ഇന്നത്തെ യൂണിവേഴ്സിറ്റി അറിയിപ്പുകൾ: 18 ജൂൺ 2024.
18 ജൂൺ 2024 തീയതി വരെയുള്ള കേരളത്തിലെ വിവിധ സർവകലാശാലകളുടെ അറിയിപ്പുകൾ ഒറ്റ നോട്ടത്തിൽ.
കാലിക്കറ്റ് സർവകലാശാല
- ഐ.ടി.എസ്.ആറിൽ MA Sociology: ഇപ്പോൾ അപേക്ഷിക്കാം പട്ടികവർഗ വിഭാഗത്തിൽപ്പെട്ട വിദ്യാഥികൾക്ക് വയനാട് ചെതലയത്തുള്ള കാലിക്കറ്റ് സർവകലാശാലാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രൈബൽ സ്റ്റഡീസ് ആന്റ്റ് റിസർച്ചിൽ MA Sociology (2024 – 25 അക്കാദമിക വർഷം) താമസിച്ചു പഠിക്കാം, യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം. അപേക്ഷാഫോം ചെതലയം ഐ.ടി.എസ്.ആറിലും സർവകലാശാലാ വെബ്സൈറ്റിലും ലഭ്യമാകും. നിർദിഷ്ട മാതൃകയിൽ പുരിപ്പിച്ച അപേക്ഷാ ഫോം ജൂൺ 26 വരെ ദി ഡയറക്ടർ, ഐ.ടി.എസ്.ആർ., ചെതലയം പി.ഒ., സുൽത്താൻ ബത്തേരി, വയനാട്, പിൻ : 673 592 എന്ന വിലാസത്തിൽ സ്വീകരിക്കും. പ്രവേശനം ആഗ്രഹിക്കുന്നവർ നിർബന്ധമായും ക്യാപ് (സെൻട്രലൈസ്ഡ് രജിസ്ട്രേഷൻ പ്രോസസ്സ്) രജിസ്ട്രേഷൻ ചെയ്തിരിക്കണം. കൂടുതൽ വിവരങ്ങൾ സർവകലാശാലാ വെബ്സൈറ്റിൽ. ഫോൺ: 6282064516, 9645598986.
- ബി.എഡ്. പ്രവേശനം 2024 കാലിക്കറ്റ് സർവകലാശാല 2024 – അധ്യയന വർഷത്തിലേക്കുള്ള B.Ed. (except Commerce), B.Ed. Special Education (Hearing Impairment & Intellectual Disability) എന്നീ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന് ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനുള്ള തീയതി ജൂൺ 22 ന് വൈകീട്ട് അഞ്ചു മണി വരെ നീട്ടി (admission.uoc.ac.in.). : 0494 2407016, 2660600.
- അഫിലിയേറ്റഡ് കോളേജുകളിലേ Five years integrated P.G: ട്രയൽ അലോട്ട്മെന്റ് കാലിക്കറ്റ് സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്ത ഗവണ്മെൻ്റ് / എയ്ഡഡ് കോളേജുകളിൽ 2024 – 2025 അധ്യയന വർഷത്തേക്കുള്ള Five years integrated P.G പ്രോഗ്രാമുകളുടെ പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്മെൻ്റ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു (admission.uoc.ac.in). വിദ്യാഥികൾക്ക് അവരുടെ ക്യാപ് ഐ.ഡി., പാസ് വേർഡ് എന്നിവ ഉപയോഗിച്ച് അലോട്ട്മെന്റ്റ് പരിശോധിക്കാം. ജൂൺ 18 മുതൽ 19-ന് വൈകിട്ട് നാലു മണിവരെ എഡിറ്റിംഗ് സൗകര്യം (മൊബൈൽ നമ്പർ, ഇ-മെയിൽ ഐ.ഡി. ഒഴികെ) ഉണ്ടായിരിക്കുന്നതാണ്. ഫോൺ : 0494 2407016, 2407017, 2660600.
- ഒറ്റത്തവണ റഗുലർ സപ്ലിമെൻ്ററി പരീക്ഷ എല്ലാ അവസരങ്ങളും നഷ്ട്ടമായ അഫിലിയേറ്റഡ് കോളേജുകളിലെയും വിദൂര വിദ്യാഭ്യാസ വിഭാഗത്തിലെയും (CDOE) 2014 മുതൽ 2016 വരെ പ്രവേശനം (CUCBCSS-UG) B.A. / B.Sc. / B.Sc. in Alternate Pattern / B.Com. / B.B.A./ B.M.M.C./ B.C.A./ B.S.W. / B.V.C. / B.A. Afzal-ul-Ulama വിദ്യാർഥികൾക്കുള്ള രണ്ടാം സെമസ്റ്റർ സെപ്റ്റംബർ 2022 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷ ജൂലൈ എട്ടിന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ പിന്നീട് അറിയിക്കും.
- പരീക്ഷ അഫിലിയേറ്റഡ് കോളേജുകളിലെ (CBCSS-UG 2019 പ്രവേശനം മുതൽ) B.A. Multimedia രണ്ടാം സെമസ്റ്റർ ഏപ്രിൽ 2024 റഗുലർ / സപ്ലിമെൻ്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾ പുതുക്കിയ സമയക്രമം പ്രകാരം ജൂലൈ എട്ടിന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
കേരള സർവകലാശാല
- ഒന്നാം വർഷ ബിരുദ പ്രവേശനം – 2024 രണ്ടാംഘട്ട അലോട്ട്മെൻ്റ് പ്രസിദ്ധീകരിച്ചു കേരളസർവകലാശാലയുടെ 2021-25 അധ്യയന വർഷത്തിലെ ഒന്നാം വർഷ ബിരുദ പ്രവേശനത്തിനുള്ള രണ്ടാം ഘട്ട അലോട്ട്മെന്റ് https://admissions.keralauniversity.ac.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. അപേക്ഷകർക്ക് അപേക്ഷാ നമ്പറും പാസ്സ് വേർഡും ഉപയോഗിച്ച് പ്രൊഫൈലിൽ ലോഗിൻ ചെയ്ത് അലോട്ട്മെൻ്റ് പരിശോധിക്കാവുന്നതാണ്. അലോട്ട്മെന്റ് ലഭിച്ചവർ നിശ്ചിത സർവകലാശാല ഫീസ്’ (ഫീസ് വിശദാംശങ്ങൾ വെബ്സൈറ്റിൽ) ഓൺലൈനായി ഒടുക്കി ഫീസ് Transaction Success എന്ന് രേഖപ്പെടുത്തിയിട്ടുള്ള രസീതിൻ്റെ പ്രിൻ്റ്ഔട്ട് എടുത്ത് സൂക്ഷിക്കേണ്ടതുമാണ്. നിലവിൽ ഒന്നാം ഘട്ട അലോട്ട്മെൻ്റ ലഭിച്ച് ഫീസ് ഒടുക്കിയവർ പ്രൊഫൈൽ മുഖേന വീണ്ടും ഫീസ് ഒടുക്കേണ്ടതില്ല. അലോട്ട്മെൻ്റ് മെമ്മോയിൽ പറഞ്ഞിരിക്കുന്ന അതാത് തീയതികളിൽ (18.06.2024 to 22.06.2024) യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം കോളേജിൽ ഹാജരായി Permanent/Temporary അഡ്മിഷൻ എടുക്കേണ്ടതാണ്. ഈ ഘട്ടത്തിൽ Temporary/ Permanent അഡ്മിഷൻ എടുക്കാത്ത വിദ്യാർത്ഥികളെ തുടർന്ന് വരുന്ന മൂന്നാം അലോട്ട്മെന്റിലേക്ക് ഒരു കാരണവശാലും പരിഗണിക്കുന്നതല്ല. അഡ്മിഷൻ ലഭിക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും അപാർ (APAAR) ഐ.ഡി നിർബന്ധമായും ഉണ്ടായിരിക്കേണ്ടതാണ്. ആയതിനാൽ നിലവിൽ അപാർ (APAAR) ഐ.ഡി. ഇല്ലാത്ത വിദ്യാർത്ഥികൾ അഡ്മിഷൻ തീയതിക്ക് മുൻപായി www.abc.gov.in എന്ന വെബ്സൈറ്റ് സന്ദർശിച്ച് അപാർ (APAAR) ഐ.ഡി. ജനറേറ്റ് ചെയ്യേണ്ടതാണ്.
- Four years Honors with Research പ്രോഗ്രാം സീറ്റൊഴിവ് കേരളസർവകലാശാലയിൽ ആരംഭിക്കുന്ന Four years Honors with Research പ്രോഗ്രാമിന്റെ ഒഴിവുള്ള സീറ്റുകളിലേക്ക് അഡ്മിഷൻ ജൂൺ 21 ന് കാര്യവട്ടം ക്യാമ്പസ്സിൽ നടക്കും. വിദ്യാർത്ഥികൾക്ക് അവരുടെ പ്രൊഫൈലിൽ നിന്നും മെമ്മോ ഡൗൺലോഡ് ചെയ്യാവുന്നതാണ്.
- പരീക്ഷാഫലം കേരളസർവകലാശാല 2023 നവംബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ MA History, MA Sociology, MA Music (Mridangam) ഡിഗ്രി പരീക്ഷകളുടെ (റെഗുലർ & ഇംപ്രൂവ്മെന്റ്/സപ്ലിമെൻ്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് SLCM വഴി രജിസ്റ്റർ ചെയ്ത (2021 & 2022 അഡ്മിഷൻ) വിദ്യാർത്ഥികൾ www.slem.keralauniversity.ac.in മുഖേനയും സപ്ലിമെൻ്ററി (2019 & 2020 അഡ്മിഷൻ) വിദ്യാർത്ഥികൾ exams.keralauniversity.ac.in മുഖേനയും 2024 ജൂൺ 21 നകം ഓൺലൈ നായി അപേക്ഷ സമർപ്പിക്കേണ്ടതാണ്. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
- ജോബ് ഫെയർ കേരളസർവകലാശാലയും കാഞ്ഞിരംകുളം ഗവൺമെൻ്റ് കെ.എൻ.എം.ആർട്സ് & സയൻസ് കോളേജും കേരള നോളജ് ഇക്കണോമി മിഷനും ഇൻഫർമേഷൻ & കമ്മ്യൂണിക്കേഷൻ ടെക്നോളജി അക്കാദമി ഓഫ് കേരളയുമായി (ICTAK) സഹകരിച്ച് ഗവൺമെന്റ് കെ.എൻ.എം. ആർട്സ് & സയൻസ് കോളേജിലെ ആഡിറ്റോറിയത്തിൽ ഒരു ജോബ് ഫെയർ 2024 ജൂൺ 22 (ശനി) രാവിലെ 9:00 മുതൽ വൈകുന്നേരം 5:00 വരെ നടത്തുന്നു. ഇരുപതോളം കമ്പനികൾ ജോബ്ഫെയറിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. ജോബ് ഫെയർ രാവിലെ 9 മണിക്ക് കേരളസർവകലാശാല സിൻഡിക്കേറ്റ് അംഗം പ്രൊഫ(ഡോ.) കെ.ജി.ഗോപ്ചന്ദ്രൻ ഉദ്ഘാടനം ചെയ്യും.
Follow our WhatsApp Channel for instant updates: Join Here