പോളിടെക്നിക് കോളേജ് പ്രവേശനം: ജൂൺ 11 വരെ അപേക്ഷിക്കാം.
2024-25 അധ്യയന വർഷത്തിൽ സംസ്ഥാനത്തിലെ പോളിടെക്നിക്കൽ കോളജുകളിലേക്കുള്ള അഡ്മിഷനായി അപേക്ഷ ക്ഷണിച്ചു. 2024 മെയ് 22 മുതൽ ജൂൺ 11 വരെയാണ് അപേക്ഷിക്കാൻ സാധിക്കുക. അപേക്ഷയിലെ തെറ്റുകൾ തിരുത്താനുള്ള അവസാന തീയതി 2024 ജൂൺ 24. തുടർന്ന് ജൂലൈ ഒന്നു മുതൽ ആദ്യ അലോട്ട്മെൻ്റും മറ്റും തുടങ്ങുന്നതാണ്.
(adsbygoogle = window.adsbygoogle || []).push({});കോഴ്സുകളും കോളജുകളും
രണ്ട് സ്‌ട്രീമിലുള്ള ഡിപ്ലോമ പ്രോഗ്രമുകളാണുള്ളത്. സ്ട്രീം 1: ഡിപ്ലോമ ഇൻ എൻജിനീയറിങ് & ടെക്നോളജി.
സ്ട്രീം 2: ഡിപ്ലോമ ഇൻ കൊമേഴ്ഷ്യൽ പ്രാക്ടീസ് & ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ & ബിസിനസ്സ് മാനേജ്മെൻ്റ്. ശ്രവണ വൈകല്യമുള്ള ഉദ്യോഗാർത്ഥികൾക്കായി പ്രത്യേക ബാച്ചുകൾ ഗവ. വനിതാ പോളിടെക്‌നിക് കോളേജ്, തിരുവനന്തപുരം, ഗവൺമെൻ്റ് പോളിടെക്‌നിക് സി.ഒ.എൽ.എൽ.ഇ.ജി. ഇ പോളിടെക്‌നിക് കോളേജ്, കോഴിക്കോട്.
യോഗ്യത
- വിദ്യാർത്ഥി ഒരു ഇന്ത്യൻ പൗരനായിരിക്കണം.
- പോളി ടെക്നിക് കോളജുകളിലക്ക് അപേക്ഷ സമർപ്പിക്കുന്ന വിദ്യാർത്ഥികൾ കേരലൈറ്റ്/ നോൺ- കേരലൈറ്റ് എന്നവണ്ണം തിരിയിക്കണം.
- വിദ്യാർത്ഥികൾ SSLC/THSLA അല്ലെങ്കിൽ തുല്യമായി മറ്റേതെങ്കിലും പരീക്ഷയോ പാസ്സായിരിക്കണം.
അപേക്ഷിക്കേണ്ട വിധം
- വിദ്യാർത്ഥികൾ അഡ്മിഷൻ പോർട്ടലായ https://www.polyadmission.org പോവുക.
- സൈറ്റിൽ ഒറ്റത്തവണ രജിസ്ട്രേഷൻ ചെയുക.
- ശേഷം ലോഗിൻ ചെയ്ത് –
- ഗവൺമെൻ്റ്/ ഗവൺമെൻ്റ് എയ്ഡഡ് സെൽഫ് ഫിനാനസിംഗ് സീറ്റുകൾക്കുള്ള അപേക്ഷ
- NCC ക്വാട്ട സീറ്റുകൾക്കുളള അപേക്ഷ
- സ്പോർട്സ് ക്വാട്ട സീറ്റുകൾക്കുള്ള അപേക്ഷ,
- എയ്ഡഡ്/ സെൽഫ് ഫിനാൻസിങ് സ്ഥാപനങ്ങളിൽ മാനേജ്മെൻ്റ് ക്വാട്ട സീറ്റുകൾക്കുള്ള അപേക്ഷ എന്നീ ഓപ്ഷനുകളിൽ നിന്നും വിദ്യാർഥികൾക്ക് വേണ്ടത് തിരഞ്ഞെടുക്കുക.
- വേണ്ട വിവരങ്ങളും രേഖകളും നൽകി അപേക്ഷ പൂരിപ്പിച്ച് സബ്മിറ്റ് ചെയ്യുക.
- തന്ന തീയതിക്കുള്ളിൽ തെറ്റുകൾ മറ്റോ ഉണ്ടെങ്കിൽ തിരുത്തിയ ശേഷം അപേക്ഷ സമർപ്പിക്കുക.
- അപേക്ഷ ഡൗൺലോഡ് ചെയ്ത് പ്രിൻ്റ്ഔട്ട് എടുത്ത് കൈവശം വക്കുക.
രജിസ്ട്രേഷൻ ഫീസ്
വിഭാഗം | ഫീസ് |
ജനറൽ / OBC വിഭാഗം | 200/- |
SC/ST വിഭാഗം | 100/- |
പ്രധാന തീയതികൾ
പ്രവർത്തനം | തീയതി |
OTR & അപേക്ഷ തുടങ്ങുന്ന തീയതി | 22/05/2024 |
OTR ചെയ്യാനുള്ള അവസാന തീയതി | 11/06/2024 |
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി | 12/06/2024 |
പ്രൊവിൻഷ്യൽ റാങ്ക് ലിസ്റ്റ് & ട്രയൽ അലോട്ട്മെൻ്റ് | 19/06/2024 |
തെറ്റു തിരുത്താനുള്ള അവസാന തീയതി | 24/06/2024 |
അവസാന റാങ്ക് ലിസ്റ്റ് & ആദ്യ അലോട്ട്മെൻ്റ് | 01/07/2024 |
ആദ്യ അലോട്ട്മെൻ്റ് പ്രകാരം സ്ഥാപനത്തിൽ ചേരാന്നുള്ള അവസാന തീയതി | 05/07/2024 |
രണ്ടാമത്തെ അലോട്ട്മെൻ്റ് | 10/07/2024 |
രണ്ടാമത്തെ അലോട്ട്മെൻ്റ് പ്രകാരം സ്ഥാപനത്തിൽ ചേരാന്നുള്ള അവസാന തീയതി | 17/07/2024 |
നോഡൽ പോളിടെക്‌സിൻക് കോളേജിൽ ജില്ല തിരിച്ചുള്ള കൗൺസിലിംഗ് | 22/07/2024 മുതൽ 26/07/2024 |
ആദ്യ സെമസ്റ്റർ ക്ലാസ്സുകളുടെ ആരംഭം | 29/07/2024 |
രണ്ടാമത്തെ സ്പോട്ട് അഡ്മിഷൻ | 31/07/2024 മുതൽ 06/08/2024 |
മൂന്നാമത്തെ സ്പോട്ട് അഡ്മിഷൻ | 12/08/2024 മുതൽ 16/08/2024 |
അഡ്മിഷൻ അവസാനിക്കുന്ന തീയതി | 15/09/2024 |
മറ്റു വിശദ വിവരങ്ങൾക്കായി പോളി ടെക്നിക് കോളജുകളുടെ 2024-25 ഏക ജാലക അഡ്മിഷൻ പോർട്ടലിൽ നൽകിയിരിക്കുന്ന പ്രോസ്‌പെക്റ്റസ് വായിക്കാൻ https://polyadmission.org/index.php?r=site%2Fhome സൈറ്റ് സന്ദർശിക്കാം.
Summary: Applications for admission to polytechnic colleges under the Government of Kerala for the 2024-25 academic year are open from May 22 to June 12, 2024. Corrections can be made until June 24. The first allotment will begin on July 1.