November 22, 2024
University Updates

CU FYUGP 2024 മൂന്നാം അലോട്ട്മെന്റ്: പ്രവേശനം ജൂലൈ 11 വരെ

  • July 10, 2024
  • 1 min read
CU FYUGP 2024 മൂന്നാം അലോട്ട്മെന്റ്: പ്രവേശനം ജൂലൈ 11 വരെ
Share Now:

2024 – 2025 അധ്യയന വർഷത്തേക്കുള്ള കാലിക്കറ്റ് സർവകലാശാല ബിരുദ പ്രവേശനത്തിന്റെ മൂന്നാമത്തെ അലോട്ട്മെന്റ് ലഭിച്ച എല്ലാ വിദ്യാർത്ഥികളും മാൻഡേറ്ററി ഫീസ് അടച്ച് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്ത ശേഷം ജൂലൈ 11 – ന് മൂന്നു മണിക്ക് മുൻപായി കോളേജിൽ ഹാജരായി സ്ഥിര പ്രവേശനം നേടേണ്ടന്താണ്. അല്ലാത്ത പക്ഷം പ്രസ്തുത വിദ്യാർഥികൾക്ക് ലഭിച്ച അലോട്ട്മെന്റ് നഷ്ടപ്പെടുന്നതായിരിക്കും.

പുതുതായി അലോട്ട്മെന്റ് ലഭിച്ചവർ മാൻഡേറ്ററി ഫീസ് അടച്ച ശേഷമാണ് കോളേജുകളിൽ പ്രവേശനം നേടേണ്ടത്. ഒന്ന്, രണ്ട് അലോട്ട്മെന്റ് ലഭിച്ച് മാൻഡേറ്ററി ഫീസ് അടച്ചവർ (അലോട്ട്മെന്റ് മാറിയിട്ടുണ്ടെങ്കിലും) വീണ്ടും ഫീസ് അടയ്ക്കേണ്ടതില്ല. രണ്ടാം അലോട്ട്മെന്റിൽ പ്രവേശനം നേടിയ വിദ്യാർഥികൾക്ക് മൂന്നാം അലോട്ട്മെന്റിൽ ഹയർ ഓപ്ഷനിലേക്ക് അലോട്ട്മെന്റ് ലഭിച്ചിട്ടുണ്ടെങ്കിൽ രണ്ടാം അലോട്ട്മെന്റിൽ പ്രവേശനം നേടിയ കോളേജിൽനിന്നും നിർബന്ധമായും വിടുതൽ വാങ്ങേണ്ടതും മൂന്നാം അലോട്ട്മെന്റിൽ ലഭിച്ച കോളേജിൽ പ്രവേശനം നേടണം.

ലഭിച്ച ഓപ്ഷനിൽ തൃപ്തരായവർ ഹയർ ഓപ്ഷനുകൾക്ക് പരിഗണിക്കേണ്ടതില്ലെങ്കിൽ ജൂലൈ 11 – ന് മൂന്നു മണിക്ക് മുൻപായി നിർബന്ധമായും ഹയർ ഓപ്ഷൻ റദ്ദാക്കണം. ഹയർ ഓപ്ഷനുകൾ നിലനിർത്തുന്ന പക്ഷം പ്രസ്തുത ഹയർ ഓപ്ഷനുകളിൽ ഏതെങ്കിലും ഒന്നിലേക്ക് സപ്ലിമെന്ററി അലോട്ട്മെന്റ് ലഭിച്ചാൽ ആയത് നിർബന്ധമായും സ്വീകരിക്കണം. ഇതോടെ മുമ്പ് അലോട്ട്മെന്റ് മുഖേന ലഭിച്ച അഡ്മിഷൻ നഷ്ടപ്പെടുന്നതും ആയത് യാതൊരു കാരണവശാലും പുനഃസ്ഥാപിച്ചു നൽകില്ല.

Summary: All students who have received the third allotment for undergraduate admissions at Calicut University for the academic year 2024-2025 must pay the mandatory fees, download the admit card, and report to the college before 3 PM on July 11 to secure permanent admission. Otherwise, the allotted seat will be forfeited.

Follow our WhatsApp Channel for instant updates: Join Here

Share Now:

Leave a Reply

Your email address will not be published. Required fields are marked *