കൾനറി ആർട്സിൽ ബിബിഎ, എംബിഎ
കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ കീഴിലായി തിരുപ്പതിയിലും നോയിഡയിലും പ്രവർത്തിക്കുന്ന ഇന്ത്യൻ കളിനറി ഇൻസ്റ്റിട്ടുകൾ, ഇന്ദിരാഗാന്ധി നാഷനൽ ട്രൈബൽ യൂണിവേഴ്സിറ്റിയുമായി ചേർന്ന് നടത്തുന്ന ബി.ബി.എ, എം.ബി.എ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷിക്കാം.
കാൽനറി ആർട്സ് ഇന്സ്ടിട്യൂട്ട്ടിൽ ബി.ബി.എ, എം.ബി.എ എന്നിവക്ക് ബി.ബി എക്ക് രണ്ട് കേന്ദ്രങ്ങളിലുമായി ആകെ 240 (തിരുപ്പതി-120,നോയിഡ-120) സീറ്റും എം ബി.എ.ക്ക് 60 (തിരുപ്പതി-30,നോയിഡ-30) സീറ്റുകളുമാണുള്ളത്. സെപ്റ്റംബർ 30ന് അകം മാർക്‌ലിസ്റ് സമർപ്പിക്കുന്നവരെയും പരിഗണിക്കും.
ബി.ബി എ ക്ക് ഡിഗ്രി ഏതെങ്കിലുമൊരു സ്ട്രീമിൽ 45 ശതമാനം മാർക്കോടെ പാസായിരിക്കണം. പിന്നോക്ക വിഭാഗക്കാർക്ക് 40 ശതമാനം മാർക്ക് മതിയാകും.ഇതോടൊപ്പം തന്നെ JEE UG , CUET UG, IGNTU ICI എന്നിവയിൽ ഏതെങ്കിലുമൊരു പ്രവേശന പരീക്ഷയുടെ മാർക്കും നിര്ബന്ധമാണ്.
എം.ബി എ ക്ക് പ്ലസ് ടു ഏതെങ്കിലുമൊരു സ്ട്രീമിൽ 45 ശതമാനം മാർക്കോടെ പാസായിരിക്കണം. പിന്നോക്ക വിഭാഗക്കാർക്ക് 40 ശതമാനം മാർക്ക് മതിയാകും.ഇതോടൊപ്പം തന്നെ JEE PG , CUET P G, IGNTU ICI എന്നിവയിൽ ഏതെങ്കിലുമൊരു പ്രവേശന പരീക്ഷയുടെ മാർക്കും നിര്ബന്ധമാണ്.
അതത് കേന്ദ്രങ്ങളിലെ മാനദണ്ഡമനുസരിച്ച് സംവരണം ഉണ്ടായിരിക്കും. കോഴ്‌സിന് അപേക്ഷിക്കേണ്ട തീയ്യതിയും അതിന് അനുബന്ധമായി ആവിശ്യം വരുന്ന രേഖകളുടെ വിവരങ്ങളും അഡ്മിഷൻ ബുള്ളെറ്റിലുണ്ട്.
മെയ് 25 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാമെങ്കിലും സെപ്തംബർ 30ന് അകം മാർക്‌ലിസ്റ് സമർപ്പിക്കുന്നവരെയും പരിഗണിക്കും. അപേക്ഷ ഫീസ് ഉണ്ടായിരിക്കുന്നതല്ല.
കൂടുതൽ വിവരങ്ങൾക്ക് :
നോയിഡ:
വിലാസം :Indian Culinary Institute, A -35, Sector -62, NOIDA – 201309;
ഫോൺ: 9717810395;
ഇമെയിൽ : indianculinaryinstitute@gmail.com
വെബ് : www.cinoda.com.
തിരുപ്പതി:
വിലാസം: Indian Culinary Institute, Kurakavu, Tirupati, Renigunta;
ഇമെയിൽ: admissions.ictpt@gmail.com;
വെബ് : www.icitirupati.in.
Summary: The Indian Culinary Institutes in Tirupati and Noida offer BBA and MBA programs with Indira Gandhi National Tribal University. 240 BBA (120 each location) and 60 MBA (30 each location) seats are available. Apply online by May 25th or submit your mark sheet by September 30th.