November 25, 2024
University Updates

യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ: 28 സെപ്റ്റംബർ 2024

  • September 28, 2024
  • 1 min read
യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ: 28 സെപ്റ്റംബർ 2024
Share Now:

സെപ്റ്റംബർ 28, 2024 -ലെ കേരളത്തിലെ വിവിധ സർവകലാശാലകളുടെ അറിയിപ്പുകൾ ഒറ്റ നോട്ടത്തിൽ.

കേരള സർവകലാശാല

സ്പോട്ട് അഡ്മിഷൻ

കേരളസർവകലാശാലയുടെ പഠന വകുപ്പുകളിൽ M.Tech. Computer Science (Specialization in Digital Image Computing) – (Computer Science), M.Tech. Technology Management (Futures Studies), M.Tech. Electronics and Communication (Optoelectronics and Optical Communication) – (Optoelectronics) എന്നീ എം.ടെക്. പ്രോഗ്രാമുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് 2024 സെപ്റ്റംബർ 30 തിങ്കൾ രാവിലെ 11 മണിക്ക് അതാത് പഠന വകുപ്പുകളിൽ വച്ച് സ്പോട്ട് അഡ്മിഷൻ നടത്തുന്നു.

പ്രവേശനം നേടുവാൻ യോഗ്യതയുള്ള വിദ്യാർത്ഥികൾ മതിയായ രേഖകളുടെ അസ്സൽ സഹിതം പഠന വകുപ്പുകളിൽ കൃത്യസമയത്ത് ഹാജരാകേ ണ്ടതാണ്. വിശദവിവരങ്ങൾക്ക് : 0471 2308328, ഇ-മെയിൽ : csspghelp2024@gmail.com.


പരീക്ഷാഫലം

കേരളസർവകലാശാല 2022 ഒക്ടോബറിൽ നടത്തിയ അഞ്ചാം സെമസ്റ്റർ (Part Time) എം.ടെക്. (2013 സ്കീം – മേഴ്സി ചാൻസ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.


പരീക്ഷാഫീസ്

കേരളസർവകലാശാല 2024 ഒക്ടോബർ 29 ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബി.എ./ബി.കോം./ബി.ബി.എ. എൽ.എൽ.ബി. ഡിഗ്രി പരീക്ഷകൾക്ക് പിഴകൂടാതെ 2024 ഒക്ടോബർ 04 വരെയും 150 രൂപ പിഴയോടെ ഒക്ടോബർ 07 വരെയും 400 രൂപ പിഴയോടെ ഒക്ടോബർ 09 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.


പരീക്ഷ രജിസ്ട്രേഷൻ

കേരളസർവകലാശാല 2024 ഒക്ടോബറിൽ ആരംഭിക്കുന്ന എട്ടാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് പഞ്ചവർഷ എം.ബി.എ. (2015 സ്കീം – റെഗുലർ – 2020 അഡ്മിഷൻ, സപ്ലിമെന്ററി – 2016 – 2019 അഡ്മിഷൻ, മേഴ്സി ചാൻസ് – 2015 അഡ്മിഷൻ) പരീക്ഷകളുടെ രജിസ്ട്രേഷൻ ആരംഭിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.


എം.ജി സർവകലാശാല

പരീക്ഷാതീയതി

ഒന്നാം വർഷ അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ആർക്കിയോളജി ആന്റ് മ്യൂസി യോളജി (2023 അഡ്മിഷൻ റെഗുലർ, 2018 മുതൽ 2022 വരെ അഡ്മിഷനുകൾ സപ്ലി മെന്ററി, 2015 മുതൽ 2017 വരെ അഡ്മിഷനുകൾ മെഴ്സി ചാൻസ്) പരീക്ഷകൾ ഒക്ടോബർ 16 മുതൽ നടക്കും. ഒക്ടോബർ മൂന്നു വരെ ഫീസ് അടച്ച് അപേക്ഷി ക്കാം. ഫൈനോടു കൂടി ഒക്ടോബർ അഞ്ചു വരെയും സൂപ്പർ ഫൈനോടുകൂടി ഒക്ടോബർ ഏഴു വരെയും അപേക്ഷ സ്വീകരിക്കും.

മൂന്നും നാലും സെമസ്റ്റർ ബിഎ, ബികോം (സിബിസിഎസ്എസ് 2012 മുതൽ 2016 വരെ അഡ്മിഷനുകൾ വന് രജിസ്ട്രേഷൻ മെഴ്സി ചാൻസ്) കൾ നവംബർ എട്ടു മുതൽ നടക്കും.


പ്രാക്ടിക്കൽ

രണ്ടാം സെമസ്റ്റർ എംഎസ്സി കെമിസ്ട്രി (ഇൻഡസ്ട്രിയൽ കെമിസ്ട്രി ഒഴികെ സിഎസ്എസ് 2023 അഡ്മിഷൻ റെഗുലർ, 2022 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2018 മുതൽ 2022 വരെ അഡ്മിഷനുകൾ സപ്ലിമെന്ററി ഏപ്രിൽ 2024) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ സെപ്റ്റംബർ 30 മുതൽ നടക്കും. ടൈം ടേബിൾ വെബ്സൈറ്റിൽ.

ഓക്ടോബർ ഏഴ്, എട്ട് തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന രണ്ടാം സെമ സ്റ്റർ സിബിസിഎസ് ബിഎ കഥകളി വേഷം പ്രാക്ടിക്കൽ പരീക്ഷകൾ (പുതിയ സ്കിം 2023 അഡ്മിഷൻ റെഗുലർ, 2022 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2017 മുതൽ 2022 വരെ അഡ്മിഷനുകൾ റീ അപ്പിയറൻസ് മെയ് 2024) ഓക്ടോബർ ഒൻപത്, പത്ത് തീയതികളിലേക്ക് മാനി പുനഃക്രമീകരിച്ചു. തൃപ്പൂണിത്തുറ ആർ.എൽ.വി കോളജ് ഓഫ് മ്യൂസിക്ക് ആൻറ് ഫൈൻ ആർട്സ് ആണ് പരീക്ഷാ കേന്ദ്രം. വിശദ വിവരങ്ങൾ
സർവകലാശാലാ വെബ്സൈറ്റിൽ.


പരീക്ഷാഫലം

നാലാം സെമസ്റ്റർ മാസ്റ്റർ ഓഫ് കമ്പ്യൂട്ടർ അപ്ലിക്കേഷൻ (2017 മുതൽ 2019 വരെ അഡ്മിഷനുകൾ ലാൽ എൻട്രി സപ്ലിമെന്ററി, 2018, 2019 അഡ്മിഷനുകൾ സപ്ലിമെന്ററി, 2017 അഡ്മിഷൻ ആദ്യ മെഴ്സി ചാൻസ്, 2016 അഡ്മിഷൻ ആദ്യ മെഴ്സി ചാൻസ് – അഫിലിയോഡ് കോളേജുകൾ, 2015 അഡ്മിഷൻ രണ്ടാം മെഴ്സി ചാൻസ് അഫിലിയോഡ് കോളേജുകളും സിപാസും, 2012 മുതൽ 2014 വരെ അഡ്മിഷനുകൾ മൂന്നാം മെഴ്സി ചാൻസും ലാൽ എൻട്രിയും അഫിലി യോഡ് കോളേജുകളും സീപാസും, 2016 അഡ്മിഷൻ രണ്ടാം മെഴ്സി ചാൻസ്, 2014, 2015 അഡ്മിഷനുകൾ മൂന്നാം മെഴ്സി ചാൻസ്) പരിക്ഷാഫലം പ്രസിദ്ധീകരിച്ചു.

പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കമുള്ള അപേക്ഷകൾ നിശ്ചിത ഫീസ് അടച്ച് ഒക്ടോബർ 11 വരെ പരീക്ഷാ കൺട്രോളറുടെ ഓഫീസിൽ സമർപ്പിക്കണം.


പിജി ഡിപ്ലോമ പ്രോഗ്രാം

മഹത്മാഗാന്ധി സർവകലാശാലയിലെ ഡയറക്ടറേസ് ഫോർ അപ്ലൈഡ് ഷോർട് ടേം പ്രോഗ്രാംസ് (ഡിഎഎസ്പി) നടത്തുന്ന പിജി ഡിപ്ലോമ ഇൻ ഡാനാ അനലിനിക്സ് ഹ്രസ്വകാല റെഗുലർ ഫുൾ പ്രോഗ്രാമിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. യോഗ്യത-ഡിഗ്രി. വിശദ വിവരങ്ങൾ വെബ്സൈറ്റിൽ. (www.dasp.mgu.ac.in) Phone-8078786798, 0481 2733292.

കണ്ണൂർ സർവകലാശാല

ഹാൾടിക്കറ്റ് പ്രസിദ്ധീകരിച്ചു

സ്കൂൾ ഓഫ് പെഡഗോജിക്കൽ സയൻസ് പഠനവകുപ്പിലെ നാലാം സെമസ്റ്റർഎം. എഡ്. ഡിഗ്രി (സി. ബി. സി. എസ്. എസ്. – റെഗുലർ), മെയ് 2024 പരീക്ഷയുടെ നോമിനൽ റോൾ, ഹാൾടിക്കറ്റ് എന്നിവ സർവ്വകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.


Follow our WhatsApp Channel for instant updates: Join Here

Share Now:

Leave a Reply

Your email address will not be published. Required fields are marked *