November 22, 2024
Explore

ഡെയറി ടെക്നോളജി: ഒരു കരിയർ ഓപ്ഷൻ

  • October 27, 2023
  • 1 min read
ഡെയറി ടെക്നോളജി: ഒരു കരിയർ ഓപ്ഷൻ
Share Now:

സംസ്ഥാനത്തു KEAM വഴിയുള്ള ബിടെക് പ്രവേശനം പ്രധാനമായും കേരള സാങ്കേതിക സർവകലാശാലയ്ക്കു (KTU) കീഴിലുള്ള കോളജുകളിലേക്കാണെങ്കിലും കാർഷിക സർവകലാശാല, വെറ്ററിനറി സർവകലാശാല എന്നിവയ്ക്കു കീഴിലെ കോളജുകളിലും അവസരമുണ്ട്.

വേറിട്ട ഈ ബിടെക് പ്രോഗ്രാമുകൾ പലർക്കും അറിയില്ലെന്നു മാത്രം. അത്തരത്തിലുള്ളതാണ് കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസസ്  യൂണിവേഴ്സിറ്റി നടത്തുന്ന B.Tech in dairy technology. ഒരു വർഷം ഇന്ത്യയിൽ മാത്രം ഏകദേശം 1500 ഡെയറി ടെക്നോളജിസ്റ്റുകളെ ആവശ്യമുണ്ടെന്നു വെറ്ററിനറി സർവകലാശാലയിലെ അസിസ്റ്റന്റ് പ്രഫസർ ഡോ. എസ്. ആർ. ശ്യാം സൂരജ് പറഞ്ഞു.   കേരളത്തിൽ സർക്കാരിന്റെ ക്ഷീരവികസന വകുപ്പ്, ഭക്ഷ്യസുരക്ഷാ വകുപ്പ്, മിൽമ, സ്വകാര്യ ഡെയറികൾ, പൊതു–സ്വകാര്യമേഖലാ ബാങ്കുകൾ, ഭക്ഷ്യ സംസ്കരണശാലകൾ എന്നിവയിൽ തൊഴിലവസരമുണ്ട്.

2017, 2018 ബാച്ചുകളിലെ വിദ്യാർഥികളിൽ 40 ശതമാനത്തോളം പേർ മിൽമ, അമുൽ ഉൾപ്പെടെയുള്ള കേരളത്തിലെയും മറ്റു സംസ്ഥാനങ്ങളിലെയും ഡെയറി പ്ലാന്റുകളിലും മറ്റു ഭക്ഷ്യസംസ്കരണ ശാലകളിലും ജോലിയിൽ പ്രവേശിച്ചു. ക്ഷീരവികസന വകുപ്പിലും വൊക്കേഷനൽ ഹയർ സെക്കൻഡറിയിലുമായി 8 പേർ ജോലി ചെയ്യുന്നു. ദേശീയ ഇൻസ്റ്റിറ്റ്യൂട്ടുകളിലും കേരള വെറ്ററിനറി സർവകലാശാലയിലുമായി 14 പേർ പി. ജി. ക്കു ചേർന്നു. ഏഴു പേർ കാനഡ, ഓസ്ട്രേലിയ, യുഎസ്, യുകെ, ന്യൂസീലൻഡ് എന്നീ രാജ്യങ്ങളിൽ ഉപരിപഠനം നടത്തുന്നുവെന്നും ഡോ.ശ്യാം പറയുന്നു. വെറ്ററിനറി സർവകലാശാലയുടെ 4 കോളജുകളിലായി 110 സീറ്റാണ് ഡെയറി ടെക്നോളജിക്കുള്ളത്.  കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കാം : www.kvasu.ac.in .

Summary

The Kerala Veterinary and Animal Sciences University’s BTech Dairy Technology program is a great career option. There is a high demand for dairy technologists in India, and many opportunities in both the public and private sectors in Kerala. This program provides in-depth knowledge on milk production, processing, and marketing.

#DiaryTechnology

Share Now: