ഇന്റേണ്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു
മാവേലിക്കര ഐ.എച്ച്.ആര്‍.ഡി കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ മൂന്ന് മാസത്തെ ഇന്റേണ്‍ഷിപ്പിനുള്ള (Internship) അപേക്ഷ ക്ഷണിച്ചു. സെയില്‍സ് മാര്‍ക്കറ്റിംഗ്, അക്കൗണ്ടിംഗ് ഇലക്ട്രോണിക്‌സ്, കമ്പ്യൂട്ടര്‍ സയന്‍സ് എന്നീ വിഷയങ്ങള്‍ക്കാണ് ഇന്റേണ്‍ഷിപ്പ് നല്‍കുക. അതാത് വിഷയങ്ങളില്‍ ബിരുദം ചെയ്തു കൊണ്ടിരിക്കുന്നവര്‍ക്കോ ബിരുദം കഴിഞ്ഞവര്‍ക്കോ ഇന്റേണ്‍ഷിപ്പ് ചെയ്യാം. താല്‍പര്യമുള്ളവര്‍ അസ്സല്‍ സര്‍ഫിക്കറ്റുമായി ഏപ്രില്‍ ഏഴിന് ഉച്ചക്ക് 12 മണിക്ക് കോളേജില്‍ എത്തണം. ഫോൺ: 9495069307, 8547005046
Summary:Applications has been invited for Internship at IHRD College of Applied Sciences, Mavelikkara.




