November 22, 2024
Scholarships

വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം

  • October 30, 2023
  • 1 min read
വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം
Share Now:

കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് 2023-24 അധ്യായന വര്‍ഷത്തേക്കുള്ള വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം.

എട്ടാം ക്ലാസ് മുതല്‍ ബിരുദാനന്തര ബിരുദം വരെയുള്ള കോഴ്സുകള്‍, പ്രൊഫഷണല്‍ കോഴ്സുകള്‍, ഡിപ്ലോമ കോഴ്സുകള്‍ എന്നിവക്കാണ് അപേക്ഷിക്കാവുന്നത്. എട്ട്, ഒമ്പത്, പത്ത് ക്ലാസുകള്‍ ഒഴികെയുള്ള ഉയര്‍ന്ന ക്ലാസുകളിലെ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കുന്നവര്‍ യോഗ്യതാ പരീക്ഷക്ക് 50 ശതമാനം മാര്‍ക്കോ തത്തുല്യ ഗ്രേഡോ നേടിയിരിക്കണം.

സംസ്ഥാനത്തെ സ്വകാര്യ മോട്ടോർ ട്രാൻസ്‌പോർട്ട് തൊഴിലാളികളുടെ ക്ഷേമത്തിനായി 1985-ൽ കേരള സർക്കാർ രൂപീകരിച്ചതാണ് കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി നിയമം.

നവംബര്‍ 30 വരെ അപേക്ഷകള്‍ സ്വീകരിക്കും. കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് പാലക്കാട് ജില്ലാ ഓഫീസില്‍ അപേക്ഷ ഫോറം ലഭിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

www.kmtwwfb.org

ഫോൺ: 0491 2547437

Summary: the Kerala Motor Workers’ Welfare Fund is offering scholarships to the children of private motor transport workers in Kerala. Applicants must be meet the eligibility requirements. Applications must be submitted by November 30.

Share Now: