November 22, 2024
Career News

കേന്ദ്രസർവകലാശാലയിൽ നാലുവർഷ ബിരുദത്തിന് അപേക്ഷിക്കാം

  • March 20, 2024
  • 1 min read
കേന്ദ്രസർവകലാശാലയിൽ നാലുവർഷ ബിരുദത്തിന് അപേക്ഷിക്കാം
Share Now:

കേന്ദ്ര സർവകലാശാല നാലുവർഷത്തെ ബിരുദ കോഴ്‌സിന് (ഇന്റർനാഷണൽ റിലേഷൻസ്) അപേക്ഷ ക്ഷണിക്കുന്നു. തിരുവനന്തപുരം ക്യാപിറ്റൽ സെന്ററിൽ നടത്തുന്ന ഈ കോഴ്‌സിന് അപേക്ഷിക്കാനുള്ള അവസാന തീയതി 2024 ജൂൺ 30 വരെ നീട്ടിയിട്ടുണ്ട്. cuet.samarth.ac.in അല്ലെങ്കിൽ www.nta.ac.in എന്നീ വെബ്‌സൈറ്റുകൾ വഴി ഓൺലൈനായി അപേക്ഷിക്കാം.

പ്ലസ്ടു പരീക്ഷയിൽ കുറഞ്ഞത് 50% മാർക്ക് (എസ്.സി., എസ്.ടി. വിദ്യാർത്ഥികൾക്ക് 45%) നേടിയിരിക്കണം എന്നതാണ് യോഗ്യത. നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ.) നടത്തുന്ന കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ് (CUET) വഴിയാണ് പ്രവേശനം. പരീക്ഷകൾ 2024 ജൂലൈ 1 മുതൽ 7 വരെ നടക്കും. ഫലപ്രഖ്യാപനം 2024 ജൂലൈ 31 നാണ്.

കൂടുതൽ വിവരങ്ങൾക്ക് സർവകലാശാലയുടെ വെബ്‌സൈറ്റ് https://www.cukerala.ac.in/ സന്ദർശിക്കുക അല്ലെങ്കിൽ 0471-2305800, 2305848 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടുക.ഹോൺസ് ബിരുദങ്ങൾക്ക് പുറമെ മറ്റനവധി ഡിഗ്രി കോഴ്സുകളും കേന്ദ്രസർവകലാശാലക്ക് കീഴിലുണ്ട്.കൂടുതൽ വിവരങ്ങൾക്ക് അവരുടെ ഔദ്യോഗിക സൈറ്റ് സന്ദർശിക്കാം. വെബ്സൈറ്റ് :https://cuetsamarth.co.in/

Summary: The Central University of Kerala has good news for aspiring international relations professionals! Their four-year undergraduate program offered at the Thiruvananthapuram Capital Centre is accepting applications until June 30th, 2024. To apply online, visit https://cuet.samarth.ac.in or www.nta.ac.in. The minimum eligibility requirement is 50% marks in Plus Two (45% for SC/ST students). Selection will be based on the National Testing Agency (NTA) conducted Common University Entrance Test (CUET) scheduled for July 1st to 7th, 2024. Results will be declared on July 31st, 2024. For more information, visit the university website https://www.cukerala.ac.in/ or contact them at 0471-2305800 or 2305848. Don’t miss this exciting opportunity!

Share Now: