November 25, 2024
University Updates

യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ: 27 സെപ്റ്റംബർ 2024

  • September 27, 2024
  • 1 min read
യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ: 27 സെപ്റ്റംബർ 2024
Share Now:

സെപ്റ്റംബർ 27, 2024 -ലെ കേരളത്തിലെ വിവിധ സർവകലാശാലകളുടെ അറിയിപ്പുകൾ ഒറ്റ നോട്ടത്തിൽ.

കാലിക്കറ്റ് സർവകലാശാല

എം.എസ് സി. ഫുഡ് സയൻസ് ആന്റ് ടെക്നോളജി സീറ്റൊഴിവ്

കാലിക്കറ്റ് സർവകലാശാലാ സ്കൂൾ ഓഫ് ഹെൽത് സയൻസിൽ സ്വാശ്രയ എം.എസ് സി. ഫുഡ് സയൻസ് ആന്റ് ടെക്നോളജി പ്രോഗ്രാമിന് സ്പോർട്സ് ക്വാട്ട – 2, ലക്ഷ്വദീപ് – 1, എൻ.ആർ.ഐ – 1, പി.ഡബ്ല്യൂ.ഡി. – 3, എന്നീ വിഭാഗംങ്ങളിൽ സീറ്റൊഴിവുണ്ട്. യോഗ്യത : ബി.എസ് സി. ഫുഡ് ടെക്നോളജി. ക്യാപ് ഐ.ഡി. ഉള്ളവർ ആവശ്യമായ രേഖകൾ സഹിതം സെപ്റ്റംബർ 30-ന് രാവിലെ 10.30 മണിക്ക് സ്കൂൾ ഓഫ് ഹെൽത് സയൻസിൽ ഹാജരാകേണ്ടതാണ്. ഫോൺ : 0494 2407345.


എം.എസ് സി. കമ്പ്യൂട്ടർ സയൻസ് സീറ്റൊഴിവ്

കാലിക്കറ്റ് സർവകലാശാലാ ക്യാമ്പസിൽ പ്രവർത്തിക്കുന്ന സെന്റർ ഫോർ കമ്പ്യൂട്ടർ സയൻസ് ആന്റ് ഇൻഫർമേഷൻ ടെക്നോളജിയിൽ എം.എസ് സി. കമ്പ്യൂട്ടർ സയൻസ് കോഴ്സിന് ഏതാനും സീറ്റൊഴിവുണ്ട്. താത്പര്യമുള്ളവർ യോഗ്യതാ സർട്ടിഫിക്കറ്റുകൾ സഹിതം സെപ്റ്റംബർ 30 – ന് രാവിലെ 10.30 മണിക്ക് സെന്ററിൽ ഹാജരാകേണ്ടതാണ്. എസ്.സി./ എസ്.ടി. / ഒ.ഇ.സി. വിഭാഗക്കാർക്ക് നിയമാനുസൃത ഫീസിളവ് ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് 8891301007.


ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷ

ബി.ബി.എ. എൽ.എൽ.ബി. ഹോണേഴ്സ് ( 2014 പ്രവേശനം മാത്രം ) ആറാം സെമസ്റ്റർ സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷ ഒക്ടോബർ 15-നും നാലാം സെമസ്റ്റർ പരീക്ഷ 16-നും തുടങ്ങും. കേന്ദ്രം : ടാഗോർ നികേതൻ, സർവകലാശാലാ ക്യാമ്പസ്.

മൂന്നു വർഷ എൽ.എൽ.ബി. യൂണിറ്ററി ഡിഗ്രി ( 2016 പ്രവേശനം ) ആറാം സെമസ്റ്റർ സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷ ഒക്ടോബർ 16-നും നാലാം സെമസ്റ്റർ പരീക്ഷ 17-നും തുടങ്ങും. കേന്ദ്രം : ടാഗോർ നികേതൻ, സർവകലാശാലാ ക്യാമ്പസ്. വിശദമായ സമയക്രമം വെബ്സൈറ്റിൽ.

എല്ലാ അവസരങ്ങളും നഷ്ടമായ (2000 മുതൽ 2011 വരെ പ്രവേശനം) ഒന്ന് മുതൽ നാല് വരെ വർഷ ബി.എസ് സി. മെഡിക്കൽ ബയോകെമിസ്ട്രി, ബി.എസ് സി. മെഡിക്കൽ മൈക്രോബയോളജി സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകൾ പുതുക്കിയ സമയക്രമം പ്രകാരം ഒക്ടോബർ ഒൻപതിന് തുടങ്ങും. കേന്ദ്രം : ടാഗോർ നികേതൻ, സർവകലാശാലാ ക്യാമ്പസ്. വിശദമായ സമയക്രമം വെബ്സൈറ്റിൽ.


പരീക്ഷ

അഫിലിയേറ്റഡ് കോളേജുകൾ / സി.ഡി.ഒ.ഇ. | പ്രൈവറ്റ് രജിസ്ട്രേഷൻ വിദ്യാർഥികളുടെ മൂന്നാം സെമസ്റ്റർ ( CBCSS UG 2019 പ്രവേശനം മുതൽ ) ബി.എ., ബി.കോം, ബി.ബി.എ., ബി.എസ് സി., മറ്റ് അനുബന്ധ വിഷയങ്ങളുടെയും നവംബർ 2024 റഗുലർ / സപ്ലിമെന്ററി | ഇംപ്രൂവ്മെന്റ് പരീക്ഷകൾ നവംബർ 25-ന് തുടങ്ങും. വിശദമായ സമയക്രമം പിന്നീട് പ്രസിദ്ധീകരിക്കും.

രണ്ടാം സെമസ്റ്റർ ( 2021 പ്രവേശനം മുതൽ ) രണ്ടു വർഷ ബി.പി.എഡ്. ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾ നവംബർ നാലിന് തുടങ്ങും.

ഒന്നാം വർഷ 2023 പ്രവേശനം മാത്രം ) ഇന്റഗ്രേറ്റഡ് ബാച്ചിലർ ഓഫ് ഫിസിക്കൽ എജ്യുക്കേഷൻ ആന്റ് സ്പോർട്സ് (ബി.പി.ഇ.എസ്.) ഏപ്രിൽ 2024 റഗുലർ, (2016 മുതൽ 2022 വരെ പ്രവേശനം) ഇന്റഗ്രേറ്റഡ് ബി.പി.എഡ്. ഏപ്രിൽ 2024 സപ്ലിമെന്ററി പരീക്ഷകൾ ഒക്ടോബർ 28-ന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.


പരീക്ഷാഫലം

വിദൂര വിഭാഗം രണ്ടാം സെമസ്റ്റർ എം.എ. ഹിന്ദി ( 2020 & 2021 പ്രവേശനം ) ഏപ്രിൽ – 2023, ( 2022 & 2023 പ്രവേശനം ) ഏപ്രിൽ 2024 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ഒക്ടോബർ എട്ട് വരെ അപേക്ഷിക്കാം.

എം.എ. പൊളിറ്റിക്കൽ സയൻസ് രണ്ടാം സെമസ്റ്റർ വിദൂര വിഭാഗം ( CBCSS – SDE ) (2022 & 2023 പ്രവേശനം) ഏപ്രിൽ 2024, ( 2019, 2020 & 2021 പ്രവേശനം ) ഏപ്രിൽ 2023 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ഒക്ടോബർ ഒൻപത് വരെ അപേക്ഷിക്കാം.

വിദൂര വിഭാഗം രണ്ടാം സെമസ്റ്റർ ( CBCSS – SDE ) എം.എ. ഹിസ്റ്ററി ( 2019, 2020 & 2021 പ്രവേശനം ഏപ്രിൽ 2023, 2022 പ്രവേശനം) ഏപ്രിൽ 2024 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ഒക്ടോബർ 10 വരെ അപേക്ഷിക്കാം.

