കണ്ണൂർ സർവ്വകലാശാല ബിരുദ പ്രവേശനം: അപേക്ഷ മെയ് 31 വരെ
കണ്ണൂർ സർവ്വകലാശാലയുടെ അഫിലിയേറ്റഡ് കോളേജ് (Govt/Aided/Gov. Educational institutions/Self Financing) കളിലെ നാലുവർഷം ബിരുദ പ്രോഗ്രാമിലേക്കുള്ള 2024-2025 അധ്യയന വർഷത്തെ ഏകജാലക പ്രവേശനത്തന് അപേക്ഷ ക്ഷണിക്കുന്നു.
ഒഫീഷ്യൽ സൈറ്റായ https://admission.kannuruniversity.ac.in വഴിയാണ് അപേക്ഷിക്കേണ്ടത്. വിദ്യാർത്ഥികൾക്ക് മെയ് 31 വൈകീട്ട് 5 മണി വരെ അപേക്ഷിക്കാവുന്നതാണ്
പ്രവേശനം നേടുന്ന വിദ്യാർത്ഥികൾക്ക് ബിരുദം പൂർത്തിയാക്കാൻ മാനദണ്ഡങ്ങൾക്ക് വിധേയമായി ചുവടെ കൊടുത്തിരിക്കുന്ന മൂന്ന് ഓപ്ഷനുകൾ ലഭ്യമാണ്:
- 3 വർഷത്തെ യു ജി ബിരുദം
- 4 വർഷത്തെ യു ജി ബിരുദം( ഓണേഴ്സ് )
- 4 വർഷത്തെ യു ജി ബിരുദം( ഓണേർസ് വിത്ത് റിസർച്ച്)
അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കേണ്ടതാണ്.
യോഗ്യത
പ്ലസ് ടു പാസായിരിക്കണം. പ്ലസ് ടു മാർക്കും പിന്നെ അതത് വിഷയങ്ങളിലെ മാർക്കുമാണ് പരിഗണിക്കുക.
കോഴ്സുകൾ
- Mathematics
- Physics
- Chemistry
- Zoology
- Botany
- Geology
- Geography
- Home Science
- Statistics
- Polymer Chemistry
- Biochemistry
- Psychology
- Microbiology
- Plant Science
- Forestry
- Bio Informatics
- Biotechnology
- Electronics
- Mathematics (Honours)
- Life Science(Zoology)& Computational Biology
- Hotel Management and Catering Science
- Food Technology
- Computer Science
- Integrated M.Sc.in Computer Science (Artificial Intelligence and Machine Learning)
- BCA
- Costume and Fashion Designing
- Computer
- Science with Artificial Intelligence and Machine Learning
- Artificial Intelligence and Machine Learning
- Economics
- Development Economics
- Arabic and Islamic History
- Urdu and Islamic History
- History
- Philosophy
- Social Work
- Political Science
- Social Science History
- Social Science-economics
- Malayalam
- Hindi
- Sanskrit
- Kannada
- Arabic
- Afsal-Ul-Ulam
- Functional Hindi
- English
- Functional English
- B.Com. (Finance,Co-operation,Marketing,ComputerApplication,Logistics)
- Bachelor of Tourism & Travel Management (B.T.T.M.)
- Bachelor of Business Administration (B.B.A.)
- B.B.A. (T.T.M.)/B.B.A. Retail Management
- B.B.A. (Aviation and Hospitality)
- BBA Aviation & Airport Management
- BBA Hospital Administration
- Bachelor of Multimedia & Communication
- B.A. Carnatic Music
- B.A.Bharathanatyam
അപേക്ഷ ഫീസ്
- General/OBC :600/-
- പിന്നോക്ക വിഭാഗക്കാരെ(SC/ST/PWBD ) :300/-
അലോട്ട്മെന്റ് തീയതി, കോളേജുകളിൽ അഡ്മിഷൻ എടുക്കേണ്ട തീയതി തുടങ്ങിയവ അതാത് സമയങ്ങളിൽ വെബ്സൈറ്റിലൂടെയും, സർവ്വകലാശാല പത്ര കുറിപ്പിലൂടെയും അറിയിക്കുന്നതാണ്.
റെജിസ്ട്രേഷൻ സംബന്ധമായ വിവരങ്ങളും പ്രോസ്പെക്ട്സും admission.kannuruniversity.ac.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.
Summary: Kannur University invites applications for four-year undergraduate programs for 2024-2025. Apply online at admission.kannuruniversity.ac.in by May 31, 5 PM. Options include a 3-year UG degree, a 4-year UG (Honours), or a 4-year UG (Honours with Research). Eligibility requires passing Plus Two, with selection based on marks. Courses and cover various disciplines. Registration fees are ₹600 for General/OBC and ₹300 for SC/ST/PWBD candidates. Admission details will be updated on the university website. Affiliated colleges are in Kannur, Kasaragod, and Wayanad. More information is available online.
#kannuruniversirty #kannuruniversityadmission #kucap #kuadmissionstarted