യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ: 17 ജൂലൈ 2024
ജൂലൈ 17, 2024 -ലെ കേരളത്തിലെ വിവിധ സർവകലാശാലകളുടെ അറിയിപ്പുകൾ ഒറ്റ നോട്ടത്തിൽ.
കാലിക്കറ്റ് സർവകലാശാല
ബി.എഡ്. രണ്ടാം അലോട്ട്മെന്റ്
കാലിക്കറ്റ് സർവകലാശാലയുടെ 2024 2025 അധ്യയന വർഷത്തെ ഏകജാലക സംവിധാനം മുഖേനയുള്ള ബി.എഡ്. പ്രവേശനത്തിന്റെ ( കൊമേഴ്സ് ഓപ്ഷൻ ഒഴികെയുള്ള ) രണ്ടാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ചവർ ജൂലൈ 20 – ന് നാലു മണിക്ക് മുൻപായി മാൻഡേറ്ററി ഫീസടച്ച് അഡ്മിറ്റ് കാർഡ് സഹിതം അലോട്ട്മെന്റ് ലഭിച്ച കോളേജിൽ സ്ഥിരപ്രവേശനം നേടേണ്ടതാണ്. എസ്.സി./ എസ്.ടി. / ഒ.ഇ.സി. ഒ.ഇ.സി.ക്ക് തത്തുല്യമായ വിദ്യാഭ്യാസ ആനുകൂല്യം ലഭിക്കുന്ന വിഭാഗം : 135/- രൂപ, മറ്റുള്ളവർ : 540/- രൂപ എന്നിങ്ങനെയാണ് മാൻഡേറ്ററി ഫീസ്. മാൻഡേറ്ററി ഫീസടച്ച് പ്രവേശനം നേടാത്തവർക്ക് നിലവിൽ ലഭിച്ചിരിക്കുന്ന അലോട്ട്മെന്റ് നഷ്ടപ്പെടുന്നതാണ്. ഇവരെ തുടർന്നുള്ള പ്രവേശനത്തിന് പരിഗണിക്കില്ല. ലഭിച്ച ഓപ്ഷനിൽ തൃപ്തരായവർ എല്ലാ ഹയർ ഓപ്ഷനുകളും റദ്ദ് ചെയ്ത് അഡ്മിറ്റ് കാർഡ് എടുത്ത് സ്ഥിരപ്രവേശനം നേടേണ്ടതാണ്. ഹയർ ഓപ്ഷൻ നിലനിർത്തുന്നവരെ രണ്ടാം അലോട്ട്മെന്റിനുശേഷം ഉണ്ടാകുന്ന ഒഴിവുകളിലേക്ക് പരിഗണിക്കുന്നതായിരിക്കും. സ്ഥിരപ്രവേശനം നേടുന്നവർക്ക് ടി.സി. ഒഴികെയുള്ള എല്ലാ അസൽ രേഖകളും പ്രവേശന ദിവസം തന്നെ തിരിച്ചു വാങ്ങാവുന്നതാണ്. കൊമേഴ്സ് ഓപ്ഷനിലേക്കുള്ള പ്രവേശന നടപടികൾ കാലിക്കറ്റ് സർവകലാശാലയുടെ എം.കോം. ഫലം പ്രസിദ്ധീകരിച്ചതിന് ശേഷം ആരംഭിക്കും.
എഡിറ്റിങ്
ബി.എഡ്. പ്രോഗ്രാം പ്രവേശനത്തിന് രജിസ്റ്റർ ചെയ്തവർക്ക് (കൊമേഴ്സ് ഓപ്ഷൻ ഒഴികെ) അപേക്ഷയിലെ തെറ്റുകൾ തിരുത്തുന്നതിനുള്ള സൗകര്യം ജൂലൈ 20 – ന് വൈകിട്ട് അഞ്ചു മണി വരെ ലഭ്യമാകും. ഒന്നാം ഓപ്ഷൻ ലഭിച്ച് സ്ഥിരം പ്രവേശനം നേടിയവരും, ഹയർ ഓപ്ഷൻ റദ്ദ് ചെയ്ത് സ്ഥിരം പ്രവേശനം നേടിയവരുമായ വിദ്യാർഥികൾ ഒഴികെയുള്ളവർക്ക് എഡിറ്റ് ഓപ്ഷൻ ലഭ്യമാകും. ഒന്ന്, രണ്ട് അലോട്ട്മെന്റുകൾ ലഭിച്ച് ഇൻഡക്സ് മാർക്ക്, വെയിറ്റേജ് മാർക്ക്, റിസർവേഷൻ കാറ്റഗറി, കോളേജ് ഓപ്ഷൻ മുതലായവയിലെ തെറ്റുകൾ കാരണം പ്രവേശനം എടുക്കാൻ കഴിയാതിരുന്നവർക്കും എഡിറ്റിംഗ് സൗകര്യം ഉപയോഗിക്കുന്നതിന് വിധേയമായി വെയിറ്റിംങ് റാങ്ക് ലിസ്റ്റിലേക്ക് പരിഗണിക്കുന്നതാണ്. എഡിറ്റ് ചെയ്യുന്നവർ പുതുക്കിയ അപേക്ഷയുടെ പ്രിന്റൗട്ട് നിർബന്ധമായും
പരീക്ഷാ അപേക്ഷ
നാലാം സെമസ്റ്റർ രണ്ടു വർഷ ബി.പി എഡ്. (2021 പ്രവേശനം മുതൽ) ഏപ്രിൽ 2024 റഗുലർ | സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴ കൂടാതെ ആഗസ്റ്റ് എട്ട് വരെയും 190/- രൂപ പിഴയോടെ 14 വരെയും അപേക്ഷിക്കാം.
കേരള സർവകലാശാല
പരീക്ഷാഫലം
കേരളസർവകലാശാല 2024 ഏപ്രിലിൽ നടത്തിയ ബി.എ. അറബിക് ലാംഗ്വേജ് & ലിറ്ററേച്ചർ (ആന്വൽ സ്കീം) (2017 അഡ്മിഷന് മുൻപും 2017 അഡ്മിഷൻ മുതലും (ഓൺലൈൻ, ഓഫ്ലൈൻ) പാർട്ട് മൂന്ന് പരീക്ഷയുടെ (റെഗുലർ, സപ്ലിമെന്ററി/മേഴ്സി ചാൻസ് വിദ്യാർത്ഥികളുടെ (മെയിൻ വിഷയം മാത്രം)] ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിന് 2021 ജൂലൈ 25 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പുതുക്കിയ ടൈംടേബിൾ
കേരളസർവകലാശാല 2024 ജൂലൈയിൽ ആരംഭിക്കുന്ന നാലാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. ബി.എസ്സി. (റെഗുലർ – 2022 അഡ്മിഷൻ, ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി – 2021 അഡ്മിഷൻ, സപ്ലിമെന്ററി – 2019 & 2020 അഡ്മിഷൻ & മേഴ്സി ചാൻസ് – 2013 – 2016 & 2018 അഡ്മിഷൻ) പരീക്ഷയുടെ ടൈംടേബിൾ പുനഃക്രമീകരിച്ചിരിക്കുന്നു. പുതുക്കിയ ടൈംടേബിൾ വെബ് സൈറ്റിൽ.
ടൈംടേബിൾ
കേരളസർവകലാശാല 2024 ജൂലൈയിൽ ആരംഭിക്കുന്ന അഞ്ചാം സെമസ്റ്റർ പഞ്ചവത്സര ഇന്റഗ്രേറ്റഡ് എം.ബി.എ. (2015 സ്കീം – റെഗുലർ, സപ്ലിമെന്ററി & മേഴ്സി ചാൻസ്) പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ജൂലൈ 2024ൽ ആരംഭിക്കുന്ന ഒന്ന്, മൂന്ന് സെമസ്റ്റർ പഞ്ചവത്സര ഇന്റഗ്രേറ്റഡ് എം.ബി.എ. (2022 & 2015 സ്കീം – റെഗുലർ, സപ്ലിമെന്ററി & മേഴ്സിചാൻസ്) പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
കേരളസർവകലാശാല 2024 ആഗസ്റ്റ് 21 ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ യൂണിറ്ററി (ത്രിവത്സരം) എൽ.എൽ.ബി. പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
Follow our WhatsApp Channel for instant updates: Join Here