November 24, 2024
University Updates

യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ: 30 ഒക്ടോബർ 2024

  • October 30, 2024
  • 1 min read
യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ: 30 ഒക്ടോബർ 2024
Share Now:

ഒക്ടോബർ 30, 2024 -ലെ കേരളത്തിലെ വിവിധ സർവകലാശാലകളുടെ അറിയിപ്പുകൾ ഒറ്റ നോട്ടത്തിൽ.

കാലിക്കറ്റ് സർവകലാശാല

പ്രോജക്ട് മോഡ് കോഴ്സ് പ്രവേശനം

കാലിക്കറ്റ് സർവകലാശാലയിൽ പുതുതായി ആരംഭിച്ച ഡിപ്ലോമ ഇൻ ഡിജിറ്റൽ മീഡിയ പ്രൊഡക്ഷൻ (എഡ്യുക്കേഷനൽ മൾട്ടി മീഡിയ ആന്റ് റിസർച്ച് സെന്റർ – 0494 2407279, 2401971), പോസ്റ്റ് ഗ്രാറ്റ് ഡിപ്ലോമ ഇൻ കൊമേഴ്സ്യൽ ടിഷ്യു കൾച്ചർ ഓഫ് അഗ്രി ഹോർട്ടികൾച്ചറൽ ക്രോപ്സ് (ബോട്ടണി പഠനവകുപ്പ്, കാലിക്കറ്റ് സർവകലാശാല – 0494 2407406, 2407407), പോസ്റ്റ് ഗ്രാറ്റ് ഡിപ്ലോമ ഇൻ ഡാറ്റ സയൻസ് ആന്റ് അനലിറ്റിക്സ് (കമ്പ്യൂട്ടർ സയൻസ് പഠനവകുപ്പ്, കാലിക്കറ്റ് സർവകലാശാല – 0494 2407325) ml പ്രൊജക്ട് മോഡ് ഡിപ്ലോമ പ്രോഗ്രാമുകളിലേക്ക് നവംബർ 10 വരെ ഓൺലൈനായി അപേക്ഷിക്കാം. ഓരോ പ്രോഗ്രാമിനും ജനറൽ വിഭാഗത്തിന് 610/- രൂപയും എസ്.സി./എസ്.ടി. വിഭാഗത്തിന് 270/- രൂപയുമാണ് അപേക്ഷാ ഫീസ്. കൂടുതൽ വിവരങ്ങൾ പ്രവേ ശന വിഭാഗം വെബ്സൈറ്റിൽ https://admission.uoc.ac.in/ . ഫോൺ : 0494 2407016, 2407017.


പരീക്ഷ മാറ്റി

നവംബർ 12 മുതൽ നടത്താനിരുന്ന അഫിലിയേറ്റഡ് കോളേജുകൾ / പ്രൈവറ്റ് രജിസ്ട്രേ ഷൻ / സെന്റർ ഫോർ ഡിസ്റ്റൻസ് ആന്റ് ഓൺലൈൻ എഡ്യൂക്കേഷൻ വിദ്യാർഥികൾക്കു ള്ള അഞ്ചാം സെമസ്റ്റർ ( CBCSS – UG – 2019 പ്രവേശനം മുതൽ ) ബി.കോം., ബി.ബി.എ., ബി.എ., ബി.എസ് സി., അനുബന്ധ വിഷയങ്ങളുടെയും നവംബർ 2024 റഗുലർ / സപ്ലിമെ ന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾ ( സ്പെഷ്യൽ പരീക്ഷകൾ ഉൾപ്പെട ) പുനഃക്രമീകരിച്ചത് പ്രകാരം യഥാക്രമം നവംബർ 26 മുതൽ തുടങ്ങും.

5 മുതൽ 11 വരെ നട ത്താൻ നിശ്ചയിച്ചിട്ടുള്ള അഞ്ചാം സെമസ്റ്റർ പരീക്ഷകൾക്കും പരീക്ഷാ കേന്ദ്രത്തിലും സമ യത്തിലും മാറ്റമില്ല. പുതുക്കിയ സമയക്രമം സർവകലാശാലാ വെബ്സൈറ്റിൽ.

നവംബർ 25-ന് തുടങ്ങാനിരുന്ന അഫിലിയേറ്റഡ് കോളേജുകളിലെയും സെന്റർ ഫോർ ഡിസ്റ്റൻസ് ആന്റ് ഓൺലൈൻ എഡ്യൂക്കേഷനിലെയും വിദ്യാർഥികൾക്കുള്ള മൂന്നാം സെമ സ്റ്റർ ( CBCSS – PG – 2019 സ്കീം ) വിവിധ പി.ജി. നവംബർ 2024, നവംബർ 2023 – റഗുലർ | സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളും മൂന്നാം സെമസ്റ്റർ (2021 മുതൽ 2023 വരെ പ്രവേശനം) എം.എസ് സി. ഹെൽത് ആന്റ് യോഗാ തെറാപ്പി ഡിസംബർ 2024 റഗുലർ സപ്ലിമെന്ററി പരീക്ഷയും മാറ്റിവെച്ചു. മാറ്റിവെച്ച പരീക്ഷകൾ പുനഃക്രമീകരിച്ചത് പ്രകാരം ഡിസംബർ രണ്ടിന് തുടങ്ങും.

നവംബർ എട്ടിന് തുടങ്ങാനിരുന്ന സർവകലാശാലാ പഠന വകുപ്പുകളിലെ മൂന്നാം സെമ സ്റ്റർ ( CCSS – PG – 2021 പ്രവേശനം മുതൽ ) എം.എ., എം.എസ് സി., എം.കോം., എം.ബി. എ., എം.എ. ജേണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷൻ, മാസ്റ്റർ ഇൻ ലൈബ്രറി ആന്റ് ഇൻഫർമേഷൻ സയൻസ്, എം.സി.ജെ., എം.ടി.എ., എം.എസ് സി. ഫോറൻസിക് സയൻ സ്, എം.എസ് സി. റേഡിയേഷൻ ഫിസിക്സ്, എം.എസ് സി. ഫിസിക്സ് (നാനോ സയൻ സ്), എം.എസ് സി. കെമിസ്ട്രി (നാനോ സയൻസ്) നവംബർ 2024 റഗുലർ / സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് പരീക്ഷകൾ നവംബർ 25-ലേക്ക് മാറ്റി. വിശദമായ സമയക്രമം സർവകലാ ശാലാ വെബ്സൈറ്റിൽ പിന്നീട് പ്രസിദ്ധീകരിക്കും.


പരീക്ഷ

രണ്ടാം വർഷ ( 2016 പ്രവേശനം മുതൽ ) ഇന്റഗ്രേറ്റഡ് ബി.പി.എഡ്. ഏപ്രിൽ 2024 റഗുലർ | സപ്ലിമെന്ററി പരീക്ഷകൾ പുതുക്കിയ സമയക്രമം പ്രകാരം നവംബർ എട്ടിന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.


പുനർമൂല്യനിർണയഫലം

വിദൂര വിഭാഗം ഒന്നാം സെമസ്റ്റർ ( One Time ) ബി.കോം. SDE ( CCSS – UG ) സെപ്റ്റംബർ 2021 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.

കേരള സർവകലാശാല

കേരളസർവകലാശാല: ഒന്നാം വർഷ എം.എഡ്. പ്രവേശനം

കേരളസർവകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവൺമെന്റ്/എയ്ഡഡ്/ സ്വാശ്രയ കോളേജുകളിലേക്കുള്ള 2024-25 അദ്ധ്യയന വർഷത്തിലെ എം.എഡ്. കോഴ്സുകളുടെ ഏകജാലക സംവിധാനം വഴിയുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

കൊടുത്ത കേരളസർവകലാശാലയുടെ കീഴിൽ പ്രവേശനം ആഗ്രഹിക്കുന്ന എല്ലാ വിദ്യാർത്ഥികളും (Open Merit (General) /SEBC/ EWS/ SC/ST/ Community Management/ Differently Abled Persons /Department Quota ഉൾപ്പെടെ) ഏകജാലക സംവിധാനം വഴി അപേക്ഷ സമർപ്പിക്കേണ്ടതാണ്. ഓൺലൈൻ രജിസ് ട്രേഷൻ 2024 നവംബർ 10 ന് അവസാനിക്കുന്നതാണ്.

ഓൺലൈൻ രജിസ്ട്രേഷന്റെ അവസാന തീയതി വരെ അപേക്ഷയിലെ തെറ്റുകൾ തിരുത്താവുന്നതാണ്. ഓപ്ഷൻ കോളേജുകളിലേക്ക് അലോട്ട്മെന്റ് ലഭിക്കുകയാണെങ്കിൽ നിർബന്ധമായും പ്രവേശനം നേടേണ്ടതാണ്.

അല്ലാത്തപക്ഷം തുടർന്നുവരുന്ന അലോട്ട്മെന്റുകളിൽ പരിഗണിക്കുന്നതല്ല. പ്രവേശനം ആഗ്രഹിക്കുന്ന കോളേജുകൾ മാത്രം മുൻഗണനാ ക്രമത്തിൽ തെരഞ്ഞെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

ഓൺലൈൻ രജിസ്ട്രേഷൻ ചെയ്തതിനുശേഷം അപേക്ഷയുടെ പ്രിന്റൗട്ട് കോളേജുകളിലേക്കോ സർവകലാശാലയിലേക്കോ അയക്കേണ്ടതില്ല.

അപേക്ഷയുടെ പ്രിന്റൗട്ടും ഫീസടച്ചതിന്റെ രസീതും പ്രവേശന സമയത്ത് അതാത് കോളേജുകളിൽ ഹാജരാക്കേണ്ടതാണ്. ഓൺലൈൻ രജിസ്ട്രേഷൻ ഫീസ് 1000/- (SC/ST വിഭാഗത്തിന് 500/- രൂപയാണ്.

ഏകജാലക സംവിധാനത്തിലുള്ള എല്ലാ ഫീസുകളും ഓൺലൈൻ മുഖാന്തിരം അടക്കേണ്ടതാണ്. ഡി.ഡി, ചെക്ക്, മറ്റു ചെലാനുകൾ തുടങ്ങിയവ മുഖേനയുള്ള പേയ്മെന്റുകൾ സ്വീകരിക്കുകയോ റീഫണ്ട് ചെയ്യുകയോ ചെയ്യുന്നതല്ല. ഫീസ് അടച്ച രസീത് നിർബന്ധമായും സൂക്ഷിക്കേണ്ടതാണ്. തെറ്റായി ഒടുക്കുന്ന ഫീസുകൾ റീഫണ്ട് ചെയ്യപ്പെടുന്നതല്ല.

അഡ്മിഷൻ സംബന്ധിച്ചുള്ള വിവരങ്ങൾക്ക് അതാതു സമയങ്ങളിലെ വിവരങ്ങൾക്ക് സർവകലാശാല പത്രക്കുറിപ്പുകളും അഡ്മിഷൻ വെബ്സൈറ്റും (https://admissions.keralauniversity.ac.in) ശ്രദ്ധിക്കേണ്ടതാണ്. ഹെൽപ്പ്ലൈൻ നമ്പർ: 9188524612; ഇമെയിൽ: bedadmission@keralauniversity.ac.in.


പരീക്ഷാഫലം

കേരളസർവകലാശാല 2024 ഫെബ്രുവരിയിൽ നടത്തിയ മൂന്നാം സെമസ്റ്റർ എം.എ. ഇക്കണോമിക്സ് (ബിഹേവിയറൽ എക്കണോമിക്സ് & ഡേറ്റാ സയൻസ്) (റെഗുലർ & സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

വിദ്യാർത്ഥികളുടെ അപേക്ഷാഫീസ് slcm ഓൺലൈൻ പോർട്ടൽ മുഖേന മാത്രമേ സ്വീകരിക്കുകയുള്ളൂ. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 2024 നവംബർ 3.

കേരളസർവകലാശാല 2024 ജൂലൈയിൽ നടത്തിയ രണ്ടാം വർഷ ബി.ബി.എ. ആന്വൽ സ്കീം പ്രൈവറ്റ് രജിസ്ട്രേഷൻ (റെഗുലർ, ഇംപ്രൂവ്മെന്റ്, സപ്ലിമെന്ററി & മേഴ്സി ചാൻസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കുമുള്ള അപേക്ഷകൾ സർവകലാശാല ഓഫീസിൽ ലഭിക്കേണ്ട അവസാന തീയതി 2024 നവംബർ 18. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

കേരളസർവകലാശാല 2024 ഫെബ്രുവരിയിൽ നടത്തിയ രണ്ടാം സെമസ്റ്റർ എൽ.എൽ.എം. (റെഗുലർ – 2022 അഡ്മിഷൻ, സപ്ലിമെന്ററി – 2020 & 2021 അഡ്മിഷൻ, മേഴ്സിചാൻസ് 2010 – 2019 അഡ്മിഷൻ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

സൂക്ഷ്മപരിശോധനയ്ക്കുമുള്ള അപേക്ഷകൾ സർവകലാശാല ഓഫീസിൽ ഓഫ്ലൈനായി ലഭിക്കേണ്ട അവസാന തീയതി 2024 നവംബർ 15. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

കേരളസർവകലാശാല നടത്തിയ ഒന്നാം സെമസ്റ്റർ ബി.എ./ബി.എസ്സി./ബി.കോം. ന്യൂജനറേഷൻ ഡബിൾ മെയിൻ മെയ് 2024 (റെഗുലർ 2023 അഡ്മിഷൻ, ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി – 2022 അഡ്മിഷൻ, സപ്ലിമെന്ററി – 2021, 2020 അഡ്മിഷൻ) ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 2024 നവംബർ 8 വരെ sclm മുഖേന അപേക്ഷിക്കാവുന്നതാണ്. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

കേരളസർവകലാശാല 2024 ഫെബ്രുവരിയിൽ നടത്തിയ മൂന്നാം സെമസ്റ്റർ എം.എസ്സി. ഫിസിക്സ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ സ്പെയ്സ് ഫിസിക്സ് & എം.എസി.ഫിസിക്സ് സ്പെഷ്യലൈസേഷൻ ഇൻ നാനോസയൻസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

സൂക്ഷ്മപരിശോധയ്ക്കുളള അപേക്ഷകൾ 2024 നവംബർ 9 ന് മുൻപ് റെഗുലർ & സപ്ലിമെന്ററി വിദ്യാർത്ഥികൾ www.slcm.keralauniversity.ac.in മുഖേന ഓൺലൈനായി സമർപ്പിക്കേണ്ടതാണ്. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.


ടൈംടേബിൾ

കേരളസർവകലാശാല 2024 നവംബറിൽ ആരംഭിക്കുന്ന നാലാം സെമസ്റ്റർ എം.എഡ്. (2022 സ്കീം – റെഗുലർ – 2022 അഡ്മിഷൻ, 2018 സ്കീം – സപ്ലിമെന്ററി – 2019 – 2021 അഡ്മിഷൻ) ഡിഗ്രി പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

കേരളസർവകലാശാല നടത്തുന്ന രണ്ടാം സെമസ്റ്റർ ബാച്ചിലർ ഓഫ് സോഷ്യൽ വർക്ക്, ആഗസ്റ്റ് 2024 പരീക്ഷയുടെ പ്രാക്ടിക്കൽ (വൈവ വാസി) 2024 നവംബർ 1 മുതൽ അതാത് പരീക്ഷാകേന്ദ്രത്തിൽ വച്ച് നടത്തുന്നതാണ്. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ ലഭ്യമാണ്.

കേരളസർവകലാശാല നടത്തുന്ന രണ്ട്, നാല്, ആറ് സെമസ്റ്റർ ബി.എ., ബി.എസ്സി., ബി.കോം, ബി.ബി.എ., ബി.സി.എ. (റീസ്ട്രക്ച്ചേർഡ്/വൊക്കേഷണൽ) മേഴ്സി ചാൻസ് 2000 – 2009 അഡ്മിഷൻ, ഫെബ്രുവരി 2024 പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

കേരളസർവകലാശാലയുടെ നാലാം സെമസ്റ്റർ എം.എ./എം.എസ്സി./എം.കോം. /എം.എസ്.ഡബ്ല്യു./ എം.എ.എച്ച്.ആർ.എം./എം.എം.സി.ജെ/എം.ടി.ടി.എം., ജൂലൈ 2024 (മേഴ്സി ചാൻസ് 2019 അഡ്മിഷൻ) പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ


കണ്ണൂർ സർവകലാശാല

ഇംഗ്ലിഷ് ഫോർ പ്രാക്ടിക്കൽ പർപ്പസസ്: സർട്ടിഫിക്കറ്റ് കോഴ്സ്

കണ്ണൂർ സർവ്വകലാശാല ഇംഗ്ലിഷ് പഠനവകുപ്പ്, താവക്കര ക്യാംപസിൽ നടത്തുന്ന “ഇംഗ്ലിഷ് ഫോർ പ്രാക്ടിക്കൽ പർപ്പസസ് – English for Practical Purposes (EPP) ” എന്ന ത്രൈമാസ സർട്ടിഫിക്കറ്റ് കോഴ്സ് പ്രവേശനത്തിന് 15.11.2024 വരെ ഓൺലൈൻ ആയി അപേക്ഷിക്കാം.

യോഗ്യത: എച്ച് എസ് ഇ പ്ലസ് ടു. കോഴ്സ് ഫീസ്: 13,000/-. നിലവിൽ കണ്ണൂർ സർവ്വകലാശാലയുടെ കീഴിൽ മറ്റു കോഴ്സുകൾ പഠിക്കുന്നവർക്കും അപേക്ഷിക്കാം.

ക്ലാസ്സുകൾ ശനിയാഴ്ചകളിലും അവധിദിവസങ്ങളിലും ആയിരിക്കും. അപേക്ഷയുടെ പ്രിന്റൗട്ടും അനുബന്ധ രേഖകളും 18.11.2024ന് വൈകിട്ട് നാല് മണിക്കു മുൻപ് താവക്കര ക്യാംപസിലെ സ്കൂൾ ഓഫ് ലൈഫ് ലോങ് ലേണിങ് ഡയറക്ടർക്ക് സമർപ്പിക്കണം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.


പ്രായോഗിക പരീക്ഷകൾ

മൂന്നാം സെമസ്റ്റർ എം. എ.ഭരതനാട്യം ഡിഗ്രി (റെഗുലർ / സപ്ലിമെന്ററി) ഒക്ടോബർ 2024 പ്രായോഗിക പരീക്ഷകൾ 2024 നവംബർ 1-ന് പിലാത്തറ ലാസ്യ കോളേജ്ഓഫ് ഫൈൻ ആർട്സിൽ വെച്ച് നടക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ പരീക്ഷാ കേന്ദ്രവുമായി ബന്ധപ്പെടേണ്ടതാണ്.


ഹാൾ ടിക്കറ്റ്

സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസ് ഡിപ്പാർട്ട്മെന്റിലെ മൂന്ന് ഏഴ് സെമസ്റ്റർ ബി.എ എൽ.എൽ.ബി (റെഗുലർ/ സപ്ലിമെന്ററി), നവംബർ 2024 പരീക്ഷകളുടെ ഹാൾ ടിക്കറ്റ് സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

ഓഫ് ലൈൻ ആയി അപേക്ഷിച്ച വിദ്യാർത്ഥികളുടെ ഹാൾ ടിക്കറ്റുകൾ പരീക്ഷാ കേന്ദ്രത്തിൽ നിന്നും കൈപ്പറ്റേണ്ടതാണ്.ഹാൾ ടിക്കറ്റ് ലഭിക്കാത്തവർ എത്രയും പെട്ടെന്ന് ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്(ഫോൺ നം.0497 2715264).


ടൈംടേബിൾ

അഫിലിയേറ്റഡ് കോളേജുകളിലെയും സെന്ററുകളിലെയും മൂന്നാം സെമസ്റ്റർ എം ബി എ, (ഒക്ടോബർ 2024), തളിപ്പറമ്പ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് പോളിസി ആൻഡ് ലീഡർഷിപ്പിലെ നാലാം സെമസ്റ്റർ ബിരുദാനന്തര ബിരുദം (ഏപ്രിൽ 2024 ), നാലാം സെമസ്റ്റർ എം എസ് സി സ്റ്റാറ്റിസ്റ്റിക്സ് വിത്ത് ഡാറ്റ അനലിറ്റിക്സ് (ഏപ്രിൽ 2024) പരീക്ഷകളുടെ ടൈം ടേബിൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.


Follow our WhatsApp Channel for instant updates: Join Here

Share Now:

Leave a Reply

Your email address will not be published. Required fields are marked *