കാലിക്കറ്റ് സർവകലാശാല: രണ്ടാമത്തെ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു.
കാലിക്കറ്റ് സർവകലാശാല 2024-25 വര്‍ഷത്തേക്കുളള ബിരുദ പ്രവേശനത്തിന്റെ രണ്ടാമത്തെ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. പ്രവേശനം 02.07.2024 തിയ്യതി 3.00PM വരെ. അഡ്മിഷൻ വെബ്സൈറ്റ്: admission.uoc.ac.in
അലോട്ട്മെന്റ് ലഭിച്ച എല്ലാ വിദ്യാർത്ഥികളും മാൻ്റേറ്ററി ഫീസ് അടച്ച് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്ത ശേഷം 02.07.2024, 3PM-നുള്ളിൽ കോളേജിൽ ഹാജരായി സ്ഥിരം അഡ്മിഷൻ നേടേണ്ടതാണ്. അല്ലാത്ത പക്ഷം പ്രസ്തത വിദ്യാർത്ഥികൾക്ക് ലഭിച്ചിരിക്കുന്ന അലോട്ട്മെന്റ് നഷ്ടപ്പെടുന്നതായിരിക്കും.
പ്രവേശനം 02.07.2024 തിയ്യതി 3.00PM വരെ.
പുതുതായി അലോട്ട്മെന്റ് ലഭിച്ച വിദ്യാർത്ഥികൾ മാൻ ഡേറ്ററി ഫീസ് അടച്ചശേഷമാണ് കോളേജുകളിൽ പ്രവേശനം എടുക്കേണ്ടത്. ഒന്നാം, അലോട്ട്മെന്റ് ലഭിച്ച് മാൻറേറ്ററി ഫീസ് അടച്ച വിദ്യാർത്ഥികൾ (അലോട്ട്മെന്റ് മാറിയിട്ടുണ്ടെങ്കിൽ കൂടി) വീണ്ടും ഫീസ് അടയ്ക്കേണ്ടതില്ല.
- എസ് സി/ എസ് ടി / ഒ.ഇ.സി / ഒ.ഇ.സി-ക്ക് തത്തുല്യമായ വിദ്യാഭ്യാസ ആനുകൂല്യം ലഭിക്കുന്ന ഇതര 30 സമുദായങ്ങളിലെ വിദ്യാർത്ഥികൾ : 135/- രൂപ
- മറ്റുള്ളവർ : 540/- രൂപ
1 ഉം 2 ഉം അലോട്ട്മെന്റ്റ് ലഭിച്ച് മാൻ്റേറ്ററി ഫീസ് അടച്ച് എല്ലാ വിദ്യാർത്ഥികളും അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്ത ശേഷം 02.07.2024, 3PM-നുള്ളിൽ കോളേജിൽ ഹാജരായി നിർ ബന്ധമായും സ്ഥിരം അഡ്മിഷൻ എടുക്കേണ്ടതാണ്. അല്ലാത്ത പക്ഷം പ്രസ്തുത വിദ്യാർത്ഥികൾക്ക് മുമ്പ് ലഭിച്ചിരുന്ന അലോട്ട്മെന്റ്റ് നഷ്ടപ്പെടുന്നതും അലോട്ട്മെന്റ്റ് പ്രക്രിയയിൽ നിന്ന് പുറത്താകുന്നതുമായിരിക്കും.
ലഭിച്ച ഓപ്ഷനിൽ തൃപ്തരായ വിദ്യാർത്ഥികൾ ഹയർ ഓപ്ഷനുകൾക്ക് പരിഗണിക്കേണ്ടതില്ലെങ്കിൽ 02.07.2024, 05.00PM-നുള്ളിൽ നിർബന്ധമായും ഹയർ ഓപ്ഷൻ റദ്ദ് ചെയ്യേണ്ടതാണ്. ഹയർ ഓപ്ഷനുകൾ നിലനിർത്തുന്ന പക്ഷം പ്രസ്തുത ഹയർ ഓപ്ഷനുകളിൽ ഏതെങ്കിലും ഒന്നിലേക്ക് മൂന്നാം അലോട്ട്മെന്റ്റ് ലഭിച്ചാൽ ആയത് നിർബന്ധമായും സ്വീകരിക്കേണ്ടതാണ്. ഇതോടെ മുമ്പ് ലഭിച്ചിരുന്ന അലോട്ട്മെന്റ് നഷ്ടപ്പെടുന്നതും അത് യാതൊരു കാരണവശാലും പുനഃസ്ഥാപിച്ചു നൽകുന്നതുമല്ല.
ഹയർ ഓപ്ഷനുകൾ ഭാഗികമായോ പൂർണമായോ റദ്ദ് ചെയ്യാവുന്നതാണ്. കോളേജ്, കോഴ്സ് പുനഃക്രമീകരിക്കുന്നതിനോ, പുതിയ കോളേജുകളോ, കോഴ്സുകളോ, കൂട്ടിചേർക്കുന്നതിനോ ഈ അവസരത്തിൽ സാധിക്കുന്നതല്ല. ഹയർ ഓപ്ഷൻ റദ്ദ് ചെയ്യുന്നവർ നിർബന്ധമായും പുതുക്കിയ അപേക്ഷയുടെ പ്രിൻ്റൗട്ട് എടുത്ത് സൂക്ഷിക്കേണ്ടതാണ്.
അലോട്ട്മെന്റ് ലഭിച്ച വിദ്യാർത്ഥികൾ അതത് കോളേജുമായി ബന്ധപ്പെടേണ്ടതും ആവശ്യമായ രേഖകൾ സഹിതം 02.07.2024 തിയ്യതിയിൽ 3.00PM-നു മുൻപായി കോളേജിൽ ഹാജാരായി പ്രവേശനം നേടേണ്ടതുമാണ്. പ്രവേശനം നേടുന്ന വിദ്യാർത്ഥികൾക്ക് ടി.സി. ഒഴികെയുള്ള യോഗ്യത പരീക്ഷകളുടെ സർട്ടിഫിക്കറ്റുകൾ കോളേജിലെ പരിശോധനയ്ക്ക് ശേഷം പ്രവേശനം നേടുന്ന ദിവസം തന്നെ തിരിച്ചുവാങ്ങാവുന്നതാണ്.
Summary: University of Calicut has published the second allotment of undergraduate admission for the year 2024-25. Admission website: admission.uoc.ac.in. All the allotment students are required to attend the college by 02.07.2024, 3PM after paying the mandatory fee and download the admit card to get permanent admission.
📢 Join Our WhatsApp Channel: https://whatsapp.com/channel/0029Va9PbJAATRShsN5Isl2y