November 24, 2024
University Updates

ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ: 19 ജൂൺ 2024.

  • June 19, 2024
  • 2 min read
ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ: 19 ജൂൺ 2024.
Share Now:

19 ജൂൺ 2024 തീയതി വരെയുള്ള കേരളത്തിലെ വിവിധ സർവകലാശാലകളുടെ അറിയിപ്പുകൾ ഒറ്റ നോട്ടത്തിൽ.

കാലിക്കറ്റ് സർവകലാശാല

  • പരീക്ഷ അഫിലിയേറ്റഡ് കോളേജുകൾ / സെൻ്റർ ഫോർ ഡിസ്റ്റൻസ് ആൻ്റ് ഓൺലൈൻ എഡ്യൂക്കേഷൻ (CDOE) വിദ്യാർഥികൾക്കായുള്ള രണ്ടാം സെമസ്റ്റർ വിവിധ (PG-CBCSS) M.A., M.Sc., M.Com., M.S.W., M.B.E., M.T.T.M, M.T.H.M., M.H.M. ഏപ്രിൽ 2024 / ഏപ്രിൽ 2023 – റഗുലർ / സപ്ലിമെൻ്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾ ജൂലൈ 22-ന് തുടങ്ങും. സർവകലാശാലാ എഞ്ചിനീയറിങ് കോളേജിലെ (I.E.T.) B. Tech. (2019 പ്രവേശനം മുതൽ) ഏപ്രിൽ 2024 റഗുലർ / സപ്ലിമെൻ്ററി / ഇംപ്രൂവ്‌മെൻ്റ രണ്ടാം സെമസ്റ്റർ പരീക്ഷ ജൂലൈ ഒൻപതിനു ആറാം സെമസ്റ്റർ പരീക്ഷ ജൂലൈ എട്ടിനും തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
  • പരീക്ഷാഫലം വിവിധ Integrated P.G. (CBCSS) രണ്ടാം സെമസ്റ്റർ ഏപ്രിൽ 2023 2021 & 2022 പ്രവേശനം), ഏപ്രിൽ 2022 (2020 പ്രവേശനം മാത്രം) റഗുലർ / സപ്ലിമെൻ്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെയും മൂന്നാം സെമസ്റ്റർ നവംബർ 2023 2021 & 2022 പ്രവേശനം), നവംബർ 2022 (2020 പ്രവേശനം) റഗുലർ / സപ്ലിമെൻ്ററി / ഇംപ്രൂവ്‌മെൻ്റ് പരീക്ഷകളുടെയും ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 29 വരെ അപേക്ഷിക്കാം. നാലാം സെമസ്റ്റർ B.H.M. ഏപ്രിൽ 2024 റഗുലർ (2020 പ്രവേശനം) / സപ്ലിമെന്ററി (2019 പ്രവേശനം) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ജൂലൈ ആറു വരെ അപേക്ഷിക്കാം. നാലാം സെമസ്റ്റർ (CCSS 2021 & 2022 പ്രവേശനം) MBA ഏപ്രിൽ 2024 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
  • സൂക്ഷ്മപരിശോധനാഫലം അഞ്ചാം സെമസ്റ്റർ B.Voc. Nursery and Ornamental Fish Farming, Tourism and Hospitality Management നവംബർ 2022 പരീക്ഷകളുടെ സൂക്ഷ്‌മപരിശോധനാഫലം പ്രസിദ്ധീകരിച്ചു.
  • പുനർമൂല്യനിർണയഫലം മൂന്നാം സെമസ്റ്റർ B. Arch. ( 2014 മുതൽ 2022 വരെ പ്രവേശനം ) നവംബർ 2023 പരീക്ഷയുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു

കേരള സർവകലാശാല

  • ഒന്നാം വർഷ ബിരുദ പ്രവേശനം – 2024 രണ്ടാംഘട്ട അലോട്ട്മെൻ്റ് പ്രസിദ്ധീകരിച്ചു കേരളസർവകലാശാലയുടെ 2024-25 അധ്യയന വർഷത്തിലെ ഒന്നാം വർഷ ബിരുദ പ്രവേശനത്തിനുള്ള രണ്ടാം ഘട്ട അലോട്ട്മെൻ്റ് https://admissions.keralauniversity.ac.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. അപേക്ഷകർക്ക് അപേക്ഷാ നമ്പറും പാസ്സ് വേർഡും ഉപയോഗിച്ച് പ്രൊഫൈലിൽ ലോഗിൻ ചെയ്ത് അലോട്ട്‌മെൻ്റ് പരിശോധിക്കാവുന്നതാണ്. അലോട്ട്മെന്റ് ലഭിച്ചവർ നിശ്ചിത സർവകലാശാല ഫീസ് (ഫീസ് വിശദാംശങ്ങൾ വെബ്സൈറ്റിൽ) ഓൺലൈനായി ഒടുക്കി ഫീസ് Transaction Success എന്ന് രേഖപ്പെടുത്തിയിട്ടുള്ള രസീതിൻ്റെ പ്രിൻ്റ്ഔട്ട് എടുത്ത് സൂക്ഷിക്കേണ്ടതുമാണ്. നിലവിൽ ഒന്നാം ഘട്ട അലോട്ട്‌മെൻ്റ് ലഭിച്ച് ഫീസ് ഒടുക്കിയവർ പ്രൊഫൈൽ മുഖേന വീണ്ടും ഫീസ് ഒടുക്കേണ്ടതില്ല. അലോട്ട്മെൻറ് മെമ്മോയിൽ പറഞ്ഞിരിക്കുന്ന അതാത് തീയതികളിൽ (18.06.2024 to 22.06.2024) യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം കോളേജിൽ ഹാജരായി Permanent Temporary അഡ്‌മിഷൻ എടുക്കേണ്ടതാണ്. ഈ ഘട്ടത്തിൽ Temporary / Permanent അഡ്‌മിഷൻ എടുക്കാത്ത വിദ്യാർത്ഥികളെ തുടർന്ന് വരുന്ന മൂന്നാം അലോട്ട്മെന്റിലേക്ക് ഒരു കാരണവശാലും പരിഗണിക്കുന്നതല്ല. അഡ്മിഷൻ ലഭിക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും അപാർ (APAAR) ID നിർബന്ധമായും ഉണ്ടായിരിക്കേണ്ടതാണ്. ആയതിനാൽ നിലവിൽ അപാർ (APAAR) ID ഇല്ലാത്ത വിദ്യാർത്ഥികൾ അഡ്മിഷൻ തീയതിക്ക് മുൻപായി www.alx.gov.in എന്ന വെബ്സൈറ്റ് സന്ദർശിച്ച് അപാർ (APAAR) ഐ.ഡി ജനറേറ്റ് ചെയ്യേണ്ടതാണ്.
  • Four years Honors with Research പ്രോഗ്രാം സീറ്റൊഴിവ് കേരളസർവകലാശാലയിൽ ആരംഭിക്കുന്ന Four years Honors with Research പ്രോഗ്രാമിന്റെ ഒഴിവുള്ള സീറ്റുകളിലേക്ക് അഡ്‌മിഷൻ ജൂൺ 21 ന് കാര്യവട്ടം ക്യാമ്പസ്സിൽ നടക്കും. വിദ്യാർത്ഥികൾക്ക് അവരുടെ പ്രൊഫൈലിൽ നിന്നും മെമ്മോ ഡൗൺലോഡ് ചെയ്യാവുന്നതാണ്.
  • പ്രാക്ടിക്കൽ കേരളസർവകലാശാല 2021 ഫെബ്രുവരിയിൽ വിജ്ഞാപനം ചെയ്ത മൂന്നാം സെമസ്റ്റർ B.Voc. Food Processing and Management (356) & B.Voc Food Processing (359) കോഴ്‌സുകളുടെ പ്രാക്ടിക്കൽ 2024 ജൂൺ 20 മുതൽ അതാത് പരീക്ഷാ കേന്ദ്രങ്ങളിൽ നടത്തുന്നു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
  • പരീക്ഷാ കേന്ദ്രത്തിൽ മാറ്റം കേരളസർവകലാശാല 2024 ജൂൺ 25 മുതൽ ആരംഭിക്കുന്ന B.Com Part I & II (ആന്വൽ സ്കീം) പരീക്ഷകൾക്ക് ശ്രീകാര്യം ലയോള കോളേജ് ഓഫ് സോഷ്യൽ സയൻസസ് പരീക്ഷ കേന്ദ്രമായി തെരെഞ്ഞെടുത്തിട്ടുള്ള എല്ലാ വിദ്യാർത്ഥികളും കാര്യവട്ടം ക്യാമ്പസ്സിലെ വിദൂരവിദ്യാഭ്യാസ വിഭാഗത്തിൽ പരീക്ഷ എഴുതേണ്ടതാണ്.
  • പരീക്ഷ വിജ്ഞാപനം കേരളസർവകലാശാല 2024 ജൂലൈയിൽ നടത്തുന്ന നാലാം സെമസ്റ്റർBA Honors (English Language and Literature) (ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി 2021 അഡ്മിഷൻ, സപ്ലിമെൻ്ററി – 2019 – 2020 അഡ്‌മിഷൻ) പരീക്ഷാ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. പിഴകൂടാതെ 2024 ജൂൺ 24 വരെയും 150 രൂപ പിഴയോടെ ജൂൺ 27 വരെയും 400 രൂപ പിഴയോടെ ജൂൺ 29 വരെയും ഓഫ്‌ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ കേരളസർവകലാശാല 2024 ജൂലൈയിൽ നടത്തുന്ന നാലാം സെമസ്റ്റർ BA Honors (English Language and Literature) (റെഗുലർ 2022 അഡ്‌മിഷൻ) പരീക്ഷാ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. പിഴകൂടാതെ 2024 ജൂൺ 24 വരെയും 150 രൂപ പിഴയോടെ ജൂൺ 27 വരെയും 400 രൂപ പിഴയോടെ ജൂൺ 29 വരെയും SLCM സോഫ്‌ട്‌വെയർ മുഖേന ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ.

എം ജി സർവകലാശാല

  • വൈവ വോസി നാലാം സെമസ്റ്റർ MSW (2022 അഡ്‌മിഷൻ റഗുലർ, 2019 മുതൽ 2021 വരെ അഡ്‌മിഷനുകൾ റീഅപ്പിയറൻസ് ഏപ്രിൽ 2024) പരീക്ഷയുടെ ഫീൽഡ് വർക്ക്, വൈവ വോസി പരീക്ഷകൾ ജൂൺ 25 മുതൽ അതത് കോളജുകളിൽ നടക്കും. ടൈം ടേബിൾ സർവകലാശാലാ വെബ്സൈറ്റിൽ.
  • പരീക്ഷാ ഫലം രണ്ടാം സെമസ്റ്റർ Five Year Integrated MA (CSS -2022 അഡ്‌മിഷൻ റഗുലർ ഫാക്കൽറ്റി ഓഫ് സോഷ്യൽ സയൻസസ്, ജുലൈ 2023) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിർണയത്തിനും സൂക്ഷ്‌മ പരിശോധനയ്ക്കുമുള്ള അപേക്ഷകൾ നിശ്ചിത ഫീസ് അടച്ച് ജൂലൈ ഒന്നുവരെ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർക്ക് സമർപ്പിക്കാം. ഒന്നാം സെമസ്റ്റർ M.Sc Artificial Intelligence and Machine Learning (സിഎസ്എസ്-2023 അഡ്മിഷൻ റഗുലർ-ഫാക്കൽറ്റി ഓഫ് ടെക്നോളജി ആൻ്റെ അപ്ലൈഡ് സയൻസസ് ജനുവരി 2024) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്‌മ പരിശോധനയ്ക്കുമുള്ള അപേക്ഷകൾ നിശ്ചിത ഫീസ് അടച്ച് ജുലൈ ഒന്നുവരെ സമർപ്പിക്കാം. വിശദ വിവരങ്ങൾ സർവകലാശാലാ വെബ്സൈറ്റിൽ. ഒന്നാം സെമസ്റ്റർ CBCS (2023 അഡ്‌മിഷൻ റഗുലർ, 2022 അഡ്‌മിഷൻ ഇംപ്രൂവ്മെന്റ്, 2017 മുതൽ 2022 വരെ അഡ്‌മിഷനുകൾ റീ അപ്പിയറൻസ്), BBM(Supplementary) BBA, BCA, BFT, BSM, BSW, BTTM Model 3, ഡിസംബർ 2023) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിർണയത്തിനും സൂക്ഷ്‌മ പരിശോധനയ്ക്കുമുള്ള അപേക്ഷകൾ നിശ്ചിത ഫീസ് അടച്ച് ജൂലൈ ഒന്നുവരെ ഓൺലൈനിൽ സമർപ്പിക്കാം. ഒന്നാം സെമസ്റ്റർ CBCS B.A. Bcom (മോഡൽ 1,2,3 -2023 അഡ്മിഷൻ റഗുലർ, 2022 അഡ്‌മിഷൻ ഇംപ്രൂവ്‌മെൻ്റ്, 2017 മുതൽ 2022 വരെ അഡ്‌മിഷനുകൾ റീ അപ്പിയറൻസ് ഡിസംബർ 2023) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിർണയത്തിനും സൂക്ഷ്‌മ പരിശോധനയ്ക്കുമുള്ള അപേക്ഷകൾ നിശ്ചിത ഫീസ് അടച്ച് ജൂലൈ ഒന്നുവരെ ഓൺലൈനിൽ സമർപ്പിക്കാം. മൂന്നാം സെമസ്റ്റർ PGCSS MA Economics (2022 അഡ്‌മിഷൻ റഗുലർ, 2019 മുതൽ 2023 വരെ അഡ്‌മിഷനുകൾ സപ്ലിമെൻ്ററി നവംബർ 2023) പരീക്ഷ യുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിർണയത്തിനും സൂക്ഷ്‌മ പരിശോധനയ്ക്കുമുള്ള അപേക്ഷകൾ നിശ്ചിത ഫീസ് അടച്ച് ജുലൈ ഒന്നുവരെ ഓൺലൈനിൽ സമർപ്പിക്കാം

കണ്ണൂർ സർവകലാശാല

  • ഹാൾ ടിക്കറ്റ് രണ്ട് ,എട്ട് സെമസ്റ്റർ MSc in Computer Science with Specialization in Artificial Intelligence (ഏപ്രിൽ 2024) പരീക്ഷകളുടെ ഹാൾ ടിക്കറ്റ് സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്
  • പ്രായോഗിക പരീക്ഷകൾ മാറ്റിവച്ചു 2024 ജൂൺ 18 നു വിവിധ കോളേജുകളിൽ നടക്കേണ്ടിയിരുന്ന നാലാം സെമസ്റ്റർ M.Sc Physics (ഏപ്രിൽ 2024) പ്രായോഗിക പരീക്ഷകൾ ജൂൺ19 ലേക്കും, 2024 ജൂൺ 19 നു നടക്കേണ്ടിയിരുന്ന നാലാം സെമസ്റ്റർ M.Sc Physics (ഏപ്രിൽ 2024) പ്രായോഗിക പരീക്ഷകൾ ജൂൺ 20 ലേക്കും മാറ്റിവച്ചു.
  • പരീക്ഷാ ഫലം ഒന്ന്, രണ്ട് വർഷ Afzal Ul Ulama Preliminary, ഏപ്രിൽ 2024 (വിദൂര വിദ്യാഭ്യാസം സപ്ലിമെന്ററി ഇംപ്രൂവ്മെന്റ് 2012 2019 അഡ്മിഷൻ) പരീക്ഷ ഫലം സർവകലാശാല വെബ് സൈറ്റിൽ ലഭ്യമാണ്. പുന:പരിശോധന, ഫോട്ടോകോപ്പി, സൂക്ഷ്മ പരിശോധന എന്നിവക്കുള്ള അപേക്ഷകൾ 1-7-2024 (5 PM) വരെ സ്വീകരിക്കുന്നതാണ്. ഗ്രേഡ് കാർഡുകൾ വിതരണം ചെയ്യുന്ന തിയതി പിന്നീട് അറിയിക്കും.
  • ടൈം ടേബിൾ അഫിലിയേറ്റഡ് കോളേജുകളിലെയും സെൻ്ററുകളിലെയും നാലാം സെമസ്റ്റർ MCA (റെഗുലർ / സപ്ലിമെൻ്ററി / ഇംപ്രൂവ്മെന്റ്? മേഴ്‌സി ചാൻസ് ) മെയ് 2024 പരീക്ഷകളുടെ ടൈം ടേബിൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.

Follow our WhatsApp Channel for instant updates: Join Here

Share Now: