയിച്ചിരിക്കുന്നു. പരീക്ഷ എഴുതിയ വിദ്യാർത്ഥികൾ അന്നേ ദിവസം ഹാൾ ടിക്കറ്റുമായി അതാ പരീക്ഷ കേന്ദ്രങ്ങളിൽ പുനഃപരീക്ഷയ്ക്കായി ഹാജരാകേണ്ടതാണ്.
ടൈംടേബിൾ
കേരളസർവകലാശാലയുടെ ഒന്നാം സെമസ്റ്റർ എം.എ./എം.എസ്സി./എം.കോം./
എം.എസ്.ഡബ്ല്യൂ. (മേഴ്സി ചാൻസ് – 2001 – 2019 അഡ്മിഷൻ) മെയ് 2014 ഡിഗ്രി പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. പരീക്ഷ 2014 ആഗസ്റ്റ് 05 ന് ആരംഭിക്കും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
കേരളസർവകലാശാല കാര്യവട്ടം യൂണിവേഴ്സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗ് 2014 ജൂലൈയിൽ നടത്തുന്ന ആറാം സെമസ്റ്റർ ബി.ടെക്. (2018 സ്കീം – സപ്ലിമെന്ററി) പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ് സൈറ്റിൽ.
കേരളസർവകലാശാല 2024 ഏപ്രിലിൽ നടത്തിയ ബി.എസ്സി. ആന്വൽ സ്കീം മെയിൻ & സബ്സിഡി (മേഴ്സി ചാൻസ്) പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. കാര്യവട്ടം വിദൂരവിദ്യാഭ്യാസ വിഭാഗം, ആലപ്പുഴ എസ്.ഡി. കോളേജ്, കൊല്ലം ശ്രീ നാരായണ കോളേജ് എന്നിവയാണ് പരീക്ഷ കേന്ദ്രങ്ങൾ. പരീക്ഷാർത്ഥികൾ, പരീക്ഷ കേന്ദ്രങ്ങളിൽ നിന്നും ഹാൾ ടിക്കറ്റ് വാങ്ങി പരീക്ഷ എഴുതേണ്ടതാണ്. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷ വിജ്ഞാപനം
കേരളസർവകലാശാല 2021 ആഗസ്റ്റിൽ നടത്തുന്ന രണ്ടാം സെമസ്റ്റർ ബി.എ. ഓണേഴ്സ് (ഇംഗ്ലീഷ് ലാംഗ്വേജ് ആന്റ് ലിറ്ററേച്ചർ) (റെഗുലർ – 2023 അഡ്മിഷൻ, ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി – 2022 അഡ്മിഷൻ) പരീക്ഷ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. പിഴകൂടാതെ 2024 ജൂലൈ 29 വരെയും 150 രൂപ പിഴയോടെ ആഗസ്റ്റ് 01 വരെയും 100 രൂപ ഴയോടെ ആഗസ്റ്റ് 08 വരെയും SLCM മുഖേന ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
കണ്ണൂർ സർവ്വകലാശാല
പി . ജി പ്രോഗ്രാമുകളുടെ പ്രവേശനം
അഫിലിയേറ്റഡ് കോളേജുകളിലെ പി. ജി പ്രോഗ്രാമുകളുടെ പ്രവേശനത്തിന്റെ ഒന്നാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. 2024 -25 അധ്യയന വർഷത്തെ അഫിലിയേറ്റഡ്കോ ളേജുകളിലെ പി.ജി. പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന്റെ ഒന്നാം അലോട്ട്മെന്റ് സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
അപേക്ഷകർ തങ്ങളുടെ പ്രൊഫൈൽ ലോഗിൻ ചെയ്ത് അലോട്ട്മെന്റ് പരിശോധിക്കേണ്ടതാണ്. അലോട്ട്മെന്റ് ലഭിച്ച വിദ്യാർ ത്ഥികൾ 24.07.2024 നകം അഡ്മിഷൻ ഫീസ് ഓൺലൈനായി (പ്രൊഫൈലിൽ കാണുന്ന ‘Pay fees’ ബട്ടണിൽ ക്ലിക്ക് ചെയ്ത് SBI epay വഴി) നിർബന്ധമായും അടയ്ക്കേണ്ടതാണ്.
മറ്റു രീതികളിൽ ഫീസ് അടച്ചാൽ ഒരു കാരണവശാലും പരിഗണിക്കുന്നതല്ല. ലഭിച്ച അലോട്ടമെൻറ് അടുത്ത അലോട്ട്മെൻറിൽ ലോവർ തൃപ്തികരമാണെങ്കിൽ, 24.07.2024 നകം ഹയർ ഓപ്ഷൻ റദ്ദ് ചെയ്യേണ്ടതാണ്. അല്ലാത്ത പക്ഷം അടുത്ത അലോട്ട്മെൻറിൽ ഹയർ ഓപ്ഷൻ ലഭിക്കുകയാണെങ്കിൽ നിർബന്ധമായും സ്വീകരിക്കേണ്ടി വരും. ഓപ്ഷൻ പരിഗണിക്കുന്നതല്ല.
രണ്ടാമത്തെ അലോട്ട്മെൻറിനു ശേഷം കോളേജുകളിൽ പ്രവേശനത്തിനായി ഹാജരാവേണ്ടതാണ്. പ്രവേശനം നേടുന്നവർക്ക് ABC ID (Academic Bank of Credits ID) ഉണ്ടായിരിക്കേണ്ടതാണ്. പ്രസ്തുത ഐ.ഡി. ഇല്ലാത്തവർ www.abc.gov.in വെബ്സൈറ്റ് വഴി ഐ.ഡി. ജനറേറ്റ് ചെയ്യേണ്ടതാണ്.
രണ്ടാമത്തെ അലോട്ട്മെൻറ് 26.07.2024 ന് നടക്കും. അഡ്മിഷൻ ഫീസ് 910/- രൂപയുമാണ്. ജനറൽ വിഭാഗത്തിന് 980- രൂപയും എസ്.സി/എസ്.ടി വിഭാഗത്തിന് ഫീസ് ഒടുക്കാത്ത അപേക്ഷകരുടെ അലോട്ട്മെന്റ് റദ്ദാകുകയും തുടർന്നുള്ള അലോട്ട്മെന്റ് പ്രക്രിയയിൽ നിന്ന് പുറത്താവുകയും ചെയ്യും. കൂടുതൽ വിവരങ്ങൾക്ക് https://admission.kannuruniversity.ac.in/ എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
Summary: Latest Updates of Calicut,Kerala and Kannur universities On 20 July 2024.
Follow our WhatsApp Channel for instant updates: Join Here