ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ: 7 ജൂൺ 2024.
7 ജൂൺ 2024 തീയതി വരെയുള്ള കേരളത്തിലെ വിവിധ സർവകലാശാലകളുടെ അറിയിപ്പുകൾ ഒറ്റ നോട്ടത്തിൽ.
കാലിക്കറ്റ് സർവകലാശാല
- MBA (ഫുൾ ടൈം/പാർട്ട് ടൈം) പ്രവേശന അപേക്ഷ നീട്ടി കാലിക്കറ്റ് സർവകലാശാലാ കോമേഴസ് ആൻ്റ് മാനേജ്മെൻ്റ് സ്റ്റഡീസ് പഠനവകുപ്പ്, സ്വാശ്രയ സെന്ററുകൾ (ഫുൾ ടൈം/പാർട്ട് ടൈം), സ്വാശ്രയ കോളേജുകൾ (ഓട്ടോണമസ് ഒഴികെ) എന്നിവയിൽ 2024 വർഷത്തെ MBA പ്രവേശനത്തിനുള്ള ഓൺലൈൻ രജിസ്ട്രേഷൻ ജൂൺ 15 വരെ നീട്ടി. സ്വാശ്രയ കോളേജുകളിലെ മാനേജ്‌മെൻ്റ് കോട്ടയിൽ പ്രവേശനം ആഗ്രഹിക്കുന്നവരും നിശ്ചിത ഫീസടച്ച് ഓൺലൈൻ രജിസ്റ്റർ ചെയ്യണം. ഓട്ടണമസ് കോളേജിൽ പ്രവേശനം അഗ്രഹിക്കുന്നവർ കോളേജിൽ നേരിട്ട് അപേക്ഷ സമർപ്പിച്ച് പ്രവേശനം നേടേണ്ടതാണ്. ബിരുദഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. ബിരുദ യോഗ്യത മാർക്ക് ലിസ്റ്റ് / ഗ്രേഡ് കാർഡിൻ്റെ ഒറിജിനൽ മുതലായവ പ്രവേശനം അവസാനിക്കുന്നതിനു മുമ്പായി സമർപ്പിക്കേണ്ടതാണ്. അപേക്ഷകർ KMAT – 2024, CAT – 2023 യോഗ്യത നേടിയിരിക്കണം. CMAT – 2024 യോഗ്യത നേടുന്നവർക്ക് അപേക്ഷ നൽകുന്നതിനുള്ള സൗകര്യം പിന്നീട് നൽകുന്നതായിരിക്കും. കൂടുതൽ വിവരങ്ങൾ പ്രവേശന വിഭാഗം വെബ്സൈറ്റിൽ https://admission.uoc.ac.in/ ഫോൺ: 0494-2407017, 2407363.
- Afzal-ul-Ulama (പ്രിലിമിനറി) പ്രവേശനം കാലിക്കറ്റ് സർവകലാശാല 2024 – 25 അധ്യയന വർഷത്തിലേക്കുള്ള Afzal-ul-Ulama (പ്രിലിമിനറി) കോഴ്‌സിലേക്കുള്ള (പ്ലസ് ഹ്യൂമാനിറ്റീസ് തത്തുല്ല്യ കോഴ്‌സ്) ഓൺലൈൻ രജിസ്ട്രേഷൻ 18-ന് വൈകീട്ട് അഞ്ചു മണിവരെ നീട്ടി. അപേക്ഷ ഫീസ്: എസ്.സി./ എസ്.ടി.- 195/- രൂപ, മറ്റുള്ളവർ – 470/- രൂപ. കൂടുതൽ വിവരങ്ങൾ പ്രവേശന വിഭാഗം വെബ്സൈറ്റിൽ https://admission.uoc.ac.in/ : 0494-2407016, 2407017, 2660600.
- CDOE ട്യൂഷൻ ഫീ കാലിക്കറ്റ് സർവകലാശാലാ സെൻ്റർ ഫോർ ഡിസ്റ്റൻസ് ആൻ്റ് ഓൺലൈൻ എഡ്യൂക്കേഷനു (മുൻ എസ്.ഡി.ഇ.) കീഴിൽ 2023-ൽ പ്രവേശനം നേടിയ (CBCSS-UG) B.A. / B.Com. / B.B.A. എന്നീ കോഴ്‌സുകളിലെ വിദ്യാർഥികൾക്ക് രണ്ടാം വർഷ (മൂന്ന്, നാല് സെമസ്റ്റർ) ട്യൂഷൻ ഫീ ഇപ്പോൾ അടയ്ക്കാം. പിഴ കൂടാതെ 20 വരെയും 100/- രൂപ പിഴയോടെ 25 വരെയും 500/- രൂപ പിഴയോടെ 27 വരെയും ഓൺലൈനായി അടയ്ക്കാം. ലിങ്ക് CDOE വെബ്സൈറ്റിൽ (https://sdeuoc.ac.in/). ഫോൺ: 0494-2407356, 2400288.
- പരീക്ഷ കാലിക്കറ്റ് സർവകലാശാലാ സെൻ്റർ ഫോർ ഡിസ്റ്റൻസ് ആൻ്റ് ഓൺലൈൻ എഡ്യൂക്കേഷൻ (മുൻ എസ്.ഡി.ഇ.) / പ്രൈവറ്റ് രജിസ്ട്രേഷൻ വിദ്യാർഥികൾക്കായുള്ള രണ്ടാം സെമസ്റ്റർ (CUCBCSS-UG & CBCSS-UG) B.A., B.A. Afzal-ul-Ulama, B.Com., BBM B.Sc. ഏപ്രിൽ 2024 റഗുലർ / സപ്ലിമെൻ്ററി / ഇംപ്രൂവ്മെൻ്റ് പരീക്ഷകൾ ജൂലൈ എട്ടിന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
- ബിരുദ പ്രവേശനം: അപേക്ഷ 10 വരേക്ക് നീട്ടി 2024 25 അദ്ധ്യയന വർഷത്തേക്കുള്ള ബിരുദ പ്രവേശനത്തിനായുള്ള ഓൺലൈൻ രജിസ്ട്രേഷൻ ജൂൺ 10-ന് വൈകിട്ട് അഞ്ചു മണി വരെ നീട്ടി. അപേക്ഷയുടെ പ്രിൻ്റൗട്ട് ലഭിക്കുന്നതോടെ മാത്രമേ അപേക്ഷാ സമർപ്പണം പൂർണമാകൂ. അപേക്ഷ സമർപ്പിച്ച് പ്രിന്റൗട്ട് എടുത്ത വിദ്യാർഥികൾക്ക് ഓൺലൈൻ രജിസ്ട്രേഷൻ്റെ അവസാന തീയതി വരെ അപേക്ഷ എഡിറ്റ് ചെയ്യുന്നതിനുള്ള സൗകര്യം സ്റ്റുഡൻ്റ് ലോഗിനിൽ തന്നെ ലഭ്യമായിരിക്കും. എഡിറ്റ് ചെയ്യുന്ന വിദ്യാർത്ഥികൾ പുതുക്കിയ അപേക്ഷയുടെ പ്രിൻ്റൗട്ട് നിർബന്ധമായും ഡൗൺലോഡ് ചെയ്‌ത് സൂക്ഷിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾ പ്രവേശനവിഭാഗം സൈറ്റിൽ https://admission.uoc.ac.in/.
