November 22, 2024
Career News

നിയമ പ്രവേശന പരീക്ഷ (CLAT) 2025: അപേക്ഷ ഒക്ടോബർ 15 വരെ

  • October 4, 2024
  • 1 min read
നിയമ പ്രവേശന പരീക്ഷ (CLAT) 2025: അപേക്ഷ ഒക്ടോബർ 15 വരെ
Share Now:

നാഷണൽ ലോ സ്കൂൾ ഓഫ് ഇന്ത്യ യൂണിവേഴ്സിറ്റി, ബാംഗ്ലൂർ നഗർഭാവിയിൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന നാഷണൽ ലോ യൂണിവേഴ്സിറ്റികളുടെ കൂട്ടായ്മയായ CNLU, അന്ഡർഗ്രാഡ്വേറ്റ്, പോസ്റ്റ് ഗ്രാഡ്വേറ്റ് നിയമ പഠനത്തിനുള്ള സാധ്യതകൾ തുറന്നുകൊണ്ട് CLAT 2025 പരീക്ഷ പ്രഖ്യാപിച്ചു.

ഓൺലൈൻ അപേക്ഷ ജൂലൈ 15, 2024ന് തുടങ്ങി ഒക്ടോബർ 15, 2024ന് അവസാനിക്കും. CLAT 2025 പരീക്ഷ ഓഫ്‌ലൈനായി ഡിസംബർ 1, 2024ന് ഉച്ചതിരിഞ്ഞ് 2 മുതൽ 4 വരെ നടക്കും. പിഡബ്ല്യുഡി വിഭാഗത്തിലെ അർഹതയുള്ള ഉദ്യാർഥികൾക്ക് 4:40 വരെ സമയം നീട്ടി നൽകും.

അഞ്ചു വർഷത്തെ ഇന്റഗ്രേറ്റഡ് നിയമ ബിരുദ പ്രോഗ്രാം

അഞ്ചു വർഷത്തെ ഏകീകൃത നിയമ ബിരുദ (അണ്ടർ ഗ്രാജുവേറ്റ് പ്രോഗ്രാം) പഠനത്തിന് അർഹരായിരിക്കുവാൻ, 10+2 അല്ലെങ്കിൽ അതിന് തുല്യമായ പരീക്ഷയിൽ കുറഞ്ഞത് 45% മാർക്കും അല്ലെങ്കിൽ തുല്യമായ ഗ്രേഡും നേടണം. SC/ST/PWD വിഭാഗങ്ങളിലുള്ള വിദ്യാർത്ഥികൾക്കായി, ഏറ്റവും കുറഞ്ഞ മാർക്ക് 40% അല്ലെങ്കിൽ തുല്യമായ ഗ്രേഡ് വേണം. 2025 മാർച്ച്/ഏപ്രിൽ മാസങ്ങളിൽ യോഗ്യതാ പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം.

ഒരു വർഷത്തെ LL.M. ബിരുദ (പോസ്റ്റ്-ഗ്രാജുവേറ്റ് പ്രോഗ്രാം)

അപേക്ഷകർക്ക് LL.B. ബിരുദം അല്ലെങ്കിൽ അതിന് തുല്യമായ പരീക്ഷയിൽ കുറഞ്ഞത് 50% മാർക്കും അല്ലെങ്കിൽ തുല്യമായ ഗ്രേഡും വേണം. SC/ST/PWD വിഭാഗങ്ങളിലുള്ള വിദ്യാർത്ഥികൾക്കായി, ഏറ്റവും കുറഞ്ഞ മാർക്ക് 45% അല്ലെങ്കിൽ തുല്യമായ ഗ്രേഡ് വേണം. 2025 ഏപ്രിൽ/മേയ് മാസങ്ങളിൽ യോഗ്യതാ പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം.

അപേക്ഷാ ഫീസ്

  • ജനറൽ വിഭാഗം: 4000 രൂപ
  • SC/ST/PwD/BPL ഉദ്യാർഥികൾ: 3500 രൂപ

കൂടുതൽ വിവരങ്ങൾക്കും അപ്‌ഡേറ്റുകൾക്കും ഉദ്യാർഥികൾക്ക് 08047162020 എന്ന നമ്പറിൽ ഫോൺ ചെയ്യുകയോ clat@consortiumofnlus.ac.in എന്ന ഇമെയിൽ വിലാസത്തിൽ ബന്ധപ്പെടുകയോ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് കൂട്ടായ്മയുടെ വെബ്സൈറ്റ് https://consortiumofnlus.ac.in/clat-2024/ സന്ദർശിക്കുക.

Key Dates:

  • Date Of Application Start: July 15, 2024
  • Last Date of Application: October 15, 2024
  • Exam Date: December 1, 2024

Summary: The National Law School of India University, located in Nagarbhavi, Bengaluru, has announced the key dates for CLAT 2025, an exam for undergraduate and postgraduate law studies under the Consortium of National Law Universities (CNLU). The online application process will begin on July 15, 2024, and will close on October 15, 2024. The CLAT 2025 exam will be conducted on December 1, 2024, from 2:00 to 4:00 PM.

Share Now:

Leave a Reply

Your email address will not be published. Required fields are marked *