November 24, 2024
University Updates

യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ: 28 ഒക്ടോബർ 2024

  • October 28, 2024
  • 1 min read
യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ: 28 ഒക്ടോബർ 2024
Share Now:

ഒക്ടോബർ 28, 2024 -ലെ കേരളത്തിലെ വിവിധ സർവകലാശാലകളുടെ അറിയിപ്പുകൾ ഒറ്റ നോട്ടത്തിൽ.

കാലിക്കറ്റ് സർവകലാശാല

ഇന്റഗ്രേറ്റഡ് എം.ടി.എ. പ്രവേശനം

2024 – 2025 അധ്യയന വർഷത്തെ കാലിക്കറ്റ് സർവകലാശാല സ്കൂൾ ഓഫ് ഡ്രാമയിലെ ഇന്റഗ്രേറ്റഡ് എം.ടി.എ. പ്രോഗ്രാമിൽ ഒഴിവുള്ള സീറ്റുകളിലെ പ്രവേശനത്തിന് ഓൺലൈ നായി ലേറ്റ് രജിസ്ട്രേഷൻ നടത്തുന്നതിനുള്ള സൗകര്യം നവംബർ ആറിന് വൈകീട്ട് അഞ്ചു മണി വരെ ലഭ്യമാകും.

ജനറൽ വിഭാഗത്തിന് 920/- രൂപയും എസ്.സി. / എസ്.ടി. വിഭാഗത്തിന് 580/- രൂപയുമാണ് അപേക്ഷാ ഫീസ്. യോഗ്യത : പ്ലസ്ട/ തത്തുല്യം. പ്രിന്റ്ഔട്ട് ലഭിക്കുന്നതോടെ മാത്രമേ അപേക്ഷ പൂർണമാകുകയുള്ളൂ.

ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്, ഇന്റർവ്യൂ, വർക്ക് ഷോപ്പ്, പ്ലവിന് ലഭ്യമായ മാർക്ക് എന്നിവയുടെ അടിസ്ഥാനത്തി ലായിരിക്കും റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നത്.

അഭിരുചി പരീക്ഷാ തീയതി, റാങ്ക് ലിസ്റ്റ് പ്രസിദ്ധീ കരിക്കുന്ന തീയതി, പ്രവേശനം ആരംഭിക്കുന്ന തീയതി തുടങ്ങിയ വിശദാംശങ്ങൾ സർവ കലാശാല വെബ്സൈറ്റിൽ പിന്നീട് പ്രസിദ്ധീകരിക്കും. കൂടുതൽ വിവരങ്ങൾ പ്രവേശന വിഭാഗം വെബ്സൈറ്റിൽ. ഫോൺ : 0494 2407017, 0487 2385352 (സ്കൂൾ ഓഫ് ഡ്രാമ)


കൺസോളിഡേറ്റ് ഗ്രേഡ് കാർഡ് / പ്രൊവിഷണൽ സർട്ടിഫിക്കറ്റ്

വിദൂര വിഭാഗം എം.എ. ഹിസ്റ്ററി (CBCSS 2022 പ്രവേശനം) ഏപ്രിൽ 2024 എല്ലാ സെമസ്റ്റർ പരീക്ഷകളും വിജയിച്ചവരുടെ കൺസോളിഡേറ്റ് ഗ്രേഡ് കാർഡും പ്രൊവിഷണൽ സർട്ടി ഫിക്കറ്റും വിതരണത്തിനായി മെയിൻ പരീക്ഷാ കേന്ദ്രങ്ങളിലേക്ക് അയച്ചിട്ടുണ്ട്.


പരീക്ഷാ അപേക്ഷാ തീയതി നീട്ടി

അഫിലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റർ (2024 പ്രവേശനം) സി.യു.എഫ്.വൈ. യു.ജി.പി. നവംബർ 2024 പരീക്ഷയ്ക്ക് അപേക്ഷിക്കുന്നതിനുള്ള സമയം നീട്ടിയത് പ്രകാ രം പിഴ കൂടാതെ നവംബർ ഒന്ന് വരെയും 240/- രൂപ പിഴയോടെ അഞ്ചു വരെയും അപേക്ഷിക്കാം.


പരീക്ഷാ അപേക്ഷ

അഫിലിയേറ്റഡ് കോളേജുകളിലെ മൂന്നാം സെമസ്റ്റർ ( 2020 പ്രവേശനം മുതൽ ) എം.ബി. എ. ഇന്റർനാഷണൽ ഫിനാൻസ്, ഹെൽത് കെയർ മാനേജ്മന്റ് ജനുവരി 2025 റഗുലർ | സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴ കൂടാതെ നവംബർ 11 വരെയും 190/- രൂപ പിഴയോടെ 14 വരെയും അപേക്ഷിക്കാം.


ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷ

എല്ലാ അവസരങ്ങളും നഷ്ടമായവർക്കുള്ള അഞ്ച്, ഒൻപത് സെമസ്റ്റർ (2012 സ്കീം – 2012, 2013 പ്രവേശനം) ബി.ആർക്. സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകൾ യഥാക്രമം നവംബർ 18, 19 തീയതികളിൽ തുടങ്ങും. കേന്ദ്രം : ടാഗോർ നികേ തൻ, സർവകലാശാലാ ക്യാമ്പസ്. വിശദമായ സമയക്രമം വെബ്സൈറ്റിൽ.


പരീക്ഷ

പ്രൈവറ്റ് രജിസ്ട്രേഷൻ വിദ്യാർഥികൾക്കുള്ള ബി.എ. മൾട്ടിമീഡിയ (CUCBCSS-UG – 2017, 2018 പ്രവേശനം) അഞ്ചാം സെമസ്റ്റർ പേപ്പർ BMM5B11 Advanced Web Designing നവം ബർ 2022, ആറാം സെമസ്റ്റർ പേപ്പർ BMM6B13 Multimedia Designing & Authoring ഏപ്രിൽ 2023 സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾ നവംബർ 11-ന് നടക്കും. സമയം യഥാക്രമം രാവിലെ 9.30, ഉച്ചക്ക് 2.00.

ബി.ആർക്. ഏഴാം സെമസ്റ്റർ (2017 മുതൽ 2021 വരെ പ്രവേശനം) നവംബർ 2024, ഒൻപ താം സെമസ്റ്റർ (2015, 2016 പ്രവേശനം) ഡിസംബർ 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂ വ്മെന്റ് പരീക്ഷകൾ പുതുക്കിയ സമയക്രമം പ്രകാരം യഥാക്രമം നവംബർ അഞ്ച്, 19 തീയതികളിൽ തുടങ്ങും.

സർവകലാശാലാ നിയമ പഠനവകുപ്പിലെ മൂന്നാം സെമസ്റ്റർ ( 2021 പ്രവേശനം മുതൽ ) രണ്ടു വർഷ എൽ.എൽ.എം. നവംബർ 2024 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾ നവംബർ 25-ന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.


പരീക്ഷാഫലം

രണ്ട്, നാല് സെമസ്റ്റർ ( CCSS ) എം.എസ് സി. ഫിസിയോളജി ഏപ്രിൽ 2024 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

രണ്ടാം സെമസ്റ്റർ (CCSS 2023 പ്രവേശനം) എം.എ. കംപാരറ്റീവ് ലിറ്ററേച്ചർ ഏപ്രിൽ 2024 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

മൂന്നാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് ബി.പി.എഡ്. ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്ററി പരീക്ഷ യുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് നവംബർ എട്ട് വരെ അപേക്ഷിക്കാം.


കേരള സർവകലാശാല

പരീക്ഷാഫലം

കേരളസർവകലാശാല 2024 ഏപ്രിലിൽ നടത്തിയ ഒന്നാം സെമസ്റ്റർ എം.എസ്സി. കെമിസ്ട്രി, അനലിറ്റിക്കൽ കെമിസ്ട്രി, പോളിമർ കെമിസ്ട്രി & പ്രോഗ്രാം ഇൻ കെമിസ്ട്രി (വിത്ത് സ്പെഷ്യലൈസേഷൻ ഇൻ ഡ്രഗ് ഡിസൈൻ ആന്റ് ഡെവലപ്മെന്റ് പരീക്ഷാഫലം പ്രസിദ്ധീ കരിച്ചു.

സൂക്ഷ്മപരിശോധനയ്ക്ക് 2021 അഡ്മിഷൻ മുതലുള്ള വിദ്യാർത്ഥികൾ www.slcm.keralauniversity.ac.in മുഖേനയും 2020 അഡ്മിഷൻ വിദ്യാർത്ഥികൾ exams.keralauniversity.ac.in മുഖേനയും 2024 നവംബർ 06 വരെ ഓൺലൈനായി അപേക്ഷിക്കേണ്ടതാണ്. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

കേരളസർവകലാശാല 2024 ഫെബ്രുവരിയിൽ നടത്തിയ മൂന്നാം സെമസ്റ്റർ എം.എസ്സി. സ്റ്റാറ്റിസ്റ്റിക്സ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ ഡാറ്റാ അനലിറ്റിക്സ് പരീക്ഷാഫലം പ്രസിദ്ധീ കരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് www.slem.keralauniversity.ac.in മുഖേന 2024 നവംബർ 05 ന് മുൻപ് ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

കേരളസർവകലാശാല 2024 ഏപ്രിലിൽ നടത്തിയ ഒന്നാം സെമസ്റ്റർ എം.എസ്സി. എൻവയോൺമെന്റൽ സയൻസ് (റെഗുലർ/ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് www.slcm.keralauniversity.ac.in മുഖേന 2024 നവംബർ 06 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ


അപേക്ഷ തീയ്യതി നീട്ടി

കേരളസർവകലാശാല 2024-2025 അക്കാദമിക വർഷത്തിലെ ബി.എ./ബി.കോം./ബി.എ. അഫ്സൽ-ഉൽ-ഉലാമ/ബി.ബി.എ./ബി.കോം. അഡീഷണൽ ഇലക്ടീവ് കോ-ഓപ്പറേഷൻ/ ബി.കോം. അഡീഷണൽ ഇലക്ടീവ് ട്രാവൽ ആന്റ് ടൂറിസം എന്നീ പ്രൈവറ്റ് രജിസ്ട്രേഷൻ മുഖേനയുള്ള കോഴ്സുകൾക്ക് അപേക്ഷിക്കേണ്ട അവസാന തീയതി 2024 നവംബർ 30 വരെ നീട്ടിയിരിക്കുന്നു.

ബി.എ./ബി.കോം./ബി.എ. അഫ്സൽ-ഉൽ-ഉലാമ/ബി.കോം. അഡീഷണൽ ഇലക്ടീവ് കോഴ്സുകൾക്ക് നിശ്ചിത ഫീസിനോടൊപ്പം 2625/- രൂപ പിഴയോടെയും ബി.ബി.എ. കോഴ്സിന് നിശ്ചിത ഫീസിനോടൊപ്പം 3150/- രൂപ പിഴയോടെയും അപേക്ഷിക്കാം.

അപേക്ഷയും അനുബന്ധ രേഖകളും അവസാന തീയതിക്കുള്ളിൽ കേരളസർവകലാശാലയിൽ സമർപ്പിക്കേ ണ്ടതാണ്. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

പരീക്ഷാഫീസ്

കേരളസർവകലാശാല 2024 ഡിസംബറിൽ നടത്തിയ അഞ്ചാം സെമസ്റ്റർ കരിയർ റിലേറ്റഡ് ബി.എ./ബി.എസ്സി./ബി.കോം./ബി.ബി.എ./ബി.സി.എ./ബി.പി.എ./ബി.എം.എസ്. ബി.എസ്.ഡബ്ല്യൂ/ബി.വോക് എന്നീ സി.ബി.സി.എസ്.എസ്. (സി.ആർ.) (റെഗുലർ അഡ്മിഷൻ, സപ്ലിമെന്ററി – 2020 & 2021 അഡ്മിഷൻ & മേഴ്സി ചാൻസ് – 2013 – 2018 അഡ്മിഷൻ) പരീക്ഷകൾക്ക് പിഴകൂടാതെ 2024 നവംബർ 04 വരെയും 150/- രൂപ പിഴയോടെ നവംബർ 07 വരെയും 400 രൂപ പിഴയോടെ നവംബർ 11 വരെയും ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

കേരളസർവകലാശാല 2024 ഡിസംബറിൽ നടത്തിയ അഞ്ചാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. ബി.എ./ബി.എസ്സി./ബി.കോം. (റെഗുലർ 2022 അഡ്മിഷൻ, സപ്ലിമെന്ററി – 2021 & 2020 അഡ്മിഷൻ & മേഴ്സി ചാൻസ് 2013 – 2018 അഡ്മിഷൻ) പരീക്ഷ രജിസ്ട്രേഷൻ ആരംഭിച്ചു. പിഴകൂടാതെ 2024 നവംബർ 04 വരെയും 150 രൂപ പിഴയോടെ നവംബർ 07 വരെയും 400/- രൂപ പിഴയോടെ നവംബർ 11 വരെയും ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

കേരളസർവകലാശാല 2024 ഡിസംബറിൽ നടത്തിയ അഞ്ചാം സെമസ്റ്റർ കരിയർ റിലേറ്റഡ് ബി.എ./ബി.എസ്സി./ബി.കോം./ബി.ബി.എ./ബി.സി.എ./ബി.പി.എ./ബി.എം.എസ്. ബി.എസ്.ഡബ്ല്യൂ/ബി.വോക് എന്നീ സി.ബി.സി.എസ്.എസ്. (സി.ആർ.) (റെഗുലർ അഡ്മിഷൻ, സപ്ലിമെന്ററി – 2020 & 2021 അഡ്മിഷൻ & മേഴ്സി ചാൻസ് – 2013 – 2018 അഡ്മിഷൻ) പരീക്ഷകൾക്ക് പിഴകൂടാതെ 2024 നവംബർ 04 വരെയും 150/- രൂപ പിഴയോടെ നവംബർ 07 വരെയും 400 രൂപ പിഴയോടെ നവംബർ 11 വരെയും ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

കേരളസർവകലാശാല 2024 ഡിസംബറിൽ നടത്തിയ അഞ്ചാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. ബി.എ./ബി.എസ്സി./ബി.കോം.(റെഗുലർ 2022 അഡ്മിഷൻ, സപ്ലിമെന്ററി – 2021 & 2020 അഡ്മിഷൻ & മേഴ്സി ചാൻസ് 2013 – 2018 അഡ്മിഷൻ) പരീക്ഷ രജിസ്ട്രേഷൻ ആരംഭിച്ചു.

പിഴകൂടാതെ 2024 നവംബർ 04 വരെയും 150 രൂപ പിഴയോടെ നവംബർ 07 വരെയും 400/- രൂപ പിഴയോടെ നവംബർ 11 വരെയും ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.


സൂക്ഷ്മപരിശോധന

കേരളസർവകലാശാല 2024 ഏപ്രിലിൽ നടത്തിയ അവസാന വർഷ ബി.എ. (ആന്വൽ സ്കീം) മെയിൻ & സബ്സിഡിയറി പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർത്ഥികൾ ഫോട്ടോ പതിച്ച് തിരിച്ചറിയൽ കാർഡും പ്രസ്തുത പരീക്ഷയുടെ ഹാൾ ടിക്കറ്റുമായി 2024 ഒക്ടോബർ 29 മുതൽ നവംബർ 04 വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ EJV സെക്ഷനിൽ ഹാജരാകേണ്ടതാണ്.


സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ കമ്മ്യൂണിക്കേറ്റീവ് അറബിക്

കേരളസർവകലാശാല അറബി വിഭാഗം നടത്തി വരുന്ന ഹ്രസ്വകാല സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ കമ്മ്യൂണിക്കേറ്റീവ് അറബിക് (ഓൺലൈൻ) പതിനാലാമത് ബാച്ചിലേക്ക് ഏതാനും സീറ്റുകൾ ഒഴിവുണ്ട്. യോഗ്യത : പ്ലസ് ടു/തത്തുല്യം, ഫീസ് : 6000/- രൂപ, കാലാവധി : 6 മാസം.

അപേക്ഷാഫോം തിരുവനന്തപുരം, കാര്യവട്ടത്തുള്ള അറബി വിഭാഗം ഓഫീസിലും, വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിലും (www.arabicku.in) ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷ ഫോറം 2024 നവംബർ 11 തിങ്കളാഴ്ച വൈകുന്നേരം 5 മണിക്ക് മുമ്പ് വകുപ്പിൽ എത്തിക്കുക. വിശദ വിവരങ്ങൾക്കായി : 0471-2308846/9562722485 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.


കണ്ണൂർ സർവകലാശാല

തീയ്യതി നീട്ടി

2024-25 അദ്ധ്യയന വർഷത്തിൽ സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസ്, മഞ്ചേശ്വരം കാമ്പസിലെ മൂന്ന് LL.B. പ്രോഗ്രാമിന്റെയും, പാലയാട് കാമ്പസിലെ B.A.LL.B. പ്രോഗ്രാമിന്റെയും ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനം നടത്തുന്നതിനുള്ള അവസാന തീയതി 29/10/2024 വരെ നീട്ടിയിരിക്കുന്നു.

സീറ്റ് ഒഴിവുകളെകുറിച്ച് അറിയാൻ അതാത് പഠന കേന്ദ്രങ്ങളുമായി ബന്ധപ്പെടാവുന്നതാണ്. (മഞ്ചേശ്വരം കാമ്പസ്–04998 290034, പാലയാട് കാമ്പസ്- 0490 2996500 ).


Follow our WhatsApp Channel for instant updates: Join Here

Share Now:

Leave a Reply

Your email address will not be published. Required fields are marked *