യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ: 22 ആഗസ്റ്റ് 2024
ആഗസ്റ്റ് 22, 2024 -ലെ കേരളത്തിലെ വിവിധ സർവകലാശാലകളുടെ അറിയിപ്പുകൾ ഒറ്റ നോട്ടത്തിൽ.
കാലിക്കറ്റ് സർവകലാശാല
ബി.എഡ്. കൊമേഴ്സ് ഓപ്ഷൻ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
കാലിക്കറ്റ് സർവകലാശാലയുടെ 2024 2025 അധ്യയന വർഷത്തെ ഏകജാലക സംവിധാനം മുഖാന്തരമുള്ള ബി.എഡ്. കൊമേഴ്സ് ഓപ്ഷന്റെ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു.
അലോട്ട്മെന്റ് ലഭിച്ചവർ ആഗസ്റ്റ് 24-ന് വൈകീട്ട് നാലു മണിക്ക് മുൻപായി മാൻഡേറ്ററി ഫീസടച്ച് അഡ്മിറ്റ് കാർഡ് സഹിതം അലോട്ട്മെന്റ് ലഭിച്ച കോളേജിൽ സ്ഥിരപ്രവേശനം നേടേണ്ടതാണ്.
എസ്.സി. എസ്.ടി. ഒ.ഇ.സി. വിഭാഗത്തിന് 135/- രൂപ മറ്റുള്ളവർക്ക് 540/- രൂപ എന്നിങ്ങനെയാണ് മാൻഡേറ്ററി ഫീസ്. മാൻഡേറ്ററി ഫീസടച്ച് സ്ഥിരപ്രവേശനം നേടാത്തവർക്ക് നിലവിൽ ലഭിച്ച അലോട്ട്മെന്റ് നഷ്ടമാകും. ഇവരെ തുടർന്നുള്ള പ്രവേശനത്തിന് പരിഗണിക്കില്ല.
ലഭിച്ച ഓപ്ഷനിൽ തൃപ്തരായവർ എല്ലാ ഹയർ ഓപ്ഷനുകളും ക്യാൻസൽ ചെയ്ത് അഡ്മിറ്റ് കാർഡ് എടുത്ത് സ്ഥിരം പ്രവേശനം നേടണം. ഹയർ ഓപ്ഷൻ നിലനിർത്തുന്നവരെ അലോട്ട്മെന്റിനുശേഷം ഉണ്ടാകുന്ന ഒഴിവിലേക്ക് പരിഗണിക്കും.
സ്ഥിരപ്രവേശനം നേടിയവർക്ക് ടി.സി. ഒഴികെയുള്ള എല്ലാ അസൽ രേഖകളും പ്രവേശന ദിവസം തന്നെ തിരിച്ചു വാങ്ങാം. ഫോൺ : 0494 2407017, 2407016, 2660600.
എം.എസ് സി. ഫുഡ് സയൻസ് സീറ്റൊഴിവ്
കാലിക്കറ്റ് സർവകലാശാലാ സ്കൂൾ ഓഫ് ഹെൽത് സയൻസിൽ സ്വാശ്രയ എം.എസ് സി. ഫുഡ് സയൻസ് ആന്റ് ടെക്നോളജി കോഴ്സിൽ എൻ.ആർ.ഐ. ക്വാട്ടയിൽ രണ്ട് സീറ്റ് ഒഴിവുണ്ട്.
മേൽ പറഞ്ഞ സംവരണ വിഭാഗത്തിൽപെട്ട പി.ജി. ക്യാപ് രജിസ്ട്രേഷൻ ഐ.ഡി. ഉള്ളവർ ആവശ്യമായ രേഖകൾ സഹിതം ആഗസ്റ്റ് 27-ന് രാവിലെ 10.30-ന് സർവകലാശാലാ ക്യാമ്പസിലെ സ്കൂൾ ഓഫ് ഹെൽത് സയൻസിൽ ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക്: 0494 2407345.
തളിക്കുളം സി.സി.എസ്.ഐ.ടിയിൽ ബി.സി.എ. / എം.സി.എ. സീറ്റൊഴിവ്
തൃശ്ശൂർ തളിക്കുളത്തുള്ള കാലിക്കറ്റ് സർവകലാശാലാ സെന്റർ ഫോർ കമ്പ്യൂട്ടർ സയൻസ് ആന്റ് ഇൻഫർമേഷൻ ടെക്നോളജിയിൽ ബി.സി.എ./ എം.സി.എ. പ്രോഗ്രാമുകളിൽ സീറ്റൊഴിവുണ്ട്.
താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഓഗസ്റ്റ് 23-ന് രാവിലെ 11.00 മണിക്ക് സെന്ററിൽ ഹാജരാകണം. എസ്.സി. / എസ്.ടി. / ഒ.ഇ.സി. വിഭാഗത്തിൽപ്പെട്ടവർക്ക് ഫീസിളവ് ലഭിക്കും.
കോൺടാക്ട് ക്ലാസ്
സെന്റർ ഫോർ ഡിസ്റ്റൻസ് ആന്റ് ഓൺലൈൻ എജ്യുക്കേഷനു കീഴിലെ മൂന്നാം സെമസ്റ്റർ ബി.എ. ബി.കോം. / ബി.ബി.എ. ( CBCSS 2023 പ്രവേശനം ) വിദ്യാർഥികൾക്കുള്ള കോൺടാക്ട് ക്ലാസുകൾ സെപ്റ്റംബർ ഏഴു മുതൽ വിവിധ കേന്ദ്രങ്ങളിൽ ആരംഭിക്കും.
വിദ്യാർഥികൾ ഐ.ഡി. കാർഡ് സഹിതം ഹാജരാകേണ്ടതാണ്. ചില പ്രോഗ്രാമുകളുടെ കോൺടാക്ട് ക്ലാസുകൾ വിദ്യാർഥികൾ രജിസ്റ്റർ ചെയ്ത കേന്ദ്രങ്ങളിലല്ല നടത്തുന്നത്.
ആയതിനാൽ സി.ഡി.ഒ.ഇ. വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച വിശദമായ കോൺടാക്ട് ക്ലാസ് ഷെഡ്യൂൾ പരിശോധിച്ച് അതത് കേന്ദ്രങ്ങളിൽ ക്ലാസിന് ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ https://sde.uoc.ac.in/ . ഫോൺ : 0494 2400288, 2407356.
പരീക്ഷാ അപേക്ഷ
ലോ കോളേജുകളിലെ ഒന്നാം സെമസ്റ്റർ എൽ.എൽ.എം. (2021 പ്രവേശനം മുതൽ) ജൂൺ 2024 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴ കൂടാതെ സെപ്റ്റംബർ നാല് വരെയും 190/- രൂപ പിഴയോടെ ആറ് വരെയും അപേക്ഷിക്കാം.
പത്താം സെമസ്റ്റർ ബി.ആർക്. ( 2017, 2018, 2019 പ്രവേശനം ) നവംബർ 2024, (2015, 2016 പ്രവേശനം) ഡിസംബർ 2024 സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴ കൂടാതെ സെപ്റ്റംബർ ആറ് വരെയും 190/- രൂപ പിഴയോടെ 11 വരെയും അപേക്ഷിക്കാം.
സെന്റർ ഫോർ ഡിസ്റ്റൻസ് ആന്റ് ഓൺലൈൻ എജ്യുക്കേഷൻ മൂന്നാം സെമസ്റ്റർ (PG – CDOE – CBCSS) എം.എ., എം.എസ് സി., എം.കോം. (2020 പ്രവേശനം) നവംബർ 2023, (2021 പ്രവേശനം മുതൽ നവംബർ 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് പിഴ കൂടാതെ സെപ്റ്റംബർ 19 വരെയും 190/- രൂപ പിഴയോടെ 24 വരെയും അപേക്ഷിക്കാം. ലിങ്ക് 27 മുതൽ ലഭ്യമാകും.
പരീക്ഷ
എട്ടാം സെമസ്റ്റർ പാർട്ട് ടൈം ബി.ടെക്. ( 2014 പ്രവേശനം മാത്രം ) നവംബർ 2021 സപ്ലിമെന്ററി പരീക്ഷ സെപ്റ്റംബർ അഞ്ചിന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
പുനർമൂല്യനിർണയഫലം
വിദൂര വിഭാഗം ഒന്നാം വർഷ എം.എ. ഇക്കണോമിക്സ് സെപ്റ്റംബർ 2023, അവസാന വർഷ എം.എ. ഹിസ്റ്ററി സെപ്റ്റംബർ 2022 പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.
കേരള സർവകലാശാല
പ്രാക്ടിക്കൽ
കേരളസർവകലാശാല നടത്തിയ നാലാം സെമസ്റ്റർ ബി.എം.എസ് ഹോട്ടൽ മാനേജ്മെന്റ് ജൂലൈ 2024 ഡിഗ്രി പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷ 2024 സെപ്റ്റംബർ 4 മുതൽ ആരംഭിക്കുന്നതാണ്. വിശദവിവരം വെബ്സൈറ്റിൽ.
പരീക്ഷഫലം
കേരളസർവകലാശാല 2024 ഫെബ്രുവരി മാസം നടത്തിയ മൂന്നാം സെമസ്റ്റർ എം.എ ഫിലോസഫി റെഗുലർ ആൻഡ് സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മ പരിശോധനയ്ക്ക് 2021-2022 അഡ്മിഷൻ വിദ്യാർത്ഥികൾ www.slam.keralauniversity.ac.in മുഖേനയും 2020 അഡ്മിഷൻ വിദ്യാർത്ഥികൾ www.exams.keralauniversity.ac.in മുഖേനയും 2024 സെപ്റ്റംബർ 2 വരെ ഓൺലൈനായി സമർപ്പിക്കാവുന്നതാണ്. വിശദവിവരം വെബ്സൈറ്റിൽ.
കേരളസർവകലാശാല 2024 ഫെബ്രുവരി മാസം നടത്തിയ മൂന്നാം സെമസ്റ്റർ എം.എ പബ്ലിക് അഡ്മിനിസ്ട്രേഷൻ ( റെഗുലർ – 2022 അഡ്മിഷൻ ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
സൂക്ഷ്മപരിശോധനയ്ക്ക് www.scm.keralauniversity.ac.in മുഖേനയും 2024 സെപ്റ്റംബർ 2 വരെ ഓൺലൈനായി സമർപ്പിക്കാവുന്നതാണ്. വിശദവിവരം വെബ്സൈറ്റിൽ.
കേരളസർവകലാശാല 2024 ജൂലൈ മാസം നടത്തിയ നാലാം സെമസ്റ്റർ സി.ബി.സി.എസ് ബി.എ മ്യൂസിക് പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരം വെബ്സൈറ്റിൽ.
ഒന്നാം വർഷ ബി.എഡ് പ്രവേശനം – 2024: കോളേജ് ലെവൽ സ്പോട്ട് അലോട്ട്മെന്റ് ഓഗസ്റ്റ് 27 ന്
ഗവ :/ എയ്ഡഡ് / സ്വാശ്രയ കെ. യു.സി.ടി.ഇ കോളേജുകളിൽ കോളേജ് ലെവൽ സ്പോട്ട് അലോട്ട്മെന്റ് ഓഗസ്റ്റ് 27 ന്.
കേരളസർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവ :/ എയ്ഡഡ് / സ്വാശ്രയ കെ.യു.സി.ടി.ഇ കോളേജുകളിലെ ഒന്നാം വർഷ ബി.എഡ് കോഴ്സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് 2024 ഓഗസ്റ്റ് 27 ന് കോളേജ് തലത്തിൽ സ്പോട്ട് അലോട്ട്മെന്റ് നടത്തുന്നു.
നിലവിൽ കേരളസർവകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള കോളേജുകളിൽ ബി.എഡ് കോഴ്സുകളിൽ അഡ്മിഷൻ ഉള്ള വിദ്യാർത്ഥികളെ പ്രസ്തുത സ്പോട്ട് അഡ്മിഷനിൽ പരിഗണിക്കുന്നതല്ല (മാനേജ്മെന്റ് അഡ്മിഷൻ ഉൾപ്പടെ).
അപേക്ഷ
നിലവിൽ കേരളസർവകലാശാലയിൽ ബി.എഡ് കോഴ്സിലേക്ക് നൽകിയിട്ടുള്ളവരെ പരിഗണിച്ചതിനു ശേഷമുള്ള ഒഴിവുകളിലേക്ക് ഇതുവരെ അപേക്ഷ നല്കാത്തവരെയും സ്പോട്ടിൽ പരിഗണിക്കുന്നതാണ്.
EWS വിഭാഗത്തിൽ ഉള്ള ഒഴിവുകളിൽ പ്രസ്തുത വിഭാഗത്തിലെ വിദ്യാർത്ഥികളെ മാത്രമാണ് പരിഗണിക്കുന്നത്. EWS വിഭാഗത്തിൽ ഒഴിവുള്ള വിഷയങ്ങളിൽ അപേക്ഷാർത്ഥികളുടെ അഭാവത്തിൽ പ്രസ്തുത ഒഴിവ് മറ്റു വിഷയങ്ങളിലേക്ക് മാറ്റി നൽകുന്നതായിരിക്കും.
സ്പോട്ട് അലോട്ട്മെന്റിൽ പങ്കെടുക്കാൻ വരുന്ന വിദ്യാർത്ഥികളുടെ കൈവശം എല്ലാ അസൽ സർട്ടിഫിക്കറ്റുകളും (including TC and Consolidated marklist) ഉണ്ടായിരിക്കണം. ഇതര സർവകലാശാല വിദ്യാർഥികൾ നിർബന്ധമായും എലിജിബിലിറ്റി സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്.
വിദ്യാർത്ഥികൾ അപേക്ഷയുടെ പ്രിന്റ് ഔട്ടും എല്ലാ അസൽ സർട്ടിഫിക്കറ്റുളുമായി അതാത് കോളേജുകളിൽ രാവിലെ 11 മണിക്ക് മുൻപായി റിപ്പോർട്ട് ചെയ്യേണ്ടതാണ്.
സമയം കഴിഞ്ഞു വരുന്നവരെയും അഡ്മിഷന് ആവശ്യമായ മതിയായ രേഖകൾ ഇല്ലാത്ത വിദ്യാർത്ഥികളെയും ഒരു കാരണവശാലും പരിഗണിക്കുന്നതല്ല.
ഒന്നിൽ കൂടുതൽ കോളേജുകളുടെ സ്പോട്ട് അലോട്ട്മെന്റിൽ പങ്കെടുക്കുന്നതിലേക്കായി വിദ്യാർത്ഥി സാക്ഷ്യ പത്രം നൽകി രക്ഷകർത്താവ്/പ്രതിനിധിയുടെ സഹായം പ്രയോജനപ്പെടുത്താവുന്നതാണ്.
ഒഴിവുള്ള സീറ്റുകളുടെ വിവരം, മറ്റു വിശദ വിവരങ്ങൾ എന്നിവ സർവകലാശാല വെബ് സൈറ്റിൽ (https://admissions.keralauniversity.ac.in) പ്രസിദ്ധീകരിക്കുന്നതാണ്.
എം ജി സർവകലാശാല
പിജി പ്രവേശനം; രജിസ്റ്റർ ചെയ്യാം
മഹാത്മാ ഗാന്ധി സർവകലാശാലയുടെ അഫിലിയേറ്റഡ് കോളജുകളിൽ ബിരുദാനന്തര ബിരുദ പ്രവേശനത്തിനുള്ള മൂന്നാം ഘട്ട അന്തിമ അലോട്ട്മെന്റിന്റെ ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു.
നിലവിൽ പി.ജി പ്രോഗ്രാമുകളിൽ പ്രവേശനം എടുത്തവർ ഒഴികെയുള്ളവർക്ക് അപേക്ഷിക്കാം. റാങ്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തിൽ ഓഗസ്റ്റ് 23, 24 തീയതികളിൽ കോളജുകളിൽ പ്രവേശനം നടക്കും.
ബിഎഡ് രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ്
മഹാത്മാ ഗാന്ധി സർവകലാശാലുടെ അഫിലിയേറ്റഡ് കോളജുകളിൽ ബിഎഡ് പ്രവേശനത്തിനുള്ള രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു.
ആദ്യ സപ്ലിമെന്ററി അലോട്ട്മെന്റിൽ താത്കാലിക പ്രവേശനം എടുത്തവരും രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റിൽ ഉൾപ്പെട്ടവരും ഇന്ന്(ഓഗസ്റ്റ് 22) വൈകുന്നേരം നാലിനു മുൻപ് കോളജുകളിൽ സ്ഥിര പ്രവേശനം നേടണം. നിശ്ചിത സമയപരിധിക്കുള്ളിൽ സ്ഥിര പ്രവേശനം നേടാത്തവരുടെ അലോട്ട്മെന്റ് റദ്ദാകും.
പരീക്ഷാ ഫലം
നാലാം സെമസ്റ്റർ പിജിസിഎസ്എസ് എംഎ ഹിസ്റ്ററി, എംഎസ്സി കമ്പ്യൂട്ടർ സയൻസ്, എംഎസ്സി മാത്തമാറ്റിക്സ്, ഇൻഡസ്ട്രിയൽ കെമിസ്ട്രി, എംഎസ്സി ക്ലിനി ക്കൽ ന്യൂട്രിഷൻ ആന്റ് ഡയറ്റെറ്റിക്സ് (2022 അഡ്മിഷൻ റഗുലർ, 2019 മുതൽ 2021 വ രെ അഡ്മിഷനുകൾ സപ്ലിമെന്ററിയും റീ അപ്പിയറൻസും ഏപ്രിൽ 2024) പരീക്ഷയു ടെ ഫലം പ്രസിദ്ധീകരിച്ചു.
പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് സെപ്റ്റംബർ മൂന്നുവരെ ഓൺലൈനിൽ അപേക്ഷിക്കാം. വിശദ വിവരങ്ങൾ സർവകലാശാലാ വെബ് സൈറ്റിൽ.
നാലാം സെമസ്റ്റർ എംഎ ഹിസ്റ്റോറിക്കൽ സ്റ്റഡീസ്, (2022 അഡ്മിഷൻ റഗുലർ, 2021 അഡ്മിഷൻ സപ്ലിമെന്ററി ഏപ്രിൽ 2024) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് സെപ് റ്റംബർ മൂന്നുവരെ ഓൺലൈനിൽ അപേക്ഷിക്കാം. വിശദ വിവരങ്ങൾ സർവകലാശാ ലാ വെബ് സൈറ്റിൽ.
നാലാം സെമസ്റ്റർ എംഎസ്സി ഫർമസ്യൂട്ടിക്കൽ കെമിസ്ട്രി, (2022 അഡ്മിഷൻ റ ഗുലർ, 2019 മുതൽ 2021 വരെ അഡ്മിഷനുകൾ സപ്ലിമെന്ററി ഏപ്രിൽ 2024) പരീക്ഷയു ടെ ഫലം പ്രസിദ്ധീകരിച്ചു.
പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് ഓഗസ്റ്റ് അഞ്ചു വരെ ഓൺലൈനിൽ അപേക്ഷിക്കാം. വിശദ വിവരങ്ങൾ സർവകലാശാലാ വെബ് സൈറ്റിൽ.
പ്രാക്ടിക്കൽ
രണ്ടാം സെമസ്റ്റർ എംഎസ്സി സൈക്കോളജി (2023 അഡ്മിഷൻ റഗുലർ, 2022 അ ഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2019 മുതൽ 2022 വരെ അഡ്മിഷനുകൾ റീ അപ്പിയറൻസ് ഏ പ്രിൽ 2024) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ഓഗസ്റ്റ് 23 മുതൽ കോളജുകളിൽ നടത്തും. ടൈം ടേബിൾ വെബ്സൈറ്റിൽ.
മൂന്നാം സെമസ്റ്റർ എംഎസ്സി മെഡിക്കൽ അനാട്ടമി (2020 അഡ്മിഷൻ റഗുലർ, 2017 മുതൽ 2029 വരെ അഡ്മിഷനുകൾ റീ അപ്പിയറൻസ്, 2016 അഡ്മിഷൻ ആദ്യ മേഴ്സി ചാൻസ്, 2014 അഡ്മിഷൻ അവസാന മെഴ്സി ചാൻസ് ജൂലൈ 2024) പരീക്ഷ യുടെ പ്രാക്ടിക്കൽ പരീക്ഷകൾ സെപ്റ്റംബർ 11 മുതൽ കോളജുകളിൽ നടത്തും. ടൈം ടേബിൾ വെബ് സൈറ്റിൽ.
രണ്ടാം സെമസ്റ്റർ ബോട്ടണി ( മോഡൽ 1, 2, 3 സിബിസിഎസ് 2023 അഡ്മിഷൻ റഗുലർ, 2022 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2017 മുതൽ 2022 വരെ അഡ്മിഷനുകൾ റീ അപ്പിയറൻസ് മേയ് 2024) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ഓഗസ്റ്റ് 27 മുതൽ കോളജുകളിൽ നടത്തും. ടൈം ടേബിൾ വെബ്സൈറ്റിൽ.
എംഎസ്സി ജിയോളജി രണ്ടാം സെമസ്റ്റർ (2023 അഡ്മിഷൻ റഗുലർ, 2022 അഡ് മിഷൻ ഇംപ്രൂവ്മെന്റ്, 2019 മുതൽ 2022 വരെ അഡ്മിഷനുകൾ സപ്ലിമെന്ററി ഏപ്രിൽ 2024) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ സെപ്റ്റംബർ മൂന്നു മുതൽ കോളജുക ളിൽ നടത്തും. ടൈം ടേബിൾ വെബ്സൈറ്റിൽ.
രണ്ടാം സെമസ്റ്റർ ബി വാക്ക് അക്കൗണ്ടിംഗ് ആന്റ് ടാക്സേഷൻ, ബാങ്കിംഗ് ആന്റ് ഫിനാൻഷ്യൽ സർവീസസ് (2023 അഡ്മിഷൻ റഗുലർ, 2022 അഡ്മിഷൻ ഇംപ വ്മെന്റ്, 2018 മുതൽ 2022 വരെ അഡ്മിഷനുകൾ റീ അപ്പിയറൻസ് പുതിയ സ്കീം ജൂൺ 2024) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ (ഇന്റൻഷിപ്പ്-1) ഓഗസ്റ്റ് 30ന് കോ ളജുകളിൽ നടത്തും. ടൈം ടേബിൾ വെബ് സൈറ്റിൽ.
സ്പോട്ട് അഡ്മിഷൻ
മഹാത്മാ ഗാന്ധി സർവകലാശാലയിലെ സ്കൂൾ ഓഫ് നാനോസയൻസ് ആന്റ് നാനോ ടെക്നോളജിയിൽ എംടെക്, എംഎസ്സി പ്രോഗ്രാമുകളിൽ ഒഴിവുള്ള സീറ്റുക ളിലേക്ക് ഓഗസ്റ്റ് 23ന് സ്പോട്ട് അഡ്മിഷൻ നടത്തും.
എംഎസ്സി ഫിസിക്സ് നാനോ സയൻസ് ആന്റ് നാനോ ടെക്നോളജി(ജനറൽ-1) എംഎസ്സി കെമിസ്ട്രി നാനോ സ യൻസ് ആന്റ് നാനോ ടെക്നോളജി(ജനറൽ-1), എംടെക് നാനോ സയൻസ് ആന്റ് നാനോ ടെക്നോളജി (ജനറൽ-9), എന്നിങ്ങനെയാണ് ഒഴിവുകളുടെ എണ്ണം.
അർഹരായ വിദ്യാർഥികൾ യോഗ്യതാ രേഖകളുടെ അസ്സലുമായി രാവിലെ 11.30ന് മുൻപ് വകുപ്പ് ഓഫീസിൽ (റൂം നമ്പർ 302 കൺവർജൻസ് അക്കാദമിയ കോം പ്ലക്സ്) എത്തണം. വിശദ വിവരങ്ങൾ വെബ് സൈറ്റിൽ(https://snsnt.mgu.ac.in/) Phone-9995108534,9188606223.
സ്കൂൾ ഓഫ് പോളിമെർ സയൻസ് ആന്റ് ടെക്നോളജിയിൽ എംഎസ്സി ഇൻഡ സ്ട്രിയൽ പോളിമെർ സയൻസ് ആന്റ് ടെക്നോളജി പ്രോഗ്രാമിൽ ജനറൽ മെറിറ്റിൽ മൂന്നു സീറ്റുകൾ ഒഴിവുണ്ട്.
അർഹരായ വിദ്യാർഥികൾ യോഗ്യതാ രേഖകളുടെ അ സ്സലുമായി ഓഗസ്റ്റ് 23ന് ഉച്ചയ്ക്ക് 12.30ന് മുൻപ് വകുപ്പ് ഓഫീസിൽ എത്തണം. യോഗ്യത സംബന്ധിച്ച വിശദ വിവരങ്ങൾ https://cat.mgu.ac.in/schoolpolymer.php. Phone-9562578730, 9400201036.
Follow our WhatsApp Channel for instant updates: Join Here