കാലിക്കറ്റ് സർവകലാശാലാ PG പ്രവേശനം 2024 ജൂൺ 22 വരെ.
2024-2025 അദ്ധ്യയന വർഷത്തെ ഏകജാലകം മുഖേനയുള്ള ബിരുദാനന്തര ബിരുദ (PG) പ്രവേശനത്തിനായുള്ള ഓൺലൈൻ റജിസ്ട്രേഷൻ ആരംഭിച്ചു. 22.06.2024 വരെ ഓൺലൈനായി അപേക്ഷിക്കാം. വിജ്ഞാപനത്തിനും പ്രോസ്പക്ടസിനും വെബ്സൈറ്റ് https://admission.uoc.ac.in സന്ദർശിക്കാം.
അപേക്ഷിക്കേണ്ട വിധം
- ഓൺലൈൻ രജിസ്ട്രേഷൻ ചെയ്യുന്ന വിദ്യാർത്ഥികൾ അവരുടെതോ, അല്ലെങ്കിൽ രക്ഷിതാവിന്റെയോ ഫോൺ നമ്പർ നൽകി OTP വെരിഫിക്കേഷൻ നടത്തുക.
- തുടർന്ന് മൊബൈലിൽ ലഭിക്കുന്ന CAP ID യും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത് അപേക്ഷ പൂർത്തീകരിക്കേണ്ടതുമാണ്.
- അപേക്ഷാ ഫീസ് അടച്ചതിനുശേഷം റീ ലോഗിൻ ചെയ്ത് അപേക്ഷയുടെ പ്രിൻ്റ്ഔട്ട് എടുക്കേണ്ടതാണ്.
- പ്രൻ്റ്ഔട്ട് ലഭിക്കുന്നതോടെ മാത്രമേ അപേക്ഷ പൂർണ്ണമാകുകയുള്ളൂ.
- അപേക്ഷ സമർപ്പിച്ച് പ്രിൻ്റൗട്ട് എടുത്ത വിദ്യാർത്ഥികൾക്ക് ഓൺലൈൻ രജിസ്ട്രേഷന്റെ അവസാന തീയ്യതി വരെ അപേക്ഷ എഡിറ്റ് ചെയ്യുന്നതിനുള്ള സൗകര്യം സ്റ്റുഡന്റ് ലോഗിനിൽ തന്നെ ലഭ്യമായിരിക്കും.
- എഡിറ്റ് ചെയ്യുന്ന വിദ്യാർത്ഥികൾ പുതുക്കിയ അപേക്ഷയുടെ പ്രിൻ്റൗട്ട് നിർബന്ധമായും ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കേണ്ടതാണ്.
- ഓൺലൈൻ അപേക്ഷയുടെ പ്രിൻ്റ്ഔട്ട് യൂണിവേഴ്സിറ്റിയിൽ സമർപ്പിക്കേണ്ടതില്ല.
- എന്നാൽ അഡ്മിഷൻ ലഭിക്കുന്ന അവസരത്തിൽ അപേക്ഷയുടെ പ്രിൻ്റ്ഔട്ട് മറ്റു അനുബന്ധ രേഖകളോടൊപ്പം അതാത് കോളേജുകളിൽ സമർപ്പിക്കേണ്ടതാണ്.
- പ്രവേശനം ആഗ്രഹിക്കുന്ന എല്ലാ വിദ്യാർത്ഥികളും (ജനറൽ, മാനേജ്മെന്റ്, കമ്മ്യൂണിറ്റി ക്വോട്ട, സ്പോർട്ട്സ്, ഭിന്നശേഷി വിഭാഗക്കാർ, വിവിധ സംവരണ വിഭാഗക്കാർ ഉൾപ്പടെ) ഓൺലൈനായി അപേക്ഷാസമർപ്പണം നടത്തി അപേക്ഷയുടെ പ്രിന്റ് എടുക്കേണ്ടതാണ്.
- മാനേജ്‌മെന്റ്, സ്പോർട്ട്സ്. എൻ.ആർ.ഐ എന്നീ ക്വോട്ടയിൽ പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ ഓൺലൈൻ റജിസ്ട്രേഷനു പുറമേ പ്രവേശനം ആഗ്രഹിക്കുന്ന കോളേജുകളിലും അപേക്ഷ സമർപ്പിക്കേണ്ടതാണ്.
- ഓൺലൈൻ റജിസ്ട്രേഷന് വിദ്യാർത്ഥികൾക്ക് 10 ഓപ്ഷൻ വരെ നൽ കാവുന്നതാണ്. കമ്മ്യൂണിറ്റി കോട്ടയിൽ പ്രവേശനം ലഭിക്കേണ്ട വിദ്യാർത്ഥികളെ അവർ തിരഞ്ഞെടുക്കുന്ന 10 (പത്ത്) കോളേജ് ഓപ്ഷനുകളിൽ ഉൾപ്പെടുന്ന എയ്‌ഡഡ് കോളേജുകളിലെ അർഹമായ കമ്മ്യൂണിറ്റി ക്വാട്ടയിലേക്കായിരിക്കും പരിഗണിക്കുക.
- ഓരോ കമ്മ്യൂണിറ്റിക്കും അർഹമായ കോളേജുകളുടെ ലിസ്റ്റ് വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.
- ഈ ലിസ്റ്റിൽ ഉൾപ്പെടുന്ന കോളേജുകൾ വിദ്യാർത്ഥി തിരഞ്ഞെടുത്ത 10 കോളേജ് ഓപ്ഷനുകളിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതാണ്. ഗവ., എയ്ഡഡ്, സ്വാശ്രയ കോളേജുകളിലെ കോഴ്സുകളിൽ വിദ്യാർത്ഥികൾക്ക് ഏറ്റവും താൽപര്യമുള്ള/ആഗ്രഹിക്കുന്ന ഓപ്ഷനുകൾ മുൻഗണന ക്രമത്തിൽ സമർപ്പിക്കാൻ ശ്രദ്ധിക്കേണ്ടതാണ്.
അപേക്ഷാ ഫീസ്
ജനറൽ | 470/- രൂപ |
എസ്.സി/എസ്.ടി | 195/- രൂപ |
അലോട്ട്മെന്റ്, അഡ്മിഷൻ തുടങ്ങിയവയുമായി ബന്ധപ്പെട്ട സുപ്രധാന വിവരങ്ങൾ അതത് സമയത്ത് https://admission.uoc.ac.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്നതായിരിക്കും. പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ ഈ നിർദ്ദേശങ്ങൾ / സർവ്വകലാശാല വാർത്തകൾ എന്നിവ ശ്രദ്ധിക്കേണ്ടതാണ്.
Summary: Online registration for PG admission under Calicut University through single window has started for the academic year 2024-2025. Apply online till 22.06.2024. For notification and prospectus visit the website https://admission.uoc.ac.in.