November 22, 2024
Career News

SRCC യിൽ സർട്ടിഫിക്കറ്റ് ഇൻ ഫാർമസി അസിസ്റ്റൻസ് പ്രോഗ്രാമിന് അപേക്ഷിക്കാം

  • December 15, 2023
  • 1 min read
SRCC യിൽ സർട്ടിഫിക്കറ്റ് ഇൻ ഫാർമസി അസിസ്റ്റൻസ് പ്രോഗ്രാമിന് അപേക്ഷിക്കാം
Share Now:

സ്റ്റേറ്റ് റിസോഴ്‌സ് സെൻ്റർ കേരളയുടെ ആഭിമുഖ്യത്തിലുള്ള എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് 2024 ജനുവരി സെഷനിലെ സർട്ടിഫിക്കറ്റ് ഇൻ ഫാർമസി അസിസ്റ്റൻസ് (CPA) പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു.

അംഗീകൃത പഠന കേന്ദ്രങ്ങളുടെ സഹായ ത്തോടെയാണ് തിയറി പ്രാക്ടിക്കൽ ക്ലാസ്സുകൾ സംഘടിപ്പിക്കുന്നത്. ആറു മാസം ദൈർഘ്യ മുള്ള സർട്ടിഫിക്കറ്റ് പ്രോഗ്രാമിൻ്റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ ചുവടെ ചേർക്കുന്നു.

  1. PA001: Introduction to Human Anatomy & Physiology
  2. PA002: Fundamentals of Pharmacology
  3. PA003: Pharmaceutics & Inventory Management
  4. PA004: Computer & Soft Skills
  5. PA005: Internship

ഓരോ വിഷയത്തിലും തയ്യാറാക്കിയിട്ടുള്ള സ്വയം പഠന സഹായികൾ തിയറി ക്ലാസുകൾ, പ്രാക്ടിക്കൽ ക്ലാസുകൾ എന്നിവയിലൂടെയാണ് പഠനം പുരോഗമിക്കുന്നത്. പ്രോഗ്രാം വിജയ കരമായി പൂർത്തിയാക്കുന്നതിന് ക്ലാസുകളിൽ 80% ഹാജർ ഉറപ്പുവരുത്തണം.

പ്രോഗ്രാമിന് അപേക്ഷിക്കുന്നതിനുള്ള അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത പ്ലസ്‌ടു പാസ്സ് അഥവാ തത്തുല്യമാണ്.

കോഴ്‌സിൽ ചേരുന്നതിനുള്ള ഫീസ് 20,000/- രൂപയാണ്. രണ്ട് തവണയായി ഫീസ് അടക്കുന്നതിന് സൗകര്യമുണ്ട്. ആദ്യ തവണത്തേക്ക് അപേക്ഷ ഫീസിനത്തിൽ 200/- രൂപ കൂടി ചേർത്ത് 10,200/- രൂപയും രണ്ടാം തവണ 10,000/- രൂപയുമാണ് ആകെ പ്രോഗ്രാം ഫീസിനത്തിൽ അടയ്ക്കേണ്ടത്.

ആഴ്‌ചയിൽ അഞ്ച് ദിവസമാണ് ക്ലാസുകൾ സംഘടിപ്പിക്കു ന്നത്. (ഉദ്യോഗാർത്ഥികളുടെ സൗകര്യാർത്ഥം ശനി/ഞായർ/പൊതു അവധി ദിവസങ്ങളിലും ക്ലാസുകൾ സംഘടിപ്പിക്കുന്നതാണ്) അപേക്ഷഫാറം അടങ്ങിയ പ്രോസ്‌പക്ടസ് 200 രൂപ ഒടുക്കി നേരിട്ടും എസ്‌.ആർ.സി കമ്മ്യൂണിറ്റി കോളേജിൻ്റെ പേരിൽ എടുത്ത 250/- രൂപ 3ος DD യോടൊപ്പം അപേക്ഷിച്ചാൽ തപാലിലും ലഭിക്കും. വിലാസം ഡയറക്ടർ, സ്റ്റേറ്റ് റിസോഴ്‌സ് സെൻ്റർ, കേരളം, നന്ദാവനം, വികാസ്‌ഭവൻ പി.ഒ, തിരുവനന്തപുരം-33.

ഫോൺ നമ്പർ : 04712325101, 8281114464.

https://app.srccc.in/register എന്ന ലിങ്കിലൂടെ അപ്ലിക്കേഷൻ ഓൺലൈനായി മാത്രം സമർപ്പിക്കുക. അപേക്ഷയോടൊപ്പം ഫോട്ടോ, ആധാർ കാർഡ്, നിശ്ചിത വിദ്യാഭ്യാസ യോഗ്യതയുടെ സർട്ടിഫിക്കറ്റ് എന്നിവ മാത്രം അ‌പ്ലോഡ് ചെയ്യേണ്ടതാണ്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 2023 ഡിസംബർ 31. അംഗീകൃത പഠനകേന്ദ്രങ്ങൾ വഴിയും ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്.

പഠന കേന്ദ്രങ്ങളുടെ വിശദാംശങ്ങളും ബന്ധപ്പെടേണ്ട ഫോൺ നമ്പറുകളും ചുവടെ ചേർക്കുന്നു.

  1. Thiruvananthapuram
    Royal Care Paramedical & Arts College, Kanyakulangara,
    Thiruvananthapuram – 695615
    Ph. No: 8157959745, 9037168656
  2. Malappuram
    True Way Foundation,
    09/393, Edayar, Pookkattiri,
    Malappuram, Pin Code: 676502
    Ph. No: 8086779189, 9037796744
Share Now: