November 22, 2024
University Updates

കേരളസർവകലാശാല ബിരുദ പ്രവേശനം 2024 അലോട്ട്മെൻ്റ് പ്രസിദ്ധീകരിച്ചു

  • June 14, 2024
  • 1 min read
കേരളസർവകലാശാല ബിരുദ പ്രവേശനം 2024 അലോട്ട്മെൻ്റ് പ്രസിദ്ധീകരിച്ചു
Share Now:

കേരളസർവകലാശാലയുടെ 2024-25 അധ്യയന വർഷത്തിലെ ഒന്നാം വർഷ ബിരുദ പ്രവേശനത്തിനുള്ള ഒന്നാം ഘട്ട അലോട്ട്മെൻ്റ് പ്രസിദ്ധീകരിച്ചു. അപേക്ഷകർക്ക് അപേക്ഷാ നമ്പറും പാസ്സ് വേർഡും ഉപയോഗിച്ച് പ്രൊഫൈലിൽ ലോഗിൻ ചെയ്ത‌് അലോട്ട്മെന്റ് പരിശോധിക്കാവുന്നതാണ്. അഡ്മിഷൻ വെബ്സൈറ്റ്: https://admissions.keralauniversity.ac.in/fyugp2024/

അലോട്ട്മെന്റ്റ് ലഭിച്ചവർ നിശ്ചിത സർവകലാശാല ഫീസ് (ഫീസ് വിശദാംശങ്ങൾ വെബ്സൈറ്റിൽ) ജൂൺ 17 വരെ പ്രൊഫൈലിൽ നിന്നും ഓൺലൈനായി ഒടുക്കി അലോട്ട്മെന്റ്റ് ഉറപ്പാക്കേണ്ടതും ഫീസ് Transaction Success എന്ന് രേഖപ്പെടുത്തിയിട്ടുള്ള രസീതിൻ്റെ പ്രിൻ്റ്ഔട്ട് എടുത്ത് സൂക്ഷിക്കേണ്ടതുമാണ്.

മേൽപ്പറഞ്ഞ രീതിയിൽ സർവകലാശാല ഫീസ് ഒടുക്കാത്ത അപേക്ഷകരുടെ അലോട്ട്മെൻ്റ് റദ്ദാകുന്നതും അവരെ തുടർന്ന വരുന്ന രണ്ടും മൂന്നും അലോട്ട്മെൻ്റുകളിൽ പരിഗണിക്കുന്നതുമല്ല. അലോട്ട്മെന്റ് ലഭിച്ച അപേക്ഷകർ അവർക്ക് ലഭിച്ച സീറ്റിൽ തൃപ്‌തരല്ലെങ്കിൽ പോലും തുടർന്നുള്ള അലോട്ട്മെൻ്റുകളിൽ പരിഗണിക്കപ്പെടുന്നതിലേക്കായി സർവകലാശാല ഫീസ് അടയ്ക്കേണ്ടതാണ്. ഈ ഘട്ടത്തിൽ പ്രവേശനത്തിനായി കോളേജിൽ ഹാജരാകേണ്ടതില്ല.

വിദ്യാർത്ഥികൾ ലഭിച്ച അലോട്ട്മെൻറിൽ തൃപ്‌തരാണെങ്കിൽ സർവകലാശാല ഫീസ് ഒടുക്കി അലോട്ട്മെന്റ് ഉറപ്പാക്കിയ ശേഷം ഹയർ ഓപ്ഷനുകൾ (അലോട്ട്മെൻ്റ് കിട്ടിയ ഓപ്ഷന് മുകളിലുള്ളവ) ജൂൺ 17 ന് മുൻപായി നീക്കം ചെയ്യേണ്ടതാണ്. ഹയർ ഓപ്ഷനുകൾ നിലനിർത്തുന്ന അപേക്ഷകരെ അടുത്ത അലോട്ട്മെൻ്റിൽ പ്രസ്‌തുത ഓപ്ഷനുകളിലേയ്ക്ക് പരിഗണിക്കുകയും അപ്രകാരം ലഭിക്കുന്ന സീറ്റ് നിർബന്ധമായും സ്വീകരിക്കേണ്ടതുമാണ്.

അഡ്മിഷൻ ലഭിക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും അപാർ (APAAR) ഐ.ഡി. നിർബന്ധമായും ഉണ്ടായിരിക്കേണ്ടതാണ്. ആയതിനാൽ നിലവിൽ അപാർ (APAAR) ഐഡി ഇല്ലാത്ത വിദ്യാർത്ഥികൾ അഡ്‌മിഷൻ തീയതിക്ക് മുൻപായി www.abc.gov.in എന്ന വെബ്സൈറ്റ് സന്ദർശിച്ച് അപാർ (APAAR) ഐ.ഡി. ജനറേറ്റ് ചെയ്യേണ്ടതാണ്.

First Phase Allotment for First Year Undergraduate Admission of Kerala University for the academic year 2024-25 has been published. Applicants can check the allotment by logging into their profile using application number and password. Admission Website: https://admissions.keralauniversity.ac.in/fyugp2024/

Share Now:

Leave a Reply

Your email address will not be published. Required fields are marked *