June 23, 2026
Career News

കാലിക്കറ്റ് സർവ്വകലാശാല ബിരുദ പ്രവേശനം: രണ്ടാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

  • June 27, 2025
  • 1 min read
കാലിക്കറ്റ് സർവ്വകലാശാല ബിരുദ പ്രവേശനം: രണ്ടാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

കാലിക്കറ്റ് സർവ്വകലാശാലയുടെ 2025-26 വർഷത്തേക്കുള്ള ബിരുദ പ്രവേശനത്തിന്റെ രണ്ടാമത്തെ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. ഡയറക്ടറേറ്റ് ഓഫ് അഡ്മിഷൻസ് ആണ് ഇത് സംബന്ധിച്ച പത്രക്കുറിപ്പ് പുറത്തിറക്കിയത്.

പ്രധാന നിർദ്ദേശങ്ങൾ

അലോട്ട്മെന്റ് ലഭിച്ച എല്ലാ വിദ്യാർത്ഥികളും നിർബന്ധമായും ശ്രദ്ധിക്കേണ്ട ചില പ്രധാന നിർദ്ദേശങ്ങൾ താഴെ നൽകുന്നു:

മാൻന്റേട്ടറി ഫീസ് അടയ്ക്കൽ

അലോട്ട്മെന്റ് ലഭിച്ച എല്ലാ വിദ്യാർത്ഥികളും മാൻന്റേട്ടറി ഫീസ് അടച്ച് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യേണ്ടതാണ്. പുതുതായി അലോട്ട്മെന്റ് ലഭിച്ച വിദ്യാർത്ഥികൾ ഫീസ് അടച്ച ശേഷമാണ് കോളേജുകളിൽ പ്രവേശനം നേടേണ്ടത്. ഒന്നാം അലോട്ട്മെന്റ് ലഭിച്ച് മാൻന്റേട്ടറി ഫീസ് അടച്ച വിദ്യാർത്ഥികൾ (അലോട്ട്മെന്റ് മാറിയിട്ടുണ്ടെങ്കിൽ കൂടി) വീണ്ടും ഫീസ് അടയ്ക്കേണ്ടതില്ല.

ഫീസ് നിരക്കുകൾ:

എസ് സി/ എസ് ടി / ഒ.ഇ.സി / ഒ.ഇ.സി-ക്ക് തത്തുല്യമായ വിദ്യാഭ്യാസ ആനുകൂല്യം ലഭിക്കുന്ന ഇതര 30 സമുദായങ്ങളിലെ വിദ്യാർത്ഥികൾക്ക്: 145/- രൂപ.

മറ്റുള്ളവർക്ക്: 575/- രൂപ.

സ്ഥിരം പ്രവേശനം

ഒന്നാം, രണ്ടാം അലോട്ട്മെന്റ് ലഭിച്ച് മാൻന്റേട്ടറി ഫീസ് അടച്ച എല്ലാ വിദ്യാർത്ഥികളും അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്ത ശേഷം 2025 ജൂലൈ 2, വൈകുന്നേരം 3 മണിക്ക് മുമ്പായി കോളേജിൽ ഹാജരായി നിർബന്ധമായും സ്ഥിരം പ്രവേശനം നേടേണ്ടതാണ്. അല്ലാത്ത പക്ഷം പ്രസ്തുത വിദ്യാർത്ഥികൾക്ക് ലഭിച്ചിരുന്ന അലോട്ട്മെന്റ് നഷ്ടപ്പെടുകയും അലോട്ട്മെന്റ് പ്രക്രിയയിൽ നിന്ന് പുറത്താക്കപ്പെടുകയും ചെയ്യും.

ഹയർ ഓപ്ഷനുകൾ റദ്ദ് ചെയ്യൽ

ലഭിച്ച ഓപ്ഷനിൽ തൃപ്തരായ വിദ്യാർത്ഥികൾ ഹയർ ഓപ്ഷനുകൾക്ക് പരിഗണിക്കേണ്ടതില്ലെങ്കിൽ 2025 ജൂലൈ 2, വൈകുന്നേരം 3 മണിക്ക് മുമ്പായി നിർബന്ധമായും ഹയർ ഓപ്ഷൻ റദ്ദ് ചെയ്യേണ്ടതാണ്. ഹയർ ഓപ്ഷനുകൾ നിലനിർത്തുന്ന പക്ഷം, മൂന്നാം അലോട്ട്മെന്റിൽ ഏതെങ്കിലും ഹയർ ഓപ്ഷനിലേക്ക് പ്രവേശനം ലഭിച്ചാൽ അത് നിർബന്ധമായും സ്വീകരിക്കേണ്ടി വരും. ഇതോടെ മുമ്പ് ലഭിച്ചിരുന്ന അലോട്ട്മെന്റ് നഷ്ടപ്പെടുന്നതും യാതൊരു കാരണവശാലും പുനഃസ്ഥാപിച്ചു നൽകുന്നതുമല്ല.

ഹയർ ഓപ്ഷനുകൾ ഭാഗികമായോ പൂർണമായോ റദ്ദ് ചെയ്യാവുന്നതാണ്. ഈ അവസരത്തിൽ കോളേജ്, കോഴ്സ് പുനഃക്രമീകരിക്കുന്നതിനോ, പുതിയ കോളേജുകളോ, കോഴ്സുകളോ കൂട്ടിച്ചേർക്കുന്നതിനോ സാധ്യമല്ല. ഹയർ ഓപ്ഷൻ റദ്ദ് ചെയ്യുന്നവർ പുതുക്കിയ അപേക്ഷയുടെ പ്രിന്റ്ഔട്ട് എടുത്ത് സൂക്ഷിക്കേണ്ടതാണ്.

കോളേജിൽ ഹാജരാകേണ്ട രീതി

അലോട്ട്മെന്റ് ലഭിച്ച വിദ്യാർത്ഥികൾ അതത് കോളേജുമായി ബന്ധപ്പെടുകയും ആവശ്യമായ രേഖകൾ സഹിതം 2025 ജൂലൈ 2, വൈകുന്നേരം 3 മണിക്ക് മുൻപായി കോളേജിൽ ഹാജരായി പ്രവേശനം നേടേണ്ടതുമാണ്. പ്രവേശനം നേടുന്ന വിദ്യാർത്ഥികൾക്ക് ടി.സി. ഒഴികെയുള്ള യോഗ്യതാ പരീക്ഷകളുടെ സർട്ടിഫിക്കറ്റുകൾ കോളേജിലെ പരിശോധനയ്ക്ക് ശേഷം പ്രവേശനം നേടുന്ന ദിവസം തന്നെ തിരിച്ചുവാങ്ങാവുന്നതാണ്.

Summary:

Calicut University has published the second allotment for undergraduate admissions for the 2025-26 academic year. All students who received an allotment must pay the mandatory fee and download their admit card before appearing at the college for permanent admission by July 2, 2025, 3 PM. Failure to do so will result in the loss of their allotment. Students who received an allotment in the first phase and paid the mandatory fee do not need to pay again. Higher options can be cancelled partially or fully by the deadline.

Leave a Reply

Your email address will not be published. Required fields are marked *