June 23, 2026
Career News

പ്ലസ് വൺ സപ്പ്ളിമെന്ററി അലോട്ട്മെന്റ്:അപേക്ഷ ക്ഷണിച്ചു

  • June 27, 2025
  • 1 min read
പ്ലസ് വൺ സപ്പ്ളിമെന്ററി അലോട്ട്മെന്റ്:അപേക്ഷ  ക്ഷണിച്ചു

തിരുവനന്തപുരം: ഹയർസെക്കണ്ടറി പ്ലസ് വൺ സപ്പ്ളിമെന്ററി അലലോട്ട്മെന്റിനായുള്ള അപേക്ഷാ സമർപ്പണം 2025 ജൂൺ 28 ന് രാവിലെ 10 മണി മുതൽ ഓൺലൈനായി ആരംഭിക്കും. പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം, ഹയർസെക്കന്ററി വിഭാഗം, ജഗതി, തിരുവനന്തപുരം 14, പുറത്തിറക്കിയ പതക്കുറിപ്പിലാണ് ഈ വിവരങ്ങൾ അറിയിച്ചത്.

ആർക്കൊക്കെ അപേക്ഷിക്കാം?

പ്രധാന അലലോട്ട്മെന്റിൽ അപേക്ഷിച്ചിട്ടും അലലോട്ട്മെന്റ് ലഭിക്കാത്തവർക്കും,ഇതുവെരയും അപേക്ഷിക്കുവാൻ കഴിയാതിരുന്നവർക്കും സപ്ലിമെന്ററി അലലോട്ട്മെന്റിന് പരിഗണിക്കുന്നതിനായി അപേക്ഷിക്കാം.

ഒഴിവുകളും മറ്റ് വിവരങ്ങളും

സപ്പ്ളിമെന്ററി അലലോട്ട്മെന്റിനായുള്ള ഒഴിവുകളും മറ്റ് വിശദ വിവരങ്ങളും 2025 ജൂൺ 28 ന് രാവിലെ 9 മണിക്ക് അഡ്‌മിഷൻ വെബ്സൈറ്റായ https://hscap.kerala.gov.in-ൽ പസിദ്ധീകരിക്കും.

ആർക്കൊക്കെ അപേക്ഷിക്കാൻ സാധിക്കില്ല?

● നിലവിൽ ഏതെങ്കിലും ക്വാട്ടയിൽ പ്രവേശനം നേടിക്കഴിഞ്ഞ വിദ്യാർഥികൾക്ക്.

● പ്രധാന ഘട്ടത്തിൽ അലലോട്ട്മെന്റ് ലഭിച്ചിട്ടും പ്രവേശനത്തിന് ഹാജരാകാത്തവർക്ക് (നോൺ-ജോയിനിംഗ് ആയവർ).

● പ്രവേശനം ക്യാൻസൽ ചെയ്തവർക്ക്.

● ഏതെങ്കിലും ക്വാട്ടയിൽ പ്രവേശനം നേടിയ ശേഷം വിടുതൽ സർട്ടിഫിക്കറ്റ് (ടി.സി) വാങ്ങിയവർക്ക്.

ഇവർക്കാർക്കും ഈ ഘട്ടത്തിൽ വീണ്ടും അപേക്ഷിക്കുവാൻ സാധിക്കുകയില്ല.

അപേക്ഷ പുതുക്കുന്നതിനുള്ള സൗകര്യം

ട്രയൽ അലലോട്ട്മെന്റ് പ്രസിദ്ധീകരിച്ച ശേഷവും അപേക്ഷാവിവരങ്ങൾ പരിശശോധിക്കുവാനും ഓപ്ഷനുകൾ ഉൾപ്പെടെയുള്ള വിവരങ്ങൾ തിരുത്തുവാനും സമയം അനുവദിച്ചിരുന്നു. എന്നാൽ ഈ അവസരങ്ങൾ പ്രയോജനെപ്പടുത്താത്തതിനാൽ തെറ്റായ വിവരങ്ങൾ അപേക്ഷയിൽ ഉൾപെട്ട് അലോട്ട്മെന്റ് ലഭിച്ചിട്ടും പ്രവേശനം നിരാകരിക്കെപ്പട്ടവർക്ക്, സപ്ലിമെന്ററി അലലോട്ട്മെന്റിൽ പരിഗണിക്കുന്നതിനായി അപേക്ഷ പുതുക്കുന്നതിനുള്ള സൗകര്യം അനുവദിച്ചിട്ടുണ്ട്. അപേക്ഷകളിലെ പിഴവുകൾ തിരുത്തി വേണം അപേക്ഷ പുതുക്കേണ്ടെതന്ന് അറിയിപ്പിൽ പറയുന്നു.

മോഡൽ റെസിഡൻഷ്യൽ സ്കൂളുകളിലേക്കുള്ള അലോട്ട്മെന്റ്

മെറിറ്റ് ക്വാട്ടയുടെ സപ്ലിമെന്ററി അലോട്ട്മെന്റിനൊപ്പം മോഡൽ റെസിഡൻഷ്യൽ സ്കൂളുകളിലേക്കുള്ള സപ്ലിമെന്ററി അലോട്ട്മെന്റിനുള്ള അപേക്ഷയും ക്ഷണിക്കുന്നതാണ്. സപ്ലിമെന്ററി അലോട്ട്മെന്റുകളെ സംബന്ധിച്ചുള്ള വിശദ നിർദേശങ്ങൾ വെബ്‌സൈറ്റിൽ ലഭ്യമാകും.

സ്കൂൾ ഹെൽപ് ഡെസ്കുകൾ

അപേക്ഷകർക്ക് സപ്ലിമെന്ററി അലോട്ട്മെന്റിന് അപേക്ഷിക്കുവാനും മറ്റും ആവശ്യമായ നിർദ്ദേശങ്ങളും സാങ്കേതിക സഹായങ്ങളും സ്കൂൾ ഹെൽപ്ഡെസ്കുകളിലൂടെ നൽകാൻ ആവശ്യമായ സജ്‌ജീകരണങ്ങൾ സ്കൂൾ പ്രിൻസിപ്പൽമാർ സ്വീകരിക്കേണ്ടതാണെന്നും ജോയിൻറ് ഡയറക്ടർ (അക്കാദമിക്) അറിയിച്ചു.

Summary

The Kerala Higher Secondary Plus One Supplementary Allotment applications will begin online from 10 AM on June 28, 2025. Vacancies and other details will be published on hscap.kerala.gov.in at 9 AM on the same day. Students who did not receive an allotment in the main phase or those who could not apply earlier are eligible. However, students who have already secured admission, those who were non-joining after receiving an allotment, those who canceled their admission, or those who received a Transfer Certificate after admission are not eligible to apply. A facility to update applications is also provided for those whose previous applications contained errors. Applications are also invited for Model ResidentialSchools’ supplementary allotment. School helpdesks are instructed to provide necessary guidance and technical assistance to applicants.

Leave a Reply

Your email address will not be published. Required fields are marked *