November 22, 2024
University Updates

ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ: 11 ജൂൺ 2024.

  • June 11, 2024
  • 1 min read
ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ: 11 ജൂൺ 2024.
Share Now:

11 ജൂൺ 2024 തീയതി വരെയുള്ള കേരളത്തിലെ വിവിധ സർവകലാശാലകളുടെ അറിയിപ്പുകൾ ഒറ്റ നോട്ടത്തിൽ.

കാലിക്കറ്റ് സർവകലാശാല

  • അഞ്ചു വർഷ Integrated P.G പ്രവേശനം 2024 കാലിക്കറ്റ് സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്‌ത ഗവണ്മെൻ്റ് / എയ്‌ഡഡ് കോളേജുകളിൽ 2024- 25 അധ്യയന വർഷത്തേക്കുള്ള അഞ്ചു വർഷ Integrated P.G. പ്രോഗ്രാമുകളുടെ പ്രവേശനത്തിനുള്ള ഓൺലൈൻ രജിസ്ട്രേഷൻ ജൂൺ 14-ന് വൈകീട്ട് അഞ്ചു മണിവരെ നീട്ടി. കൂടുതൽ വിവരങ്ങൾ പ്രവേശന വിഭാഗം വെബ്സൈറ്റിൽ https://admission.uoc.ac.in/ ഫോൺ: 0494 2407016, 2407017, 2660600.
  • MBA (ഫുൾ ടൈം / പാർട്ട് ടൈം) പ്രവേശനം 2024 കാലിക്കറ്റ് സർവകലാശാലാ കൊമേഴ്‌സ് ആൻ്റ് മാനേജ്‌മെൻ്റ് സ്റ്റഡീസ് പഠനവകുപ്പ്, സ്വാശ്രയ സെന്ററുകൾ (ഫുൾ ടൈം / പാർട്ട് ടൈം), സ്വാശ്രയ കോളേജുകൾ (ഓട്ടോണമസ് ഒഴികെ) എന്നിവയിൽ 2024 വർഷത്തെ MBA പ്രവേശനത്തിന് CMAT 2024 യോഗ്യത നേടിയവർക്ക് ഉൾപ്പെടെ ഓൺലൈനായി ജൂൺ 15 വരെ അപേക്ഷിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾ പ്രവേശന വിഭാഗം വെബ്സൈറ്റിൽ https://admission.uoc.ac.in/ ഫോൺ: 0494 2407017, 2407016.
  • പരീക്ഷാ അപേക്ഷ ഒന്നാം സെമസ്റ്റർ M. Arch. ജനുവരി 2024 (2023 പ്രവേശനം) റഗുലർ / (2019 മുതൽ 2022 വരെ പ്രവേശനം) സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴ കൂടാതെ 24 വരെയും 190/- രൂപ പിഴയോടെ 28 വരെയും അപേക്ഷിക്കാം. ഒന്നാം വർഷ Integrated Bachelor of Physical Education and Sports (BPES) (2023 പ്രവേശനം മാത്രം) ഏപ്രിൽ 2024 റഗുലർ പരീക്ഷകൾക്ക് പിഴ കൂടാതെ 24 വരെയും 190/- രൂപ പിഴയോടെ 28 വരെയും അപേക്ഷിക്കാം. സെന്റർ ഫോർ ഡിസ്റ്റൻസ് ആൻ്റ് ഓൺലൈൻ എഡ്യൂക്കേഷൻ (മുൻ എസ്.ഡി.ഇ.) കേരളത്തിന് പുറത്തും വിദേശത്തുമുള്ള സെൻ്ററുകളിലെ വിദ്യാർഥികൾക്കായുള്ള (2015 പ്രവേശനം) MBA നാലാം സെമസ്റ്റർ ജനുവരി 2020, മൂന്നാം സെമസ്റ്റർ ജൂലൈ 2020 പരീക്ഷകൾക്ക് പിഴ കൂടാതെ 25 വരെയും 190/- രൂപ പിഴയോടെ ജൂലൈ ഒന്ന് വരെയും അപേക്ഷിക്കാം.
  • പരീക്ഷ വയനാട് ഓറിയന്റ്റൽ സ്‌കൂൾ ഓഫ് ഹോട്ടൽ മാനേജ്‌മൻ്റ് ലക്കിടിയിൽ ഒന്നാം വർഷ ഏപ്രിൽ 2024 Bachelor of Hotel Management and Catering Technology (2023 പ്രവേശനം മാത്രം) റഗുലർ, Bachelor of Hotel Management (2021 & 2022 പ്രവേശനം) സപ്ലിമെൻ്റി പരീക്ഷകൾ ജൂലൈ 11-ന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
  • പരീക്ഷാഫലം മൂന്നാം സെമസ്റ്റർ M.Sc. Microbiology (CCSS-PG 2022 പ്രവേശനം) നവംബർ 2023 റഗുലർ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
  • പുനർമൂല്യനിർണയ ഫലം മൂന്നാം സെമസ്റ്റർ B.T.H.M., B.H.A. (CBCSS-UG) നവംബർ 2023 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെൻ്റ് പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.

കേരള സർവകലാശാല

  • പരീക്ഷാഫലം കേരളസർവകലാശാല 2023 നവംബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ M.Sc. Psychology (റെഗുലർ/സപ്ലിമെൻ്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധന യ്ക്ക് അപേക്ഷ www.slem.keralauniversity.ac.in മുഖേന 2024 ജൂൺ 17 ന് മുൻപ് ഓൺലൈനായി സമർപ്പിക്കേണ്ടതാണ്. അപേക്ഷാഫീസ് SLCM ഓൺലൈൻ പോർട്ടൽ മുഖേന മാത്രമേ സ്വീകരിക്കുകയുള്ളു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ
  • പരീക്ഷ വിജ്ഞാപനം കേരളസർവകലാശാല കാര്യവട്ടം യുണിവേഴ്‌സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ ആറ്, എട്ട് സെമസ്റ്റർ B.Tech. (2018 സ്‌കീം – സപ്ലിമെൻ്ററി – 2018 & 2019 അഡ്‌മിഷൻ) ജൂലൈ 2024 പരീക്ഷ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ
  • രാജാ രവിവർമ്മ സെൻ്റർ ഓഫ് എക്‌സലൻസ് ഫോർ വിഷ്വൽ ആർട്സ് 2024-25 വർഷത്തേക്ക് അപേക്ഷ ക്ഷണിക്കുന്നു കേരളസർവകലാശാലയുടെ കീഴിലുള്ള രാജാ രവിവർമ്മ സെൻ്റർ ഓഫ് എക്സ‌ലൻസ് ഫോർ വിഷ്വൽ ആർട്‌സിൽ Master of Visual Arts in Painting, Master of Visual Arts in Art History എന്നീ കോഴ്‌സുകളിലേക്ക് 2024-25 വർഷത്തേക്കുള്ള അപേക്ഷകൾ ക്ഷണിക്കുന്നു. പൂരിപ്പിച്ച അപേക്ഷകൾ 2024 ജൂലൈ 15 വരെ സമർപ്പിക്കാം. പ്രവേശന പരീക്ഷ 2021 ആഗസ്റ്റ് 5 നും അഭിമുഖം ആഗസ്റ്റ് 16 നും നടത്തുന്നതാണ്. ക്ലാസ്സുകൾ 2021 സെപ്റ്റംബർ 1 ന് ആരംഭിക്കുന്നതാണ്.
  • പരീക്ഷാഫീസ് കേരളസർവകലാശാല 2024 ജൂലൈയിൽ ആരംഭിക്കുന്ന നാലാം സെമസ്റ്റർ കരിയർ റിലേറ്റഡ് B.A./B.Sc./B.Com./B.B.A./B.C.A./B.P.A./B.M.S./ B.S.W./B.Voc. എന്നീ C.B.C.S.S. CR. (റെഗുലർ 2022 അഡ്മിഷൻ, ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി 2021 അഡ്മിഷൻ, സപ്ലിമെൻ്ററി – 2019 & 2020 അഡ്മിഷൻ, മേഴ്സിചാൻസ് – 2013 – 2016 & 2018 അഡ്‌മിഷൻ) പരീക്ഷകൾക്ക് പിഴകൂടാതെ 2021 ജൂൺ 17 വരെയും 150 രൂപ പിഴയോടെ ജൂൺ 20 വരെയും 100 രൂപ പിഴയോടെ ജൂൺ 22 വരെയും ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ.

എം ജി സർവകലാശാല

  • ഓണേഴ്‌സ് ബിരുദം ട്രയൽ അലോട്ട്മെൻ്റ് പ്രസിദ്ധീകരിച്ചു മഹാത്മാ ഗാന്ധി സർവകലാശാലയുടെ അഫിലിയേറ്റഡ് കോളജുകളിലെ ഓണേഴ്സ് ബിരുദ പ്രോഗ്രാമുകളിലും സർവകലാശാലാ കാമ്പസിലെ 4+1 പ്രോഗ്രാമുകളിലും ഏകജാലക പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീക രിച്ചു. അപേക്ഷ സമർപ്പിച്ചവർക്ക് ജൂൺ 13 വരെ ഓപ്ഷനുകൾ കൂട്ടിച്ചേർക്കുകയും ഒഴിവാക്കുന്നതിനും പുനഃക്രമീകരിക്കുകയും തിരു ത്തലുകൾ വരുത്തുകയും ചെയ്യാം. പേര്, ആധാർ നമ്പർ, മൊബൈൽ നമ്പർ, ഇ മെയിൽ വിലാസം, പരീക്ഷാ ബോർഡ്, രജിസ്റ്റർ നമ്പർ, സംവരണ വിഭാഗം എന്നിവ ഒ ഴികെയുള്ള വിവരങ്ങളാണ് തിരുത്താൻ കഴിയുക. ഓൺലൈനിൽ ഇതുവരെ അപേക്ഷ സമർപ്പിക്കാത്തവർക്കും ഫീസ് അടച്ചശേ ഷം അപേക്ഷ നൽകാൻ കഴിയാത്തവർക്കും ജൂൺ 13 വരെ രജിസ്റ്റർ ചെയ്യാം. കമ്യൂണി റ്റി മെരിറ്റ് ക്വാട്ടയിൽ അപേക്ഷിച്ചവർ ഓപ്ഷനുകൾ കൂട്ടിച്ചേർക്കുന്നതിനും പുനഃക്രമീ കരിക്കുന്നതിനും പുതിയതായി രജിസ്റ്റർ ചെയ്യുന്നതിനും community merit quota log in എന്ന ഓപ്ഷൻ ഉപയോഗിക്കാം.
  • ജൂണിയർ റിസർച്ച് ഫെലോ; അപേക്ഷിക്കാം മഹാത്മാ ഗാന്ധി സർവകലാശാലയിൽ സയൻസ് ആൻ്റ് എൻജിനീയറിംഗ് റി സർച്ച് ബോർഡ് സ്പോൺസർ ചെയ്യുന്ന പ്രോജക്ടിൽ ജൂണിയർ റിസർച്ച് ഫെലോയു ടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒൻപതു മാസമാണ് പ്രോജക്ട് കാലാവധി, വിശദവിവരങ്ങൾ സർവകലാശാലാ വെബ്സൈറ്റിൽ. താത്പര്യമുള്ളവർ serbergmgu2021@gmail.com എന്ന ഇമെയിൽ വിലാസത്തിൽ ജൂൺ 15ന് മുൻപ് അപേക്ഷ അയയ്ക്കണം.
  • പ്രോജക്ട് ഇവാലുവേഷൻ നാലാം സെമസ്റ്റർ MSc Actuarial Science (2022 അഡ്‌മിഷൻ റഗുലർ, 2019, 2020, 2021 അഡ്‌മിഷനുകൾ റീഅപ്പിയറൻസ് ഏപ്രിൽ 2024) പരീക്ഷയുടെ പ്രോജക്ട് ഇവാലുവേഷൻ, വൈവ വോസി പരീക്ഷകൾ ജൂൺ 28ന് മൂലമറ്റം സെന്റ്റ് ജോസഫ് അക്കാദമി ഓഫ് ഹയർ എജ്യുക്കേഷൻ ആൻ്റ് റിസർച്ചിൽ നടക്കും. ടൈം ടേബിൾ സർവകലാശാലാ വെബ്സൈറ്റിൽ.
  • ഒഴിവുള്ള സീറ്റുകളിൽ പ്രവേശനം മഹാത്മാഗാന്ധി സർവകലാശാലയിലെ പഠന വകുപ്പായ സ്‌കൂൾ ഓഫ് ടൂറിസം സ്റ്റഡീസ് നടത്തുന്ന ഇൻലാൻഡ് വെസ്സൽ ക്രൂ സർട്ടീഫിക്കേഷൻ പ്രോഗ്രാമിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. വിശദ വിവരങ്ങൾക്ക് വകുപ്പ് ഓഫീസുമായി ബന്ധ പെടണം. ഫോൺ – 9447723704, 04812733374.
  • പരീക്ഷാ തീയതി മൂന്നാം സെമസ്റ്റർ IMCA (2017, 2018, 2019 അഡ്‌മിഷനുകൾ സപ്ലിമെൻ്ററി) പരീക്ഷ ജൂൺ 19ന് തുടങ്ങും. ടൈം ടേബിൾ സർവകലാശാലാ വെബ്സൈറ്റിൽ.

കണ്ണൂർ സർവകലാശാല

  • പരീക്ഷാവിജ്ഞാപനം അഫിലിയേറ്റഡ് കോളേജുകളിലും സെന്ററുകളിലും 05.07.2024 ന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ MBA (റെഗുലർ / സപ്ലിമെന്ററി) ഏപ്രിൽ 2024 പരീക്ഷകൾക്ക് 12.06.2024 മുതൽ 18.06.2024 വരെ പിഴയില്ലാതെയും അപേക്ഷിക്കാവുന്നതാണ്. 20.06.2024 വരെ പിഴയോടുകൂടിയും പരീക്ഷാവിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
  • നാലാം സെമസ്റ്റർ MBA മേഴ്‌സി ചാൻസ് പരീക്ഷ അഫിലിയേറ്റഡ് കോളേജുകളിലും സെൻ്ററുകളിലും 2014 മുതൽ 2019 വരെയുള്ള വർഷങ്ങളിൽ പ്രവേശനം നേടിയ വിദ്യാർത്ഥികൾക്കുള്ള നാലാം സെമസ്റ്റർ MBA മേഴ്സി ചാൻസ് (ഏപ്രിൽ 2024) പരീക്ഷകൾക്ക്‌പിഴയില്ലാതെ 12.06.2024 മുതൽ 18.06.2024 വരെയും പിഴയോടുകൂടി 20.06.2024 വരെയും അപേക്ഷിക്കാം. മേഴ്‌സി ചാൻസ് പരീക്ഷ എഴുതുവാൻ ആഗ്രഹിക്കുന്നവർ നിർബന്ധമായും വിജ്ഞാപനത്തിൽ പ്രതിപാദിച്ച പ്രകാരം ഫീസ്അടച്ച് റീ രെജിസ്ട്രേഷൻ നടപടികൾ പൂർത്തീകരിക്കേണ്ടതാണ്. പരീക്ഷാ വിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

Follow our WhatsApp Channel for instant updates: Join Here

Share Now: