യൂണിവേഴ്സിറ്റി അറിയിപ്പുകൾ: 5 ആഗസ്റ്റ് 2024
ആഗസ്റ്റ് 5, 2024 -ലെ കേരളത്തിലെ വിവിധ സർവകലാശാലകളുടെ അറിയിപ്പുകൾ ഒറ്റ നോട്ടത്തിൽ.
കാലിക്കറ്റ് സർവകലാശാല
എം.എ. ഇംഗ്ലീഷ് പ്രവേശന പരീക്ഷ
കാലിക്കറ്റ് സർവകലാശാലയിൽ 2024 വർഷത്തെ എം.എ. ഇംഗ്ലീഷ് പ്രോഗ്രാമിന് ഏകജാലകം മുഖേന അപേക്ഷിച്ച, ബിരുദ തലത്തിൽ ഇംഗ്ലീഷ് മെയിൻ കോർ വിഷയമായി പഠിച്ചിട്ടില്ലാത്തവർക്കുള്ള പ്രവേശന പരീക്ഷ ആഗസ്റ്റ് ഒൻപതിന് രാവിലെ 10.30 മുതൽ ഒരു മണി വരെ സർവകലാശാല കാമ്പസിലെ കൊമേഴ്സ് ആന്റ് മാനേജ്മന്റ് സ്റ്റഡീസ് പഠനവകുപ്പിൽ നടക്കും. കൺഫർമേഷൻ നൽകിയവർക്കുള്ള ഹാൾടിക്കറ്റ് പ്രവേശന വിഭാഗം വെബ്സൈറ്റിൽ ലഭ്യമാണ് https://admission.uoc.ac.in/
സീറ്റൊഴിവ്
കോഴിക്കോട് പേരാമ്പ്ര ചാലിക്കരയിലുള്ള കാലിക്കറ്റ് സർവകലാശാലാ റീജ്യണൽ
സെന്ററിൽ ബി.സി.എ. | ബി.എസ്.ഡബ്ല്യൂ. എം.സി.എ. – എം.എസ്.ഡബ്ല്യൂ. പ്രോഗ്രാമുകളിൽ സീറ്റൊഴിവുണ്ട്.
പ്രവേശന വൈയിറ്റിംഗ് ലിസ്റ്റിൽ ഉൾപ്പെട്ടവർ ആഗസ്റ്റ് ആറ് (എം.സി.എ. ബി.സി.എ.), ഏഴ് (എം.എസ്.ഡബ്ല്യൂ. ബി.എസ്.ഡബ്ല്യൂ.) തീയതികളിൽ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം രാവിലെ 11 മണിക്ക് ഹാജരാകേണ്ടതാണ്.
എസ്.സി. / എസ്.ടി. ഒ.ഇ.സി. വിഭാഗത്തിൽ പ്പെട്ടവർക്ക് ഫീസിളവ് ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് 0496 2991119, 9961039127 (എം.സി.എ.), 8594039556 (എം.എസ്.ഡബ്ല്യൂ.). തൃശ്ശൂർ തളിക്കുളത്തുള്ള കാലിക്കറ്റ് സർവകലാശാലാ സെന്റർ ഫോർ കമ്പ്യൂട്ടർ സയൻസ് ആന്റ് ഇൻഫർമേഷൻ സെന്ററിൽ എം.സി.എ. ജനറൽ/സംവരണ സീറ്റുകളിൽ ഒഴിവുണ്ട്.
പ്രവേശന വൈയിറ്റിംഗ് ലിസ്റ്റിൽ ഉൾപ്പെട്ടവർ ആഗസ്റ്റ് ആറിന് യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം രാവിലെ 10 മണിക്ക് സെന്ററിൽ ഹാജരാകേണ്ടതാണ്. എസ്.സി. / എസ്.ടി. ഒ.ഇ.സി. വിഭാഗത്തിൽപ്പെട്ടവർക്ക് ഫീസിളവ് ലഭിക്കും.
കൂടുതൽ വിവരങ്ങൾക്ക് 0487 2607112, 9400749401, 8547044182. തൃശ്ശൂർ പുതുക്കാടുള്ള കാലിക്കറ്റ് സർവകലാശാലാ സെന്റർ ഫോർ കമ്പ്യൂട്ടർ സയൻസ് ആന്റ് ഇൻഫർമേഷൻ സെന്ററിൽ എം.സി.എ. / ബി.എസ് സി.
(ഐ.ടി.) പ്രോഗ്രാമുകളിൽ സീറ്റൊഴിവുണ്ട്. പ്രവേശന വെയിറ്റിംഗ് ലിസ്റ്റിൽ ഉൾപ്പെട്ടവർ ആഗസ്റ്റ് എട്ടിന് യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം രാവിലെ 11 മണിക്ക് സെന്ററിൽ ഹാജരാകേണ്ടതാണ്.
എസ്.സി. / എസ്.ടി. / ഒ.ഇ.സി. വിഭാഗത്തിൽപ്പെട്ടവർക്ക് ഫീസിളവ് ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് 04802751888, 9995814411, 9048584865, 9446762845. പി.ആർ. 1099/2024
ബി.എഡ്. സംവരണ സീറ്റൊഴിവ് കോഴിക്കോട് കല്ലായിയിലുള്ള കാലിക്കറ്റ് സർവകലാശാലാ ടീച്ചർ എജ്യുക്കേഷൻ സെന്ററിൽ ബി.എഡ്.
മാത്തമാറ്റിക്സ് വിഭാഗത്തിൽ (ലാറ്റിൻ കാത്തലിക് – സംവരണം) ഒരു സീറ്റൊഴിവുണ്ട്. യോഗ്യരായവർ എല്ലാ അസൽ സർട്ടിഫിക്കറ്റുകളും സഹിതം ആറിന് രാവിലെ 11 മണിക്ക് സെന്ററിൽ നേരിട്ട് ഹാജരാകേണ്ടതാണ്.
പ്രാക്ടിക്കൽ പരീക്ഷയും വൈവയും മാറ്റി
ആഗസ്റ്റ് ആറു മുതൽ ഒൻപത് വരെ തിരൂർ ടി.എം.ജി. കോളേജിൽ നടത്താനിരുന്ന വിദൂര വിദ്യാഭ്യാസ വിഭാഗം എം.എ. അറബിക് ( CBCSS – SDE ) ഏപ്രിൽ 2024 പ്രാക്ടിക്കൽ ( ADVANCED TRANSLATION AND SIMULTANEOUS INTERPRETATION) വൈവയും മാറ്റി വെച്ചു. പുതുക്കിയ സമയക്രമം പിന്നീടറിയിക്കും.
എൻ.എസ്.എസ്. ഗ്രേസ് മാർക്ക്
സർവകലാശാലാ പഠന വകുപ്പുകളിലെ ഒന്ന് മുതൽ അഞ്ച് വരെ സെമസ്റ്റർ ഇന്റഗ്രേറ്റഡ് പി.ജി. വിദ്യാർഥികളിൽ എൻ.എസ്.എസ്. ഗ്രേസ് മാർക്കിന് അർഹരായവർ പഠനവകുപ്പ് മേധാവി മുഖാന്തിരം അപേക്ഷ പരീക്ഷാഭവൻ പി.ജി. ബ്രാഞ്ചിൽ സമർപ്പിക്കേണ്ടതാണ്. അവസാന തീയതി ആഗസ്റ്റ് 16. കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ.
ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷ
എം.ബി.എ. ഫുൾ ടൈം ആന്റ് പാർട്ട് ടൈം, എം.ബി.എ. ഹെൽത് കെയർ മാനേജ്മന്റ്, എം.ബി.എ. ഇന്റർനാഷണൽ ഫിനാൻസ് (CECSS 2017 & 2018 പ്രവേശനം മാത്രം) നാലാം സെമസ്റ്റർ സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷ ആഗസ്റ്റ് 21-നു രണ്ടാം സെമസ്റ്റർ പരീക്ഷ 22-നും തുടങ്ങും. കേന്ദ്രം : ടാഗോർ നികേതൻ, കാലിക്കറ്റ് സർവകലാശാലാ ക്യാമ്പസ്. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
പരീക്ഷാഫലം
നാലാം സെമസ്റ്റർ എം.എസ് സി. ബയോടെക്നോളജി (2022 പ്രവേശനം) നാഷണൽ സ്ട്രീം ജൂൺ 2024 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
കേരള സർവകലാശാല
ഒന്നാം വർഷ ബിരുദാനന്തര ബിരുദ പ്രവേശനം 2024 – 25
നിലവിൽ രജിസ്ട്രേഷൻ ചെയ്യാത്ത എല്ലാ വിദ്യാർത്ഥികൾക്കും ഒന്നാം ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേയ്ക്കുള്ള പ്രവേശനത്തിന് 2024 ആഗസ്റ്റ് 6 മുതൽ ആഗസ്റ്റ് 11 വരെ പുതിയ രജിസ്ട്രേഷൻ നടത്താവുന്നതാണ്. ഈ ഘട്ടത്തിൽ പരമാവധി 20 ഓപ്ഷനുകൾ വരെ നൽകാവുന്നതാണ്.
രജിസ്ട്രേഷനുള്ള എല്ലാവർക്കും പുതിയ ഓപ്ഷനുകൾ ചേർക്കൽ, റീവാല്യൂവേഷൻ സ് മാർക്ക് ഉൾപ്പെടുത്തൽ, കാറ്റഗറി മാറ്റം തുടങ്ങി എല്ലാ തിരുത്തലുകൾക്കും ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണ്.
നിലവിൽ അഡ്മിഷൻ ലഭിച്ച വിദ്യാർത്ഥികൾക്ക് അക്കാദമിക് വിവരങ്ങളും (മാർക്കിലെ വർദ്ധനവ്/സ്പെഷ്യൽ വെയിറ്റേജ്) ഓപ്ഷനുകളും മാത്രമേ മാറ്റം വരുത്താൻ സാധിക്കുകയുള്ളൂ.
പുതുതായി ഓപ്ഷൻ നൽകുന്ന വിദ്യാർത്ഥികളുടെ പ്രൊഫൈലിൽ മുൻ അലോട്ട്മെന്റുകളിൽ നൽകിയ ഓപ്ഷനുകൾ ക്യാൻസൽ ആകുന്നതാണ്. പുതിയതായി നൽകിയ ഓപ്ഷനുകൾ മാത്രമേ തുടർന്നു വരുന്ന സപ്ലിമെന്ററി അലോട്ട്മെന്റുകളിലേക്ക് പരിഗണിക്കുകയുള്ളൂ.
മുൻ അലോട്ട്മെന്റുകളിൽ ഫീസ് ഒടുക്കാതെ അലോട്ട്മെന്റ് റദ്ദായ അപേക്ഷകർക്കും, ഫീസ് അടച്ചിട്ടും കോളേജിൽ പ്രവേശനം നേടാൻ സാധിക്കാത്ത അപേക്ഷകർക്കും, ആപ്ലിക്കേഷൻ നമ്പർ, പാസ്സ് വേർഡ് എന്നിവ ഉപയോഗിച്ച് പ്രൊഫൈലിൽ ലോഗിൻ ചെയ്തശേഷം പുതിയതായി ഓപ്ഷനുകൾ നൽകാവുന്നതാണ്.
പുതുതായി ഓപ്ഷൻ നൽകുന്ന വിദ്യാർത്ഥികളുടെ പുതിയതായി നൽകിയ ഓപ്ഷനുകൾ മാത്രമേ സപ്ലിമെന്ററി അലോട്ട്മെന്റിലേക്ക് പരിഗണിക്കൂ. പുതുതായി ഓപ്ഷൻ നൽകിയില്ലെങ്കിൽ ഇവരുടെ പഴയ എല്ലാ ഓപ്ഷനുകളും പരിഗണിക്കുന്നതാണ്.
നിലവിൽ കോളജ് പ്രവേശനം നേടി അഡ്മിഷൻ ഉറപ്പാക്കിയ വിദ്യാർത്ഥികളുടെ ഹയർ ഓപ്ഷനുകൾ ഈ അലോട്ട്മെന്റിലേക്ക് പരിഗണിക്കുന്നതല്ല.
പ്രസ്തുത വിദ്യാർത്ഥികൾക്ക് സപ്ലിമെന്ററി അലോട്ട്മെന്റിൽ താല്പര്യമുള്ളപക്ഷം പുതിയതായി ഓപ്ഷനുകൾ നൽകേണ്ടതാണ്. പ്രൊഫൈലിൽ തിരുത്തൽ വരുത്തൽ, അലോട്ട്മെന്റിലേക്ക് വീണ്ടും പരിഗണിക്കൽ (Reconsider) എന്നിവ ആവശ്യമുളള എല്ലാ വിദ്യാർത്ഥികളും (ഇതിനായി സർകലാശാലയിൽ അപേക്ഷ നല്കിയിട്ടുള്ള വിദ്യാർത്ഥികൾ ഉൾപ്പെടെ) സ്വയം അവരവരുടെ പ്രൊഫൈലിൽ പ്രസ്തുത മാറ്റങ്ങൾ വരുത്തേണ്ടതാണ്.
ഇതര സർവകലാശാലകളിൽ നിന്ന് ബിരുദം പൂർത്തിയാക്കിയ അപേക്ഷകർ, അഡ്മിഷൻ സമയത്ത് നിർബന്ധമായും എലിജിബിലിറ്റി സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ് തിരുത്തലുകൾ വരുത്തി കഴിഞ്ഞാൽ, പുതിയതായി നൽകിയ ഓപ്ഷനുകൾ/മാറ്റങ്ങൾ അപേക്ഷയിൽ വന്നിട്ടുണ്ട് എന്ന് ഉറപ്പാക്കേണ്ടതും (options for supplementary allotment) അപേക്ഷയുടെ ഏറ്റവും പുതിയ എടുത്ത് തുടർ ആവശ്യങ്ങൾക്കായി സൂക്ഷിക്കേണ്ടതുമാണ്.
ഒന്നാം വർഷ ബി.എഡ്. പ്രവേശനം 2024 സ്പോർട്സ് ക്വാട്ട
കേരളസർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവൺമെന്റ്, എയ്ഡഡ് കെ.യു.സി.ടി.ഇ. കോളേജുകളിലെ ഒന്നാം വർഷ ബി.എഡ്. കോഴ്സുകളിൽ സ്പോർട്സ് ക്വാട്ട സീറ്റിലേക്കും മറ്റ് ഒഴിവുള്ള സീറ്റിലേക്കും (കെ.യു.സി.ടി.ഇ. മാനേജ്മെന്റ് ക്വാട്ട ഉൾപ്പെടെ) സ്പോട്ട് അലോട്മെന്റ് 2024 ആഗസ്റ്റ് 06 ന് എസ്.എൻ. കോളേജ് കൊല്ലത്ത് വച്ച് നടത്തുന്നതാണ്.
അർഹരായ വിദ്യാർത്ഥികൾ മതിയായ രേഖകൾ സഹിതം ആഗസ്റ്റ് 06 രാവിലെ 10 മണിക്ക് മുൻപായി കൊല്ലം എസ്.എൻ. കോളേജിൽ ഹാജരാകേണ്ടതാണ്.
ഓൺലൈനിൽ അപേക്ഷിച്ച സമയത്ത് രേഖപ്പെടുത്തിയ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, മാർക്ക് ലിസ്റ്റുകൾ എന്നിവ ഇല്ലാത്തപക്ഷം വിദ്യാർത്ഥികൾ അലോട്ട്മെന്റ് പ്രക്രിയയിൽ നിന്ന് പുറത്താകുന്നതാണ്.
സ്പോട്ട് അലോട്മെന്റിൽ പങ്കെടുക്കുന്ന എല്ലാ വിദ്യാർത്ഥികളും ഓൺലൈൻ അപേക്ഷയുടെ പ്രിന്റ് ഔട്ട് സഹിതം രാവിലെ 10 മണിക്ക് റിപ്പോർട്ട് ചെയ്യേണ്ടതാണ്.സമയം കഴിഞ്ഞു വരുന്നവരെ ഒരു കാരണവശാലും പരിഗണിക്കുന്നതല്ല.
അലോട്മെന്റ് സെന്ററുകളിൽ വിദ്യാർത്ഥികൾക്ക് മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളൂ. ഏതെങ്കിലും കാരണത്താൽ വിദ്യാർത്ഥികൾക്ക് നേരിട്ട് ഹാജരാകാൻ സാധിക്കാത്ത പക്ഷം വിദ്യാർത്ഥികൾ നൽകുന്ന സാക്ഷ്യപത്രവുമായി രക്ഷകർത്താവിന് ഹാജരാകാവുന്നതാണ്.
നിലവിൽ കേരളസർവകലാശാലക്ക് കീഴിലുള്ള ഏതെങ്കിലും ബി.എഡ്. കോളേജിൽ അലോട്ട്മെന്റ് ലഭിച്ച് അഡ്മിഷനിൽ തുടരുന്ന വിദ്യാർഥികളെ സ്പോട്ട് അലോട്ട്മെന്റിൽ പരിഗണിക്കുന്നതല്ല.
സ്പോർട്സ് ക്വാട്ട ഡിഫൻസ് ക്വാട്ട് തുടങ്ങി (ഇ.ഡബ്ല്യൂ.എസ് ഒഴികെ) ഒഴിവു വരുന്ന എല്ലാ സീറ്റുകളും ജനറൽ മെറിറ്റ് സീറ്റിലേക്ക് പരിവർത്തനം നടത്തി അലോട്ട്മെന്റ് പ്രക്രിയ പൂർത്തിയാക്കുന്നതാണ്.
പുതുക്കിയ പരീക്ഷാതീയതി
2024 ജൂലൈ 31 ന് നടത്താനിരുന്നതും മാറ്റിവച്ചതുമായ വെബ്സൈറ്റിൽ ലഭ്യമാണ്.
പരീക്ഷകളുടെ പുതുക്കിയ തീയതികൾ സർവകലാശാല പരീക്ഷാകേന്ദ്രത്തിനോ സമയത്തിനോ മാറ്റമില്ല.
കണ്ണൂർ സർവകലാശാല
എം.എഡ് പ്രോഗ്രാമിന്റെ പ്രവേശന പരീക്ഷ
2024-25 അധ്യയന വർഷത്തെ സർവകലാശാല പഠനവകുപ്പിലെ എം.എഡ് പ്രവേശന പരീക്ഷ, 07/08/2024 രാവിലെ 10:30ന് ധർമ്മശാല ക്യാമ്പസിലെ സ്കൂൾ ഓഫ് പെഡഗോജിക്കൽ സയൻസസിൽ വെച്ച് നടത്തപ്പെടുന്നതാണ്.
എം.എഡ് പ്രോഗ്രാമിന്റെ പ്രവേശനം സംബന്ധിച്ച സംശയങ്ങൾക്ക് ഫോൺ/ഇ-മെയിൽ മുഖാന്തരം മാത്രം ബന്ധപ്പെടുക. ഹെൽപ്പ് ലൈൻ നമ്പർ – 0497 2715261, 0497 2715284, 7356948230 E-mail id: deptsws@kannuruniv.ac.in
Follow our WhatsApp Channel for instant updates: Join Here