November 23, 2024
Explore

ഐ. ടി. ഐ പഠനത്തോടൊപ്പം തൊഴിൽ വിജയം!

  • December 8, 2023
  • 4 min read
ഐ. ടി. ഐ പഠനത്തോടൊപ്പം തൊഴിൽ വിജയം!
Share Now:

പത്താം ക്ലാസ് പൂര്‍ത്തിയാക്കിയതിന് ശേഷം കൂടുതല്‍ പഠിക്കാന്‍ താല്‍പ്പര്യമില്ലാത്തവര്‍ക്കും, സമൂഹത്തില്‍ മാന്യവും മികച്ച ശമ്പളവും ലഭിക്കുന്ന തൊഴില്‍ നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഐ. ടി. ഐ (ITI) കോഴ്സുകള്‍ ഉത്തമമാണ്. സംസ്ഥാനത്തെ ഐ. ടി. ഐ കളില്‍ നിരവധി തൊഴിലധിഷ്ഠിത പ്രോഗ്രാമുകള്‍ ലഭ്യമാണ്. സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലായി അഞ്ഞൂറിലധികം ഐ. ടി. ഐ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ പ്രവര്‍ത്തിക്കുന്നു.

കോഴ്സുകൾ എങ്ങനെയെല്ലാം ?

എന്‍ജിനീയറിങ് ത്രിവത്സരം, എന്‍ജിനീയറിങ് ദ്വിവത്സരം, എന്‍ജിനീയറിങ് ഒരു വര്‍ഷം, നോണ്‍ എന്‍ജിനീയറിങ് ഒരു വര്‍ഷം കോഴ്സുകളിലേക്കു പ്രവേശനത്തിന് എസ്. എസ്. എൽ. സി യോഗ്യതയുള്ളവര്‍ക്കും നോണ്‍ മെട്രിക് ബ്രാഞ്ചുകളില്‍ എസ്. എസ്. എൽ. സി തോറ്റവര്‍ക്കും അപേക്ഷിക്കാം. 25 വയസാണു പ്രായപരിധി. അര്‍ഹരായവര്‍ക്ക് നിയമാനുസൃത ഇളവുകള്‍, സംവരണം എന്നിവ ലഭിക്കും.

  • ഡ്രാഫ്റ്റ്സ്മാന്‍-സിവില്‍, ഡ്രാഫ്റ്റ്സ്മാന്‍-മെക്കാനിക്ക്, സര്‍വേയര്‍, ഇലക്ട്രീഷ്യന്‍, മെക്കാനിക് റേഡിയൊ ആന്‍ഡ് ടെലിവിഷന്‍, ഇലക്ട്രോണിക് മെക്കാനിക്ക്, മെക്കാനിക് ഇന്‍സ്ട്രുമെന്‍റ്, മെക്കാനിക്ക് റഫ്രിജറേഷന്‍ ആന്‍ഡ് എ.സി, മെക്കാനിക്ക് വാച്ച് ആന്‍ഡ് ക്ലോക്ക്, ഫിറ്റര്‍, ടര്‍ണര്‍, മെഷിനിസ്റ്റ്, ഇലക്ട്രൊപ്ലേറ്റര്‍, മെക്കാനിക് മോട്ടോര്‍ വെഹിക്കിള്‍, മെക്കാനിക്ക് മില്‍റൈറ്റ് തുടങ്ങിയ പ്രോഗ്രാമുകളുണ്ട് എന്‍ജിനീയറിങ് ദ്വിവത്സര മെട്രിക് ബ്രാഞ്ചില്‍.
  • മെക്കാനിക് ഡീസല്‍, ഫോര്‍ജര്‍ ആന്‍റ് ഹീറ്റ് ട്രീറ്റര്‍, പ്ലാസ്റ്റിക് പ്രോസസിങ് ഓപറേറ്റര്‍, ഷീറ്റ് മെറ്റല്‍ വര്‍ക്കര്‍, വെല്‍ഡര്‍, മെക്കാനിക്ക്, കാര്‍പെന്‍റര്‍, ഫൗണ്ടറി മാന്‍ തുടങ്ങിയ കോഴ്സുകളുണ്ട് എല്‍ജിനീയറിങ് ഏകവത്സര മെട്രിക് വിഭാഗത്തില്‍.
  • എന്‍ജിനീയറിങ് ത്രിവത്സര മെട്രിക് വിഭാഗത്തില്‍ ടൂള്‍ ആന്‍ഡ് ഡൈ മേക്കര്‍ (ജിഗ്സ് ആന്‍ഡ് ഫിക്സ്ച്ചേര്‍സ്), ടൂള്‍ ആന്‍ഡ് ഡൈ മേക്കര്‍ (ഡൈസ് ആന്‍ഡ് മൗള്‍ഡ്സ്), മെക്കാനിക് മെഷിന്‍ ടൂള്‍ മെയ്ന്‍റനന്‍സ് തുടങ്ങിയ പ്രോഗ്രാമുകള്‍ പഠനത്തിനു തെരഞ്ഞെടുക്കാം.
  • എന്‍ജിനീയറിങ് ദ്വിവത്സര നോണ്‍ മെട്രിക് വിഭാഗത്തില്‍ വയര്‍മാന്‍, മെക്കാനിക് അഗ്രിക്കള്‍ച്ചര്‍ മെഷിനറി, പെയിന്‍റര്‍ ജനറല്‍ തുടങ്ങിയ ട്രെയ്ഡുകള്‍ തെരഞ്ഞെടുക്കാന്‍ അവസരം.
  • എന്‍ജിനീയറിങ് ഏകവത്സര നോണ്‍ മെട്രിക് ബ്രാഞ്ചില്‍ പ്ലംബര്‍, അപ്ഹോള്‍സ്റ്റര്‍, മെക്കാനിക് ട്രാക്റ്റര്‍ തുടങ്ങിയ ട്രെയ്ഡുകള്‍ പഠിക്കാം.
  • നോണ്‍ എന്‍ജിനീയറിങ് ഏകവത്സര മെട്രിക് വിഭാഗത്തില്‍ സ്റ്റെനൊഗ്രഫര്‍-ഇംഗ്ലിഷ്, സ്റ്റെനൊഗ്രഫര്‍-ഹിന്ദി, സെക്രട്ടേറിയല്‍ പ്രാക്റ്റിസ്, ഡ്രസ് മേക്കിങ്, ഹെയര്‍ ആന്‍ഡ് സ്കിന്‍ കെയര്‍, ഫൊട്ടൊഗ്രഫര്‍, പ്രിസര്‍വേഷന്‍ ഒഫ് ഫ്രൂട്ട്സ് ആന്‍ഡ് വെജിറ്റബിള്‍സ് തുടങ്ങിയ കോഴ്സുകളുണ്ട്.
  • എന്‍ജിനീയറിങ് ട്രെയ്ഡ് ഏകവത്സരം (10+2/പ്രീ ഡിഗ്രി) വിഭാഗത്തില്‍ കംപ്യൂട്ടര്‍ ഓപ്പറേറ്റിങ് ആന്‍ഡ് പ്രോഗ്രാമിങ് അസിസ്റ്റന്‍റ്, ഡെസ്ക് ടോപ്പ് പബ്ലിഷിങ് ഓപ്പറേറ്റര്‍ ട്രെയ്ഡുകള്‍ പഠനത്തിനു തെരഞ്ഞെടുക്കാം.
  • എന്‍ജിനീയറിങ് ട്രെയ്ഡ് ദ്വിവത്സരം (ഒന്നാം ക്ലാസോടെ 10/10+2/പ്രീ ഡിഗ്രി) വിഭാഗത്തില്‍ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആന്‍ഡ് ഇലക്ട്രോണിക്സ് സിസ്റ്റം മെയ്ന്‍റനന്‍സ് പഠിക്കാം.

പോസ്റ്റ് ഐ. ടി. ഐ പരിശീലനം

എസ്. സി. വി. ടി (SCVT) കോഴ്സുകള്‍

ഐ. ടി. ഐ പഠനം പൂര്‍ത്തിയാക്കിയവര്‍ക്ക് പോസ്റ്റ് ഐ. ടി. ഐ പരിശീലനം നേടാം.സ്റ്റേറ്റ് കൗൺസിൽ നടത്തുന്ന സ്റ്റേറ്റ് കൗണ്‍സില്‍ ഫൊര്‍ വൊക്കേഷണല്‍ ട്രെയിനിങ്ങാണ് പ്രോഗ്രാമുകള്‍ (SCVT) കേരളത്തിലെ പതിമൂന്നിലേറെ ഐ. ടി. ഐ കളില്‍ പഠനം ഏര്‍പ്പെടുത്തിയിരിക്കുന്നു. കോഴ്സുകള്‍, കോഴ്സ് ദൈര്‍ഘ്യം എന്നിവ ചുവടെ കൊടുത്തിരിക്കുന്നതു മനസിലാക്കുക:

  1. ടിവി ടെക്നിഷ്യന്‍ (ഒരു വര്‍ഷം)
  2. മെക്കാനിക് റെഫ്രിജറേഷന്‍ ആന്‍ഡ് എ.സി (ഒരു വര്‍ഷം)
  3. പ്ലംബര്‍ (ആറു മാസം)
  4. ബിസിനസ് മെയ്ന്‍റനന്‍സ് (12 ആഴ്ച)
  5. ഓട്ടൊമൊബീല്‍ ഇലക്ട്രിഷ്യന്‍ (12 ആഴ്ച)
  6. മോട്ടൊര്‍ വൈന്‍ഡിങ് (ആറു മാസം)

എന്‍. സി. വി. ടി (NCVT) കോഴ്സുകള്‍

നാഷണല്‍ കൗണ്‍സില്‍ ഫൊര്‍ വൊക്കേഷണല്‍ ട്രെയ്നിങ് (NCVT) അംഗീകാരമുള്ള ഐ. ടി. ഐ പ്രോഗ്രാമുകള്‍ താഴെക്കൊടുത്തിരിക്കുന്നു:

  1. എന്‍ജിനീയര്‍ ദ്വിവത്സര മെട്രിക്- മെക്കാനിക്ക് മോട്ടൊര്‍ വെഹിക്കിള്‍, ഫിറ്റര്‍, ടര്‍ണര്‍, മെഷിനിസ്റ്റ്, മെക്കാനിക്ക് റേഡിയൊ ആന്‍ഡ് ടെലിവിഷന്‍, ഡ്രാഫ്റ്റ്സ്മാന്‍ (മെക്കാനിക്ക്), ഡ്രാഫ്റ്റ്സ്മാന്‍ (സിവില്‍), മെക്കാനിക്ക് മെഡിക്കല്‍ ഇലക്ട്രോണിക്സ്, മെക്കാനിക്ക് ഇലക്ട്രോണിക്സ്, മെക്കാനിക്ക് റെഫ്രിജറേഷന്‍ ആന്‍ഡ് എസി, മെക്കാനിക്ക് ഇന്‍സ്ട്രുമെന്‍റ്, ഇലക്ട്രൊപ്ലേറ്റര്‍, സര്‍വേയര്‍, ഇലക്ട്രിഷ്യന്‍ തുടങ്ങിയ കോഴ്സുകള്‍ എന്‍സിവിടി അംഗീകരിച്ചിട്ടുണ്ട്.
  2. ദ്വിവത്സര നോണ്‍ മെട്രിക് ട്രെയ്ഡ്- മെക്കാനിക്ക് അഗ്രികള്‍ച്ചറല്‍ മെഷിനറി വയര്‍മാന്‍, ജനറല്‍ പെയിന്‍റര്‍ തുടങ്ങിയവ എന്‍സിവിടി അംഗീകരിച്ചിട്ടുണ്ട്.
  3. ഏകവത്സര മെട്രിക് ട്രെയ്ഡ്- മെക്കാനിക്ക് ഡീസല്‍, പ്ലാസ്റ്റിക് പ്രൊസസിങ് ഓപ്പറേറ്റര്‍ തുടങ്ങിയവ.
  4. എന്‍ജിനീയറിങ് ഏകവത്സര നോണ്‍ മെട്രിക് ട്രെയ്ഡ്- വെല്‍ഡര്‍, ഫൗണ്ടറി മാന്‍, ഷീറ്റ് മെറ്റല്‍ വര്‍ക്കര്‍, പ്ലംബര്‍, കാര്‍പെന്‍റര്‍, മെക്കാനിക്ക് ട്രാക്റ്റര്‍ തുടങ്ങിയവ.
  5. നോണ്‍ എന്‍ജിനീയറിങ് ഏകവത്സര പ്ലസ് ടു ട്രെയ്ഡ്- സ്റ്റെനൊഗ്രഫി-ഇംഗ്ലിഷ്, സ്റ്റെനൊഗ്രഫി-ഹിന്ദി, സെക്രട്ടേറിയല്‍ പ്രാക്റ്റിസ്, കംപ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്‍ഡ് പ്രോഗ്രാമിങ് അസിസ്റ്റന്‍റ്, ഡിടിപി ഓപ്പറേറ്റര്‍ തുടങ്ങിയവയും എന്‍സിവിടി അംഗീകാരമുള്ളവയാണ്.

എ. വി. ടി. എസ് (AVTS) കോഴ്സുകൾ

സാങ്കേതിക മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കു മികച്ച പരിശീലനം കൊടുക്കുന്ന ട്രെയ്നിങ് പ്രോഗ്രാമുകളാണ് അഡ്വാന്‍സ്ഡ് വൊക്കേഷണല്‍ ട്രെയ്നിങ് സിസ്റ്റം (AVTS). കളമശേരിയിലും തിരുവനന്തപുരത്തും പഠന സൗകര്യമുണ്ട്. കോഴ്സ്, കോഴ്സ് ദൈര്‍ഘ്യം ചുവടെ:

  1. ഓപ്പറേഷന്‍ ആന്‍ഡ് മെയ്ന്‍റനന്‍സ് ഓഫ് മറൈന്‍ ഡീസല്‍ എന്‍ജിന്‍ (ആറ് ആഴ്ച)
  2. മെക്കാനിക്കല്‍ മെയ്ന്‍റനന്‍സ് (12 ആഴ്ച)
  3. ഇലക്ട്രിക്കില്‍ മെയ്ന്‍റനന്‍സ് (12 ആഴ്ച)
  4. ഡൊമസ്റ്റിക് അപ്ലയന്‍സ് മെയ്ന്‍റനന്‍സ് (നാല് ആഴ്ച)
  5. ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്സ് ആന്‍ഡ് റീഡിങ്ങ് ഒഫ് എന്‍ജിനീയറിങ് ഡ്രോയിങ് (നാല് ആഴ്ച)
  6. ടൂള്‍ ആന്‍ഡ് ഡൈ മേക്കിങ് (12 ആഴ്ച)
  7. അഡ്വാന്‍സ്ഡ് വെല്‍ഡിങ് (നാല് ആഴ്ച)
  8. അഡ്വാന്‍സ്ഡ് മോണോക്രോം ടിവി മെയിന്‍റനന്‍സ് (രണ്ട് ആഴ്ച
  9. അഡ്വാന്‍സ്ഡ് കളര്‍ ടിവി മെയ്ന്‍റനന്‍സ് (രണ്ട് ആഴ്ച)

ഹൈ-ടെക് കോഴ്സ്

  1. ഇന്‍ഡസ്ട്രിയല്‍ ഓട്ടൊമേഷന്‍
  2. കംപ്യൂട്ടര്‍ എയ്ഡഡ് ഡ്രാഫ്റ്റിങ്
  3. പിസി മെയ്ന്‍റനന്‍സ്
  4. അനലോഗ് ആന്‍ഡ് ഡിജിറ്റല്‍ ഇലക്ട്രോണിക്സ്

ബേസിക് ട്രെയ്നിങ് കോഴ്സ്

  1. ഇന്‍സ്ട്രുമെന്‍റ് മെക്കാനിക് (കെമിക്കല്‍ പ്ലാന്‍റ്),
  2. മെയ്ന്‍റനന്‍സ് മെക്കാനിക് (കെമിക്കല്‍ പ്ലാന്‍റ്),
  3. ലബോറട്ടറി അസിസ്റ്റന്‍റ് (കെമിക്കല്‍ പ്ലാന്‍റ്),
  4. അറ്റന്‍ഡന്‍റ്/ഓപ്പറേറ്റര്‍ (കെമിക്കല്‍ പ്ലാന്‍റ്),
  5. ഫുഡ് പ്രൊഡക്ഷന്‍ (വെജിറ്റേറിയന്‍),
  6. ഫുഡ് പ്രൊഡക്ഷന്‍ (ജനറല്‍),
  7. ഫുഡ് പ്രൊഡക്ഷന്‍ (സ്റ്റാന്‍ഡേര്‍ഡ്).

അഖിലേന്ത്യാ ട്രെയ്ഡ് ടെസ്റ്റ്

ഐ. ടി. ഐ/ ഐ. ടി. സി പ്രോഗ്രാമുകള്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് അഖിലേന്ത്യാ തലത്തില്‍ നടത്തുന്ന ട്രെയ്ഡ് ടെസ്റ്റ് എഴുതാം. വിജയികള്‍ക്ക് എന്‍സിവിടി നാഷനല്‍ ട്രെയ്ഡ് സര്‍ട്ടിഫിക്കെറ്റ് നല്‍കും. അഖിലേന്ത്യാ അപ്രന്‍റിസ്ഷിപ്പ് ടെസ്റ്റും എഴുതാം. വര്‍ഷത്തില്‍ രണ്ടു പ്രാവശ്യമാണ് ടെസ്റ്റ് നടത്തുക.

അപ്രന്‍റിസ്ഷിപ്പ്

ഐടിഐ വിജയകരമായി പൂര്‍ത്തിയാക്കിയവര്‍ക്കു രാജ്യത്തെ വിവിധ വന്‍കിട വ്യവസായ മേഖലകളില്‍ അപ്രന്‍റിസ്ഷിപ്പിന് സൗകര്യമുണ്ട്. അപ്രന്‍റിസ്ഷിപ്പ് ലഭിക്കുന്നവര്‍ക്ക് സ്റ്റൈപ്പന്‍ഡിന് അര്‍ഹതയുണ്ട്.

സംസ്ഥാനത്തെ ഗവ. ഐടിഐകള്‍

  • ഐ. ടി. ഐ കാസര്‍ഗോഡ്
  • ഐ. ടി. ഐ മടിക്കൈ, കാസര്‍ഗോഡ്
  • ഐ. ടി. ഐ ഉദുമ, കാസര്‍ഗോഡ്
  • ഐ. ടി. ഐ നെന്‍മേനി, വയനാട്
  • ഐ. ടി. ഐ കല്‍പ്പറ്റ
  • ഐ. ടി. ഐ ഉടുമാത്തൂര്‍, കണ്ണൂര്‍
  • ഐ. ടി. ഐ പേരാവൂര്‍
  • ഐ. ടി. ഐ പയ്യന്നൂര്‍, കണ്ണൂര്‍
  • ഐ. ടി. ഐ കണ്ണൂര്‍
  • ഐ. ടി. ഐ കണ്ണൂര്‍ (വിമന്‍)
  • ഐ. ടി. ഐ കയ്യൂര്‍
  • ഐ. ടി. ഐ അരീക്കോട്
  • ഐ. ടി. ഐ നിലമ്പൂര്‍
  • ഐ. ടി. ഐ മാറഞ്ചേരി, മലപ്പുറം
  • ഐ. ടി. ഐ വളയം, കോഴിക്കോട്
  • ഐ. ടി. ഐ ബേപ്പൂര്‍, കോഴിക്കോട്
  • ഐ. ടി. ഐ കോഴിക്കോട്
  • ഐ. ടി. ഐ കോഴിക്കോട് (വിമെന്‍)
  • ഐ. ടി. ഐ കൊയിലാണ്ടി
  • ഐ. ടി. ഐ അട്ടപ്പാടി, പാലക്കാട്
  • ഐ. ടി. ഐ മലമ്പുഴ
  • ഐ. ടി. ഐ മലമ്പുഴ (വിമെന്‍)
  • ഐ. ടി. ഐ കുഴല്‍മന്ദം
  • ഐ. ടി. ഐ വാണിയംകുളം, ഒറ്റപ്പാലം
  • ഐ. ടി. ഐ പുഴക്കാട്ടിരി, മങ്കട
  • ഐ. ടി. ഐ വാണിയംകുളം, ഒറ്റപ്പാലം
  • ഐ. ടി. ഐ ചേലക്കര, തൃശൂര്‍
  • ഐ. ടി. ഐ എറിയാട്, തൃശൂര്‍
  • ഐ. ടി. ഐ ചാലക്കുടി
  • ഐ. ടി. ഐ ചാലക്കുടി (വിമെന്‍)
  • ഐ. ടി. ഐ മാള
  • ഐ. ടി. ഐ കളമശേരി
  • ഐ. ടി. ഐ കളമശേരി (വിമെന്‍)
  • ഐ. ടി. ഐ ആരക്കുഴ, മൂവാറ്റുപുഴ
  • ഐ. ടി. ഐ മണീട്
  • ഐ. ടി. ഐ പുറക്കാട്, ആലപ്പുഴ
  • ഐ. ടി. ഐ, കായംകുളം
  • ഐ. ടി. ഐ ഏറ്റുമാനൂര്‍
  • ഐ. ടി. ഐ പള്ളിക്കത്തോട്
  • ഐ. ടി. ഐ മുളകുളം, പെരുവ, കോട്ടയം
  • ഐ. ടി. ഐ തിരുവാര്‍പ്പ്
  • ഐ. ടി. ഐ രാജാക്കാട്, ഇടുക്കി
  • ഐ. ടി. ഐ കട്ടപ്പന
  • ഐ. ടി. ഐ ചെങ്ങന്നൂര്‍
  • ഐ. ടി. ഐ ചെങ്ങന്നൂര്‍ (വിമെന്‍)
  • ഐ. ടി. ഐ മെഴുവേലി, പത്തനംതിട്ട
  • ഐ. ടി. ഐ കൊല്ലം (വിമന്‍)
  • ഐ. ടി. ഐ ചാത്തന്നൂര്‍
  • ഐ. ടി. ഐ ഇളമാട്, കൊല്ലം
  • ഐ. ടി. ഐ ചന്ദനത്തോപ്പ്
  • ഐ. ടി. ഐ ചെന്നാര്‍കര
  • ഐ. ടി. ഐ, ചാക്ക, തിരുവനന്തപുരം
  • ഐ. ടി. ഐ, ധനുവച്ചപുരം
  • ഐ. ടി. ഐ കഴക്കൂട്ടം
  • ഐ. ടി. ഐ ആര്യനാട്
  • ഐ. ടി. ഐ ആറ്റിങ്ങല്‍
  • വനിതാ ഐ. ടി. ഐ പാറശാല.
Share Now: