ഇന്നത്തെ യൂണിവേഴ്സിറ്റി അറിയിപ്പുകൾ: 12 ജൂൺ 2024.
12 ജൂൺ 2024 തീയതി വരെയുള്ള കേരളത്തിലെ വിവിധ സർവകലാശാലകളുടെ അറിയിപ്പുകൾ ഒറ്റ നോട്ടത്തിൽ.
കാലിക്കറ്റ് സർവകലാശാല
- Integrated M.A. Sanskrit / M.A. Epigraphy and Manuscriptology 2024 25 അധ്യയന വർഷത്തെ കാലിക്കറ്റ് സർവകലാശാലാ പഠനവകുപ്പുകളിലെ Integrated M.A. Sanskrit Language and Literature (General), M.A. Epigraphy and Manuscriptology എന്നീ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് ജൂൺ 17 വരെ അപേക്ഷിക്കാം. ജനറൽ വിഭാഗത്തിന് 610/- രൂപയും എസ്.സി./എസ്.ടി. വിഭാഗത്തിന് 270/- രൂപയുമാണ് അപേക്ഷാ ഫീസ്. പ്രവേശന പരീക്ഷാ തീയതി, റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്ന തീയതി തുടങ്ങിയ വിശദാംശങ്ങൾ പിന്നീട് പ്രസിദ്ധീകരിക്കും. https://admission.uoc.ac.in/. ഇ-മെയിൽ: do entrance@uoc.ac.in, ഫോൺ: 0494 2407016, 2407017.
- സർവകലാശാലയിൽ പ്രൊജക്റ്റ് മോഡ് കോഴ്സുകൾ: 20 വരെ അപേക്ഷിക്കാം കാലിക്കറ്റ് സർവകലാശാലയിൽ പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ പുതുതായി ആരംഭിക്കുന്ന പ്രൊജക്റ്റ് മോഡ് കോഴ്സുകളിലേക്ക് അപേക്ഷിക്കുന്നതിനുള്ള തീയതി 20 വരേക്ക് നീട്ടി. Diploma in Digital Media Production (ഇ.എം.എം.ആർ.സി. – 0494 2407279, 2401971), Post-Graduate Diploma in Commercial Tissue Culture of Agri-Horticultural Crops (ബോട്ടണി പഠനവകുപ്പ് – 0494 2407406, 2407407). PG Diploma in Data Science and Analytics (കമ്പ്യൂട്ടർ സയൻസ് പഠനവകുപ്പ് – 0494 2407325) എന്നിവയാണ് കോസ്സുകൾ. ഓരോ പ്രോഗ്രാമിനും ജനറൽ വിഭാഗത്തിന് 580/- രൂപയും എസ്.സി. / എസ്.ടി. വിഭാഗത്തിന് 255/- രൂപയുമാണ് അപേക്ഷാ ഫീസ്. ഓരോ അധിക പ്രോഗ്രാമിനും 85/- രൂപ അടയ്ക്കേണ്ടതാണ്. അടിസ്ഥാന യോഗ്യതാ വിവരങ്ങൾ വെബ്സൈറ്റിൽ. പ്രവേശന പരീക്ഷാ തീയതി, റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്ന തീയതി തുടങ്ങിയ വിശദാംശങ്ങൾ പിന്നീട് പ്രസിദ്ധീകരിക്കും. https://admission.uoc.ac.in/ – ഫോൺ: 0494 2407016, 2407017.
- B. Tech. Printing Technology പ്രവേശനം കാലിക്കറ്റ് സർവകലാശാലയുടെ കീഴിലുള്ള കേരളത്തിലെ ഒരേയൊരു B. Tech. Printing Technology കോഴ്സിലേക്ക് 2024 – 2025 അധ്യയന വർഷത്തേക്കുള്ള പ്രവേശന നടപടികൾ ആരംഭിച്ചു. കേന്ദ്ര-സംസ്ഥാന സ്ഥാപനങ്ങളിലും വിദേശരാജ്യങ്ങളിലും ഉൾപ്പെടെ മികച്ച തൊഴിൽ സാധ്യതയുള്ള കോഴ്സാണ് B. Tech. Printing Technology. കഴിഞ്ഞ വർഷങ്ങളിൽ നാസിക്, ദേവാസ് തുടങ്ങി റിസർവ് ബാങ്ക് കറൻസി പ്രിൻ്റിംഗ്, സെക്യൂരിറ്റി പ്രിന്റിംഗ് പ്രസ്സുകളിൽ ഉൾപ്പെടെ നിരവധി വിദ്യാർഥികൾക്ക് ജോലി ലഭിച്ചിട്ടുണ്ട്. 100 ശതമാനം ജോലി സാധ്യതയോടുകൂടിയുള്ള B. Tech. Printing Technology കോഴ്സിലേക്ക് എൻജിനീയറിങ് പ്രവേശന പരീക്ഷ എഴുതാത്തവർക്കും അവസരമുണ്ട്. യോഗ്യത: പ്ലസ്ട പരീക്ഷയിൽ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങളിൽ 45 ശതമാനം മാർക്ക്. കൂടുതൽ വിവരങ്ങൾക്ക് 9567172591.
- മാസീവ് ഓപ്പൺ ഓൺലൈൻ കോഴ്സ് പ്രവേശനം ഓൺലൈൻ വിദ്യാഭാസ പ്ലാറ്റ്ഫോമായ സ്വയത്തിലെ ( സ്റ്റഡി വെബ് ഓഫ് ആക്റ്റീവ് ലേണിങ് ഫോർ യങ് അസ്പയറിങ് മൈൻഡ് ) ( https://swayam.gov.in/ ) 19 മാസീവ് ഓപ്പൺ ഓൺലൈൻ കോഴ്സുകളിലേക്കുള്ള പ്രവേശനം ആരംഭിച്ചു. 2024 ജൂലൈ ഡിസംബർ സെമസ്റ്ററിലേക്കാണ് പ്രവേശനം: മൂന്ന് മാസം ദൈർഘ്യമുള്ള ഈ കോഴ്സുകളിലേക്ക് പ്രവേശനം സൗജന്യമാണ്. UG / P.G. മാസീവ് ഓപ്പൺ ഓൺലൈൻ കോഴ്സുകളുടെ ( മുക് ) ദേശീയ കോ ഓർഡിനേറ്ററായ കൺസോർഷ്യം ഫോർ എഡ്യൂക്കേഷണൽ കമ്മ്യൂണിക്കേഷൻസ് ( സി.ഇ.സി. ) ന്യൂഡൽഹിക്കുവേണ്ടി കാലിക്കറ്റ് സർവകലാശാലാ എഡ്യൂക്കേഷൻ മൾട്ടിമീഡിയ റിസർച്ച് സെന്ററാണ് മൂക് ഉള്ളടക്കം തയ്യാറാക്കിയത്. കൂടുതൽ വിവരങ്ങൾക്കും കോഴ്സുകളിൽ രജിസ്റ്റർ ചെയ്യാനും https://emmeccalicut.org/ എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ: 9495108193.
- CDOE ട്യൂഷൻ ഫീ കാലിക്കറ്റ് സർവകലാശാലാ സെൻ്റർ ഫോർ ഡിസ്റ്റൻസ് ആൻ്റ് ഓൺലൈൻ എഡ്യൂക്കേഷൻ (മുൻ എസ്.ഡി.ഇ.) വിഭാഗത്തിന് കീഴിൽ 2023-ൽ പ്രവേശനം നേടിയ M.A., M.Com., M.Sc. Mathematics എന്നീ കോഴ്സുകളിലെ മൂന്ന്, നാല് സെമസ്റ്റർ (രണ്ടാം വർഷ) വിദ്യാർഥികൾക്ക് ട്യൂഷൻ ഫീ പിഴ കൂടാതെ 26 വരെയും 100/- രൂപ പിഴയോടെ ജൂലൈ ഒന്ന് വരെയും 500/- രൂപ പിഴയോടെ നാല് വരെയും ഓൺലൈനായി അടയ്ക്കാവുന്നതാണ്. ലിങ്ക് സി.ഡി.ഒ.ഇ. വെബ്സൈറ്റിൽ ( https://sdeuoc.ac.in/). ഫോൺ: 0494 2407356, 2400288.
- ഗ്രേസ് മാർക്ക് അപേക്ഷ അഫിലിയേറ്റഡ് കോളേജുകളിലെ എൻ.എസ്.എസ്./സ്പോർട്സ്/ആർട്സ് തുടങ്ങിയവയുടെ ഗ്രേസ് മാർക്കിന് അർഹരായ ഒന്ന് മുതൽ നാല് വരെ സെമസ്റ്റർ (2020 & 2021 പ്രവേശനം) CBCSS Integrated P.G. വിദ്യാർഥികൾക്ക് സ്റ്റുഡൻ്റസ് പോർട്ടലിലെ “ഗ്രേസ് മാർക്ക് പ്ലാനർ” മുഖാന്തിരം ഓപ്ഷനുകൾ നൽകി പരീക്ഷാ ഭവനിലെ അതത് ബ്രാഞ്ചുകളിലേക്ക് ഇപ്പോൾ നേരിട്ട് അപേക്ഷ സമർപ്പിക്കാം. അവസാന തീയതി ജൂൺ 24.
- പുനർമൂല്യനിർണയ ഫലം ഒന്നാം സെമസ്റ്റർ (CBCSS-PG) എം.എ). മലയാളം വിത് ജേണലിസം, MA Development Economics, M.Sc. Physics, M.Sc. Clinical Psychology നവംബർ 2023 പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.
കേരള സർവകലാശാല
- പരീക്ഷാഫലം കേരളസർവകലാശാല വിദൂരവിദ്യാഭ്യാസ വിഭാഗം 2024 ജനുവരിയിൽ നടത്തിയ ഒന്ന്, രണ്ട് സെമസ്റ്റർ B.L.I.S.C (റെഗുലർ – 2022 അഡ്മിഷൻ, സപ്ലിമെൻ്ററി – 2020 & 2021 അഡ്മിഷൻ, മേഴ്സിചാൻസ് – 2017 – 2019 അഡ്മിഷൻ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണ്ണയത്തിനും 2024 ജൂൺ 20 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
- കോളേജ് മാറ്റത്തിന് അപേക്ഷിക്കാം കേരളസർവകലാശാലയുടെ കീഴിലുള്ള കോളേജുകളിൽ ബിരുദ വിദ്യാർത്ഥി കൾക്ക് അഞ്ചാം സെമസ്റ്ററിലേക്ക് (CBCSS) 2024-25 അദ്ധ്യയന വർഷത്തിൽ കോളേജ് മാറ്റത്തിനായി അപേക്ഷിക്കാവുന്നതാണ്. കോളേജ് മാറ്റം ഗവൺമെന്റ്/എയ്ഡഡ് കോളേജുകൾ തമ്മിലും, സ്വാശ്രയ കോളേജുകൾ തമ്മിലും, യു.ഐ.റ്റി സെന്ററുകൾ തമ്മിലും അനുവദിക്കുന്നതാണ്. പൂരിപ്പിച്ച അപേക്ഷയോടെപ്പം +2 അല്ലെങ്കിൽ തത്തുല്യ പരീക്ഷകളുടെ മാർക്ക് ലിസ്റ്റ് സഹിതം പഠിക്കുന്ന കോളേ ജിലെ പ്രിൻസിപ്പാളിൻ്റെ ശുപാർശയോടെ 1050/- രൂപ ഫീസ് അടച്ച് ചേരാൻ പോകുന്ന കോളേജിൽ 2024 ജൂലൈ 03 ന് മുമ്പായി സമർപ്പിക്കേണ്ടതാണ്. തെരെഞ്ഞെടുക്കപ്പെ ടുകയാണെങ്കിൽ 1575/- രൂപ കൂടി അടക്കേതാണ്. അപേക്ഷ സർവകലാശാല രജിസ്ട്രാർ തപാലിൽ ലഭിക്കേണ്ട അവസാന തീയതി 2024 ജൂലൈ 08. വിശദവിവര ങ്ങൾ വെബ്സൈറ്റിൽ (www.keralauniversity.ac.in) ലഭ്യമാണ്. നിശ്ചിത തീയതിയ്ക്ക് ശേഷം ലഭിക്കുന്ന അപേക്ഷകൾ നിരസിക്കുന്നതാണ്.
- പരീക്ഷ രജിസ്ട്രേഷൻ കേരളസർവകലാശാല 2024 ജൂലൈയിൽ ആരംഭിക്കുന്ന നാലാം സെമസ്റ്റർ C.B.C.S.S. B.A./B.Sc./B.Com. (റെഗുലർ 2022 അഡ്മിഷൻ, ഇംപ്രൂവ്മെന്റ്/സപ്ലിമെൻ്ററി – 2021 അഡ്മിഷൻ, സപ്ലിമെന്ററി – 2019 & 2020 അഡ്മിഷൻ, മേഴ്സി ചാൻസ് – 2013-2016, 2018 അഡ്മിഷൻ) പരീക്ഷകളുടെ ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. പിഴകൂടാതെ 2024 ജൂൺ 17 വരെയും, 150 രൂപ പിഴയോടെ ജൂൺ 20 വരെയും, 400 രൂപ പിഴയോടെ ജൂൺ 22 വരെയും അപേക്ഷിക്കാം. വിശദമായ നോട്ടിഫിക്കേഷൻ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
- പരീക്ഷ കേന്ദ്രത്തിൽ മാറ്റം കേരളസർവകലാശാല 2024 ജൂൺ 19 മുതൽ ആരംഭിക്കുന്ന B.A. Part I & II (ആന്വൽ സ്കീം) പരീക്ഷകൾക്ക് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് പരീക്ഷാകേന്ദ്രമായി തെരെഞ്ഞെടുത്തിട്ടുള്ള എല്ലാ ഓഫ്ലൈൻ വിദ്യാർത്ഥികളും തോന്നയ്ക്കൽ എ.ജെ. കോളേജ് ഓഫ് സയൻസ് ആൻ്റ് ടെക്നോളജിയിൽ പരീക്ഷ എഴുതേണ്ടതാണ്. ഹാൾടിക്കറ്റ് എ.ജെ കോളേജിൽ ലഭ്യമാക്കുന്നതാണ്.
- വൈവവോസി കേരളസർവകലാശാല 2021 ജൂൺ 22 ന് നടത്തുന്ന ആറാം സെമസ്റ്റർ (ത്രിവത്സര സെമസ്റ്ററൈസ്ഡ്) LL.B. ഡിഗ്രി പരീക്ഷയുടെ വൈവവോസി പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
- ടൈംടേബിൾ കേരളസർവകലാശാല 2024 ജൂൺ 21 ന് ആരംഭിക്കുന്ന മുന്നാം സെമസ്റ്റർ M.B.L. ഡിഗ്രി പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
- സൂക്ഷ്മപരിശോധന കേരളസർവകലാശാല 2023 ഒക്ടോബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ B.Ed. ഡിഗ്രി പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർത്ഥികൾ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡും പ്രസ്തുത പരീക്ഷയുടെ ഹാൾടിക്കറ്റുമായി 2024 ജൂൺ 13 മുതൽ 21 വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ ഇ.ജെ III (മൂന്ന്) സെക്ഷനിൽ ഹാജരാകേണ്ടതാണ്.
എം ജി സർവകലാശാല
- പ്രാക്ടിക്കൽ നാലം സെമസ്റ്റർ B.Voc Renewable Energy Management, Renewable Energy Technology and Management(പുതിയ സ്കീം 2022 അഡ്മിഷൻ റഗുലർ, 2021 അഡ്മിഷൻ ഇംപ്രൂവ്മെൻ്റ്, 2018 മുതൽ 2021 വരെ അഡ്മിഷനുകൾ റീ അപ്പിയ റൻസ് മെയ് 2024) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ജൂൺ 29 മുതൽ ആലുവ ശ്രീശങ്കര കോളജിൽ നടത്തും. മൂന്നാം സെമസ്റ്റർ MSc Biomedical Instrumentation (2022 അഡി ഷൻ റഗുലർ, 2020, 2021 അഡ്മിഷനുകൾ സപ്ലിമെൻ്ററി, 2019 അഡ്മിഷൻ ആദ്യ മെഴ് സി ചാൻസ്, 2018 അഡ്മിഷൻ രണ്ടാം മെഴ്സി ചാൻസ്, 2017 അഡ്മിഷൻ അവസാന മെഴ്സി ചാൻസ് മെയ് 2024) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷ ജൂൺ 15ന് ആരംഭി ക്കും. ടൈം ടേബിൾ സർവകലാശാലാ വെബ്സൈറ്റിൽ.
കണ്ണൂർ സർവകലാശാല
- ഹാൾ ടിക്കറ്റ് 26.06.2024 ന് ആരംഭിക്കുന്ന, അഫിലിയേറ്റഡ് കോളേജുകളിലെയും സെൻ്ററുകളിലെയും രണ്ടാം സെമസ്റ്റർ MCA (റെഗുലർ / സപ്ലിമെൻ്ററി / ഇംപ്രൂവ്മെൻ്റി മേഴ്സി ചാൻസ് ) മെയ് 2024 പരീക്ഷകളുടെ ഹാൾ ടിക്കറ്റ് സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
- പരീക്ഷാ വിജ്ഞാപനം 05.07.2024 ന് ആരംഭിക്കുന്ന, അഫിലിയേറ്റഡ് കോളേജുകളിലെയും സെന്ററുകളിലെയും രണ്ടാം സെമസ്റ്റർ B.Ed. (റെഗുലർ / സപ്ലിമെൻ്ററി/ ഇംപ്രൂവ്മെൻ്റ്), ഏപ്രിൽ 2024പരീക്ഷകൾക്ക് 13.06.2024 മുതൽ 18.06.2024 വരെ പിഴയില്ലാതെയും 20.06.2024 വരെ പിഴയോട് കൂടിയും അപേക്ഷിക്കാം. പരീക്ഷാ വിജ്ഞാപനം സർവകലാശാല വെബ് സൈറ്റിൽ ലഭ്യമാണ്.
- പരീക്ഷാ തീയതി പുതുക്കി നിശ്ചയിച്ചു അഫിലിയേറ്റഡ് കോളേജുകളിലെയും സെൻ്ററുകളിലെയും രണ്ടാം സെമസ്റ്റർ MBA (റെഗുലർ / സപ്ലിമെൻ്ററി / മേഴ്സി ചാൻസ് ) ഏപ്രിൽ 2024 പരീക്ഷകൾ 11.07.2024 x ആരംഭിക്കുന്ന വിധം പുനഃ ക്രമീകരിച്ചു. ടൈം ടേബിൾ പിന്നീട് പ്രസിദ്ധീകരിക്കും.
- പരീക്ഷാ ഫലം ഒന്നും രണ്ടും വർഷ Afzal Ul Ulma Preliminary (റെഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ്-ഏപ്രിൽ 2024) പരീക്ഷാഫലം 12.06.2024 ( ഉച്ച കഴിഞ്ഞു സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാവുന്നതാണ്. പുന:പരിശോധന, ഫോട്ടോകോപ്പി, സൂക്ഷ്മ പരിശോധന എന്നിവക്കുള്ള അപേക്ഷകൾ 24- 06-2024 വരെ സ്വീകരിക്കുന്നതാണ്. ഗ്രേഡ് കാർഡുകൾ വിതരണം ചെയ്യുന്ന തിയതി പിന്നീട് അറിയിക്കും.
- പ്രായോഗിക പരീക്ഷകൾ നാലാം സെമസ്റ്റർM.Sc. Chemistry/ M.Sc. Chemistry with Drug Chemistry specialization (ഏപ്രിൽ 2024) പ്രായോഗിക/ പ്രോജക്ട്/ വൈവ പരീക്ഷകൾ 2024 ജൂൺ 19, 20, 21, 24, 25, 26 എന്നീ തീയതികളിലായി അതാതു കോളേജുകളിൽ വച്ച് നടത്തുന്നതാണ്. നാലാം സെമസ്റ്റർ MSc Computer Science with Specialization in Artificial Intelligence & Machine Learning (റഗുലർ/സപ്ലിമെൻററി),ഏപ്രിൽ 2024 പ്രായോഗിക പരീക്ഷ 2024 ജൂൺ 14, 18 എന്നീ തീയതികളിലായി കാഞ്ഞങ്ങാട് നെഹ്റു ആർട്സ് ആൻറ് സയൻസ് കോളേജിൽ, വച്ച്നടത്തുന്നതാണ്ടൈം ടേബിൾ വെബ് സൈറ്റിൽ ലഭ്യമാണ്. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ കോളേജുമായി ബന്ധപ്പെടുക.
Follow our WhatsApp Channel for instant updates: Join Here