November 22, 2024
University Updates

കാലിക്കറ്റ് യൂണിവേഴ്സിറ്റി ബിരുദ പ്രവേശനം: കമ്മ്യൂണിറ്റി ക്വാട്ട പ്രസിദ്ധീകരിച്ചു

  • July 2, 2024
  • 1 min read
കാലിക്കറ്റ് യൂണിവേഴ്സിറ്റി ബിരുദ പ്രവേശനം: കമ്മ്യൂണിറ്റി ക്വാട്ട പ്രസിദ്ധീകരിച്ചു
Share Now:

2024 – 2025 അധ്യായന വർഷത്തേക്കുള്ള ബിരുദ പ്രവേശനത്തിനോടനുബന്ധിച്ച് എയ്ഡഡ്
കോളേജുകളിലെ കമ്മ്യൂണിറ്റി ക്വാട്ട റാങ്ക് ലിസ്റ്റ് അതത് കോളേജുകളിൽ ലഭ്യമാക്കിയിട്ടുണ്ട്. ജൂൺ 20 മുതൽ 25 വരെ സ്റ്റുഡന്റസ് ലോഗിൻ വഴി റിപ്പോർട്ട് ചെയ്ത വിദ്യാർഥികളെ ഉൾപ്പെടുത്തിയാണ് കമ്മ്യൂണിറ്റി ക്വാട്ട റാങ്ക് ലിസ്റ്റ് തയ്യാറാക്കിയിരിക്കുന്നത്.

കമ്മ്യൂണിറ്റി ക്വാട്ട റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് അതത് കോളേജുകളുമായി ബന്ധപ്പെട്ട ശേഷം പ്രവേശനത്തിന് ഹാജരാവേണ്ടതാണ്. റാങ്ക് ലിസ്റ്റ് പ്രകാരമായിരിക്കും അതത് കോളേജുകൾ വിദ്യാർഥികൾക്ക് പ്രവേശനം നൽകുക. പ്രവേശനത്തിന് ഹാജരാകുന്നതിന് മുൻപ് കോളേജുമായി ബന്ധപ്പെടേണ്ടതും പ്രവേശനത്തിനായി അവർ നിർദേശിക്കുന്ന സമയക്രമം പാലിക്കേണ്ടതുമാണ്. കമ്മ്യൂണിറ്റി ക്വാട്ടയിലേക്ക് പ്രവേശനം ലഭിച്ചവർ സ്റ്റുഡന്റസ് ലോഗിൻ വഴി മാൻഡേറ്ററി ഫീസ് അടക്കേണ്ടതാണ്.

കമ്മ്യൂണിറ്റി ക്വാട്ട റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള നിലവിൽ മൂന്നാം അലോട്മെന്റിനായി കാത്തിരിക്കുന്നവർക്ക് (രണ്ടാം അലോട്മെന്റിൽ പ്രവേശനം നേടി ഹയർ ഓപ്ഷൻ നിലനിർത്തി മൂന്നാം അലോട്മെന്റിനായി കാത്തിരിക്കുന്ന വിദ്യാർഥികൾ ഉൾപ്പെടെ ) മൂന്നാം അലോട്മെന്റ് പ്രസിദ്ധീകരിച്ച് പ്രവേശനം ആരംഭിക്കുന്നത് വരെ കമ്മ്യൂണിറ്റി ക്വാട്ടയിലേക്കുള്ള പ്രവേശനത്തിന് ഹാജരാകാൻ സമയം അനുവദിക്കുന്നതിനായി അതത് കോളേജുകളോട് ആവശ്യപ്പെടാവുന്നതാണ്. സ്റ്റുഡന്റസ് ലോഗിൻ വഴി വിദ്യാർഥികൾക്ക് തങ്ങൾ റിപ്പോർട്ട് ചെയ്ത കോളേജിലെ റാങ്ക് നില പരിശോധിക്കാം.

Summary: Aided colleges have released community quota rank lists for 2024-25 admissions. Students on the list should contact their chosen college for admission based on rank. Mandatory fees must be paid online. Those awaiting the third allotment can request more time from colleges.

Join EduPortal Whatsapp: https://whatsapp.com/channel/0029Va9PbJAATRShsN5Isl2y

Share Now:

Leave a Reply

Your email address will not be published. Required fields are marked *