June 23, 2026
Career News

FDGT കോഴ്സിന് അപേക്ഷിക്കാം

  • June 27, 2025
  • 1 min read
FDGT കോഴ്സിന് അപേക്ഷിക്കാം

2025-26 അധ്യയന വർഷത്തേക്കുള്ള ഫാഷൻ ഡിസൈനിംഗ് ആൻഡ് ഗാർമെന്റ് ടെക്നോളജി (FDGT) പ്രോഗ്രാമിലേക്കുള്ള പ്രവേശന നടപടികൾ ജൂൺ 27-ന് ആരംഭിക്കുന്നു. സംസ്ഥാനത്തെ സർക്കാർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിംഗ് (GIFD) സ്ഥാപനങ്ങളിലും അംഗീകൃത സ്വകാര്യ FDGT സ്ഥാപനങ്ങളിലുമാണ് രണ്ട് വർഷത്തെ ഈ പ്രോഗ്രാം നടത്തപ്പെടുന്നത്.
അഡ്മിഷൻ സംബന്ധിച്ച പ്രോസ്പെക്ടസും അനുബന്ധങ്ങളും www.polyadmission.org/gifd എന്ന വെബ് പോർട്ടലിൽ ലഭ്യമാണ്

പ്രധാന തീയതികൾ:

•⁠ ⁠ഓൺലൈൻ അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി: ജൂലൈ 10, 2025
•⁠ ⁠കരട് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്ന തീയതി: ജൂലൈ 14, 2025
•⁠ ⁠പരാതി സമർപ്പിക്കാനുള്ള അവസാന തീയതി: ജൂലൈ 17, 2025
•⁠ ⁠റാങ്ക് ലിസ്റ്റും അലോട്ട്മെന്റും പ്രസിദ്ധീകരിക്കുന്ന തീയതി: ജൂലൈ 22, 2025
•⁠ ⁠അലോട്ട്മെന്റ് പ്രകാരമുള്ള പ്രവേശനത്തിന്റെ അവസാന തീയതി: ജൂലൈ 28, 2025
•⁠ ⁠ക്ലാസുകൾ ആരംഭിക്കുന്ന തീയതി: ജൂലൈ 28, 2025
•⁠ ⁠സ്പോട്ട് അഡ്മിഷൻ: ഓഗസ്റ്റ് 4 മുതൽ 8 വരെ, 2025

യോഗ്യതയും അപേക്ഷാ ഫീസും

•⁠ ⁠എസ്.എസ്.എൽ.സി.യോ തത്തുല്യ പരീക്ഷയോ പാസായവർക്ക് അപേക്ഷിക്കാം
•⁠ ⁠ഉയർന്ന പ്രായപരിധി ഇല്ല
•⁠ ⁠വൺ-ടൈം രജിസ്ട്രേഷൻ പൂർത്തിയാക്കുന്നതിലൂടെയാണ് അപേക്ഷാ സമർപ്പണം സാധ്യമാകുന്നത്. ഇതിനായുള്ള രജിസ്ട്രേഷൻ ഫീസ് പൊതു വിഭാഗത്തിന് 100 രൂപയും, പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിന് 50 രൂപയുമാണ്
•⁠ ⁠ഫീസ് ഓൺലൈനായി അടയ്ക്കാവുന്നതാണ്

അപേക്ഷ സമർപ്പിക്കുന്ന രീതി:

അപേക്ഷകർ www.polyadmission.org/gifd എന്ന അഡ്മിഷൻ പോർട്ടൽ വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കണം
വൺ-ടൈം രജിസ്ട്രേഷൻ പൂർത്തിയാക്കിയ ശേഷം ലഭിക്കുന്ന രജിസ്ട്രേഷൻ നമ്പർ അല്ലെങ്കിൽ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ ഉപയോഗിച്ച് ലോഗിൻ ചെയ്യാം

സർക്കാർ സ്ഥാപനങ്ങളിലേക്ക് അപേക്ഷിക്കുന്നവർക്ക് ഒരു അപേക്ഷ മാത്രം സമർപ്പിച്ചാൽ മതിയാകും.
ഒന്നിൽ കൂടുതൽ സർക്കാർ സ്ഥാപനങ്ങളിലേക്ക് ഓപ്ഷനുകൾ നൽകാവുന്നതാണ്
സ്വകാര്യ FDGT സ്ഥാപനങ്ങളിലെ സീറ്റുകളിലേക്ക് ഓരോ സ്ഥാപനത്തിലേക്കും പ്രത്യേകം അപേക്ഷകൾ സമർപ്പിക്കണം.
സ്വകാര്യ സ്ഥാപനങ്ങളിലേക്കുള്ള അപേക്ഷകൾ പ്രവേശനത്തിന്റെ അവസാന തീയതി വരെ സമർപ്പിക്കാവുന്നതാണ്
അപേക്ഷാ സമർപ്പണത്തിന് പ്രത്യേക ഫീസ് ഇല്ല

പ്രവേശന നടപടികൾ:

എസ്.എസ്.എൽ.സി./തത്തുല്യ പരീക്ഷയുടെ ഗ്രേഡ് പോയിന്റിന്റെ അടിസ്ഥാനത്തിലാണ് റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നത്
തുല്യ ഗ്രേഡ് പോയിന്റ് വരുന്ന സാഹചര്യത്തിൽ ഇംഗ്ലീഷിന് ലഭിച്ച ഗ്രേഡ് പോയിന്റും ജനനത്തീയതിയും പരിഗണിക്കും

സംവരണം:

സർക്കാർ സ്ഥാപനങ്ങളിൽ നിലവിലുള്ള എല്ലാ സംവരണ മാനദണ്ഡങ്ങളും പ്രവേശനത്തിന് ബാധകമായിരിക്കും
•⁠ ⁠യുദ്ധത്തിൽ മരണമടഞ്ഞ സൈനികരുടെ വിധവകൾക്ക് ഒരു സീറ്റ് സംവരണം ചെയ്തിട്ടുണ്ട്
•⁠ ⁠ശാരീരിക അവശതയനുഭവിക്കുന്നവർക്കായി 5% സീറ്റുകൾ സംവരണം ചെയ്തിട്ടുണ്ട് (40% അല്ലെങ്കിൽ അതിൽ കൂടുതൽ വൈകല്യമുള്ളവർക്ക്)
•⁠ ⁠സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന സംവരണേതര വിഭാഗക്കാർക്ക് (EWS) 10% സീറ്റുകൾ സംവരണം ചെയ്തിരിക്കുന്നു
•⁠ ⁠സാമൂഹ്യമായും വിദ്യാഭ്യാസപരമായും പിന്നോക്കം നിൽക്കുന്ന വിഭാഗക്കാർക്ക് (SEBC) 30% സീറ്റുകളും പട്ടികജാതി/പട്ടികവർഗ്ഗക്കാർക്ക് 10% സീറ്റുകളും സംവരണം ചെയ്തിട്ടുണ്ട്

പ്രവേശന സമയത്ത് ഹാജരാക്കേണ്ട രേഖകൾ:

പ്രവേശന സമയത്ത് വിദ്യാർത്ഥികൾ വിടുതൽ സർട്ടിഫിക്കറ്റ്, സ്വഭാവ സർട്ടിഫിക്കറ്റ് എന്നിവയോടൊപ്പം ജനനത്തീയതി തെളിയിക്കുന്ന രേഖ, വിദ്യാഭ്യാസ യോഗ്യതാ സർട്ടിഫിക്കറ്റ്/മാർക്ക് ലിസ്റ്റ്, സംവരണത്തിന് അർഹതയുള്ളവർ അതത് സർട്ടിഫിക്കറ്റുകൾ (നോൺ-ക്രീമിലെയർ സർട്ടിഫിക്കറ്റ്, ജാതി സർട്ടിഫിക്കറ്റ്, വരുമാന സർട്ടിഫിക്കറ്റ്, ഡിസെബിലിറ്റി സർട്ടിഫിക്കറ്റ്, ഫിറ്റ്നസ് സർട്ടിഫിക്കറ്റ്, ഇന്റെർ-കാസ്റ്റ് മാര്യേജ് സർട്ടിഫിക്കറ്റ് മുതലായവ) ഹാജരാക്കണം

ഫീസ് വിവരങ്ങൾ:

സർക്കാർ സ്ഥാപനങ്ങളിലെ പ്രവേശന ഫീസ് 145 രൂപയും സ്പെഷ്യൽ ഫീസ് (വർഷം തോറും) 220 രൂപയും കരുതൽ നിക്ഷേപം 300 രൂപയുമാണ്.
സ്വകാര്യ സ്ഥാപനങ്ങളിലെ പ്രവേശന ഫീസ് 125 രൂപയും ട്യൂഷൻ ഫീസ് (വർഷം തോറും) 15000 രൂപയും പെർമനന്റ് പരീക്ഷാ രജിസ്ട്രേഷൻ ഫീസ് 275 രൂപയുമാണ്.

അപേക്ഷകർക്ക് സംശയങ്ങളുണ്ടെങ്കിൽ എല്ലാ സ്ഥാപനങ്ങളിലെയും ഹെൽപ്പ് ഡെസ്കുകളിൽ ലഭ്യമാക്കിയിട്ടുള്ള അധ്യാപകരുടെ/ജീവനക്കാരുടെ മൊബൈൽ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
ഈ വിവരങ്ങൾ അഡ്മിഷൻ പോർട്ടലിലെ “CONTACT US” എന്ന ലിങ്കിൽ ലഭ്യമാണ്

Leave a Reply

Your email address will not be published. Required fields are marked *