പ്ലസ് വൺ പ്രവേശനം: രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റിന് അപേക്ഷിക്കാം
ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റിൽ അപേക്ഷിച്ചിട്ടും അലോട്ട്മെൻറ് ലഭിക്കാത്തവർക്കും അലോട്ട്മെന്റ് ലഭിച്ചിട്ടും അപേക്ഷയിലെ പിഴവുകൾ കാരണം നിരാകരിക്കപ്പെട്ടവർക്കും, കൂടാതെ, അലോട്ട്മെന്റിൽ അപേക്ഷകളുടെ കൺഫർമേഷൻ പൂർത്തീകരിക്കാത്തവർക്കും, രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റിന് 2024 ജൂലൈ 22 ഉച്ചയ്ക്ക് 2 മണി മുതൽ അപേക്ഷിക്കാവുന്നതാണ്.
സപ്ലിമെന്ററി അലോട്ട്മെന്റിനായുള്ള വേക്കൻസി 2024 ജൂലൈ ഉച്ചയ്ക്ക് 1 മണിയ്ക്ക് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്നതാണ്.
എന്നാൽ, നിലവിൽ ഏതെങ്കിലും ക്വാട്ടയിൽ പ്രവേശനം നേടിക്കഴിഞ്ഞ വിദ്യാർഥികൾക്കും, അല്ലാതെ, അലോട്ട്മെന്റ് ലഭിച്ചിട്ടും പ്രവേശനത്തിന് ഹാജരാകാത്തവർക്കും (നോൺ-ജോയിനിങ്ങ് ആയവർ), അതുപോലെ, മെറിറ്റ് ക്വാട്ടയിൽ നിന്നും പ്രവേശനം ക്യാൻസൽ ചെയ്തവർക്കും, കൂടാതെ, ഏതെങ്കിലും ക്വാട്ടയിൽ പ്രവേശനം നേടിയ ശേഷം വിടുതൽ സർട്ടിഫിക്കറ്റ് (റ്റി.സി) വാങ്ങിയവർക്കും ഈ ഘട്ടത്തിൽ വീണ്ടും അപേക്ഷിക്കുവാൻ സാധിക്കുകയില്ല.
സപ്ലിമെന്ററി ഘട്ടത്തിലും തെറ്റായ വിവരങ്ങൾ അപേക്ഷയിൽ ഉൾപ്പെട്ടതിനാൽ
അലോട്ട്മെന്റ് ലഭിച്ചിട്ടും പ്രവേശനം നിരാകരിക്കപ്പെട്ടവർക്കും സപ്ലിമെൻററി പരിഗണിക്കുന്നതിനായി അപേക്ഷ പുതുക്കുന്നതിനുള്ള സൗകര്യം അനുവദിച്ചിട്ടുണ്ട്.
അപേക്ഷകളിലെ പിഴവുകൾ അപേക്ഷ പുതുക്കുന്ന അവസരത്തിൽ തിരുത്തൽ വരുത്തുവാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റിനായി താഴെ പ്രതിപാദിക്കുന്ന വിഭാഗത്തിലുള്ള അപേക്ഷകർക്ക് 2024 ജൂലൈ 22 ന് ഉച്ചയ്ക്ക് 2 മണി വൈകിട്ട് 5 മണിവരെ പുതുക്കൽ ഓൺലൈനായി സമർപ്പിക്കാവുന്നതാണ്. അപേക്ഷാഫാറം
മുതൽ 2024 ജൂലൈ 23 ചുവടെ നിർദ്ദേശിക്കും പ്രകാരം ഓൺലൈനായി സമർപ്പിക്കാവുന്നതാണ്.
നിർദ്ദേശങ്ങൾ
ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റിൽ അപേക്ഷിച്ചിട്ടും അലോട്ട്മെന്റ് ലഭിക്കാത്തവർ രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റിന് പരിഗണിക്കുന്നതിനായി കാൻഡിഡേറ്റ് ലോഗിനിലെ “RENEW APPLICATION“ എന്ന ലിങ്കിലൂടെ പ്രസിദ്ധപ്പെടുത്തുന്ന വേക്കൻസിക്കനുസൃതമായി പുതിയ ഓപ്ഷനുകളും നൽകി അപേക്ഷ അന്തിമമായി സമർപ്പിക്കണം.
ഒന്നാം സപ്ലിമെന്ററി അലോട്ട്മെൻറിൽ തെറ്റായ വിവരങ്ങൾ അപേക്ഷയിൽ ഉൾപ്പെട്ടതിനാൽ അലോട്ട്മെന്റ് ലഭിച്ചിട്ടും പ്രവേശനം നിരാകരിക്കപ്പെട്ടവർ രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റിന് പരിഗണിക്കുന്നതിനായി കാൻഡിഡേറ്റ് ലോഗിനിലെ “RENEW APPLICATION എന്ന ലിങ്കിലൂടെ അപേക്ഷയിലെ പിഴവുകൾ തിരുത്തി പ്രസിദ്ധപ്പെടുത്തുന്ന വേക്കൻസിക്കനുസൃതമായി പുതിയ ഓപ്ഷനുകളും നൽകി അപേക്ഷ അന്തിമമായി സമർപ്പിക്കണം.
രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റിനനായുള്ള വേക്കൻസികൾ 2024 ജൂലൈ 22 ന് ഉച്ചയ്ക്ക് 1 മണിയ്ക്ക് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്നതാണ്. ഈ വേക്കൻസിക്കനുസൃതമായി വേണം പുതിയ ഓപ്ഷനുകൾ നൽകേണ്ടത്.
അലോട്ട്മെന്റിനായി പ്രസിദ്ധീകരിക്കുന്ന ഒഴിവുള്ള സ്കൂൾ കോമ്പിനേഷനുകൾ മാത്രമേ ഓപ്ഷനുകളായി തിരഞ്ഞെടുക്കുവാൻ കഴിയുകയുള്ളു.
രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റിനായുള്ള അപേക്ഷകൾ 2024 ജൂലൈ 22 ന് ഉച്ചയ്ക്ക് 2 മണി മുതൽ 2024 23 ന് വൈകിട്ട് 5 മണിവരെ സമർപ്പിക്കാവുന്നതാണ്.
അപേക്ഷകർക്ക് സപ്ലിമെന്ററി അലോട്ട്മെന്റിന് അപേക്ഷിക്കുവാനും മറ്റും വേണ്ട നിർദ്ദേശങ്ങളും സാങ്കേതിക സഹായങ്ങളും സ്കൂൾ ഹെൽപ് ഡെസ്കുകളിലൂടെ നൽകാൻ വേണ്ട സജ്ജീകരണങ്ങൾ സ്കൂൾ പ്രിൻസിപ്പൽമാർ സ്വീകരിക്കേണ്ടതാണ്.
Summary: Applicants who missed out in the first supplementary allotment or had their applications rejected can, therefore, apply for the second supplementary allotment online from 2 PM on July 22 to 5 PM on July 23, 2024. Additionally, vacancies will be posted on the website at 1 PM on July 22. However, students already admitted under any quota or who canceled their admission cannot reapply.
Follow our WhatsApp Channel for instant updates: Join Here