യൂണിവേഴ്സിറ്റി അറിയിപ്പുകൾ: 23 നവംബർ 2024
നവംബർ 23, 2024 -ലെ കേരളത്തിലെ വിവിധ സർവകലാശാലകളുടെ അറിയിപ്പുകൾ ഒറ്റ നോട്ടത്തിൽ.
കാലിക്കറ്റ് സർവകലാശാല
ഇന്റഗ്രേറ്റഡ് എം.ടി.എ. റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
2024 – 2025 അധ്യയന വർഷത്തേ കാലിക്കറ്റ് സർവകലാശാലാ സ്കൂൾ ഓഫ് ഡ്രാമ ആന്റ് ഫൈൻ ആർട്സിലെ ( തൃശ്ശൂർ, അരണാട്ടുകര ) ഇന്റഗ്രേറ്റഡ് മാസ്റ്റർ ഓഫ് തീയേറ്റർ ആർ ട്സ് പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റ് പ്രവേശന വിഭാഗം വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർ പഠനവകുപ്പിൽ നിന്നുള്ള നിർദ്ദേശാനുസരണം നവംബർ 26-നകം പ്രവേശനം നേടണം. ഫോൺ : 0487 2385332, 0494 2407016, 7017. കൂടുതൽ വിവരങ്ങൾക്ക് https://admission.uoc.ac.in/.
പരീക്ഷാ അപേക്ഷ
അഫിലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റർ ( PG – CBCSS – 2020 പ്രവേശനം മാത്രം) എം.എ. – ബിസിനസ് ഇക്കണോമിക്സ്, ഡെവലപ്മെന്റ് ഇക്കണോമിക്സ്, ഇക്ക ണോമെട്രിക്സ്, എം.എസ് സി. – മാത്തമാറ്റിക്സ് വിത് ഡാറ്റാ സയൻസ്, ഫോറൻസിക് സയൻസ്, ബയോളജി നവംബർ 2023 സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് പിഴ കൂടാതെ 28 വരെയും 190/- രൂപ പിഴയോടെ ഡിസംബർ രണ്ട് വരെയും അപേക്ഷിക്കാം.
സ്പെഷ്യൽ പരീക്ഷ
സ്പോർട്സ്, ആർട്സ്, എൻ.സി.സി., എൻ.എസ്.എസ്. ക്യാമ്പ് – മുതലായവയിലെ പ്രാതി നിധ്യം മൂലം മൂന്നാം സെമസ്റ്റർ (CBCSS – UG) ബി.കോം., ബി.ബി.എ. നവംബർ 2023 | നവംബർ 2022 റഗുലർ പരീക്ഷകൾക്കും ബി.എ., ബി.എസ് സി., ബി.സി.എ. നവംബർ 2023 പരീക്ഷകൾക്കും ഹാജരാകാൻ കഴിയാത്തവർക്കുള്ള സ്പെഷ്യൽ പരീക്ഷ പുനഃക്രമീ കരിച്ചത് പ്രകാരം ഡിസംബർ ആറിന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ. കേന്ദ്രം : ടാഗോർ നികേതൻ, സർവകലാശാലാ ക്യാമ്പസ്.
പരീക്ഷ
അഫിലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റർ (CBCSS – PG – 2021 പ്രവേശനം മുത ൽ) എം.എ., എം.എസ് സി., എം.കോം., എം.എസ്.ഡബ്ല്യൂ., എം.ബി.ഇ., എം.എച്ച്.എം., എം.ടി.എച്ച്.എം., എം.ടി.ടി.എം., എം.എ. ജേണലിസം ആന്റ് മാസ് കമ്മ്യൂണികേഷൻ നവം ബർ 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളും എം.എ. – ഡെവലപ്മെന്റ് ഇക്കണോമിക്സ്, ബിസിനസ് ഇക്കണോമിക്സ്, ഇക്കണോമെട്രിക്സ്, എം.എസ് സി. – മാത്തമാറ്റിക്സ് വിത് ഡാറ്റാ സയൻസ്, ഫോറൻസിക് സയൻസ്, ബയോളജി (2021 പ്രവേ ശനം മുതൽ) നവംബർ 2024, (2020 പ്രവേശനം) നവംബർ 2023 റഗുലർ / സപ്ലിമെന്ററി | ഇംപ്രൂവ്മെന്റ് പരീക്ഷകളും വിദൂര വിഭാഗം ഒന്നാം സെമസ്റ്റർ (CBCSS – PG – SDE) എം.എ., എം.കോം., എം.എസ് സി. മാത്തമാറ്റിക്സ് – (2022, 2023 പ്രവേശനം) നവംബർ 2024, (2020, 2021 പ്രവേശനം) നവംബർ 2023 സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളും 2025 ജനുവരി ഒന്നിന് തുടങ്ങും.
ഒന്നാം സെമസ്റ്റർ (2021 മുതൽ 2024 വരെ പ്രവേശനം) എം.എസ് സി. ഹെൽത് ആന്റ് യോഗാ തെറാപ്പി ഡിസംബർ 2024 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾ 2025 ജനുവരി ഒന്നിന് തുടങ്ങും. കേന്ദ്രം : ഗുരുവായൂരപ്പൻ കോളേജ് കോഴിക്കോട്.
അഫിലിയേറ്റഡ് കോളേജുകളിലെ മൂന്നാം സെമസ്റ്റർ (2019 പ്രവേശനം മുതൽ) ബാച്ചിലർ ഓഫ് തിയേറ്റർ ആർട്സ് നവംബർ 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷ കൾ പുതുക്കിയ സമയക്രമപ്രകാരം ഡിസംബർ 11-ന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
സൂക്ഷ്മപരിശോധനാ / പുനർമൂല്യനിർണയ ഫലം
വിദൂര വിഭാഗം മൂന്നാം സെമസ്റ്റർ എം.എ. ഹിസ്റ്ററി നവംബർ 2023 പരീക്ഷയുടെ സൂക്ഷ്മ പരിശോധനാ / പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.
കണ്ണൂർ സർവകലാശാല
ബിരുദം (പ്രൈവറ്റ് രജിസ്ട്രേഷൻ) രജിസ്ട്രേഷൻ കാർഡ്
കണ്ണൂർ സർവ്വകലാശാല 2024 – 25 അധ്യയന വർഷം പ്രൈവറ്റ് രജിസ്ട്രേഷൻ ബിരുദം (മൂന്നു വർഷം, FYUGP പാറ്റേൺ) പ്രോഗ്രാമുകൾക്ക് രജിസ്റ്റർ ചെയ്ത വിദ്യാർഥികളുടെ രജിസ്ട്രേഷൻ കാർഡുകൾ സർവ്വകലാശാല വെബ്സൈറ്റിൽ Academics >>> Private Registration >>> Print Registration Card ലിങ്കിൽ ലഭ്യമാണ്. രജിസ്ട്രേഷൻ കാർഡ്, നിർദിഷ്ട വിവരങ്ങൾ നൽകി ഡൗൺലോഡ് ചെയ്യേണ്ടതാണ്. സംശയനിവാരണത്തിന് 0497 – 2715149, 184, 150, 151, 183 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
Follow our WhatsApp Channel for instant updates: Join Here