November 24, 2024
UG University Updates

കാലിക്കറ്റ് സർവകലാശാലാ ബിരുദ പ്രവേശനം: ട്രയൽ അലോട്ട്മെൻ്റ് പ്രസിദ്ധീകരിച്ചു.

  • June 12, 2024
  • 1 min read
കാലിക്കറ്റ് സർവകലാശാലാ ബിരുദ പ്രവേശനം: ട്രയൽ അലോട്ട്മെൻ്റ് പ്രസിദ്ധീകരിച്ചു.
Share Now:

2024-2025 അധ്യയന വർഷത്തേക്കുള്ള കാലിക്കറ്റ് സർവകലാശാലയുടെ ബിരുദ പ്രവേശനത്തിൻ്റെ ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. അഡ്മിഷൻ വിഭാഗത്തിൻ്റെ വെബ്സൈറ്റിൽ സ്റ്റുഡൻ്റ് ലോഗിൻ എന്ന ലിങ്കിലൂടെ വിദ്യാർത്ഥികൾക്ക് അലോട്ട്മെൻ്റ് പരിശോധിക്കാം. https://admission.uoc.ac.in/ admission?pages-ug .

2024 ജൂൺ 17 ന് വൈകീട്ട് 5 മണിവരെ അപേക്ഷകർക്ക് ട്രയൽ അലോട്ട്മെന്റ് പരിശോധിക്കാം. നേരത്തെ സമർപ്പിച്ച അപേക്ഷയിൽ വിദ്യാർത്ഥികൾക്ക് എല്ലാവിധ തിരുത്തലുകൾക്കും (പേര്, മൊബൈൽ നമ്പർ, ഇമെയിൽ ഐഡി എന്നിവ ഒഴികെ) ജൂൺ 17 ന് വൈകീട്ട് 3 മണിവരെ അവസരമുണ്ടാകും. ഇതിനായി വിദ്യാർത്ഥിയുടെ ലോഗിൻ വിവരങ്ങൾ ഉപയോഗിച്ച് ലോഗിൻ ചെയ്യേണ്ടതും Edit/Unlock എന്ന ലിങ്കിലൂടെ ആവശ്യമുള്ള തിരുത്തലുകൾ വരുത്തേണ്ടതുമാണ്. തിരുത്തലുകൾക്ക് ശേഷം പുതുക്കിയ അപേക്ഷയുടെ പ്രിന്റൗട്ട് നിർബന്ധമായും ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കേണ്ടതാണ്. Edit/Unlock ബട്ടൺ ഉപയോഗിച്ച് എഡിറ്റ് ചെയ്യാൻ ശ്രമിച്ച വിദ്യാർത്ഥികൾ അപേക്ഷ പൂർത്തീകരിച്ച് പ്രിന്റൗട്ട് എടുത്തിട്ടില്ലെങ്കിൽ അലോട്ട്‌മെന്റ്റ് പ്രക്രിയകളിൽ നിന്ന് പുറത്താക്കപ്പെടുന്നതായിരിക്കും. പ്രസ്തുത അപേക്ഷകൾ പൂർത്തീകരിക്കുന്നതിനുള്ള അവസരം റഗുലർ അലോട്ട്മെന്റുകൾക്ക് ശേഷം മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ.

തെറ്റായ വിവരങ്ങൾ നൽകി ലഭിക്കുന്ന അലോട്ട്‌മെൻ്റ് റദ്ദാക്കപ്പെടുന്നതായിരിക്കും. അപേക്ഷയിൽ തിരുത്തലുകൾ വരുത്തുന്നതിനുള്ള അവസാന അവസരമാണിത്. ആയതിനാൽ അപേക്ഷകർ ഓൺലൈൻ രജിസ്ട്രേഷൻ സമയത്ത് നൽകുന്ന മാർക്ക് കൃതിയമാണെന്നും, NSS, NCC, SPC, Arts, Scouts & Guides തുടങ്ങിയ വെയിറ്റേജ് സർട്ടിഫിക്കേറ്റുകൾ +2 തലത്തിലുള്ളതാണെന്നും നോൺ-ക്രീമിലെയർ, EWS സംവരണ വിവരങ്ങൾ എന്നിവ കൃത്യമാണെന്നും ഉറപ്പുവരുത്തേണ്ടതാണ്. 2022, 2023,2024 വർഷങ്ങളിൽ VHSE- NSQF സ്കീമിൽ +2 പാസായ വിദ്യാർത്ഥികൾ NSQF ബോർഡാണ് അപേക്ഷയിൽ രേഖപ്പെടുത്തിയത് എന്ന് ഉറപ്പുവരുത്തേണ്ടതാണ്.

കൂടുതൽ വിവരങ്ങൾ അറിയാനായി കാലിക്കറ്റ് സർവകലാശാലയുടെ അഡ്മിഷൻ സൈറ്റായ https://admission.uoc.ac.in/ സന്ദർശിക്കാം.

Follow our WhatsApp Channel for instant updates: Join Here

Summary: Trial allotment of undergraduate admission at Calicut University for the academic year 2024-25 is published on 12.06.2024 in https://admission.uoc.ac.in/

Share Now: