November 25, 2024
University Updates

യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ: 21 നവംബർ 2024

  • November 21, 2024
  • 1 min read
യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ: 21 നവംബർ 2024
Share Now:

നവംബർ 21, 2024 -ലെ കേരളത്തിലെ വിവിധ സർവകലാശാലകളുടെ അറിയിപ്പുകൾ ഒറ്റ നോട്ടത്തിൽ.

കേരള സർവകലാശാല

പ്രാക്ടിക്കൽ പരീക്ഷ പുനഃക്രമീകരിച്ചു

കേരളസർവകലാശാല 2024 ആഗസ്റ്റിൽ നടത്തിയ രണ്ടാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. ബി.എസ്സി. ബോട്ടണി പ്രാക്ടിക്കൽ പരീക്ഷകൾ വിവിധ കോളേജുകളിൽ പുനഃക്രമീകരിച്ചിരിക്കുന്നു. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.


പരീക്ഷാഫലം

കേരളസർവകലാശാല 2024 ജൂലൈയിൽ നടത്തിയ നാലാം സെമസ്റ്റർ എം.എസ്സി. പോളിമർ കെമിസ്ട്രി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് 2024 നവംബർ 28 വരെ www.slcm.keralauniversity.ac.in മുഖേന ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

2023 സെപ്റ്റംബറിൽ നടത്തിയ അഞ്ചാം സെമസ്റ്റർ ബി.ടെക്. പാർട്ട്ടൈം റീസ്ട്രക് ചേർഡ് കോഴ്സ് (2013 സ്കീം), 2023 ഡിസംബറിൽ നടത്തിയ ഏഴാം സെമസ്റ്റർ ബി.ടെക്. പാർട്ട്ടൈം റീക്ചേർഡ് കോഴ്സ് (സപ്ലിമെന്ററി) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ (www.keralauniversity.ac.in)
കേരളസർവകലാശാല 2023 ഡിസംബറിൽ നടത്തിയ ഏഴാം സെമസ്റ്റർ ബി.ടെക്. (സപ്ലിമെന്ററി – 2013 സ്കീം) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

കേരളസർവകലാശാല 2024 ജൂൺ ജൂലൈ മാസങ്ങളിൽ നടത്തിയ ബി.പി.എ. ആന്വൽ സ്കീം (മേഴ്സി ചാൻസ് – 2004 – 2010 അഡ്മിഷൻ വരെ) പാർട്ട് ഒന്ന്, രണ്ട് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 2024 നവംബർ 30 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.



പരീക്ഷ വിജ്ഞാപനം

കേരളസർവകലാശാല 2024 ഡിസംബറിൽ നടത്തുന്ന അഞ്ചാം സെമസ്റ്റർ ബി.എ. ഓണേഴ്സ് ഇൻ ഇംഗ്ലീഷ് ലാംഗ്വേജ് ആന്റ് ലിറ്ററേച്ചർ (സപ്ലിമെന്ററി – 2020 – 2021 അഡ്മിഷൻ പരീക്ഷ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ
വെബ്സൈറ്റിൽ.

കേരളസർവകലാശാല 2024 ആഗസ്റ്റിൽ നടത്തിയ രണ്ടാം സെമസ്റ്റർ ബി.എസ്സി. ബയോകെമിസ്ട്രി ആന്റ് ഇൻഡസ്ട്രിയൽ മൈക്രോബയോളജി (248) പരീക്ഷയുടെ വൊക്കേഷണൽ മൈക്രോബയോളജി പ്രാക്ടിക്കൽ 2024 നവംബർ 26 മുതൽ അതാത് പരീക്ഷ കേന്ദ്രങ്ങളിൽ വച്ച് നടത്തുന്നു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.


സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ കമ്മ്യൂണിക്കേറ്റീവ് അറബിക്

കേരളസർവകലാശാല അറബി വിഭാഗം നടത്തി വരുന്ന ഹ്രസ്വകാല സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ കമ്മ്യൂണിക്കേറ്റീവ് അറബിക് (ഓൺലൈൻ) പതിനാലാമത് ബാച്ചിലേക്ക് ഏതാനും സീറ്റുകൾ ഒഴിവുണ്ട്. യോഗ്യത: പ്ല/തത്തുല്യം, ഫീസ് : 6000/- രൂപ, കാലാവധി : 6 മാസം. അപേക്ഷാഫോം തിരുവനന്തപുരം കാര്യവട്ടത്തുള്ള അറബി വിഭാഗം ഓഫീസിലും, വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിലും (www.arabicku.in) ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷാഫോറം 2024 നവംബർ 30 ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് മുൻപ് വകുപ്പിൽ എത്തിക്കുക. വിശദവിവരങ്ങൾക്ക് 0471-2308846/9562722485 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.



എം.ജി സർവകലാശാല

പ്രാക്ടിക്കൽ

എട്ടാം സെമസ്റ്റർ ഐഎംസിഎ (2020 അഡ്മിഷൻ റഗുലർ, 2017 മുതൽ 2019 വരെ അഡ്മിഷനുകൾ സപ്ലിമെന്ററി), എട്ടാം സെമസ്റ്റർ ഡിഡിഎംസിഎ (2014 മുതൽ 2016 വരെ അഡ്മിഷനുകൾ മെഴ്സി ചാൻസ് ഓക്ടോബർ 2024) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ഡിസംബർ മൂന്നു മുതൽ നടക്കും. ടൈം ടേബിൾ വെബ് സൈനിൽ.


സമയപരിധി നീട്ടി

മൂന്നാം സെമസ്റ്റർ എംബിഎ (2023 അഡ്മിഷൻ റെഗുലർ, 2021,2022 അഡ്മിഷനുകൾ സപ്ലിമെന്ററി, 2019, 2020 അഡ്മിഷനുകൾ ആദ്യ മെഴ്സി ചാൻസ്) പരീക്ഷയ്ക്ക് അപേക്ഷ സമർപ്പിക്കുന്നതിനുള്ള സമയപരിധി നീട്ടി. നവംബർ 22 വരെഫൈനില്ലാതെയും ഫൈനോടുകൂടി നവംബർ 23 വരെയും സൂപ്പർ ഫൈനോടുകൂടി നവംബർ 25 വരെയും അപേക്ഷിക്കാം.



പ്രൊജക്റ്റ്

ആറാം സെമസ്റ്റർ ഇന്റഗ്രേഡ് എംഎ ഇംഗ്ലിഷ് (2021 അഡ്മിഷൻ റെഗുലർ, 2020 അഡ്മിഷൻ ഇംപ്രൂവ്മെന്റും സപ്ലിമെന്ററിയും ഓഗസ്റ്റ് 2024)ന്റെ മിനി പ്രൊജക്റ്റ് പരീക്ഷകൾ നവംബർ 25 ന് നടക്കും. ടൈം ടേബിൾ വെബ് സൈനിൽ.


ഹ്രസ്വകാല പ്രോഗ്രാം

മഹാത്മാ ഗാന്ധി സർവകലാശാലയിലെ ഡയറക്ടറേസ് ഫോർ അപ്ലൈഡ് ഷോർട്ട് ടേം പ്രോഗ്രാംസ് നടത്തുന്ന ഹൃസ്വകാല പ്രോഗ്രാമായ പോസ്റ്റ് ഗ്രാന് സർട്ടിഫിക്ക് ഇൻ ഇൻസ്ട്രമെന്റൽ മെത്തേഡ്സ് ഓഫ് കെമിക്കൽ അനാലിസിസ് ഇ പ്പോൾ അപേക്ഷിക്കാം. ഡിഗ്രിയാണ് യോഗ്യത. കൂടുതൽ വിവരങ്ങൾ വെബ് സൈ നിൽ (www.dasp.mgu.ac.in) ഫോൺ 8078786798, 0481 2733292. ഇമെയിൽ :dasp@mgu.ac.in



പരീക്ഷക്ക് അപേക്ഷിക്കാം

ഒന്നാം സെമസ്റ്റർ എംസിഎ (2024 അഡ്മിഷൻ റെഗുലർ, 2021 മുതൽ 2023 വരെ അഡ്മിഷനുകൾ സപ്ലിമെന്ററി, 2020 അഡ്മിഷൻ ആദ്യ മെഴ്സി ചാൻസ്) പരീക്ഷകൾ ഡിസംബർ മൂന്നു മുതൽ നടക്കും. ഡിസംബർ 16 വരെ ഫൈനില്ലാതെയും ഫൈനോടുകൂടി ഡിസംബർ 18 വരെയും സൂപ്പർ ഫൈനോടുകൂടി ഡിസംബർ 19 വരെയും അപേക്ഷ സ്വീകരിക്കും.


കണ്ണൂർ സർവകലാശാല

പരീക്ഷാ പുനക്രമീകരിച്ചു

19.11.2024 ന് നടക്കേണ്ടിയിരുന്ന മൂന്നാം സെമസ്റ്റർ ബിരുദ പരീക്ഷകൾ 22.11.2024 ന് നടക്കുന്നതായിരിക്കും പരീക്ഷാ സമയം 2 മണി മുതൽ 5 മണി വരെ.

ഹാൾടിക്കറ്റ്

സർവ്വകലാശാല പഠനവകുപ്പുകളിലെ അഞ്ച് വർഷ ഇന്റഗ്രേറ്റഡ് ബിരുദാനന്തര ബിരുദ (എഫ്. വൈ. ഐ. എം. പി.) പ്രോഗ്രാമുകളുടെ ഒന്നാം സെമസ്റ്റർ സി ബി സി എസ് എസ് റെഗുലർ,) നവംബർ 2024 പരീക്ഷയുടെ ഹാൾ ടിക്കറ്റ്, പഠനവകുപ്പുകൾക്ക് അവരുടെ കെ-റീപ് ലോഗിനിൽ നിന്നും, വിദ്യാർത്ഥികൾക്ക് മൊബൈൽ ആപ്പിൽ (കണ്ണൂർ യൂണിവേഴ്സിറ്റി സ്റ്റുഡൻറ്) നിന്നും ലഭ്യമാകുന്നതാണ്.



Follow our WhatsApp Channel for instant updates: Join Here

Share Now:

Leave a Reply

Your email address will not be published. Required fields are marked *