June 23, 2026
Career News

കേരളസർവകലാശാല FYUGP 2025: രണ്ടാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

  • June 26, 2025
  • 1 min read
കേരളസർവകലാശാല FYUGP 2025: രണ്ടാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

കേരളസർവകലാശാല FYUGP 2025 രണ്ടാംഘട്ട അലോട്ട്മെന്റ് സർവകലാശാലയുടെ വെബ്സൈറ്റിൽ (https://admissions.keralauniversity.ac.in/fyugp2025) പ്രസിദ്ധീകരിച്ചു. അപേക്ഷകർക്ക് അവരുടെ അപേക്ഷാ നമ്പറും പാസ്‌വേർഡും ഉപയോഗിച്ച് പ്രൊഫൈലിൽ ലോഗിൻ ചെയ്ത് അലോട്ട്മെന്റ് പരിശോധിക്കാവുന്നതാണ്. അലോട്ട്മെന്റ് ലഭിച്ചവർ നിശ്ചിത സർവകലാശാല ഫീസ് ഓൺലൈനായി അടയ്‌ക്കേണ്ടതാണ്. ആദ്യഘട്ടത്തിൽ അലോട്ട്മെന്റ് ലഭിച്ച് ഫീസടച്ചവർ വീണ്ടും അടയ്‌ക്കേണ്ടതില്ല.

അലോട്ട്മെന്റ് ലഭിച്ചവർക്ക് അവരവരുടെ പ്രൊഫൈലിൽ ലോഗിൻ ചെയ്തശേഷം ഓൺലൈനായി ഫീസ് അടച്ച് അലോട്ട്മെന്റ് മെമ്മോയുടെ പ്രിന്റ് എടുക്കാവുന്നതാണ്. അലോട്ട്മെന്റ് ലഭിച്ച കോളേജ്, കോഴ്‌സ്, കാറ്റഗറി, അഡ്മിഷൻ തീയതി എന്നിവ അലോട്ട്മെന്റ് മെമ്മോയിൽ ലഭ്യമാക്കിയിട്ടുണ്ട്. മെമ്മോയിൽ പറഞ്ഞിരിക്കുന്ന തീയതികളിൽ (ജൂൺ 26, 27, 28 & 30) യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം കോളേജിൽ ഹാജരായി സ്ഥിര അഡ്മിഷൻ (Permanent Admission) എടുക്കേണ്ടതാണ്.

പ്രധാന അറിയിപ്പുകൾ:

•⁠ ⁠ഈ ഘട്ടത്തിൽ താത്കാലിക പ്രവേശനം (Temporary Admission) അനുവദനീയമല്ല.
•⁠ ⁠ഏതെങ്കിലും കാരണത്താൽ നിശ്ചിത തീയതിക്കോ സമയത്തിനുള്ളിലോ കോളേജിൽ ഹാജരാകാൻ സാധിക്കാത്തവർ അതാത് കോളേജിലെ പ്രിൻസിപ്പലുമായി ബന്ധപ്പെടേണ്ടതാണ്.
•⁠ ⁠സ്ഥിര അഡ്മിഷൻ എടുക്കുന്ന വിദ്യാർത്ഥികൾക്ക് ഈ അലോട്ട്മെന്റിന് ശേഷം വരുന്ന സപ്ലിമെന്ററി അലോട്ട്മെന്റിലേക്ക് ഓപ്ഷൻ നൽകുന്നപക്ഷം ആയതിലേക്ക് പരിഗണിക്കുന്നതാണ്.
•⁠ ⁠ആദ്യഘട്ടത്തിൽ അലോട്ട്മെന്റ് ലഭിച്ച് “Temporary Admission” എടുത്ത എല്ലാ വിദ്യാർത്ഥികളും (കോളേജും കോഴ്സും മാറ്റമില്ലെങ്കിൽ പോലും) “Permanent Admission” എടുക്കേണ്ടതാണ്.
•⁠ ⁠ആദ്യഘട്ടത്തിൽ അഡ്മിഷൻ ലഭിച്ച് ഹയർ ഓപ്ഷൻ നിലനിർത്തിയ വിദ്യാർത്ഥികൾക്ക് രണ്ടാംഘട്ട അലോട്ട്മെന്റിൽ മാറ്റം ഉണ്ടെങ്കിൽ പുതുതായി ലഭിച്ച അലോട്ട്മെന്റിൽ അഡ്മിഷൻ എടുക്കേണ്ടതാണ്. ഇല്ലാത്തപക്ഷം അഡ്മിഷൻ ക്യാൻസൽ ആവുന്നതാണ്.
•⁠ ⁠കോളേജുകളിൽ ക്ലാസുകൾ 2025 ജൂലൈ 01 ന് ആരംഭിക്കുന്നതാണ്.


Summary

The second phase allocation for the First Year Undergraduate Program (FYUGP) admission for 2025-26 has been published on the Kerala University website. Applicants can check their status by logging into their profiles and must pay the university fee online. Students who secured admission in the first phase and paid fees do not need to pay again. Those receiving allocation should download their memo and report to the college on June 26, 27, 28 & 30 with original certificates for permanent admission, as temporary admission is not allowed this phase. Classes will commence on July 01, 2025.

Leave a Reply

Your email address will not be published. Required fields are marked *