- നാലു വർഷIntegrated B.P.E.S. / M.P.Ed. കായികക്ഷമതാ പരീക്ഷ 2024 – 25 അധ്യയന വർഷത്തെ കാലിക്കറ്റ് സർവകലാശാലാ സെന്റർ ഫോർ ഫിസിക്കൽ എഡ്യൂക്കേഷൻ, ഗവ. കോളേജ് ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ എന്നിവയിലേക്കുള്ള നാല് വർഷ Integrated B.P.E.S. / M.P.Ed. പ്രോഗ്രാമുകളിലേക്കുള്ള കായിക ക്ഷമതാ പരീക്ഷ (CUCAT 2024-ൻ്റെ ഭാഗമായി) യഥാക്രമം ജൂൺ 12 മുതൽ 13 വരെയും 25 മുതൽ 26 വരെയും കാലിക്കറ്റ് സർവകലാശാലാ സെൻ്റർ ഫോർ ഫിസിക്കൽ എഡ്യൂക്കേഷനിൽ വച്ച് നടത്തും. പ്രവേശന പരീക്ഷക്ക് ഹാജരാകുന്ന വിദ്യാർഥികൾ ഹാൾടിക്കറ്റ്, അസൽ യോഗ്യതാ സർട്ടിഫിക്കറ്റുകൾ, അസൽ സ്പോർട്‌സ് സർട്ടിഫിക്കറ്റുകൾ (കൈവശമുള്ളവർ), സ്പോർട്‌സ് കിറ്റ്, മെഡിക്കൽ സർട്ടിഫിക്കറ്റ് എന്നിവ സഹിതം രാവിലെ 8.30-ന് മുൻപായി സർവകലാശാലാ ക്യാമ്പസിലെ പി.ടി. ഉഷ ഇൻഡോർ സ്റ്റേഡിയത്തിൽ ഹാജരാകേണ്ടതാണ്. από: 0494 2407016, 2407017.
- ടോക്കൺ രജിസ്ട്രേഷൻ വിദൂര വിദ്യാഭ്യാസ വിഭാഗം ആറാം സെമസ്റ്റർ B.A./ B.A. Afzal-ul-Ulama (CBCSS) ഏപ്രിൽ 2024 റഗുലർ പരീക്ഷകൾക്ക് രജിസ്റ്റർ ചെയ്യാൻ സാധിക്കാതിരുന്ന 2021 പ്രവേശനം പരീക്ഷാർത്ഥികൾക്ക് സർവകലാശാലാ വെബ്സൈറ്റിൽ ( https://www.uoc.ac.in/) ലഭ്യമായ ഓൺലൈൻ ലിങ്ക് ഉപയോഗിച്ച് എട്ടാം തീയതി മുതൽ ടോക്കൺ രജിസ്ട്രേഷൻ ചെയ്യാവുന്നതാണ്. ഫീസ്: 2,980/- രൂപ. അപേക്ഷയുടെ പകർപ്പ് സർവകലാശാലയിലേക്ക് അയക്കേണ്ടതില്ല.
- സംസ്കൃതം വാചാ പരീക്ഷ MA Sanskrit General 2022 പ്രവേശനം അവസാന സെമസ്റ്റർ വിദ്യാർഥികൾക്കായുള്ള വാചാ പരീക്ഷ 10-ന് രാവിലെ 10.00 മണിക്ക് സംസ്‌കൃത വിഭാഗത്തിൽ വച്ച് നടക്കും.
- പരീക്ഷ B.B.A. LL.B. (Honours) മൂന്ന്, അഞ്ച് സെമസ്റ്റർ നവംബർ 2023 റഗുലർ/ സപ്ലിമെന്ററി പരീക്ഷകളും ഏപ്രിൽ 2024 സപ്ലിമെൻ്ററി പരീക്ഷയും പുതുക്കിയ സമയക്രമം പ്രകാരം യഥാക്രമം ജൂലൈ ഒന്ന്, രണ്ട് തീയതികളിൽ തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
- ഒറ്റത്തവണ റഗുലർ സപ്ലിമെൻ്ററി പരീക്ഷാഫലം വിദൂര വിദ്യാഭ്യാസ വിഭാഗം ഒന്നാം സെമസ്റ്റർ B.Com. / B.B.A. (CCSS-UG) സെപ്റ്റംബർ 2021 ഒറ്റത്തവണ റഗുലർ സപ്ലിമെൻ്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 22 വരെ ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷയുടെ പകർപ്പ് സർവകലാശാലയിലേക്ക് അയക്കേണ്ടതില്ല. ഒന്നു മുതൽ മൂന്നു വരെ വർഷ B.B.A. ( എസ്.ഡി.ഇ. / റഗുലർ / പ്രൈവറ്റ് ) ഏപ്രിൽ 2022 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരിക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 23 വരെ അപേക്ഷിക്കാം. ന്യൂമറിക്കൽ രജിസ്റ്റർ നമ്പറുള്ള വിദ്യാർഥികൾ ഓഫ്‌ലൈനായും ആൽഫാ ന്യൂമറിക്കൽ രജിസ്റ്റർ നമ്പറുള്ള വിദ്യാർഥികൾ ഓൺലൈനായുമാണ് അപേക്ഷിക്കേണ്ടത്. ന്യൂമറിക്കൽ രജിസ്റ്റർ നമ്പറുള്ള വിദ്യാർഥികൾക്കുള്ള അപേക്ഷാ ഫോം സർവകലാശാലാ വെബ്സൈറ്റിൽ ലഭ്യമാണ്.
- പരീക്ഷാഫലം സർവകലാശാലാ എഞ്ചിനിയറിങ് കോളേജിലെ ( ഐ.ഇ.ടി.) സംയോജിത ഒന്ന്, രണ്ട് സെമസ്റ്റർB.Tech. (2015 മുതൽ 2018 വരെ പ്രവേശനം) ഏപ്രിൽ 2023 സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 27 വരെ അപേക്ഷിക്കാം.
- പുനർമൂല്യനിർണയ ഫലം ആറാം സെമസ്റ്റർ B.A., B.S.W., B.V.C., B.F.T., A.F.U. (CBCSS 2019 മുതൽ 2021 വരെ പ്രവേശനം & CUCBCSS-UG 2018 പ്രവേശനം) ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെൻ്റ് പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു. ആറാം സെമസ്റ്റർ B.Com., B.B.A., B.Com. Honors (CBCSS-UG 2019 പ്രവേശനം, CUCBCSS-UG 2018 പ്രവേശനം) ഏപ്രിൽ 2024 റഗുലർ / സപ്ലിമെൻ്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.
കേരള സർവകലാശാല
- കാര്യവട്ടം ക്യാമ്പസിലെ പഠന വകുപ്പുകളിലെ നാലുവർഷ ബിരുദ പ്രോഗ്രാമുകളിലേക്ക് അപേക്ഷ സമർപ്പിക്കുവാനുള്ള അവസാന തീയതി ജൂൺ 10 വരെ ദീർഘിപ്പിച്ചിരിക്കുന്നു കേരളസർവകശാലയുടെ കാര്യവട്ടം ക്യാമ്പസിലെ പഠന വകുപ്പുകളിലെ നാലുവർഷ ബിരുദ പ്രോഗ്രാമുകളിലേക്ക് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ജൂൺ 10 വരെ ദീർഘിപ്പിച്ചിരിക്കുന്നു. അപേക്ഷ സമർപ്പിച്ച വിദ്യാർത്ഥികളുടെ റാങ്ക് ലിസ്റ്റ് ജൂൺ 12 ന് അഡ്മിഷൻ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കുന്നതാണ്. അപേക്ഷകർക്ക് പ്രൊഫൈലിൽ ലോഗിൻ ചെയ്ത് റാങ്ക് ലിസ്റ്റ് പരിശോധിക്കാവുന്നതാണ്. അഡ്മിഷൻ ലഭിക്കുന്ന വിദ്യാർത്ഥികൾക്കും വെയിറ്റിംഗ് ലിസ്റ്റിൽ ഉള്ള വിദ്യാർത്ഥികൾക്കും മെമ്മോ ജൂൺ 14 ന് അതാത് വിദ്യാർത്ഥികളുടെ പ്രൊഫൈലിൽ ലഭ്യമാകുന്നതാണ്. ടി മെമ്മോ ലഭിക്കുന്ന നം.പി ആർ.126/2024 തിരുവനന്തപുരം, തീയതി: 06/06/2024 വിദ്യാർത്ഥികൾ/അവരുടെ പ്രതിനിധികൾ, ആദ്യഘട്ടത്തിലേക്കുള്ള അഡ്‌മിഷനായി ജൂൺ 18 ന് (ഓപ്പൺ മെറിറ്റ്)/ജൂൺ 19 ന (റിസർവേഷൻ കാറ്റഗറി) ടി മെമ്മോയുടെ പ്രിൻ്റ് ഔട്ടുമായി സർവകലാശാലയുടെ കാര്യവട്ടം ക്യാമ്പസ്സിൽ ഹാജരാകേണ്ടതാണ്.
- പരീക്ഷാഫലം കേരളസർവകലാശാല 2023 നവംബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ M.Sc Chemistry, Analytical Chemistry & Polymer Chemistry (റെഗുലർ & സപ്ലിമെൻ്ററി) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് റെഗുലർ/ഇംപ്രൂ വ്മെന്റ്/സപ്ലിമെന്ററി (2021 അഡ്മിഷൻ മുതൽ) വിദ്യാർത്ഥി കൾ www.slam.keralauniversity.ac.in മുഖേനയും (2020 അഡ്‌മിഷൻ വരെ) വിദ്യാർത്ഥികൾ www.exams.keralauniversity.ac.in മുഖേനയും 2024 ജൂൺ 16നകം ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ടതാണ്. വിശദവിവരങ്ങൾ വെബ്സൈറ്റിൽ, കേരളസർവകലാശാല 2023 നവംബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ MA Sanskrit Language and Literature, M.A. Arabic Language and Literature, M.A. Sanskrit Special (Vedanta, Nyaya, Grammar, Sahitya & Astrology (റെഗുലർ/ സപ്ലിമെന്ററി) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് റെഗു ലർവിദ്യാർത്ഥികൾ www.slem.keralauniversity.ac.in മുഖേനയും സപ്ലിമെൻ്ററി വിദ്യാർത്ഥികൾ www.exams.keralauniversity.ac.in മുഖേനയും 2021 ജൂൺ 16 നകം ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ടതാണ്. വിശദവിവരങ്ങൾ വെബ്സൈറ്റിൽ. കേരളസർവകലാശാല 2021 ഏപ്രിലിൽ നടത്തിയ ആറാം സെമസ്റ്റർB.A. Honors in English Language and Literature പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്‌മപരിശോധനയ്ക്കും 2021 ജൂൺ 20വരെ ഓഫ്‌ലൈനായി അപേക്ഷി ക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ, കേരളസർവകലാശാല 2023 ഒക്ടോബറിൽ നടത്തിയ നാലാം സെമസ്റ്റർ M.Sc Physics with Specialization in Space Physics, M.Sc. Physics with specialization in Nano Science എന്നീ ന്യൂജനറേഷൻ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് 2024 ജൂൺ 15 വരെ www.slem.keralauniversity.ac.in വിശദവിവരങ്ങൾ വെബ്സൈറ്റിൽ മുഖേന ഓൺലൈനായി സമർപ്പിക്കേണ്ടതാണ്.
എം ജി സർവകലാശാല
- പരീക്ഷാ ഫലം അഞ്ചാം സെമസ്‌റ്റർ Five Year Integrated BA LLB (2012 മു തൽ 2015 വരെ അഡ്‌മിഷനുകൾ സപ്ലിമെൻ്ററി 2023 നവംബർ) പരീക്ഷയുടെ ഫലം പ്ര സിദ്ധീകരിച്ചു. പുനർ മൂല്യനിർണയത്തിനും സുക്ഷ്‌മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അട ച്ച് ജൂൺ 20വരെ പരീക്ഷാ കൺട്രോളറുടെ ഓഫീസിൽ അപേക്ഷ നൽകാം. രണ്ടാം സെമസ്റ്റർ MSc Psychology (സപ്ലിമെൻ്ററി ഓഗസ്‌റ്റ് 2023) പരീക്ഷ യുടെ ഫലം പ്രസിദ്ധീകരിച്ചു.
- പ്രാക്ടിക്കൽ ആറാം സെമസ്റ്റർ B.Voc Visual Media and Filmmaking (2021 അ ഡ്മിഷൻ റഗുലർ പുതിയ സ്‌കീം മെയ് 2024) പരിക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ജൂൺ 12, 13 തീയതികളിൽ കാലടി ശ്രീശങ്കര കോളജിൽ നടക്കും. വിശദ വിവരങ്ങൾ സർവകലാശാലാ വെബ്സൈറ്റിൽ.
- പാലിയേറ്റീവ് കെയർ കോഴ്‌സ് മഹാത്മാ ഗാന്ധി സർവകലാശാലയിലെ ഇൻ്റർ യൂണിവേഴ്‌സിറ്റി സെൻ്റർ ഫോർ ഡിസെബിലിറ്റി സ്‌റ്റഡീസ്(IUCDS) നടത്തുന്നDiploma in Palliative Care കോഴ്സിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. താത്പര്യമുള്ളവർ ഓഫീസുമായി ബന്ധപ്പെടണം. ഫോൺ- 8547165178, 8891391580. ഇമെയിൽ – lucdsmgu@mgu.ac.in.
- പരീക്ഷയ്ക്ക് അപേക്ഷിക്കാം രണ്ടാം സെമസ്റ്റർ B.Ed Special Education-Learning Disability/Intellectual Disability (2023 അഡ്‌മിഷൻ റഗുലർ, 2021,2022 അഡ്മിഷനു കൾ സപ്ലിമെന്ററി, 2020 അഡ്‌മിഷൻ ആദ്യ മെഴ്‌സി ചാൻസ്, 2014 അഡ്‌മിഷൻ രണ്ടാം മെഴ്സി ചാൻസ്, 2018 അഡ്‌മിഷൻ മൂന്നാം മെഴ്‌സി ചാൻസ്) പരീക്ഷകൾ ജൂൺ 21ന് ആരംഭിക്കും. ജൂൺ പത്തുവരെ ഫീസ് അടച്ച് അപേക്ഷ നൽകാം. ഫൈനോടു കൂടി 11നും സൂപ്പർ ഫൈനോടു കൂടി 12നും അപേക്ഷ സ്വീകരിക്കും.
കണ്ണൂർ സർവകലാശാല
- പ്രായോഗിക പരീക്ഷ നാലാം സെമസ്റ്റർ (റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെൻറ്) ഏപ്രിൽ 2024 ൻറെ BSc Life Sciences & Computational Biology of Computational Biology Program പ്രായോഗിക പരീക്ഷ 2024 ജൂൺ 10 ന് രാജപുരം സെൻറ് പയസ് X കോളേജിൽ വച്ച് നടത്തുന്നതാണ്. നാലാം സെമസ്റ്റർ B.Sc Chemistry / Physics / Computer Science / Geology ഡിഗ്രി ഏപ്രിൽ 2024 പ്രായോഗിക പരീക്ഷകൾ, 2024 ജൂൺ 7 മുതൽ ജൂൺ 21 വരെഅതാതു കോളേജുകളിൽ നടക്കും. വിഷയം തിരിച്ചുള്ള വിശദമായ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
- പ്രായോഗിക പരീക്ഷ നാലാം സെമസ്റ്റർ (റഗുലർ/സപ്ലിമെൻററി -ഏപ്രിൽ 2024), B.Sc Food Technology പ്രായോഗിക പരീക്ഷകൾ 2024 στό 12, 14 തീയതികളിലും B.M.M.C. പ്രായോഗിക/പ്രോജക്ട് പരീക്ഷകൾ 2024 ജൂൺ19, 20 തീയതികളിലും BSc Hotel Management and Catering Science പ്രായോഗിക/ വൈവ പരീക്ഷകൾ ജൂൺ 11 തീയതിയിലും അതാതു കോളേജുകളിൽ വച്ച് നടത്തുന്നതാണ്ടൈം ടേബിൾ വെബ് സൈറ്റിൽ ലഭ്യമാണ്. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ കോളേജുമായി ബന്ധപ്പെടുക.
Follow our WhatsApp Channel for instant updates: https://whatsapp.com/channel/0029Va9PbJAATRShsN5Isl2y