ഒന്നാം വർഷ അഫ്സൽ – ഉൽ ഉലമ പ്രിലിമിനറി മെയ് 2024 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ഒക്ടോബർ 10 വരെ അപേക്ഷിക്കാം. ലിങ്ക് സെപ്റ്റംബർ 28 മുതൽ ലഭ്യമാകും.

വിദൂര വിഭാഗം രണ്ടാം സെമസ്റ്റർ ( CBCSS ) എം.എ. ഫിലോസഫി (2022 & 2023 പ്രവേശനം) ഏപ്രിൽ 2024, (2019 & 2021 പ്രവേശനം) ഏപ്രിൽ 2023 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ഒക്ടോബർ 11 വരെ അപേക്ഷിക്കാം.

രണ്ടാം സെമസ്റ്റർ ( CCSS ) എം.എ. ഫിലോസഫി ഏപ്രിൽ 2024 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.


എം.പി.എഡ്. പ്രവേശനം: മാറ്റിവെച്ചു

2024 2025 അധ്യയന വർഷത്തെ കാലിക്കറ്റ് സർവകലാശാലാ സെന്റർ ഫോർ ഫിസിക്കൽ എജ്യുക്കേഷൻ, ഗവൺമെന്റ് കോളേജ് ഓഫ് ഫിസിക്കൽ എജ്യുക്കേഷൻ കോഴിക്കോട് എന്നിവിടങ്ങളിലേക്ക് സെപ്റ്റംബർ 30 – ന് നടത്താൻ നിശ്ചയിച്ചിരുന്ന എം.പി.എഡ്. പ്രോഗ്രാം ( CUCAT – 2024 ) പ്രവേശനം മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീടറിയിക്കും.


സി.സി.എസ്.ഐ.ടി.കളിൽ എം.സി.എ. / എം.എസ്.സി. സീറ്റൊഴിവ്

മഞ്ചേരിയിലുള്ള കാലിക്കറ്റ് സർവകലാശാലാ സെന്റർ ഫോർ കമ്പ്യൂട്ടർ സയൻസ് ആന്റ് ഇൻഫർമേഷൻ ടെക്നോളജിയിൽ എം.സി.എ. പ്രോഗ്രാമിന് ജനറൽ | സംവരണ വിഭാഗങ്ങളിൽ സീറ്റൊഴിവുണ്ട്. ക്യാപ് രജിസ്ട്രേഷൻ ഇല്ലാത്തവർ സ്പോട്ട് രജിസ്ട്രേഷൻ നടത്തി ഒക്ടോബർ മൂന്നിന് രാവിലെ 11.00 മണിക്ക് സെന്ററിൽ ഹാജരാകേണ്ടതാണ്. സംവരണ വിഭാഗങ്ങൾക്ക് നിയമാനുസൃത ഫീസിളവ് ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് 7907495814.

പാലക്കാട് മണ്ണാർക്കാടുള്ള എം.ഇ.എസ്. കല്ലടി കോളേജിൽ പ്രവർത്തിക്കുന്ന കാലിക്കറ്റ് സർവകലാശാലാ സെന്റർ ഫോർ കമ്പ്യൂട്ടർ സയൻസ് ആന്റ് ഇൻഫർമേഷൻ ടെക് നോളജിയിൽ എം.സി.എ. / എം.എസ് സി. കമ്പ്യൂട്ടർ സയൻസ് കോഴ്സുകളിൽ ജനറൽ | സംവരണ വിഭാഗങ്ങളിൽ സീറ്റൊഴിവുണ്ട്. താത്പര്യമുള്ളവർക്ക് ലേറ്റ് രജിസ്ട്രേഷൻ നടത്തി പ്രവേശനം നേടാം. കൂടുതൽ വിവരങ്ങൾക്ക് : 8281665557, 9446670011.


എൻ.എസ്.എസ്. ഗ്രേസ് മാർക്ക് ഒക്ടോബർ 14 വരെ വിവരങ്ങൾ രേഖപ്പെടുത്താം

അഫിലിയേറ്റഡ് കോളേജുകളിലെ എൻ.എസ്.എസ്. ഗ്രേസ് മാർക്കിന് (CBCSS – UG 2022 പ്രവേശനം മാത്രം) അർഹരായവരുടെ വിവരങ്ങൾ കേന്ദ്രീകൃത കോളേജ് പോർട്ടലിൽ രേഖപ്പെടുത്തുന്നതിനുള്ള ലിങ്ക് സെപ്റ്റംബർ 30 മുതൽ ഒക്ടോബർ 14 വരെ ലഭ്യമാകും.


പുനർമൂല്യനിർണയഫലം

നാലാം സെമസ്റ്റർ എം.എസ് സി. അക്വാകൾച്ചർ ആന്റ് ഫിഷറി മൈക്രോ ബയോളജി ഏപ്രിൽ 2024 പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.


കേരള സർവകലാശാല

പരീക്ഷാഫലം

കേരളസർവകലാശാല 2024 ജൂണിൽ നടത്തിയ രണ്ടാം സെമസ്റ്റർ എം.പി.ഇ.എസ്. (2020 സ്കീം – റെഗുലർ – 2023 അഡ്മിഷൻ, സപ്ലിമെന്ററി – 2022 അഡ്മിഷൻ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

കേരളസർവകലാശാല 2024 ഫെബ്രുവരിയിൽ നടത്തിയ മൂന്നാം സെമസ്റ്റർ എം.എസ്സി. മൈക്രോബയോളജി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് (2021 & 2022 അഡ്മിഷൻ) വിദ്യാർത്ഥികൾ www.slcm.keralauniversity.ac.in മുഖേനയും സപ്ലിമെന്ററി (2020 അഡ്മിഷൻ) വിദ്യാർത്ഥികൾ exams.keralauniversity.ac.in മുഖേനയും 2024 ഒക്ടോബർ 04 വരെ ഓൺലൈനായി അപേക്ഷിക്കേണ്ടതാണ്. SLCM വിദ്യാർത്ഥികളുടെ അപേക്ഷാഫീസ് SLCM ഓൺലൈൻ പോർട്ടൽ മുഖേന മാത്രമേ സ്വീകരിക്കുകയുള്ളു.


പരീക്ഷ വിജ്ഞാപനം

കേരളസർവകലാശാല കാര്യവട്ടം യൂണിവേഴ്സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗ് 2024 സെപ്റ്റംബറിൽ നടത്തിയ ഒന്ന്, രണ്ട് സെമസ്റ്റർ കമ്പെയ്ൻഡ് ബി.ടെക്. (2018 സ്കീം – സപ്ലിമെന്ററി) പരീക്ഷ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

2023 കേരളസർവകലാശാലയുടെ രണ്ടാം സെമസ്റ്റർ ന്യൂജനറേഷൻ ഡബിൾ മെയിൻ ബി.എ/ബി.എസ്സി./ബി.കോം. ഒക്ടോബർ 2024 ഡിഗ്രി പരീക്ഷകളുടെ (റെഗുലർ അഡ്മിഷൻ, ഇപ്രൂവ്മെന്റ് – 2022 അഡ്മിഷൻ, സപ്ലിമെന്ററി – 2021 & 2020 അഡ്മിഷൻ, അഡ്മിഷൻ) പരീക്ഷ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.

പിഴകൂടാതെ 2024 ഒക്ടോബർ 03 വരെയും 150 രൂപ പിഴയോടെ ഒക്ടോബർ 07 വരെയും 400 രൂപ പിഴയോടെ ഒക്ടോബർ 09 വരെയും SLCM സോഫ്റ്റ്വെയർ മുഖേന ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.


പ്രാക്ടിക്കൽ പരീക്ഷ പുനഃക്രമീകരിച്ചു

കേരളസർവകലാശാല 2024 ഒക്ടോബർ 01 ന് ചേർത്തല സെന്റ് മൈക്കിൾസ് കോളേജിൽ വച്ച് നടത്താനിരുന്ന നാലാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. ബി.എസ്സി കോംപ്ലിമെന്ററി ബോട്ടണി പ്രാക്ടിക്കൽ പരീക്ഷകൾ 2024 ഒക്ടോബർ 04 ലേക്ക് പുനഃക്രമീകരിച്ചിരിക്കുന്നു.

കേരളസർവകലാശാല 2024 സെപ്റ്റംബർ 09 ന് ശ്രീകാര്യം ഗ്രിഗോറിയൻ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ വച്ച് നടത്താനിരുന്ന നാലാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. ബി.എസ്സി. സൈക്കോളജി പ്രാക്ടിക്കൽ പരീക്ഷകൾ 2024 സെപ്റ്റംബർ 30 ലേക്കും മറ്റ് കോളേജുകളിൽ വച്ച് നടത്താനിരുന്നത് ഒക്ടോബർ 01 ലേക്കും പുനഃക്രമീകരിച്ചിരിക്കുന്നു.


ടൈംടേബിൾ

കേരളസർവകലാശാലയുടെ രണ്ടാം സെമസ്റ്റർ എം.എ./എം.എസ്സി/എം.ടി.ടി.എം./ എം.കോം./എം.എസ്.ഡബ്ല്യു./എം.എം.സി.ജെ. (കൺവെൻഷനൽ ആന്റ് ന്യൂജനറേഷൻ) (റെഗുലർ & സപ്ലിമെന്ററി) സെപ്റ്റംബർ 2024 പരീക്ഷയുടെ പുതുക്കിയ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

ഒക്ടോബറിൽ ആരംഭിക്കുന്ന പത്താം സെമസ്റ്റർ പഞ്ചവത്സര ഇന്റഗ്രേറ്റഡ് എം.ബി.എ. (2015 സ്കീം – റെഗുലർ, സപ്ലിമെന്ററി & മേഴ്സി ചാൻസ്) പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.


പ്രാക്ടിക്കൽ/പ്രോജക്ട് ഇവാല്യുവേഷൻ & വൈവ

കേരളസർവകലാശാല 2024 ജൂലൈയിൽ നടത്തിയ നാലാം സെമസ്റ്റർ ബി.പി.എ. മ്യൂസിക് (വയലിൻ) ഡിഗ്രി പരീക്ഷയുടെ പ്രാക്ടിക്കൽ 2024 ഒക്ടോബർ 07 മുതൽ ആരംഭിക്കുന്നു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

കേരളസർവകലാശാല 2024 ജൂലൈയിൽ നടത്തിയ നാലാം സെമസ്റ്റർ ബി.എസ്സി. ബോട്ടണി ആന്റ് ബയോടെക്നോളജി (247), ബി.എസ്സി. ബയോടെക്നോളജി (മൾട്ടിമേജർ) 2 (b) (350) പരീക്ഷയുടെ പ്രാക്ടിക്കൽ 2024 ഒക്ടോബർ 04 മുതൽ അതാത് പരീക്ഷ കേന്ദ്രങ്ങളിൽ വച്ച് നടത്തുന്നു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

കേരളസർവകലാശാലയുടെ രണ്ടാം സെമസ്റ്റർ ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആന്റ് കാറ്ററിംഗ് ടെക്നോളജി (ബി.എച്ച്.എം./ബി.എച്ച്.എം.സി.റ്റി.) സെപ്റ്റംബർ 2024 പരീക്ഷയുടെ പ്രാക്ടിക്കൽ 2024 ഒക്ടോബർ 04 മുതൽ അതാത് കേന്ദ്രങ്ങളിൽ വച്ച് നടത്തുന്നു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

കേരളസർവകലാശാല 2024 ജൂലൈയിൽ നടത്തിയ നാലാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. ബി.എസ്സി. ഫിസിക്സ് (റെഗുലർ – 2022 അഡ്മിഷൻ, ഇംപ്രൂവ്മെന്റ്/ സപ്ലിമെന്ററി – 2021 അഡ്മിഷൻ, സപ്ലിമെന്ററി – 2019 & 2020 അഡ്മിഷൻ, മേഴ്സി ചാൻസ് – 2013 – 2016 & 2018 അഡ്മിഷൻ) പരീക്ഷയുടെ പ്രാക്ടിക്കൽ 2024 ഒക്ടോബർ 09 മുതൽ വിവിധ കോളേജുകളിൽ ആരംഭിക്കുന്നു. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.

കേരളസർവകലാശാല 2024 ജൂലൈയിൽ നടത്തിയ എട്ടാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബി.കോം./ബി.ബി.എ. എൽ.എൽ.ബി. പരീക്ഷയുടെ പ്രോജക്ട് ഇവാല്യുവേഷനും വൈവയും 2024 ഒക്ടോബർ 07 മുതൽ ആരംഭിക്കുന്നു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.


ഗവേഷണ പ്രബന്ധം സമർപ്പിക്കുന്നതിനുള്ള തീയതി നീട്ടി

കേരളസർവകലാശാലയിലെ 2022-2024 ബാച്ച് എം.എഡ്. വിദ്യാർത്ഥികളുടെ ഗവേഷണ പ്രബന്ധം സർവകലാശാലയിൽ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 2024 ഒക്ടോബർ 10 ലേക്ക് നീട്ടിയിരിക്കുന്നു.

എം.ജി സർവകലാശാല

പരീക്ഷാഫലം

ആറാം സെമസ്റ്റർ പഞ്ചവത്സര ഇന്റഗ്രേഡ് ബികോം എൽഎൽബി (ഓണേ ഴ്സ് 2020 അഡ്മിഷൻ റെഗുലർ, 2018, 2019 അഡ്മിഷനുകൾ സപ്ലിമെന്ററി), പഞ്ചവ അര ഡബിൾ ഡിഗ്രി ബികോം എൽഎൽബി (ഓണേഴ്സ് (2016,2017 അഡ്മിഷനുകൾ സപ്ലിമെന്ററി, 2015 അഡ്മിഷൻ ആദ്യ മെഴ്സി ചാൻസ്, ഏപ്രിൽ 2024) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനക്കുമുള്ള അപേക്ഷകൾ നിശ്ചിത ഫീസ് അടച്ച് ഒക്ടോബർ പത്തു വരെ ഓൺലൈനിൽ സമർപ്പിക്കാം. വിശദ വിവരങ്ങൾ studentportal.mgu.ac.in എന്ന ലിങ്കിൽ.

മൂന്നാം സെമസ്റ്റർ എംഎസ്സി പിജിസിഎസ്എസ് (2018 അഡ്മിഷൻ സപ്ലിമെന്ററി, 2015 മുതൽ 2017 വരെ അഡ്മിഷനുകൾ മെഴ്സി ചാൻസ് ജനുവരി 2024) പരീക്ഷകളുടെ പ്രസിദ്ധീകരിച്ചു.

പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷകൾ നിശ്ചിത ഫീസ് അടച്ച് ഒക്ടോബർ 11 വരെ സമർപ്പിക്കാം.

ആറാം സെമസ്റ്റർ പഞ്ചവത്സര ഇന്റഗ്രേഡ് ബിഎ എൽഎൽബി (2015 അഡ്മിഷൻ ആദ്യ മെഴ്സി ചാൻസ്, 2014 അഡ്മിഷൻ രണ്ടാം മെഴ്സി ചാൻസ്, 2012, 2013 അഡ്മി ഷനുകൾ ആവസാന മെഴ്സി ചാൻസ് ഏപ്രിൽ 2024) പരീക്ഷകളുടെ പ്രസിദ്ധീകരിച്ചു.

പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനക്കുമുള്ള അപേക്ഷകൾ നിശ്ചിത ഫീസ് അടച്ച് ഒക്ടോബർ പത്ത് വരെ സമർപ്പിക്കാം.


വൈവ വോസി

ഒന്നാം സെമസ്റ്റർ എൽഎൽഎം (2023 അഡ്മിഷൻ റെഗുലർ, 2021,2022 അഡ്മി ഷനുകൾ സപ്ലിമെന്ററി മെയ് 2024) പരീക്ഷയുടെ ടീച്ചിംഗ് പ്രാക്ടീസ് ആന്റ് വൈവവോസി പരീക്ഷകൾ ഒക്ടോബർ അഞ്ചു മുതൽ നടക്കും. ടൈംടേബിൾ വെബ്സൈറ്റിൽ.

മൂന്നും നാലും സെമസ്റ്റർ എംഎ സിറിയക്ക് (സിഎസ്എസ് 2022 അഡ്മിഷൻ റെഗുലർ,2019 മുതൽ 2021 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ് മെയ് 2024) പരീക്ഷയുടെ വൈവവോസി പരീക്ഷകൾ ഒക്ടോബർ 3 മുതൽ നടക്കും.


കണ്ണൂർ സർവകലാശാല

ഇംഗ്ലിഷ് ഫോർ പ്രാക്ടിക്കൽ പർപ്പസസ് സർട്ടിഫിക്കറ്റ് കോഴ്സ്: ഒക്ടോബർ 13 വരെ അപേക്ഷിക്കാം

കണ്ണൂർ സർവ്വകലാശാല പാലയാട് ക്യാമ്പസിലെ ഇംഗ്ലിഷ് പഠനവകുപ്പിൽ നടത്തുന്ന “ഇംഗ്ലിഷ് ഫോർ പ്രാക്ടിക്കൽ പർപ്പസസ് – English for Practical Purposes (EPP) എന്ന മൂന്നു മാസ സർട്ടിഫിക്കറ്റ് കോഴ്സിലേക്കുള്ള പ്രവേശനത്തിന് 28.9.2024 മുതൽ 13.10.2024 വരെ ഓൺലൈൻ ആയി അപേക്ഷിക്കാം.

യോഗ്യത: എച്ച് എസ് ഇ/ പ്ലസ് ടു കോഴ്സ് ഫീസ്: 3,000/- രൂപ. നിലവിൽ കണ്ണൂർ സർവ്വകലാശാലയുടെ കീഴിൽ മറ്റു കോഴ്സുകൾ പഠിക്കുന്നവർക്കും അപേക്ഷിക്കാം. ശനിയാഴ്ചകളിലും അവധി ദിവസങ്ങളിലും ആയിരിക്കും ക്ലാസ്സുകൾ.

അഭിമുഖങ്ങളിലും ക്ലാസുകളിലും പ്രസന്റേഷനുകളിലും ആത്മവിശ്വാസത്തോടെ പങ്കെടുക്കുന്നതിന് ഇംഗ്ലിഷിൽ മികച്ച ആശയവിനിമയത്തിനുള്ള കഴിവ് ലക്ഷ്യമിടുന്നവർക്കായുള്ള ഈ സർട്ടിഫിക്കറ്റ് കോഴ്സിന് ആദ്യം അപേക്ഷിക്കുന്ന 50 പേർക്ക് പ്രവേശനം നൽകും.

അപേക്ഷയുടെ പ്രിന്റൗട്ടും അനുബന്ധ രേഖകളും 15.10.2024ന് വൈകിട്ട് നാല് മണിക്കു മുൻപ് താവക്കര ക്യാംപസിലെ സ്കൂൾ ഓഫ് ലൈഫ് ലോങ് ലേണിങ് ഡയറക്ടർക്ക് സമർപ്പിക്കണം.

സിലബസ് അടക്കമുള്ള വിശദവിവരങ്ങൾ വെബ്സൈറ്റിൽ ACADEMICS >>> CENTRE FOR LIFELONG LEARNING ലിങ്കിൽ (www.kannuruniversity.ac.in.)


പരീക്ഷാഫലം

നാലാം സെമസ്റ്റർ എം. കോം. (ഫൈവ് ഇയർ ഇന്റഗ്രേറ്റഡ്) ഡിഗ്രി സി ബി സി എസ് എസ് (റെഗുലർ – 2022 അഡ്മിഷൻ), മെയ് 2024 പരീക്ഷയുടെ ഫലം സർവ്വകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

പുനഃപരിശോധന / സൂക്ഷ്മപരിശോധന / ഫോട്ടോകോപ്പി എന്നിവയ്ക്ക് 08.10.2024 ന് വൈകുന്നേരം 5 മണി വരെ അപേക്ഷിക്കാം.

രണ്ടാം സെമസ്റ്റർ എം. കോം (ഫൈവ് ഇയർ ഇന്റഗ്രേറ്റഡ്) – സി. ബി. സി. എസ്. എസ്. (റെഗുലർ – 2023 അഡ്മിഷൻ/സിലബസ് & സപ്ലിമെന്ററി/ഇപ്രൂവ്മെന്റ് 2022 അഡ്മിഷൻ/സിലബസ്), മെയ് 2024 പരീക്ഷാഫലം സർവ്വകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

ഉത്തരകടലാസുകളുടെ പുനഃപരിശോധന / സൂക്ഷ്മപരിശോധന / ഫോട്ടോകോപ്പി എന്നിവയ്ക്ക് 08.10.2024 ന് വൈകുന്നേരം 5 മണിവരെ അപേക്ഷിക്കാം.

നാലാം സെമസ്റ്റർ ബി. എ. എൽ. എൽ. ബി (റെഗുലർ/സപ്ലിമെന്ററി) മെയ് 2024 പരീക്ഷയുടെ ഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

ഉത്തരക്കടലാസിൻറെ പുനഃപരിശോധനയ്ക്കും സൂക്ഷ്മപരിശോധനയ്ക്കും ഫോട്ടോക്കോപ്പിക്കുമുള്ള അപേക്ഷകൾ 8-10-2024 വൈകുന്നേരം 5 മണിവരെ സർവകലാശാലയിൽ സ്വീകരിക്കും.

അഫിലിയേറ്റഡ് കോളേജുകളിലെ എം.എസ്.സി അപ്ളൈഡ് സൈക്കോളജി, കൗൺസിലിങ് സൈക്കോളജി പ്രോഗ്രാമുകളുടെ ഒന്നാം സെമസ്റ്റർ,ഒക്ടോബർ 2023 (റെഗുലർ) പരീക്ഷകളുടെ ഫലം സർവ്വകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

ഉത്തരക്കടലാസ്സുകളുടെ സൂക്ഷ്മപരിശോധന പകർപ്പ് ലഭ്യമാക്കൽ എന്നിവയ്ക്കുള്ള അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാനതീയ്യതി 09/10/2024, വൈകുന്നേരം 5 മണി വരെ സർവകലാശാലയിൽ സ്വീകരിക്കും


പ്രാക്ടിക്കൽ/വൈവ

രണ്ടാം സെമസ്റ്റർ പി.ജി.ഡി.എൽ.ഡി റെഗുലർ/ സപ്ലിമെൻ്ററി), മെയ് 2024 പ്രായോഗിക വാചാ പരീക്ഷകൾ ഫാപ്പിൻസ് കമ്മ്യൂണിറ്റി കോളേജ് ഓഫ് ബിഹേവിയർ മാനേജ്മെൻറ്, തങ്കയം, തൃക്കരിപ്പൂർ – ഇൽവച്ച് 2024 ഒക്ടോബർ 03, 04 തീയതികളിൽ നടത്തുന്നതാണ്. രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾ കോളേജുമായി ബന്ധപ്പെടേണ്ടതാണ്.


Follow our WhatsApp Channel for instant updates: Join Here

Share Now:

Leave a Reply

Your email address will not be published. Required fields are marked *