ജൂലൈ 4-ലെ യൂണിവേഴ്സിറ്റി അറിയിപ്പുകൾ
4 ജൂലൈ 2024 തീയതിയിലെ കേരളത്തിലെ വിവിധ സർവകലാശാലകളുടെ അറിയിപ്പുകൾ ഒറ്റ നോട്ടത്തിൽ.
കാലിക്കറ്റ് സർവകലാശാല
പി.ജി. പ്രവേശനം: അപേക്ഷ നീട്ടി: 2024 2025 അധ്യയന വർഷത്തെ ഏകജാലകം മുഖേനയുള്ള ബിരുദാനന്തര ബിരുദ പ്രവേശനത്തിനായുള്ള ഓൺലൈൻ രജിസ്ട്രേഷൻ ജൂലൈ 8 വൈകീട്ട് അഞ്ചു മണി വരെ നീട്ടി. കൂടുതൽ വിവരങ്ങൾ പ്രവേശന വിഭാഗം വെബ്സൈറ്റിൽ.
ബി.ടെക്. പ്രവേശനം: 2025 അധ്യയന കാലിക്കറ്റ് സർവകലാശാല എൻജിനീയറിങ് കോളേജിൽ 2024 വർഷത്തേക്കുള്ള ബി.ടെക്. എൻ.ആർ.ഐ. സീറ്റുകളിലേക്കുള്ള പ്രവേശന നടപടികൾ ആരംഭിച്ചു.
കമ്പ്യൂട്ടർ സയൻസ് ആന്റ് എൻജിനീയറിങ്, ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷൻ എൻജിനീയറിങ്, ഇലക്ട്രോണിക്സ് ആന്റ് കമ്പ്യൂട്ടർ സയൻസ് എൻജിനീയറിങ്, ഇലക്ട്രിക്കൽ ആന്റ് ഇലക്ട്രോണിക്സ് എൻജിനീയറിങ്, മെക്കാനിക്കൽ എൻജിനീയറിങ്, പ്രിൻറിംഗ് ടെക്നോളജി എന്നീ ബ്രാഞ്ചുകളിലേക്കുള്ള പ്രവേശന നടപടികളാണ് ആരംഭിച്ചിരിക്കുന്നത്.
എൻജിനീയറിങ് പ്രവേശന എഴുതാത്തവർക്കും പ്രവേശനം നേടാനുള്ള അവസരമുണ്ട്. യോഗ്യത : പ്ലസ്ട പരീക്ഷയിൽ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങളിൽ 45 ശതമാനം മാർക് ലഭിച്ചിരിക്കണം. കൂടുതൽ വിവരങ്ങൾക്ക് 9567172591.
ബിരുദ പഠനം മുടങ്ങിയവർക്ക് തുടരൻ അവസരം: കാലിക്കറ്റ് സർവകലാശാലയുടെ ഓട്ടോണമസ് / അഫിലിയേറ്റഡ് കോളേജുകളിൽ ബി.എ. അഫ്സൽ-ഉൽ-ഉലമ, ബി.എ. ഇക്കണോമിക്സ്, ബി.എ. ഹിസ്റ്ററി, ബി.എ. പൊളിറ്റിക്കൽ സയൻസ് ബി.എ. ഫിലോസഫി, ബി.എ.സോഷ്യോളജി, ബി.കോം., ബി.ബി.എ. ( CUCBCSS / CBCSS ) പ്രോഗ്രാമുകൾക്ക് 2018 മുതൽ 2022 വരെ വർഷങ്ങളിൽ പ്രവേശനം നേടി നാലാം സെമസ്റ്റർ പരീക്ഷക്ക് അപേക്ഷിച്ച ശേഷം തുടർപഠനം നടത്താൻ കഴിയാത്തവർക്ക് (മുൻ എസ്.ഡി.ഇ.) സെന്റർ ഫോർ ഡിസ്റ്റൻസ് ആന്റ് ഓൺലൈൻ എഡ്യൂക്കേഷൻ വഴി അഞ്ചാം സെമസ്റ്ററിലേക്ക് പ്രവേശനം നേടി പഠനം തുടരാവുന്നതാണ്.
പിഴ കൂടാതെ ജൂലൈ 15 വരെയും 100/- രൂപ പിഴയോടെ 20 വരെയും 500/- രൂപ അധിക പിഴയോടെ 25 വരെയും അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾ വിദൂര വിഭാഗം വെബ്സൈറ്റിൽ https://sde.uoc.ac.in/ ഫോൺ : 0494 2407356, 2400288.
പ്രാക്ടിക്കൽ പരീക്ഷ: ഒന്ന്, മൂന്ന് സെമസ്റ്റർ എം.പി എഡ്. നവംബർ 2023 എക്സ്റ്റേണൽ പ്രാക്ടിക്കൽ പരീക്ഷകൾ യഥാക്രമം ജൂലൈ എട്ട്, ഒൻപത് തീയതികളിൽ തുടങ്ങും.
കേന്ദ്രം: ഗവ. കോളേജ് ഓഫ് ഫിസിക്കൽ എജുക്കേഷൻ കോഴിക്കോട്, സെന്റർ ഫോർ ഫിസിക്കൽ എജുക്കേഷൻ കാലിക്കറ്റ് സർവകലാശാലാ ക്യാമ്പസ്. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
പരീക്ഷ:എസ്.ഡി.ഇ. | പ്രൈവറ്റ് രജിസ്ട്രേഷൻ വിദ്യാർഥികൾക്കായുള്ള ഒന്നാം സെമസ്റ്റർ ബാച്ചിലർ ഇൻ ഇന്റീരിയർ ഡിസൈൻ 2013 മുതൽ 2015 വരെ പ്രവേശനം ) നവംബർ 2017 സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾ ആഗസ്റ്റ് ഒന്നിന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
പരീക്ഷാഫലം: ആറാം സെമസ്റ്റർ ബി.ടി.എച്ച്.എം. ( CBCSS UG 2019 മുതൽ 2021 വരെ പ്രവേശനം | CUCBCSS UG 2018 പ്രവേശനം ) ഏപ്രിൽ 2024 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 11 വരെ അപേക്ഷിക്കാം.
പുനർമൂല്യനിർണയഫലം: ഒന്നാം സെമസ്റ്റർ ബി.എസ് സി., ബി.സി.എ. നവംബർ 2023 റഗുലർ ( CBCSS ) / ( CUCBCSS ) സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.
കേരള സർവകലാശാല
പരീക്ഷാഫലം: കേരള സർവകലാശാല 2024 ജനുവരിയിൽ വിജ്ഞാപനം ചെയ്ത ഒന്നാം സെമസ്റ്റർ ബി.എസ്സി. ബോട്ടണി ആന്റ് ബയോടെക്നോളജി (247), ബി.എസ്സി. ബയോകെമിസ്ട്രി ആന്റ് ഇൻഡസ്ട്രിയൽ മൈക്രോബയോളജി (248), ബി.എസ്സി. ബയോടെക്നോളജി (മൾട്ടി മേജർ) (2 (b) (350), ബി.വോക് സോഫ്റ്റ് വെയർ ഡെവലപ്മെന്റ് (351), ബി.വോക് ടൂറിസം ആന്റ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് (352), ബി.വോക്.
ഫുഡ് പ്രോസസ്സിംഗ് ആന്റ് മാനേജ്മെന്റ് (356) & ബി.വോക്. ഫുഡ് പ്രോസസ്സിംഗ് (359) ഡിഗ്രി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 2024 ജൂലൈ 10 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2024 ജനുവരിയിൽ നടത്തിയ ഒന്നാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. സി.ആർ. ബി.കോം. കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (റെഗുലർ – 2023 അഡ്മിഷൻ, ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി – 2022 അഡ്മിഷൻ, സപ്ലിമെന്ററി – 2019 – 2021 അഡ്മിഷൻ, മേഴ്സി ചാൻസ് – 2017 അഡ്മിഷൻ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 2024ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2024 ജനുവരിയിൽ നടത്തിയ ഒന്നാം സെമസ്റ്റർ ബി.കോം. കൊമേഴ്സ് ആന്റ് ടാക്സ് പ്രൊസീജിയർ & പ്രാക്ടീസ്, ബി.കോം. കൊമേഴ്സ് ആന്റ് ഹോട്ടൽ മാനേജ്മെന്റ് & കാറ്ററിംഗ്, ബി.കോം. ട്രാവൽ ആന്റ് ടൂറിസം മാനേജ്മെന്റ് (338) (റെഗുലർ 2023 അഡ്മിഷൻ, ഇംപൂവ്മെന്റ്/സപ്ലിമെന്ററി 2022 അഡ്മിഷൻ, സപ്ലിമെന്ററി – 2019 2021 അഡ്മിഷൻ, മേഴ്സി ചാൻസ് 2017 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 10 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2023 ഡിസംബറിൽ നടത്തിയ ഒന്നാം സെമസ്റ്റർ എം.എഫ്.എ. (പെയിന്റിംഗ് & സ്കൾപ്ച്ചർ), 2023 നവംബറിൽ നടത്തിയ മൂന്നാം സെമസ്റ്റർ എം.എഫ്.എ, (പെയിന്റിംഗ് & സ്കൾപ്ച്ചർ), 2024 ജൂണിൽ നടത്തിയ നാലാം സെമസ്റ്റർ എം.എഫ്.എ, (പെയിന്റിംഗ് & സ്കൾപ്ച്ചർ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
സൂക്ഷ്മപരിശോധനയ്ക്ക് 2024 ജൂലൈ 11 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2024 ഫെബ്രുവരിയിൽ നടത്തിയ ഒന്നാം സെമസ്റ്റർ ബി.എ. ഓണേഴ്സ് ഡിഗ്രി പ്രോഗ്രാം ഇൻ ഇംഗ്ലീഷ് ലാംഗ്വേജ് ആന്റ് ലിറ്ററേച്ചർ (റെഗുലർ – 2023 അഡ്മിഷൻ, ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി 2022 അഡ്മിഷൻ) ഡിഗ്രി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 2024 ജൂലൈ 14 വരെ SLCM ഓൺലൈൻ പോർട്ടൽ മുഖേന ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ് സൈറ്റിൽ.
ഫെബ്രുവരി 2024 നടത്തിയ ഒന്നാം സെമസ്റ്റർ ബി.എ. ഓണേഴ്സ് ഇൻ ഇംഗ്ലീഷ് ലാംഗ്വേജ് ആന്റ് ലിറ്ററേച്ചർ (സപ്ലിമെന്ററി/മേഴ്സി ചാൻസ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 2024 ജൂലൈ 14 വരെ ഓഫ്ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ് സൈറ്റിൽ.
ആഗസ്റ്റ് 22ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബി.എ./ബി.കോം./ബി.ബി.എ. എൽ.എൽ.ബി. ബിരുദ പരീക്ഷകൾക്ക് പിഴകൂടാതെ 2024 ജൂലൈ 11 വരെയും 150 രൂപ പിഴയോടെ ജൂലൈ 15 വരെയും 400 രൂപ പിഴയോടെ ജൂലൈ 18 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
Summary: University Updates of 4th july 2024! On July 4, 2024, several significant updates have emerged from the university and education sector. The results for a prominent university’s exams have been released in kerala.
Follow our WhatsApp Channel for instant updates: Join Here